കോന്നി :മണ്ഡലത്തിൽ നടപടികൾ പൂർത്തീകരിച്ച പട്ടയങ്ങൾ അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ വിതരണം ചെയ്തു. കോന്നി താലൂക്ക് ഓഫീസിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ എ ഷിബു ഐ എ എസ് അധ്യക്ഷനായിരുന്നു. കോന്നി തഹസിൽദാർ നസിയ,ഭൂരേഖ തഹസിൽദാർ എന്നിവർ സംസാരിച്ചു.അർഹതപ്പെട്ട എല്ലാ ആളുകൾക്കും പട്ടയം വിതരണം ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നു അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ…
സംസ്ഥാനത്ത് മണൽ വാരൽ ഉടൻ പുനരാരംഭിക്കുമെന്ന് റവന്യു മന്ത്രി കെ രാജൻ. 32 നദികളിൽ സാൻഡ് ഓഡിറ്റിങ് നടത്തി. 8 ജില്ലകളിൽ ഖനന സ്ഥലങ്ങൾ കണ്ടെത്തി.ആദ്യ അനുമതി മലപ്പുറത്ത്. കടലുണ്ടി ചാലിയാർ പുഴകളിൽ മാർച്ച് അവസാനത്തോടെ ഖനനം നടത്തുമെന്നും മന്ത്രി കെ രാജൻ പറഞ്ഞു. 8 ജില്ലകളിൽ ഒന്നേമുക്കാൽ കോടിയോളം മെട്രിക് ടൺ മണൽ ഇവിടങ്ങളിൽ നിന്ന് ഖനനം ചെയ്യാമെന്നാണ് സാൻഡ് ഓഡിറ്റിംഗിൽ കണ്ടെത്തിയത്. 32 നദികളിൽ നടത്തിയ…
എസ്.എസ്.എൽ.സി., ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പൊതു പരീക്ഷകളുമായി ബന്ധപ്പെട്ട് കുട്ടികൾ അനുഭവിക്കുന്ന വിവിധ തരം സമ്മർദ്ദങ്ങൾ ലഘൂകരിക്കുന്നതിനായി വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും ആവശ്യമായ പിന്തുണ നൽകുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹയർസെക്കണ്ടറി വിഭാഗം, വീ ഹെൽപ്പ് എന്ന പേരിൽ ടോൾഫ്രീ ടെലിഫോൺ സഹായകേന്ദ്രം ആരംഭിച്ചു. ഫെബ്രുവരി 22 മുതൽ സേവനം ലഭ്യമായി തുടങ്ങി. വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും രാവിലെ 7 മണി മുതൽ വൈകുന്നേരം 7 മണി വരെ ഫോണിൽ…
സിഡിറ്റിൽ വാക് ഇൻ ഇന്റവ്യൂ സെന്റർ ഫോർ ഡെവലപ്പ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജി (സി-ഡിറ്റ്) യുടെ ഇ-ഗവേണൻസ് ഡിവിഷൻ നടപ്പിലാക്കിവരുന്ന സ്റ്റേറ്റ് ലെവൽ ഏജൻസി ഇലക്ഷൻ ഡിപ്പാർട്ട്മെന്റ് പ്രോജക്ടിലേയ്ക്ക് കരാർ വ്യവസ്ഥയിൽ താത്കാലിക നിയമനത്തിന് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. പ്രതിമാസ വേതനം 21,175 രൂപ. മൂന്ന് വർഷ Engineering Diploma in CS/IT/Electronics, രണ്ടു വർഷത്തെ പ്രവൃത്തി പരിചയവുമുള്ള യോഗ്യരായ ഉദ്യോഗാർഥികൾക്കായി ഫെബ്രുവരി 27ന് രാവിലെ 10 മണി മുതൽ സി-ഡിറ്റ് ഓഫീസുകളിൽ വാക്-ഇൻ-ഇന്റർവ്യൂ നടത്തും. തിരുവനന്തപുരം,…
ചൂട് വളരെ കൂടുതലായതിനാൽ പൊങ്കാലയിടുന്ന എല്ലാവരും സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അന്തരീക്ഷ താപനില കൂടുതലായതിനാൽ ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ എല്ലാവരും പാലിക്കണം. ചൂട് കൂടുതലായതിനാൽ നിർജലീകരണം ഉണ്ടാകാതിരിക്കാൻ, ദാഹം തോന്നുന്നില്ലെങ്കിൽ പോലും ഇടയ്ക്കിടയ്ക്ക് ധാരാളം വെള്ളം കുടിക്കുക. ക്ഷീണം, തലവേദന, തലകറക്കം, ശ്വാസതടസം തുടങ്ങിയവ ഉണ്ടായാൽ തണലത്തേക്ക് മാറുകയും വൈദ്യസഹായം തേടുകയും ചെയ്യുക. ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് വിവിധ സ്ഥലങ്ങളിൽ മെഡിക്കൽ…
