Input your search keywords and press Enter.

Monthly Archives

March 2024

ആന്റോ ആന്റണിക്ക് ഓണ്‍ലൈന്‍ മാധ്യമങ്ങളോട് പുച്ഛം – കടുത്ത തീരുമാനങ്ങളുമായി ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകള്‍

  പത്തനംതിട്ട : പത്തനംതിട്ട ലോക് സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണിക്ക് ഓണ്‍ലൈന്‍ മാധ്യമങ്ങളോട് പുശ്ചം. പത്രത്താളുകളില്‍ മാത്രം തന്റെ പ്രസ്താവനയും വാര്‍ത്തകളും വന്നാല്‍ മതിയെന്ന നിലപാടാണ് ആന്റോ ആന്റണിക്കും ഇദ്ദേഹത്തിന്റെ ഓഫീസ് ജീവനക്കാര്‍ക്കുമുള്ളത്. ഇതിനെതിരെ കടുത്ത തീരുമാനങ്ങളുമായി മുമ്പോട്ടുപോകുവാനാണ് ഓണ്‍ലൈന്‍ മാധ്യമ മാനേജ്മെന്റ്കളുടെ നീക്കം. ജില്ലയില്‍ 100 വരിക്കാര്‍ പോലുമില്ലാത്ത പത്രങ്ങള്‍ക്ക് കൃത്യമായി വാര്‍ത്തകള്‍ നല്‍കുവാന്‍ ആന്റോയുടെ ഓഫീസ് ശ്രദ്ധിക്കുന്നുണ്ട്. പ്രതിദിനം പതിനായിരക്കണക്കിന് ആളുകള്‍ ലോകത്തിന്റെ…

ലോക സഭാ തെരഞ്ഞെടുപ്പ് : പത്തനംതിട്ട ജില്ലയിലെ പ്രധാന വാര്‍ത്തകള്‍ /അറിയിപ്പുകള്‍ ( 22/03/2024 )

അവശ്യസേവന വിഭാഗത്തില്‍പ്പെട്ടവരുടെ വോട്ട് ഉറപ്പാക്കും: ജില്ലാ കളക്ടര്‍ അവശ്യ സേവന വിഭാഗത്തില്‍ പെട്ടവരുടെ വോട്ടുകള്‍ ഉറപ്പാക്കുമെന്ന് ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ പറഞ്ഞു. തപാല്‍ വോട്ടിംഗുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ ചേര്‍ന്ന നോഡല്‍ ഓഫീസര്‍മാരുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍. പോലീസ്,വനം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം), ഫയര്‍ഫോഴ്‌സ്, ജയില്‍, എക്‌സൈസ്, കെ.എസ്.ഇ.ബി, വാട്ടര്‍ അഥോറിറ്റി, ഹെല്‍ത്ത് സര്‍വീസ്, ട്രഷറി, കെ.എസ്.ആര്‍.ടി.സി, ബി എസ് എന്‍ എല്‍, പോസ്റ്റ് ഓഫീസ്,…

ഡെങ്കിപ്പനി:പത്തനംതിട്ട ജില്ലയില്‍ കഴിഞ്ഞയാഴ്ച കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങള്‍

  പത്തനംതിട്ട ജില്ലയില്‍ ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകളുടെ സാന്നിധ്യവും രോഗബാധയും കൂടുതലായി കണ്ടെത്തിയ മേഖലകളില്‍ കൂടുതല്‍ കരുതലും ജാഗ്രതയും വേണമെന്നും ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കണമെന്നും ജില്ലാമെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം)ഡോ.എല്‍ അനിതകുമാരി അറിയിച്ചു. കഴിഞ്ഞയാഴ്ച കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങള്‍- രോഗബാധിതരുടെ എണ്ണം- വാര്‍ഡ് എന്ന ക്രമത്തില്‍ പത്തനംതിട്ട നഗരസഭ – മൂന്ന് – 12,15,17 കോന്നി- രണ്ട് – ഏഴ് കൂടല്‍- രണ്ട് – ഒന്‍പത്…

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ മഴയ്ക്ക് സാധ്യത (22.03.2024 )

  അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.…

വേനൽക്കാലം: ജലജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത വേണം

  സംസ്ഥാനത്ത് ഉയർന്ന ചൂട് തുടരുന്ന സാഹചര്യത്തിൽ ജലജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വേനൽക്കാലത്ത് ശുദ്ധ ജലത്തിന്റെ ലഭ്യത കുറവായതിനാൽ ജലജന്യ രോഗങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. വയറിളക്ക രോഗങ്ങൾ നിർജലീകരണത്തിനും തുടർന്നുള്ള സങ്കീർണ ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. വയറിളക്ക രോഗങ്ങൾ, മഞ്ഞപിത്തത്തിന് കാരണമാകുന്ന ഹെപ്പറ്റൈറ്റീസ്-എ, ഹെപ്പറ്റൈറ്റിസ് ഇ, കോളറ, ടൈഫോയിഡ്, ഷിഗല്ല തുടങ്ങിയ അസുഖങ്ങൾ ഇത്തരത്തിൽ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. ഉയർന്ന ചൂട് കാരണം…

