കേരളത്തെ പശ്ചാത്തലസൗകര്യ വികസനങ്ങളുടെ ഹബ്ബാക്കി മാറ്റുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ആധുനിക നിലവാരത്തില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച കോന്നി -ചന്ദനപ്പള്ളി, പുങ്കാവ്- പത്തനംതിട്ട റോഡുകളുടെ ഉദ്ഘാടനവും ചള്ളംവേലിപടി- പ്രമാടം ക്ഷേത്രം- ഇരപ്പുകുഴി റോഡിന്റ നിര്‍മാണോദ്ഘാടനവും ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കോന്നിയിലെ ജനങ്ങള്‍ക്ക് മാത്രമല്ല, ശബരിമല തീര്‍ഥാടകര്‍ക്കെല്ലാം ഈ നവീകരണപ്രവര്‍ത്തനങ്ങള്‍ പ്രയോജനപ്രദമാകും. കോന്നി,പ്രമാടം,വള്ളിക്കോട് പഞ്ചായത്തുകളിലൂടെ 12.2 കിലോമീറ്റര്‍ മീറ്റര്‍ ദൂരത്തില്‍…
പത്തനംതിട്ട: ആയിരത്തോളം പേരില്‍ നിന്ന് നിക്ഷേപമായി മൂന്നുറു കോടിയോളം രൂപ തട്ടിയെടുത്ത കേസില്‍ ഒളിവിലായിരുന്ന പുല്ലാട് ജി ആന്‍ഡ് ജി ഫൈനാസിയേഴ്‌സ് ഉടമകളായ രണ്ടു പേര്‍ പോലീസില്‍ കീഴടങ്ങി. തെള്ളിയൂര്‍ ശ്രീരാമസദനം ഡി. ഗോപാലകൃഷ്ണന്‍ നായര്‍, മകന്‍ ഗോവിന്ദ് ജി. നായര്‍ എന്നിവരാജ് ഇന്ന് രാവിലെ തിരുവല്ല ഡിവൈ.എസ്.പി ഓഫീസില്‍ കീഴടങ്ങിയത്. ഇവരെ ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കോയിപ്രം പൊലീസ് സ്‌റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്. മറ്റൊരു…
അടൂര്‍ ഫയര്‍ സ്റ്റേഷന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു: നിര്‍മാണം പൂര്‍ത്തിയാക്കുന്നത് നാല്‌കോടി 81 ലക്ഷത്തിന് ഫയര്‍ വുമണ്‍ തസ്തിക സൃഷ്ടിച്ച് റിക്രൂട്ട്‌മെന്റ് നടത്തി ചരിത്രത്തില്‍ ഇടം പിടിച്ചിരിക്കുകയാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ എന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. അടൂര്‍ ഫയര്‍ സ്റ്റേഷന്റെ നിര്‍മാണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളം പ്രളയത്തിന്റെ സമയത്ത് പകച്ച് നിന്നപ്പോള്‍ ഏറ്റവും ഫലപ്രദമായി ദുരന്ത…
ഇളകൊള്ളൂർ അതിരാത്രം : സ്വാഗത സംഘ കാര്യാലയം ഉദ്ഘാടനം ചെയ്തു പത്തനംതിട്ട കോന്നി സംഹിത ഫൗണ്ടേഷന്‍റെ നേതൃത്വത്തിൽ 2024ഏപ്രിൽ 21 മുതൽ മെയ് 1 വരെ നടക്കുന്ന ഇളകൊള്ളൂർ അതിരാത്രത്തിന്‍റെ സ്വാഗത സംഘ കാര്യാലയം പൂജനീയ സ്വാമിനി ദേവി ജ്ഞാനാഭനിഷ്ഠാനന്ദഗിരി ഉദ്ഘാടനം ചെയ്തു. അതിരാത്ര മഹായാഗം ദേശത്തിൻ്റെ അഭിവൃദ്ധിക്കു കാരണമാകുമെന്നും, ഇടമുറിയാതെ ഉള്ള വേദമന്ത്രങ്ങളുടെ തുടർച്ചയായ ഉച്ചാരണമാണ് അതിരാത്രത്തിന്‍റെ പ്രത്യേകത അത് ശ്രവിക്കുന്നവർക്ക് പോസിറ്റീവ് എനർജി ലഭിക്കുമെന്നും അതിലൂടെ അഭിവൃദ്ധി…
സംസ്ഥാനത്തെ തിരഞ്ഞെടുത്ത 88 വില്ലേജ് ഓഫീസുകളിൽ “ഓപ്പറേഷൻ സുതാര്യത” എന്ന പേരിൽ (20/02/2024) മുതൽ വിജിലൻസ് നടത്തി വരുന്ന വ്യാപക മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. വില്ലേജ് ഓഫീസുകളിൽ നിന്നും പൊതു ജനങ്ങൾക്ക് ലഭിക്കുന്ന വിവിധ സർക്കാർ സേവനങ്ങൾ വേഗത്തിലാക്കുക, അപേക്ഷകർ വില്ലേജ് ഓഫീസുകളിൽ വരുന്നത് പരമാവധി ഒഴിവാക്കുക, വില്ലേജ് ഓഫീസുകളിലെ അഴിമതി തടയുക എന്നീ ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കിയ ഇ-ഡിസ്ട്രിക്ട് ഓൺലൈൻ പോർട്ടൽ സംവിധാനം…
തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴി കാസര്‍ഗോഡേക്ക് പോകുന്ന വന്ദേഭാരത് എക്‌സ്പ്രസ് മംഗലാപുരം വരെ നീട്ടി . രാവിലെ 6.15ന് മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ വൈകിട്ട് 3.05ന് തിരുവനന്തപുരത്തെത്തും. തിരികെ വൈകിട്ട് 4.05ന് തിരുവനന്തപുരത്ത് നിന്ന് തുടങ്ങി 12 40ന് മംഗലാപുരത്തെത്തും. ട്രെയിന്‍ നമ്പര്‍ 20632/20631 വന്ദേഭാരത് ട്രെയിനാണ് മംഗലാപുരം വരെ നീട്ടിയത്…
കോന്നി : നിർമ്മാണം പൂർത്തീകരിച്ച റോഡുകളുടെ ഉദ്ഘാടനം നാളെ നടക്കും കോന്നി :നിയോജക മണ്ഡലത്തിൽ 10.20 കോടി രൂപ മുതൽ മുടക്കി അധുനിക നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച കോന്നി -ചന്ദനപ്പള്ളി റോഡ്, ഏഴു കോടി രൂപ ചിലവിൽ അധുനിക രീതിയിൽ നിർമ്മാണം പൂർത്തീകരിച്ച പുങ്കാവ്- പത്തനംതിട്ട റോഡുകളുടെ ഉദ്ഘാടനവും 7 കോടി രൂപ മുതൽ മുടക്കി ആധുനിക രീതിയിൽ നിർമ്മിക്കുന്ന ചള്ളംവേലിപടി- പ്രമാടം ക്ഷേത്രം- ഇരപ്പുകുഴി റോഡിന്‍റെ നിർമ്മാണ ഉദ്ഘാടനവും…
റവന്യൂ, സർവേ – ഭൂരേഖ വകുപ്പുകളിലെ മികച്ച ജീവനക്കാർക്കുള്ള 2024ലെ റവന്യൂ അവാർഡുകൾ റവന്യൂ മന്ത്രി കെ. രാജൻ പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലാ കളക്ടർ ജെറോമിക് ജോർജിനാണ് മികച്ച ജില്ലാ കളക്ടർക്കുള്ള പുരസ്‌കാരം. തിരുവനന്തപുരം കളക്ടറേറ്റ് മികച്ച കളക്ടറേറ്റായും തെരഞ്ഞെടുത്തു. വില്ലേജ് ഓഫിസർ മുതൽ ജില്ലാ കളക്ടർവരെയുള്ള ഉദ്യോഗസ്ഥർക്കും വിവിധ ഓഫിസുകൾക്കും സർവേ – ഭൂരേഖാ വകുപ്പിലെ വിവിധ തസ്തികയിലുള്ള ജീവനക്കാർക്കുമാണു പുരസ്‌കാരങ്ങൾ നൽകുന്നത്. ഫെബ്രുവരി 24നു വൈകിട്ടു നാലിനു…
ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു സാമൂഹ്യനീതി വകുപ്പ് വയോജനങ്ങള്‍ക്കായി നടപ്പാക്കുന്ന പദ്ധതികള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള പ്രത്യേക ബോധവല്‍ക്കരണ പരിപാടി കോന്നി സാംസ്‌കാരിക നിലയത്തില്‍ സംഘടിപ്പിച്ചു. കോന്നി ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വര്‍ഗീസ് ബേബി പരിപാടി ഉദ്ഘാടനം ചെയ്തു. സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പാക്കി വരുന്ന വയോജന പദ്ധതികള്‍, എംഡബ്ലുപിഎസ്‌സി ആക്ട് 2007, സായം പ്രഭ ഹോം പദ്ധതി തുടങ്ങിയവ വയോജനങ്ങളിലേക്ക് എത്തിക്കുന്നതിനായാണ് ജില്ലാ സാമൂഹ്യനീതി ഓഫീസ് ബ്ലോക്കുകള്‍ കേന്ദ്രീകരിച്ചു…
പ്രാദേശിക അവധി നാരങ്ങാനം ഗ്രാമപഞ്ചായത്തിലെ കടമ്മനിട്ട വാര്‍ഡിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ പോളിംഗ് വാര്‍ഡിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തെരഞ്ഞെടുപ്പ് ദിവസമായ ( ഫെബ്രുവരി 22) പ്രാദേശിക അവധി നല്‍കി ജില്ലാ കളക്ടര്‍ എ.ഷിബു ഉത്തരവായി. മനുഷ്യാവകാശ കമ്മിഷന്‍ സിറ്റിംഗ്: 36 പരാതികള്‍ തീര്‍പ്പാക്കി സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ പത്തനംതിട്ട ഗവ. ഗസ്റ്റ് ഹൗസ് ഹാളില്‍ നടത്തിയ സിറ്റിങില്‍ 36 പരാതികള്‍ തീര്‍പ്പാക്കി. കമ്മിഷന്‍ അംഗം വി കെ…
Recent Comments