Input your search keywords and press Enter.

Monthly Archives

March 2024

ജീവനക്കാരുടെ വിവരങ്ങൾ നൽകാത്ത ഓഫീസ് മേധാവികൾക്കെതിരെ നടപടി : ജില്ലാ കളക്ടർ

  2024 ലോക സഭാ തെരഞ്ഞെടുപ്പിന്‍റെ പോളിംഗ് ഡ്യൂട്ടിക്കായി ജീവനക്കാരുടെ വിവരങ്ങൾ ഓർഡർ സോഫ്റ്റ്‌വെയറിൽ ചേർക്കാത്ത സ്ഥാപനമേധാവികൾക്കെതിരെ ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ അവരുടെ പരിധിയിലുള്ള സ്ഥാപനങ്ങളുടെ വിവരം അടങ്ങിയ ലിസ്റ്റ് ( മാര്‍ച്ച് 25) രാവിലെ 11ന് മുൻപായി കളക്ടറേറ്റിൽ എത്തിക്കണം. ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കുന്നതിന് അപേക്ഷിച്ച ജീവനക്കാരിൽ ഇതുവരെ മെഡിക്കൽ സർട്ടിഫിക്കറ്റ് ( ആറു മാസത്തിനുള്ളിൽ എടുത്തത്), മുലയൂട്ടുന്ന അമ്മമാർക്കുള്ള…

ഷോപ്പ്സ് യൂണിയൻ അടൂർ ഏരിയ കൺവൻഷൻ ഉദ്ഘാടനം നടന്നു

  അടൂർ : പത്തനംതിട്ട ജില്ലാ ഷോപ്പ്സ് & കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് എംപ്ലോയീസ് യൂണിയൻ (സി ഐ ടി യു ) അടൂർ ഏരിയ കൺവൻഷൻ സി ഐ ടി യു പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ്‌ ശ്യാമ ശിവൻ ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട പാർലമെന്റ് മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ടി. എം. തോമസ് ഐസക്കിനെ വിജയിപ്പിക്കാൻ വേണ്ട പ്രവർത്തനം നടത്തുവാൻ ഷോപ്പ്സ് മേഖലയിൽ പ്രവർത്തിക്കുന്ന…

അഞ്ചാമത് ശ്രീ നാരായണ കൺവെൻഷന്‍ :അമേരിക്കയില്‍ ജൂലൈ 11 മുതല്‍

  2014 മുതൽ ഫിലാഡൽഫിയ , ഹ്യൂസ്റ്റൺ, ന്യൂ യോർക്ക് , വാഷിങ്ടൺ എന്നിവിടങ്ങളിൽ വിജയകരമായി നടന്ന ശ്രീ നാരായണ ദേശീയ കൺവെൻഷന്റെ അഞ്ചാമത്തെ സമ്മേളനത്തിന് July 11 -14 തീയ്യതികളിൽ Hilton Stamford Hotel , Connecticut ൽ വേദിയൊരുങ്ങുകയാണ് .സന്യാസ ശ്രേഷ്ഠന്മാരും ,ദാർശനിക പ്രതിഭകളും നേതൃത്വം നൽകുന്ന പ്രഭാഷണങ്ങളും ചർച്ചകളും , വൈവിധ്യമാർന്ന കലാ സാംസ്കാരിക പരിപാടികളും ഉണ്ടായിരിക്കും. Brahmasree Sachidhananda Swamikal – President-Sivagiri Dharma…

അനധികൃത പണമിടപാട് കർശനമായി നിരീക്ഷിക്കാൻ നിർദേശം: 6 ജില്ലകളിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തി

  ലോക്‌സഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് അനധികൃത പണമിടപാട് കർശനമായി നിരീക്ഷിക്കാനും നടപടികൾ സ്വീകരിക്കാനും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ ജില്ലാ വരണാധികാരികൾക്ക് നിർദേശം നൽകി. എറണാകുളം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി എറണാകുളം ഐ.എം.എ ഹാളിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ ബാങ്കുകളിലെയും സംശയകരമായ ഇടപാടുകൾ ഉൾപ്പെടെ നിരീക്ഷിക്കും. ആദായ നികുതി വകുപ്പ് പ്രത്യേക കൺട്രോൾ റൂം സജ്ജമാക്കിയിട്ടുണ്ട്. അയൽ…

ലോക സഭാ തെരഞ്ഞെടുപ്പ് : പത്തനംതിട്ട ജില്ലയിലെ അറിയിപ്പ് ( 23/03/2024 )

  ലോക്‌സഭാ തെരഞ്ഞെടുപ്പ്:നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു ലോക്‌സഭാ തെരഞ്ഞെടുപ്പ് 2024 ന്റെ സുഗമായ നടത്തിപ്പിന് പത്തനംതിട്ട ലോക്‌സഭാ മണ്ഡലം വരണാധികാരിയെ സഹായിക്കുന്നതിനായി നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചു. നോഡല്‍ ഓഫീസര്‍മാരുടെ പേര് വിവരങ്ങള്‍ ചുവടെ: മാന്‍ പവര്‍ മാനേജ്‌മെന്റ്: എം പി ഹിരണ്‍, ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) സഹകരണസംഘം 7025080391, അസിസ്റ്റന്‍സ് ടു ഒബ്‌സര്‍വര്‍ ആന്‍ഡ് ഹോസ്പിറ്റാലിറ്റി: ജി ഉല്ലാസ്, ഡപ്യൂട്ടി ജില്ലാ പ്ലാനിംഗ് ഓഫീസര്‍ 9847683189, സ്വീപ്പ്: റ്റി ബിനുരാജ്,…

