പാലക്കാട്ടെ അതിരൂക്ഷ ചൂടിന് ശമനവുമായി നേരിയ മഴയ്ക്ക് സാധ്യത അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പാലക്കാട് ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തുന്ന ജില്ലയാണ് പാലക്കാട് . പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 41°C വരെ രേഖപ്പെടുത്തി . ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ…
വ്യാജവാർത്തകൾക്കെതിരെ ജാഗ്രത പാലിക്കണം; കർശന നടപടി സ്വീകരിക്കും സാമൂഹ്യ മാധ്യമങ്ങളിലൂടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെ തകർക്കുന്ന തരത്തിലുള്ള വ്യാജമായ പ്രചാരണങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം. അത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കും. സാമൂഹ്യ മാധ്യമങ്ങളും ദൃശ്യ-ശ്രവ്യ-അച്ചടി മാധ്യമങ്ങളും നിരന്തരം നിരീക്ഷിക്കുന്നതിന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലും ജില്ലാ തലത്തിലും മീഡിയ…
സ്പെഷ്യല്‍ പോലീസ് ഓഫീസര്‍;എന്‍എസ്എസ് വോളണ്ടിയര്‍മാര്‍ക്കും അപേക്ഷിക്കാം ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്പെഷ്യല്‍ പോലീസ് ഓഫീസര്‍ (എസ്.പി.ഒ)മാരായി സേവനമനുഷ്ഠിക്കാന്‍ താല്പര്യമുള്ള നാഷണല്‍ സര്‍വീസ് സ്കീം (എന്‍ എസ് എസ്) വോളണ്ടിയര്‍മാര്‍ക്കും അപേക്ഷിക്കാമെന്ന് ജില്ലാ പോലീസ് മേധാവി വി അജിത് അറിയിച്ചു. താല്പര്യമുള്ളവര് അതതു പോലീസ് സ്റ്റേഷനുകളില്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം അപേക്ഷിക്കണം. ആധാര്‍ കാര്‍ഡിന്റെ കോപ്പിയും ബാങ്ക് അക്കൗണ്ടിന്റെ ഐഎഫ്എസ്സി നമ്പരോടുകൂടിയ പകര്‍പ്പും വയ്ക്കണം. 18 വയസ് പൂര്‍ത്തിയായ എന്‍സിസി,…
നിർമ്മാതാവ് ഗാന്ധിമതി ബാലൻ (65 )അന്തരിച്ചു നിർമ്മാതാവ് ഗാന്ധിമതി ബാലൻ(65 ) അന്തരിച്ചു. ഇന്ന് ഉച്ചയ്ക്ക് 12.52ന് കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘകാലമായി കരൾ സംബന്ധമായ ചികിത്സയിലായിരുന്നു. സംസ്കാരം നാളെ തിരുവനന്തപുരത്ത് നടക്കും. പഞ്ചവടിപ്പാലം, പത്താമുദയം, സുഖമോ ദേവി, മൂന്നാംപക്കം, ഈ തണുത്ത വെളുപ്പാൻകാലത്ത് എന്നീ പ്രശസ്ത ചിത്രങ്ങളുടെ നിർമ്മാതാവാണ് ഗാന്ധിമതി ബാലൻ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ഇത്തിരി നേരം ഒത്തിരി കാര്യം എന്ന സിനിമയിലൂടെ നിർമാണ രംഗത്ത് എത്തിയ…
ഡോ : ജിതേഷ്ജിയ്ക്കും അഡ്വ: സക്കീർ ഹുസൈനും ‘കർമ്മനൈപുണ്യ’ പുരസ്കാരം സ്പീഡ് കാർട്ടൂണിസ്റ്റ് ഡോ : ജിതേഷ്ജിയ്ക്കും പത്തനംതിട്ട നഗരസഭ ചെയർമാൻ അഡ്വ: സക്കീർ ഹുസൈനും നാഷണൽ ഹ്യൂമൻ റൈറ്റ്സ് & ആന്റി കറപ്ഷൻ ഫോഴ്സ് ‘ ( എൻ എച്ച് ആർ ഏ സി എഫ് ) വിശിഷ്ട ‘കർമ്മനൈപുണ്യ ‘ പുരസ്കാരം നൽകി ആദരിച്ചു. മനുഷ്യാവകാശ സന്നദ്ധപ്രവർത്തകരുടെ റീജിയണൽ കോൺഫറൻസിൽ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ :…