മലയാളത്തിലെ ആദ്യത്തെ ടൂർണമെന്റ് ജേർണൽ പ്രകാശനം ചെയ്തു

  കേരളത്തിലെ ആദ്യകാല ചെസ്സ് പരിശീലനകേന്ദ്രങ്ങളിലൊന്നായിരുന്ന തൃശ്ശൂരിലെ ശങ്കരയ്യ റോഡിൽ ഏപ്രിൽ 28നു നടക്കുന്ന ഏകദിന സംസ്ഥാനതല സമ്മർ ചെസ്സ് ടൂർണമെന്റിനോടനുബന്ധിച്ചു തയ്യാറാക്കിയ ജേർണൽ സംഗീത സംവിധായകൻ ഔസേപ്പച്ചൻ പ്രകാശനം ചെയ്തു. ശങ്കരയ്യ റോഡിലെ ആദ്യകാല ചെസ്സ് കളിക്കാരനായിരുന്ന കളപ്പുരയ്ക്കൽ വാസുവിന്റെ സ്മരണാർത്ഥം ഡിജിറ്റൽ ഫിലിം മേക്കേഴ്‌സ് ഫോറം ട്രസ്റ്റിന്റെ സ്പോർട്സ് വിങ്ങാണ് ടൂർണമെന്റ് ആരംഭിക്കുന്നത്. ചെറുപ്പത്തിൽ താനുമൊരു ചെസ്സ് കളിക്കാരനായിരുന്നുവെന്നും സംഗീതത്തിന്റെ വഴിയിലേക്കു തിരഞ്ഞപ്പോഴാണു ചെസ്സിനെ കൈവിടേണ്ടി വന്നതെന്നും…

ലോക സഭാ തെരഞ്ഞെടുപ്പ് :പത്തനംതിട്ട ജില്ലയിലെ വാര്‍ത്തകള്‍ (22/03/2024 )

വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം ലോക സഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടര്‍ പട്ടികയില്‍ ഏപ്രില്‍ നാലു വരെ പേര് ചേര്‍ക്കാന്‍ അവസരം. അപേക്ഷ പരിശോധിക്കാന്‍ 10 ദിവസം ആവശ്യമായതിനാല്‍ മാര്‍ച്ച് 25 വരെ സമര്‍പ്പിക്കുന്നവര്‍ക്കെ വോട്ട് ചെയ്യാന്‍ സാധിക്കൂ. തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക ഏപ്രില്‍ നാലിനു പ്രസിദ്ധീകരിക്കും. പുതുതായി പേരു ചേര്‍ക്കാനും തിരുത്തലുകള്‍ക്കുമായി https://voters.eci.gov.in/ വെബ്സൈറ്റ് മുഖേന അക്ഷയകേന്ദ്രം വഴിയും ഓണ്‍ലൈനായും അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷയില്‍ വോട്ടര്‍മാരുടെ വയസ്, വിലാസം എന്നിവ തെളിയിക്കുന്ന…

10 ജില്ലകളില്‍ ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട്

    2024 മാർച്ച് 25 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39°C വരെയും, കൊല്ലം ജില്ലയിൽ ഉയർന്ന താപനില 38°C വരെയും, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, തൃശ്ശൂർ എന്നീ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 – 4 °C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.…

കാക്കയുടെ നിറം: ആര്‍ എല്‍ വി രാമകൃഷ്ണനെ അധിക്ഷേപിച്ച് കലാമണ്ഡലം സത്യഭാമ

കാക്കയുടെ നിറം: ആര്‍ എല്‍ വി രാമകൃഷ്ണനെ അധിക്ഷേപിച്ച് കലാമണ്ഡലം സത്യഭാമ അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ ഡോ. ആര്‍എല്‍വി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപ പരാമര്‍ശവുമായി കലാമണ്ഡലം സത്യഭാമ. ആര്‍എല്‍വി രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നുമായിരുന്നു പരാമർശം. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അവര്‍ ഇക്കാര്യം പറഞ്ഞത്. “മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കേണ്ടത്. ഇയാള് കണ്ട് കഴിഞ്ഞാല്‍ കാക്കയുടെ നിറം. എല്ലാം കൊണ്ടും…

കോന്നി തേക്കുതോട് ഏഴാം തല ഭാഗത്ത്‌ 55 കാരനെ കാട്ടാന ചവിട്ടി കൊന്നു

കോന്നി തേക്കുതോട് ഏഴാം തല ഭാഗത്തെ വനമേഖലയോട് ചേർന്നു കല്ലാറിന് സമീപം 55 കാരനെ കാട്ടാന ആന ചവിട്ടി കൊന്നു.എഴാം തല കോളനിയിലെ ദിലീപാണ് മരണപ്പെട്ടത്. സുഹൃത്തിനു ഒപ്പം കല്ലാറിന്‌ സമീപം വലയിടാൻ പോയതാണ്,ഇവരെ കാട്ടാന ഓടിക്കുകയായിരുന്നു.കൂടെ ഉണ്ടായിരുന്ന ഓമനക്കുട്ടൻ ഓടി രക്ഷപ്പെട്ടു.ഇന്ന് വൈകുന്നേരം 6 മണിയോടെയാണ് സംഭവം നടന്നതെന്നാണ് പ്രാഥമിക വിവരം. കൊക്കത്തോട് ,ഗുരുനാഥൻ മണ്ണ് സ്റ്റേഷൻ ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു.പ്രദേശത്ത് കാട്ടാനക്കൂട്ടത്തിന്‍റെ സാന്നിധ്യവും ഉള്ളതിനാൽ മൃതദേഹം…

error: Content is protected !!