സംസ്ഥാനത്ത് (ഫെബ്രുവരി 22) നടന്ന 23 തദ്ദേശ സ്വയംഭരണ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പൂർത്തിയായി. യു.ഡി.എഫ്.-10, എൽ.ഡി.എഫ്.–9, എൻ.ഡി.എ.–3, സ്വതന്ത്രൻ -1 സീറ്റുകളിൽ വിജയിച്ചു. യു.ഡി.എഫ്. കക്ഷി നില – 10 (INC-4, IUML-6) എൽ.ഡി.എഫ്. കക്ഷി നില – 9 (CPI(M)-7, CPI-2) എൻ.ഡി.എ. കക്ഷി നില – 3 (BJP-3) സ്വതന്ത്രൻ – 1 ഉപതിരഞ്ഞെടുപ്പിന് മുമ്പുള്ള കക്ഷിനില – എൽ.ഡി.എഫ് -5 (CPI(M)-5), യു.ഡി.എഫ് – 13 (INC-7, IUML-6) എൻ.ഡി.എ – 4 (BJP-4), സ്വതന്ത്രൻ -1 എന്നിങ്ങനെയായിരുന്നു. പുതുതായി തിരഞ്ഞെടുക്കപ്പെട്ടവർക്ക്…
ക്വട്ടേഷന്‍ ക്ഷണിച്ചു കോന്നി/റാന്നി താലൂക്കില്‍ പ്രവര്‍ത്തിക്കുന്ന എഫ്പിഎസ് 34, 141, 142 ല്‍ നിന്നും, റാന്നി താലൂക്കില്‍ പ്രവര്‍ത്തിക്കുന്ന എഫ്പിഎസ് 149, 155, 124 ല്‍ നിന്നും റേഷന്‍ സാധനങ്ങള്‍ ഗോത്രവര്‍ഗ കോളനിയിലേക്ക് എത്തിച്ച് വിതരണം നടത്തുന്നതിനായി മൂന്ന് ടണ്‍ കപ്പാസിറ്റി ഉള്ള ചരക്ക് വാഹനം/ഫോര്‍ വീല്‍ ഡ്രൈവ് വാഹനം (ആദിവാസി ഈരുകളിലേക്കു അനുയോജ്യമായ വാഹനം താലുക്ക് സപ്ലൈ ഒഫീസര്‍മാര്‍ തെരഞ്ഞെടുക്കേണ്ടതാണ്) ഡ്രൈവര്‍ സഹിതം പ്രതിമാസ വാടകയ്ക്ക് നല്കുന്നതിന് തയ്യാറുള്ളവരില്‍…
വിജ്ഞാന പത്തനംതിട്ട – ഉറപ്പാണ് തൊഴില്‍’ പദ്ധതിയുടെ ഭാഗമായി തിരുവല്ല, കോന്നി നിയോജക മണ്ഡലങ്ങളിലെ ജോബ് സ്റ്റേഷനുകളുടെ ഉദ്ഘാടനംഫെബ്രുവരി 24 ന് നടക്കും. തിരുവല്ല നിയോജക മണ്ഡലത്തില്‍ അഡ്വ. മാത്യു ടി തോമസ് എംഎല്‍എയും കോന്നി നിയോജക മണ്ഡലത്തില്‍ അഡ്വ. കെ യു ജനീഷ് കുമാര്‍ എംഎല്‍എ യും ഉദ്ഘാടനം നിര്‍വഹിക്കും. ഉദ്ഘാടനത്തിനു ശേഷം നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകള്‍ വിജ്ഞാന പഞ്ചായത്തുകള്‍ ആക്കുന്നതുമായി ബന്ധപ്പെട്ട ആലോചനായോഗവും ചേരും. തിരുവല്ല…
കോന്നി : ആയില്യത്തോട് അനുബന്ധിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം )ആയില്യം പൂജ സമർപ്പിച്ചു.രാവിലെ 4 മണിയ്ക്ക് മല ഉണർത്തി കാവ് ഉണർത്തി ദ്രാവിഡ ആചാരത്തോടെ താംബൂല സമർപ്പണം നടത്തി . തുടര്‍ന്ന് വാനര ഊട്ട്, മീനൂട്ട് , പ്രകൃതി സംരക്ഷണ പൂജ, പ്രകൃതി വന്ദനത്തോടെ പ്രഭാത പൂജ നിത്യ അന്നദാനം നടന്നു . രാവിലെ പത്ത് മണി മുതൽ നാഗാരാധനയുടെ ഭാഗമായി അഷ്ട നാഗങ്ങളായ…
പത്തനംതിട്ട : കേരളത്തിന്റെ വികസനസാദ്ധ്യതകൾ ചർച്ച ചെയ്യാൻ ഗോവ മുഖ്യമന്ത്രി ഡോ : പ്രമോദ് സാവന്ത് നയിച്ച ‘ഇന്റലച്ചൽസ് കോൺക്ളേവിൽ ‘ സെലിബ്രിറ്റി ഗസ്റ്റായി എത്തിയ ജിതേഷ്ജി സംസ്ഥാനത്തിന്റെ വികസനനിർദ്ദേശങ്ങൾക്കൊപ്പം ഗോവ മുഖ്യമന്ത്രിയുടെ തത്സമയ അതിവേഗം രേഖചിത്രവും വരച്ചുനൽകി ഗോവ മുഖ്യന്റെ മനം കവർന്നു. സമപ്രായക്കാരനായ ഗോവ മുഖ്യമന്ത്രി ഡോ പ്രമോദ് സാവന്തുമായി വർഷങ്ങളുടെ മുൻപരിചയമുള്ള ജിതേഷ്ജി ഇക്കഴിഞ്ഞ വർഷം ഗോവയുടെ റിപ്പബ്ലിക് ദിനാഘോഷത്തിൽ വിശിഷ്ടതിഥിയായി പങ്കെടുത്ത് ഗോവ…
Recent Comments