നാസ അറിയിപ്പ്  : പ്രപഞ്ചം വിളിക്കുന്നു: നാസ ബഹിരാകാശ യാത്രികനാകൂ

  നാസ ബഹിരാകാശയാത്രികർ ആറ് പതിറ്റാണ്ടിലേറെയായി ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്നു, 2000 മുതൽ അവിടെ തുടർച്ചയായി ജീവിച്ചു. ഇപ്പോൾ, നാസയുടെ ആർട്ടെമിസ് പ്രോഗ്രാം ആദ്യത്തെ സ്ത്രീയെയും അടുത്ത പുരുഷനെയും ചന്ദ്രനിൽ ഇറക്കാൻ തയ്യാറെടുക്കുകയാണ്. ബഹിരാകാശ വിക്ഷേപണ സംവിധാനം റോക്കറ്റിന് മുകളിലുള്ള ഓറിയോൺ ബഹിരാകാശ പേടകം മനുഷ്യരെ മുമ്പ് പോയതിനേക്കാൾ കൂടുതൽ ബഹിരാകാശത്തേക്ക് കൊണ്ടുപോകും – ചന്ദ്രനിലേക്കും ഒടുവിൽ ചൊവ്വയിലേക്കും.   നിങ്ങൾ സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, അല്ലെങ്കിൽ കണക്ക് എന്നിവയിൽ…

നമഹ വംശീയ വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു

  എഡ്മിന്റൻ : ആൽബെർട്ട മലയാളി ഹിന്ദു അസോസിയേഷൻ (നമഹ) വംശീയ വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു . എഡ്മിന്റൻ മെഡോസ് എം.എൽ .എ, ബഹുമാപ്പെട്ട ജസ്‌വീർ ഡിയോൾ നിലവിളക്ക് കൊളുത്തി ഉത്‌ഘാടനം ചെയ്തു. ശ്രീമതി ക്രിസ്റ്റീന ഗ്രേ ( മിൽവുഡ് എം.എൽ. എ), സാംസ്‌കാരിക സാമൂഹ്യ രംഗത്തെ ശ്രീമതി മാറിയ സപ്പേട്ട , ശ്രീമതി ഗോമതി ബുറാഡാ, ശ്രീമതി ലോറ (ആൽബെർട്ട യൂണിവേഴ്സിറ്റി), ശ്രീ ബിനോജ് കുറുവായിൽ എന്നിവർ പ്രസ്തുത…

9 ജില്ലകളില്‍ ഉയർന്ന താപനില മുന്നറിയിപ്പ്: മഞ്ഞ അലർട്ട് (23.03.2024)

    2024 മാർച്ച് 27 വരെ കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും, കോട്ടയം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും, ആലപ്പുഴ,പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും, തിരുവനന്തപുരം,കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 – 4 °C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം…

ആർസി, ഡ്രൈവിംഗ് ലൈസൻസ് , PET G കാർഡ് എന്നിവയുടെ വിതരണം ഉടൻ പുനരാരംഭിക്കും

  സംസ്ഥാനത്തെ ആർസി, ഡ്രൈവിംഗ് ലൈസൻസ് , PET G കാർഡ് എന്നിവയുടെ വിതരണം ഉടൻ പുനരാരംഭിക്കും. ITI ബെംഗളൂരുവിന് നൽകാനുള്ള തുക അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. അച്ചടി കുടിശിക തുക ബെംഗളൂരു ഐഐടിക്കും കൊറിയർ കുടിശിക തപാൽ വകുപ്പിനും നൽകി. സർക്കാർ തീരുമാനം ഗതാഗത മന്ത്രി ഗണേഷ്‌കുമാറിന്റെ ഇടപെടലിൽ. 24000 ബുക്കും ലൈസൻസും ഇന്ന് ആർടി ഓഫീസുകളിൽ എത്തിക്കും. വിതരണത്തിന് പ്രത്യേക കൗണ്ടറുകൾ ഏർപ്പെടുത്തും. തപാൽ വകുപ്പ് വിസമ്മതിച്ചാൽ…

മോസ്‌കോയില്‍ ഐ.എസ് ഭീകരാക്രമണം; 60 മരണം

  റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയിലുണ്ടായ ഭീകരാക്രമണത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടു. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു.ഇതില്‍ 60 ഓളം പേരുടെ നില ഗുരുതരമാണ്. സംഗീതപരിപാടിക്കിടെ മുഖംമൂടി ധരിച്ച അക്രമികള്‍ കാണികള്‍ക്കുനേരേ വെടിയുതിര്‍ക്കുകയായിരുന്നു.മോസ്‌കോയിലെ ക്രോക്കസ് സിറ്റി ഹാളില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തു.…

error: Content is protected !!