Input your search keywords and press Enter.

Monthly Archives

June 2024

നിരവധി തൊഴില്‍ അവസരങ്ങള്‍ ( 18/06/2024 )

സിഇടിയിൽ ഫിസിക്കൽ എഡ്യുക്കേഷൻ ഇൻസ്ട്രക്ടർ തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ്ങിൽ ഫിസിക്കൽ എഡ്യുക്കേഷൻ വിഭാഗത്തിലുള്ള ഇൻസ്ട്രക്ടർ തസ്തികയിലേക്ക് ദിവസ വേതന നിരക്കിൽ ജോലി നോക്കുന്നതിന് താത്പര്യമുള്ള വ്യക്തികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലയിൽ നിന്ന് ഫിസിക്കൽ എഡ്യുക്കേഷനിൽ ഡിഗ്രി/പിജി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായം 18 നും 60 നും മധ്യേ. താത്പര്യമുള്ള ഉദ്യോഗാർഥികൾ അപേക്ഷ ഫോമിന്റെ മാതൃക www.cet.ac.in എന്ന വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച ബയോഡാറ്റയും…

കുവൈറ്റ് തീപിടിത്തം: കുവൈറ്റ് സര്‍ക്കാര്‍ സഹായ ധനം പ്രഖ്യാപിച്ചു

കുവൈറ്റിലെ മംഗഫിൽ 25 മലയാളികൾ ഉൾപ്പെടെ 49 പേരുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിൽ മരിച്ചവരുടെ കുടുംബത്തിനു പതിനയ്യായിരം ഡോളർ (ഏകദേശം 5000 ദിനാർ ) വീതം സഹായ ധനമായി നൽകാൻ കുവൈത്ത് സർക്കാർ തീരുമാനിച്ചു ഈ തുക മരണമടഞ്ഞ രാജ്യക്കാരുടെ എംബസികൾ വഴിയാകും വിതരണം ചെയ്യുക. മംഗഫ് ദുരന്തത്തിൽ മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് നഷ്ട പരിഹാരം നൽകാൻ അമീർ ഷെയ്ഖ് മിഷ്അൽ അൽ അഹമദ് സംഭവ ദിവസം തന്നെ ഉത്തരവ് പുറപ്പെടുവച്ചിരുന്നു.എന്നാൽ…

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ (18/06/2024)

കടമുറി ലേലം കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കല്ലൂപ്പാറ ഷോപ്പിംഗ് കോംപ്ലെക്സിലെ അഞ്ചാം നമ്പര്‍ കടമുറി (ജനറല്‍), കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ കടുവാക്കുഴി വെയിറ്റിംഗ് ഷെഡിനോട് ചേര്‍ന്നുള്ള 22 ാം നമ്പര്‍ കടമുറി (ജനറല്‍) എന്നിവയുടെ ലേലം ജൂണ്‍ 20 രാവിലെ 11:30 ന് പഞ്ചായത്ത് ഓഫീസില്‍ നടക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.   തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടര്‍പട്ടിക പുതുക്കുന്നു ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കോന്നി ബ്ലോക്ക് പഞ്ചായത്തിലെ ഇളകൊളളൂര്‍, ചിറ്റാര്‍…

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടര്‍പട്ടിക പുതുക്കുന്നു

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടര്‍പട്ടിക പുതുക്കുന്നു കോന്നി: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കോന്നി ബ്ലോക്ക് പഞ്ചായത്തിലെ ഇളകൊളളൂര്‍, ചിറ്റാര്‍ ഗ്രാമപഞ്ചായത്തിലെ പന്നിയാര്‍, ഏഴംകുളം ഗ്രാമപഞ്ചായത്തിലെ ഏഴംകുളം എന്നീ വാര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള പത്തനംതിട്ട ജില്ലയിലെ മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപന വാര്‍ഡുകളുടെയും വോട്ടര്‍ പട്ടിക പുതുക്കുന്നു. ജില്ലയിലെ 53 ഗ്രാമപഞ്ചായത്തുകളിലും നാല് നഗരസഭകളിലും കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. കരട് വോട്ടര്‍ പട്ടിക സംബന്ധിച്ച അവകാശവാദങ്ങളും ആക്ഷേപങ്ങളും ഈ മാസം 21 വരെ സ്വീകരിക്കുമെന്ന് ജില്ലാ…

ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും; എറണാകുളം, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു Thunderstorm with light to moderate rainfall & gusty…

അമ്മയും മകളും സഞ്ചരിച്ച സ്‌കൂട്ടറില്‍ ക്രെയിന്‍ ഇടിച്ചു; മകള്‍ക്ക് ദാരുണാന്ത്യം

അമ്മയും മകളും സഞ്ചരിച്ച സ്‌കൂട്ടറില്‍ ക്രെയിന്‍ ഇടിച്ചു; മകള്‍ക്ക് ദാരുണാന്ത്യം അമ്മയും മകളും സഞ്ചരിച്ച സ്‌കൂട്ടറില്‍ ക്രെയിന്‍ ഇടിച്ച് മകള്‍ മരിച്ചു. കോട്ടയം കറുകച്ചാല്‍ കൂത്രപ്പള്ളി തട്ടാരടിയില്‍ ജോര്‍ജിന്റെ മകള്‍ നോയല്‍ (20) ആണ് മരിച്ചത്. അമ്മ ജോളി പരിക്കുകളോടെ രക്ഷപ്പെട്ടു. ചങ്ങനാശേരി – വാഴൂര്‍ റോഡില്‍ കറുകച്ചാല്‍ പഞ്ചായത്തിനു സമീപം തിങ്കളാഴ്ച വൈകിട്ട് ഏട്ടരയോടെ ആയിരുന്നു അപകടം. കറുകച്ചാലില്‍നിന്ന് സാധനങ്ങള്‍ വാങ്ങി സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുമ്പോള്‍ ആയിരുന്നു സംഭവം.…

