Input your search keywords and press Enter.

Monthly Archives

March 2024

കോന്നി : ജനവാസ മേഖലയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി

  കോന്നി തേക്കുതോട് മൂർത്തിമണ്ണ്‌ ജനവാസ മേഖലയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി.ഗുരുനാഥൻ മണ്ണ്‌ ഫോറെസ്റ്റ് സ്റ്റേഷൻ പരിധിയിലാണ് പിടിയാനയെ കണ്ടെത്തിയത്.ഇന്നലെ വൈകുന്നേരം 6 മണിയോടെയാണ് പിടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. പ്രദേശത്ത് വന മേഖലയിലും ,ജനവാസ മേഖലയിലും ആഴ്ചകളായി വനം വകുപ്പിന്‍റെ നിരീക്ഷണത്തിലാ യിരുന്നു ആന. പ്രദേശത്തെ സൗരോർജ്ജ വേലിയുടെ സ്വിച്ച് ഇടാന്‍ പോയ പ്രദേശവാസിയാണ് ആനയെ ചെരിഞ്ഞ നിലയിൽ കണ്ടത്.പിന്നീട് ഗുരുനാഥൻ മണ്ണ് സ്റ്റേഷനിലെ വനപാലകർ എത്തുകയായിരുന്നു.മാസങ്ങളായി…

പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39°C:10 ജില്ലകളില്‍ താപനില മുന്നറിയിപ്പ്

    2024 മാർച്ച് 12 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39°C വരെയും, കൊല്ലം ജില്ലയിൽ ഉയർന്ന താപനില 38°C വരെയും, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 – 4 °C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയർന്ന താപനിലയും…

കെസിസി തണ്ണിത്തോട് സോൺ രൂപീകരിച്ചു

  തണ്ണിത്തോട്: കേരള കൗൺസിൽ ഓഫ് ചർച്ചസിന്‍റെ തണ്ണിത്തോട് സോൺ രൂപികരിച്ചു. തേക്കുതോട് സെൻ്റ് തോമസ് മാർത്തോമാ ചർച്ചിൽ നടന്ന സോൺ രൂപീകരണ യോഗത്തിൽ തണ്ണിത്തോട് പഞ്ചായത്തിലെ എപ്പിസ്കോപ്പൽ സഭകളിലെ വികാരിമാർ, ഇടവക പ്രതിനിധികൾ പങ്കെടുത്തു. കെ സി സി ഭാരവഹികളായ റവ: സജു തോമസ്, റവ: അജു പി ജോൺ, ജാൻസി പീറ്റർ, ആശി സാറ എന്നിവർ പങ്കെടുത്തു.വിവിധ പള്ളികളേ പ്രതിനിധീകരിച്ച് ഇടവാംഗങ്ങളും, ഭാരവാഹികളും, സംഘടന പ്രതിനിധികളും, റവ:…

പ്രധാനമന്ത്രി നരേന്ദ്ര മോദി പത്തനംതിട്ടയില്‍ എത്തും

    എന്‍.ഡി.എ സ്ഥാനാര്‍ത്ഥി അനില്‍ ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പത്തനംതിട്ടയില്‍ എത്തും. മാര്‍ച്ച് 17-ന് രാവിലെ 10-ന് പത്തനംതിട്ട നഗരത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ പ്രധാനമന്ത്രി പ്രസംഗിക്കുമെന്നാണ് അറിയുന്നത്.സമയത്തിന്റെയും വേദിയുടേയും കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. മാര്‍ച്ച് 15 ന് പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മോദി എത്തും. പാലക്കാട് നടക്കുന്ന റോഡ് ഷോയില്‍ മോദി പങ്കെടുക്കും…

ഉള്‍ക്കാട്ടില്‍ പോലും താപനില ഉയര്‍ന്നു : പത്തനംതിട്ട : ഉയർന്ന താപനില 38°C

  ഉള്‍ക്കാട്ടില്‍ പോലും താപനില ഉയര്‍ന്നു. ഇതോടെ വന്യ മൃഗങ്ങള്‍ ദാഹജലം തേടി കാട്ടാറുകളുടെ തീരത്ത് എത്തിതുടങ്ങി . കാട്ടു തോടുകള്‍ എല്ലാം വറ്റി വരണ്ടു . കാടുകളില്‍ തീ പടര്‍ന്നതോടെ വന്യ മൃഗങ്ങള്‍ക്ക് ചൂട് സഹിക്കാന്‍ കഴിയാതെ ദാഹജലം , പച്ചിലകള്‍ തേടി നാട്ടിലേക്ക് എത്തുന്നു . ആനയുടെ ഇഷ്ട വിഭവമായ മുളകളുടെ ലഭ്യത കുറഞ്ഞു . മുളകള്‍ പൂത്തു കഴിഞ്ഞാല്‍ ആ കുടുംബം ഒന്നാകെ ഉണങ്ങി പോകും…

