വിഷുക്കണിയുടെ ഐശ്വര്യം എന്നും ജീവിതത്തിൽ ഉണ്ടാവട്ടേ സമൃദ്ധിയുടെയും ഐശ്വര്യത്തിന്‍റെയും പ്രതീകമായാണ് വിഷു ആഘോഷിക്കുന്നത്. മലയാളികൾക്ക് വിഷു കാർഷിക സംസ്കാരത്തിന്‍റെ ഓർമ്മപ്പെടുത്തൽ കൂടിയാണ്. ഒപ്പം നല്ല നാളെയെ കുറിച്ചുളള സുവര്‍ണ്ണ പ്രതീക്ഷകളും വിഷു സമ്മാനിക്കുന്നു. കണിയുടെ ഐശ്വര്യവും സമൃദ്ധിയും ഒരു വർഷം മുഴുവൻ നീണ്ടുനിൽക്കുമെന്നാണ് വിശ്വാസം. കണി കണ്ടു കഴിയുമ്പോൾ വീട്ടിലെ മുതിർന്നയാൾ മറ്റുള്ളവർക്ക് വിഷുക്കൈനീട്ടം നൽകുന്നു.ഏവര്‍ക്കും പമ്പ വിഷന്‍ ഓണ്‍ലൈന്‍ പത്രത്തിന്‍റെ വിഷു ദിന ആശംസകള്‍…
സ്മാര്‍ട്ടാകാം വോട്ടര്‍മാര്‍;വീട്ടിലെത്തും കൈപ്പുസ്തകം ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമ്മതിദാന അവകാശം വിനിയോഗിക്കുന്നതിനുള്ള വിവരങ്ങള്‍ ക്രോഡീകരിച്ച കൈപ്പുസ്തകങ്ങളുടെ വിതരണം തെരഞ്ഞടുപ്പ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ ആരംഭിച്ചു. കൈപുസ്തകവും വോട്ടര്‍ ഇന്‍ഫര്‍മേഷന്‍ സ്ലിപ്പും ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ മുഖേന വീടുകളിലെത്തിക്കുമെന്ന് വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. വോട്ടര്‍ രജിസ്‌ട്രേഷന്‍, വോട്ടുചെയ്യേണ്ട രീതി, ഭിന്നശേഷി-മുതിര്‍ന്ന വോട്ടര്‍മാര്‍ക്ക് ഒരുക്കിയിട്ടുള്ള സൗകര്യങ്ങള്‍, വോട്ടുചെയ്യുന്നതിനായി തെരഞ്ഞടുപ്പ് കമ്മീഷന്‍ അംഗീകരിച്ച തിരിച്ചറിയല്‍ രേഖകളുടെ വിവരങ്ങള്‍,…
കോന്നി :999 മലകളുടെ അധിപനായ പത്തനംതിട്ട കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്റെ തിരു പിറന്നാളായ പത്താമുദയ മഹോത്സവത്തിന് തിരുമുൽ കാഴ്ച ഒരുക്കി കാടുകൾ പൂവണിഞ്ഞു. പൂതം കൊല്ലിയും കാരകനും ചിന്നകനും ശ്യാലിതയും മയിലയും നെൻമേകി വാകയും കാട്ടു ചമ്പകവും കാട്ടു മുല്ലയും നീർക്കുര മുണ്ടയും എരുമ നാക്കുമടക്കമുള്ള അപൂർവ്വ വന സസ്യങ്ങളുടെ പൂക്കൾ കൊണ്ടുള്ള വിഷുക്കണി ദർശനത്തോടെ പത്തു ദിന മഹോത്സവത്തിന് ( 2024 ഏപ്രിൽ 14)ആർപ്പുവിളി ഉയരും. മല…
85 വയസിനു മുകളിൽ പ്രായമുള്ള പൗരന്മാരും ഭിന്നശേഷിക്കാരും വീട്ടിലിരുന്നു വോട്ടു ചെയ്തു തുടങ്ങി 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയോവൃദ്ധര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടിലിരുന്നു വോട്ടു രേഖപ്പെടുത്താനുള്ള സൗകര്യം ഒരുക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പു ചരിത്രത്തില്‍ വഴിത്തിരിവാകുന്ന ഒരു സംരംഭത്തിനാണ് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ) തുടക്കം കുറിച്ചത്. 85 വയസിനു മുകളിലുള്ള വോട്ടര്‍മാര്‍ക്കും 40% അടിസ്ഥാന വൈകല്യമുള്ളവര്‍ക്കും (പിഡബ്ല്യുഡി) വീട്ടിലിരുന്നു വോട്ടു ചെയ്യാനുള്ള സൗകര്യം പ്രയോജനപ്പെടുത്താം. വോട്ടെടുപ്പിന്റെ ഒന്നും രണ്ടും ഘട്ടങ്ങളില്‍…
