Input your search keywords and press Enter.

Monthly Archives

February 2024

കോന്നി എം. എൽ എ ഉദ്ഘാടനം ചെയ്തു

    കോന്നി : എംഎൽഎ ഫണ്ടിൽ നിന്നും 35 ലക്ഷം രൂപ അനുവദിച്ച് നിർമ്മാണം പൂർത്തീകരിച്ച ഞള്ളൂർ- മാർത്തോമാ പള്ളിപ്പടി പാലവും റോഡും,20 ലക്ഷം രൂപ അനുവദിച്ച് നിർമ്മാണം പൂർത്തീകരിച്ച ചേറുവാള- ചിറത്തിട്ട പാലവും അഡ്വ. കെ യു ജനീഷ് കുമാർ എം. എൽ എ.ഉദ്ഘാടനം ചെയ്തു. ഞള്ളൂർ- മാർത്തോമാ പള്ളിപ്പടി പാലവും റോഡും കോന്നി ഗ്രാമപഞ്ചായത്തിലെ ഞള്ളൂർ മാർത്തോമാ പള്ളിയിലേക്കും സമീപ വീടുകളിലേക്കും പോകുന്ന വഴി വാഹന…

പ്രധാനമന്ത്രി ഫെബ്രുവരി 27നും 28നും കേരളവും തമിഴ്‌നാടും മഹാരാഷ്ട്രയും സന്ദർശിക്കും

  തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്റർ (വിഎസ്എസ്‌സി) സന്ദർശിക്കുന്ന പ്രധാനമന്ത്രി ഏകദേശം 1800 കോടി രൂപയുടെ മൂന്ന് സുപ്രധാന ബഹിരാകാശ അടിസ്ഥാനസൗകര്യപദ്ധതികൾ ഉദ്ഘാടനം ചെയ്യും ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ ‘പിഎസ്എൽവി ഇന്റഗ്രേഷൻ ഫെസിലിറ്റി’; മഹേന്ദ്രഗിരിയിലെ ഐഎസ്ആർഒ പ്രൊപ്പൽഷൻ കോംപ്ലക്സിൽ ‘സെമി ക്രയോജനിക്സ് ഇന്റഗ്രേറ്റഡ് എൻജിനും സ്റ്റേജ് ടെസ്റ്റ് സൗകര്യവും’; വിഎസ്എസ്‌സിയിലെ ‘ട്രൈസോണിക് വിൻഡ് ടണൽ’ എന്നിവയും പദ്ധതികളിൽ ഉൾപ്പെടുന്നു ഗഗൻയാന്റെ പുരോഗതിയും പ്രധാനമന്ത്രി അവലോകനം ചെയ്യും…

ഗുണനിലവാരത്തില്‍ വിട്ടുവീഴ്ചയില്ലാതെ പുതിയ കോഴ്‌സുകള്‍ സംസ്ഥാനത്തെ കോളജുകളില്‍ അനുവദിക്കും : മന്ത്രി വീണാ ജോര്‍ജ്

  പത്തനംതിട്ട ചുട്ടിപ്പാറ സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സസിലെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന അനാച്ഛാദനം നിര്‍വഹിച്ചു ഗുണനിലവാരത്തില്‍ വിട്ടുവീഴ്ചയില്ലാതെ പുതിയ കോഴ്‌സുകള്‍ സംസ്ഥാനത്തെ കോളജുകളില്‍ അനുവദിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ചുട്ടിപ്പാറ സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സസിലെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന അനാച്ഛാദനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ മിഷന്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തി. ഉന്നത വിദ്യാഭ്യാസ…

ജനകീയാസൂത്രണത്തെ ശക്തിപ്പെടുത്താന്‍ അടിസ്ഥാനവികസനം സഹായകമാകും : മന്ത്രി വീണാ ജോര്‍ജ്

  ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ പുതിയ ഓഫീസ് കെട്ടിടത്തിന്റെയും ഓഡിറ്റോറിയത്തിന്റെയും നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ചു ജനകീയാസൂത്രണത്തെ ശക്തിപ്പെടുത്താനും അതിന്റെ നേട്ടങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജം പകരാനും അടിസ്ഥാനവികസനം സഹായകമാകുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ പുതിയ ഓഫീസ് കെട്ടിടത്തിന്റെയും ഓഡിറ്റോറിയത്തിന്റെയും നിര്‍മാണ ഉദ്ഘാടനം ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. അടിസ്ഥാനസൗകര്യ വികസനത്തിന് പ്രാധാന്യം നല്‍കി മണ്ഡലത്തില്‍ ഒട്ടേറെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഇലന്തൂര്‍…

സാമൂഹിക ശുചിത്വം വ്യക്തിജീവിതത്തിന്റെ ഭാഗമാക്കണം: ജില്ലാ കളക്ടര്‍

  സാമൂഹിക ശുചിത്വം വ്യക്തിജീവിതത്തിന്റെ ഭാഗമാക്കേണ്ടത് അനിവാര്യമാണെന്ന് ജില്ലാ കളക്ടര്‍ എ. ഷിബു പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ അഴകേറും കേരളം ശുചീകരണയജ്ഞം എനാത്ത് ടൗണില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശുചിയാക്കിയ സ്ഥലങ്ങള്‍ ശുചിയായി തന്നെ സൂക്ഷിക്കുന്നതിന് നാം മുന്‍കൈയ്യെടുക്കണം. മുന്‍കാലങ്ങളില്‍ നിന്ന് വ്യതസ്തമായി സ്ഥലപരിമിതി ഏറെയുള്ളത് മാലിന്യസംസ്‌കരണത്തെ ബാധിച്ചിട്ടുണ്ട്. ഓരോ കുടുംബങ്ങളിലെയും മാലിന്യം സമൂഹത്തിനു ദോഷമുണ്ടാക്കാത്ത വിധത്തില്‍ സ്വയം നിര്‍മ്മാര്‍ജ്ജനം ചെയ്ത് മാതൃകയാവണം. ഹോട്ടലുകളും മറ്റ് വ്യവസായ സ്ഥാനങ്ങളും…

വായനാശീലം വളര്‍ത്തിയെടുക്കാന്‍ പുതിയ തലമുറയെ പ്രാപ്തമാക്കണം : ഡപ്യൂട്ടി സ്പീക്കര്‍

  വായനാശീലം വളര്‍ത്തിയെടുക്കാന്‍ പുതിയ തലമുറയെ പ്രാപ്തമാക്കണമെന്ന് ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. എംഎല്‍എ ഫണ്ടില്‍ നിന്നും മൂന്ന് ലക്ഷം രൂപ വിനിയോഗിച്ച് കേരള നിയമസഭാ പുസ്തകോത്സവത്തില്‍ വാങ്ങിയ പുസ്തകങ്ങളുടെ വിതരണവും വിജ്ഞാന വികസന സദസ്സും അടൂര്‍ ബിആര്‍സിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അടൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് മുണ്ടപ്പള്ളി തോമസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ജി കൃഷ്ണകുമാര്‍, നഗരസഭ…

സംസ്ഥാനത്തെ എല്ലാ ആശുപത്രികളും രോഗീ സൗഹൃദമാക്കും:മന്ത്രി വീണാ ജോര്‍ജ്

  സംസ്ഥാനത്തെ എല്ലാ ആശുപത്രികളും രോഗീ സൗഹൃദമാക്കുകയാണ് സര്‍ക്കാരിന്റെ ആരോഗ്യനയമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പന്തളം ബ്ലോക്ക് പഞ്ചായത്തിലെ വല്ലന സാമൂഹികാരോഗ്യകേന്ദ്രത്തിന്റെ പുതിയ ഒ പി ബ്ലോക്കിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ആരോഗ്യ രംഗങ്ങളില്‍ സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ വലുതാണ്. ജില്ലയിലും പുതിയ ചുവടുവെയ്പ്പുകളാണ് നടക്കുന്നത്. നൂതന ചികിത്സ സംവിധാനങ്ങള്‍ സംസ്ഥാനത്ത് ഉണ്ടാകണം. നിലവില്‍ സംസ്ഥാനത്തു 886 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുണ്ട്. 680 ആരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി…