പുഴയിൽ കുളിക്കാനിറങ്ങിയ എസ്ഐ മുങ്ങിമരിച്ചു

  തൂത പുഴയിൽ കുളിക്കാനിറങ്ങിയ പൊലീസ് ഉദ്യോഗസ്ഥൻ മുങ്ങിമരിച്ചു. കൊപ്പം സ്റ്റേഷനിലെ എസ്ഐ സുബീഷാണ് മരിച്ചത്. ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് സംഭവം. തൂത പുഴയിൽ പുലാമന്തോൾ പാലത്തിന് സമീപം കുടുംബത്തോടൊപ്പം കുളിക്കുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.…

കോന്നിയിലെ രണ്ട് റോഡ് പ്രവർത്തികൾ മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും

  കോന്നി നിയോജക മണ്ഡലത്തിലെ രണ്ട് റോഡ് പ്രവർത്തികൾ 11/03/2024 ല്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. 15 കോടി രൂപ ചിലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച മുറിഞ്ഞകൽ- അതിരുങ്കൽ- പുന്നമൂട് -കൂടൽ- രാജഗിരി റോഡ് ഉച്ചയ്ക്ക് മൂന്ന് മണിക്ക് അതിരുങ്കൽ ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്യും. അഞ്ചുകോടി രൂപ ചെലവിൽ ആധുനിക നിലവാരത്തിൽ നിർമ്മിക്കുന്ന പുതുവൽ കുന്നിട റോഡ് വൈകിട്ട് 4:00…

മാർച്ച് 14 മുതൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നേക്കും

  ലോക സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്തയാഴ്ചയെന്ന് സൂചന.ആഭ്യന്തര മന്ത്രാലയവുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ ചർച്ച നടത്തി.   കേന്ദ്രമന്ത്രിസഭാ യോഗം ചൊവ്വാഴ്ച നടത്താൻ തീരുമാനിച്ചു.വോട്ടെടുപ്പിന്റെ ആദ്യഘട്ടം ഏപ്രിൽ രണ്ടാം വാരത്തോടെ ആരംഭിക്കുമെന്നാണ് കരുതുന്നത് . മാർച്ച് 14 മുതൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നേക്കും.ഏഴു ഘട്ടമായി തിരഞ്ഞെടുപ്പ് നടത്താനാണ് സാധ്യത…  …

ക്രിസ്റ്റീന പിഷ്‌കോവ ലോക സുന്ദരി

  ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റീന പിഷ്‌കോവ ലോക സുന്ദരി.മുംബൈ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിലാണ് ലോക സുന്ദരി മത്സരം നടന്നത്. ലെബനന്റെ യാസ്മിൻ, ട്രിനിഡാഡിന്റെ എച്ചെ അബ്രഹാംസ്, ബോട്ട്‌സ്വാനയുടെ ലെസോഗോ എന്നിവരാണ് അവസാന ക്രിസ്റ്റീനയ്ക്ക് പുറമെ അവസാന നാലിൽ ഇടംനേടിയത്. മിസ് ലെബനനാണ് ആദ്യ റണ്ണർ അപ്പ്. ചടങ്ങിൽ റിലയൻസ് ഫൗണ്ടേഷൻ സ്ഥാപകയും ചെയർപേഴ്‌സനുമായ നിത മുകേഷ് അംബാനിയെ മിസ് വേൾഡ് ഹ്യുമാനിറ്റേറിയൻ പുരസ്‌കാരം നൽകി ആദരിച്ചു. മിസ് വേൾഡ്…

ശബരിമല പൂങ്കാവനത്തിൽ കാട്ടു തീ പടരുന്നു

  ശബരിമല പൂങ്കാവനത്തിൽ നിലയ്ക്കലിനും അട്ടത്തോടിനുമിടയിൽ കൊല്ലകുന്നുമല,നമ്പൻ പാറ കോട്ട ഭാഗങ്ങളില്‍ കാട്ടു തീ പടരുന്നു . വർഷങ്ങൾക്ക് ശേഷമാണ് ഈ വനമേഖല ഇങ്ങനെ കത്തുന്നത്. ശബരിമല റോഡിന്‍റെ വശങ്ങളിൽ കത്തിയത് അതും ഒരു ഭീഷണിയാണ്. കത്തികരിഞ്ഞ മരങ്ങൾ റോഡിലേക്ക് വീണാൽ അതും അപകടം ക്ഷണിച്ചു വരുത്തും. അടിക്കാടുകൾ ഉണങ്ങി കിടക്കുന്നത് കാരണം രാക്ഷസീയമായി തീ നടമാടുകയാണ്. അട്ടത്തോടിന്‍റെ ജനപ്രതിനിധി കളക്റ്ററേ വിളിച്ചു പരാതി പറഞ്ഞപ്പോൾ മാത്രമാണ് ഫയർ ഫോഴ്‌സ്…

error: Content is protected !!