സൈബർ ആ​ക്രമണത്തിൽ മനംനൊന്ത് ജീവനൊടുക്കി

സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറായ പെൺകുട്ടി ജീവനൊടുക്കി. ഇൻസ്റ്റഗ്രാം റീലുകളിലൂടെ പ്രശസ്തയായ ആദിത്യ എസ് നായർ (18) ആണ് മരിച്ചത്. തൃക്കണ്ണാപുരം ഞാലിക്കോണം സ്വദേശിയാണ് ആദിത്യ. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട നെടുമങ്ങാട്‌ സ്വദേശിയായ യുവാവുമായി പ്രണയത്തിലായിരുന്നു. പ്രണയത്തിൽ നിന്ന് പിന്മാറിയതോടെ പെൺകുട്ടിക്കെതിരെ വ്യാപക സൈബർ ആക്രമണം ആയിരുന്നു. സൈബർ ആ​ക്രമണത്തിൽ മനംനൊന്താണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പെൺകുട്ടിയുടെ സുഹൃത്തുക്കൾ ഇൻസ്റ്റഗ്രാമിലൂടെ പ്രതികരിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ആദിത്യ വീട്ടിനുള്ളിൽ ആത്മഹത്യക്ക് ശ്രമിച്ചത്. തുടർന്ന്…

രാഹുല്‍ഗാന്ധി വയനാട് മണ്ഡലം ഒഴിയും: ഉപ തെരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കും

രാഹുല്‍ഗാന്ധി വയനാട് മണ്ഡലം ഒഴിയും:ഉപ തെരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കും രാഹുല്‍ഗാന്ധി വയനാട് മണ്ഡലം ഒഴിയും.രാഹുല്‍ ഒഴിയുന്ന വയനാട്ടിലെ ഉപ തെരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കാനും തീരുമാനമായി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുര്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്.വയനാട്ടില്‍ 3,64,422 വോട്ടിന്റെ ഭൂരിപക്ഷത്തിലും റായ്ബറേലിയില്‍ 3,90,030 വോട്ടിന്റെ ഭൂരിപക്ഷത്തിലുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിജയം. 2019 ലാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ ആദ്യമായി മത്സരിച്ചത്.…

കാലിൽ നിന്നും 10 കിലോ ഭാരമുള്ള ട്യൂമർ നീക്കം ചെയ്തു

കാലിൽ നിന്നും 10 കിലോ ഭാരമുള്ള ട്യൂമർ നീക്കം ചെയ്തു കാലിൽ തുടയോട് ചേർന്ന് അതിവേഗം വളർന്ന 10 കിലോഗ്രാം ഭാരമുള്ള ട്യൂമർ സങ്കീർണ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് തൃശൂർ സർക്കാർ മെഡിക്കൽ കോളേജ്. ട്യൂമർ മൂലം നടക്കാൻ പോലും ഏറെ ബുദ്ധിമുട്ടിരുന്ന 61 വയസുള്ള തൃശൂർ പുഴക്കൽ സ്വദേശിനിക്കാണ് ശസ്ത്രക്രിയ നടത്തിയത്. ഹെപ്പറ്റെറ്റിസ് രോഗം കൂടി ഉണ്ടായിരുന്നത് ശസ്ത്രക്രിയയുടെ സങ്കീർണത വർധിപ്പിച്ചിരുന്നു. വിജയകരമായ ശസ്ത്രക്രിയയ്ക്ക് ശേഷം രോഗിക്ക് സാധാരണ…

ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം; ഇതുവരെ 15 മരണം

ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം; ഇതുവരെ 15 മരണം ചരക്കു തീവണ്ടിയും കാഞ്ചന്‍ജംഗ എക്‌സ്പ്രസും കൂട്ടിയിടിച്ചായിരുന്നു അപകടം. ത്രിപുരയിലെ അഗര്‍ത്തലയില്‍നിന്ന് പശ്ചിമ ബംഗാളിലെ സെല്‍ഡയിലേക്ക് സര്‍വീസ് നടത്തുന്ന 13174 കാഞ്ചന്‍ജംഗ എക്‌സ്പ്രസിലേക്ക് ചരക്കുതീവണ്ടി ഇടിക്കുകയായിരുന്നു. 15 മരണം ഔദ്യോ​ഗികമായി സ്ഥിരീകരിച്ചു. നിരവധി യാത്രികര്‍ക്ക് പരിക്ക് ഉണ്ട്. ചരക്ക് തീവണ്ടി സിഗ്നൽ തെറ്റിച്ചെത്തിയതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക വിവരം.ചരക്ക് ട്രെയിനിന്റെ ലോക്കോ പൈലറ്റ് ഉൾപ്പടെ മരിച്ചവരിൽ മൂന്നുപേർ റെയിൽവേ ജീവനക്കാരാണ്.…

error: Content is protected !!