റാന്നി പെരുമ്പെട്ടി പട്ടയ വിതരണം :ഡിജിറ്റൽ സർവേ ആരംഭിക്കുന്നു : അഡ്വ പ്രമോദ് നാരായണൻ എംഎൽഎ

  ആറു പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് വിരാമമാകുന്നു . പെരുമ്പെട്ടി പട്ടയ വിതരണം നടപടികൾക്ക് നാഴികക്കല്ലായി ഡിജിറ്റൽ സർവേ ആരംഭിക്കുന്നതായി അഡ്വ പ്രമോദ് നാരായണൻ എംഎൽഎ അറിയിച്ചു ഡിജിറ്റൽ സർവേയുടെ ക്യാമ്പ് ഓഫീസ് പെരുമ്പെട്ടിയിലാണ് തുറക്കുന്നത്. ഇതിന്‍റെ ഉദ്ഘാടനം 28ന് വൈകിട്ട് 5 ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നിർവഹിക്കും 512 കുടുംബങ്ങൾക്കാണ് പെരുമ്പെട്ടി വില്ലേജിൽ പട്ടയം ലഭിക്കാനുള്ളത്. നേരത്തെ വനം റവന്യൂ വകുപ്പുകൾ സംയുക്തമായി നടത്തിയ…

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്; ഉടമയുടെ ജാമ്യത്തിനെതിരെ ഇ ഡി സുപ്രീം കോടതിയെ സമീപിച്ചു

  കോന്നി വകയാര്‍ ആസ്ഥാനമായ പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസിലെ ഒന്നാം പ്രതി തോമസ് ഡാനിയലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് കോടതിയെ സമീപിച്ചു.ഇ.ഡിയുടെ ഹര്‍ജിയില്‍ സുപ്രീം കോടതി തോമസ് ഡാനിയലിന് നോട്ടീസ് അയച്ചു……. ആയിരത്തിലധികം പരാതികളുള്ള കേസിന്റെ ഗൗരവ സ്വഭാവം കണക്കിലെടുക്കാതെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചതെന്ന് ഇ.ഡിക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിസ്റ്റര്‍ ജനറല്‍ കോടതിയെ ധരിപ്പിച്ചു . ജസ്റ്റിസുമാരായ ബേല എം. ത്രിവേദി, പങ്കജ് മിത്തല്‍…

സുദര്‍ശന്‍ സേതു പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ഓഖ മെയിന്‍ലാന്റിനെയും (വന്‍കര) ബെയ്റ്റ് ദ്വാരക ദ്വീപിനെയും ബന്ധിപ്പിച്ചുകൊണ്ട് ഏകദേശം 980 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച സുദര്‍ശന്‍ സേതുവിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് നിര്‍വഹിച്ചു. ഏകദേശം 2.32 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇത് രാജ്യത്തെ ഏറ്റവും നീളമേറിയ കേബിള്‍ സ്‌റ്റേയ്ഡ് പാലമാണ്. ”ഏകദേശം 980 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ചിട്ടുള്ളതാണ് ഓഖ മെയിന്‍ലാന്റിനെയും ബെയ്റ്റ് ദ്വാരക ദ്വീപിനെയും ബന്ധിപ്പിക്കുന്ന സുദര്‍ശന്‍ സേതു. ഏകദേശം 2.32 കിലോമീറ്റര്‍…

error: Content is protected !!