റവന്യൂ വകുപ്പിന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകൾ ഹാക്ക് ചെയ്തു റവന്യൂ വകുപ്പിന്റെ സാമൂഹിക മാധ്യമ വിഭാഗമായ റവന്യു ഇൻഫർമേഷൻ ബ്യൂറോയുടെ ഫേസ് ബുക്ക്, യൂട്യൂബ് അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടു. റവന്യൂ ഇൻഫർമേഷൻ ബ്യൂറോയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഏപ്രിൽ അഞ്ചിന് സൈബർ ഡോമിലും സംസ്ഥാന ഐ ടി മിഷനിലും റവന്യു ഇൻഫർമേഷൻ ബ്യൂറോ പരാതി നൽകി. (ഏപ്രിൽ 9) ഉച്ചയോടെ റവന്യൂ ഇൻഫർമേഷൻ ബ്യൂറോ…
ഇടുക്കി ചെറുതോണി ഡാമുകൾ പൊതുജനങ്ങൾക്കു സന്ദർശിക്കാം ഇടുക്കി ചെറുതോണി ഡാമുകൾ മേയ് 31 വരെ പൊതുജനങ്ങൾക്കു സന്ദർശിക്കാനായി തുറന്നുകൊടുക്കുന്നതിന് അനുമതിയായി. ബുധനാഴ്ചകളിലും വെള്ളം തുറന്നുവിടേണ്ട ദിവസങ്ങളും ഒഴികെയുള്ള ദിനങ്ങളിലായിരിക്കും സന്ദർശനത്തിന് അനുമതി. ഒരു സമയം പരമാവധി 20 പേർക്കാകും പ്രവേശനം. സന്ദർശകരെ അനുവദിക്കുന്ന കാലയളവിൽ സെക്യൂരിറ്റി ഗാർഡുകളെ അധികമായി നിയമിച്ച് സിസിടിവി ക്യാമറ നിരീക്ഷണത്തിലൂടെയും മെറ്റൽ ഡിറ്റക്റ്ററുകളുടെ സഹായത്തോടെയും പ്രവേശനം ക്രമപ്പെടുത്തും. ഗ്രീൻ പ്രോട്ടോക്കോൾ ഉറപ്പാക്കിയാകും സന്ദർശകരെ പ്രവേശിപ്പിക്കുക. ഡാമിനു…
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തി അറിയിച്ച് പൊതുനിരീക്ഷകന്‍ പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ നിയമാനുസൃതമായാണ് നടക്കുന്നതെന്ന് തെരഞ്ഞെടുപ്പ് പൊതുനിരീക്ഷകന്‍ അരുണ്‍ കുമാര്‍ കേംഭവി ഐഎഎസ് വിലയിരുത്തി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സ്ഥാനാര്‍ഥികളുമായി നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം. ഏഴ് മണ്ഡലങ്ങളും സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. സൂക്ഷ്മ പരിശോധനയിലുള്‍പ്പെടെ സ്ഥാനാര്‍ഥി നിര്‍ണയ പ്രക്രിയകള്‍ നിരീക്ഷിച്ചു. മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കുന്നുണ്ടെന്നും അദേഹം പറഞ്ഞു. യോഗത്തില്‍ ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍…
പ്രിയപ്പെട്ടവർക്ക് ഈദ് ആശംസകള്‍ വ്രതനാളുകളിലൂടെ കൈവരിച്ച ആത്മീയവിശുദ്ധിയുടെ പൂർത്തീകരണമായാണ് വിശ്വാസികൾ ചെറിയ പെരുന്നാൾ (ഈദുൽ ഫിത്ർ) ആഘോഷിക്കുന്നത്. ‘ഈദ്’ എന്ന അറബിക് വാക്കിന്റെ അർഥം ആഘോഷം എന്നാണ്. ‘ഫിത്ർ’ എന്നാൽ നോമ്പു തുറക്കൽ എന്നും.സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും അറിവുകളാണ് പെരുന്നാൾ സമ്മാനിക്കുന്നത്. പ്രാർഥനകളും ആഘോഷങ്ങളുമായി ചെറിയ പെരുന്നാൾ ആഘോഷിക്കുന്ന വേളയിൽ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുകള്‍ക്കും പ്രിയപ്പെട്ടവര്‍ക്കുമെല്ലാം ചെറിയ പെരുന്നാൾ ആംസകൾ കൈമാറുന്നത് പതിവാണ്.…
മരച്ചില്ല വെട്ടിമാറ്റാൻ കയറിയ വയോധികൻ അവശനിലയിൽ മരത്തിനു മുകളിൽ കുടുങ്ങി. അഗ്നി രക്ഷസേന എത്തി താഴെയിറക്കി പ്രാഥമികശുശ്രൂഷ നൽകി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ നിലനിർത്താനായില്ല. അടൂർ നഗരസഭ പതിനാറാം വാർഡ് മുൻ കൗൺസിലർ S ബിനുവിന്റെ പറക്കോട് ഉള്ള വീട്ടുപറമ്പിലെ തേക്കിന്റെ ശിഖരങ്ങൾ വെട്ടുന്നതിനായി കയറിയ കൊടുമൺ ചിരണിക്കൽ സ്വദേശി 65കാരൻ രാജൻ ആണ് മരിച്ചത്. മരത്തിന് മുകളിൽ നിന്ന രാജൻ അവശനാകുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻതന്നെ ബിനു മരത്തിലേക്ക് കയറി…
Recent Comments