യുവ വോട്ടര്‍മാരില്‍ കൂടുതല്‍ പുരുഷന്‍മാര്‍… ലോക്സഭാ തെരഞ്ഞടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ സ്ത്രീ വോട്ടര്‍മാരുടെ എണ്ണം കൂടുതലാണെങ്കിലും യുവ വോട്ടര്‍മാരില്‍ കൂടുതലും പുരുഷന്‍മാരാണ്. മണ്ഡലത്തില്‍ ആദ്യമായി വോട്ടവകാശം ലഭിച്ച 18,087 പേരില്‍ 9,254 പുരുഷന്‍മാരാണ്. സ്ത്രീകളുടെ എണ്ണം 8,833 മാത്രമാണ്. മണ്ഡലതലത്തില്‍ കോന്നിയിലും കാഞ്ഞിരിപ്പള്ളിയിലും മാത്രമാണ് സ്ത്രീ വോട്ടര്‍മാര്‍ കൂടുതല്‍. കോന്നിയില്‍ 1224 പുരുഷന്‍മാരും 1237 സ്ത്രീകളും, കാഞ്ഞിരപ്പള്ളിയില്‍ 1,250 പുരുഷന്‍മാരും 1,305 സ്ത്രീകളുമാണുള്ളത്. മറ്റു മണ്ഡലങ്ങളായ അടൂര്‍, ആറന്മുള, തിരുവല്ല,…
പത്തനംതിട്ട : വന്യമൃഗങ്ങളുടെ ആവാസവ്യവസ്ഥ കാര്യക്ഷമമാക്കുവാൻ അധികാരികൾ സ്വത്വര നടപടികൾ സ്വീകരിക്കണമെന്നും വനനിയമങ്ങൾ പരിഷ്കരിക്കുവാനും അത് നടപ്പിലാക്കുവാനും സാധിക്കണമെന്നും കുറിയാകോസ് മാർ ക്ലീമ്മീസ് വലിയ മെത്രാപ്പോലീത്താ അഭിപ്രായപ്പെട്ടു. കേരളാ കൗൺസിൽ ഓഫ് ചർച്ചസ് കറൻ്റ് അഫേഴ്സ് കമ്മീഷൻ്റെ നേതൃത്വത്തിൽ വന്യജീവി ആക്രമങ്ങളിൽ നിന്ന് മനുഷ്യൻ്റെ ജീവനും സ്വത്തും സംരക്ഷിക്കുക, വന നിയമങ്ങൾ കാലോചിതമായി പരിഷ്കരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് തണ്ണിത്തോട് സംഘടിപ്പിച്ച ഏകദിന ഉപവാസത്തിൻ്റെ സമാപന സമ്മേളനം ഉദ്ഘാടനം…
ചുരുക്കപ്പട്ടികകള്‍ പ്രസിദ്ധീകരിച്ചു പത്തനംതിട്ട ജില്ലയില്‍ വിവിധ വകുപ്പുകളില്‍ സര്‍ജന്റ് (പാര്‍ട്ട് 1 – നേരിട്ടുള്ള നിയമനം, കാറ്റഗറി നം. 716/2022), (പാര്‍ട്ട് 2 – തസ്തികമാറ്റം വഴിയുള്ള നിയമനം, കാറ്റഗറി നം. 717/2022) തസ്തികകളുടെ ചുരുക്കപ്പട്ടികകള്‍ ഏപ്രില്‍ അഞ്ചിന് പ്രസിദ്ധീകരിച്ചതായി പിഎസ്‌സി ജില്ലാ ഓഫീസര്‍ അറിയിച്ചു. റാങ്ക് പട്ടിക നിലവില്‍ വന്നു പത്തനംതിട്ട ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ് ( പട്ടിക വര്‍ഗക്കാര്‍ക്കു മാത്രമായുള്ള പ്രത്യേക…
അബ്ദുൾ റഹീമിന്റെ മോചനത്തിന് വേണ്ട 34 കോടി സമാഹരിച്ചു സൗദി അറേബ്യയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി യുവാവ് അബ്ദുൾ റഹീമിന്റെ മോചനത്തിന് വേണ്ട 34 കോടി രൂപ സമാഹരിച്ചു. ലോകമെമ്പാടുമുള്ള മലയാളികൾ ഒന്നിച്ചപ്പോൾ രണ്ടു ദിവസം ശേഷിക്കെയാണ് ദയാധനത്തിന് വേണ്ട പണം സമാഹരിച്ചത്. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള മലയാളികൾ കൈകോർത്താണ് തുക സമാഹരിക്കാനായത്. 18 വർഷമായി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിനെ മോചിപ്പിക്കാനായി സമാഹരിച്ച…
2024 ഏപ്രിൽ 14 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതാ നിർദ്ദേശങ്ങൾ ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും…
കോന്നി വകയാര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചു വന്നിരുന്ന പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ സി ബി ഐയുടെ തെളിവെടുപ്പ് അന്തിമ ഘട്ടത്തില്‍ . പത്തനംതിട്ട പൊതു മരാമത്ത് വിഭാഗം അഥിതി മന്ദിരത്തിലെ സി ബി ഐ ക്യാമ്പ് ഓഫീസില്‍ ആണ് നിക്ഷേപകര്‍ നേരിട്ട് എത്തി മൊഴി നല്‍കി വന്നിരുന്നത് . ലഭ്യമായ വിവരങ്ങള്‍ സി ബി ഐ സംഘം വിശകലനം നടത്തി വരുന്നതായാണ് വിവരം . കോന്നി വകയാര്‍ ആസ്ഥാനമായി…
Recent Comments