Input your search keywords and press Enter.

Monthly Archives

June 2024

വിദ്യാര്‍ഥികളുമായി പോയ സ്‌കൂള്‍ ബസിന് തീപ്പിടിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

വിദ്യാര്‍ഥികളുമായി പോയ സ്‌കൂള്‍ ബസിന് തീപ്പിടിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക് വിദ്യാര്‍ഥികളുമായി പോയ സ്‌കൂള്‍ ബസിന് തീപ്പിടിച്ചു. കുട്ടികള്‍ എല്ലാവരും സുരക്ഷിതരാണ്. മാന്നാര്‍ ഭൂവനേശ്വരി സ്‌കൂളിന്റെ ബസിനാണ് ആല- പെണ്ണൂക്കര ക്ഷേത്രം റോഡില്‍ വെള്ളിയാഴ്ച രാവിലെ 8.30- ഓടെ തീപ്പിടിച്ചത്. ബസില്‍ 17 കുട്ടികളുണ്ടായിരുന്നു. പുക ഉയര്‍ന്നതിനെത്തുടര്‍ന്ന് ഡ്രൈവര്‍ വാഹനം നിര്‍ത്തി കുട്ടികളെ പുറത്തെത്തിച്ചു. ചെങ്ങന്നൂരില്‍ നിന്ന് അഗ്‌നിരക്ഷാസേനയെത്തി തീ അണച്ചു. പോലീസും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരും ബസില്‍…

കാക്കകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു

കാക്കകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു: പക്ഷികളിൽ അസ്വാഭാവിക മരണങ്ങൾ ഉണ്ടായാല്‍ അറിയിക്കണം ആലപ്പുഴ ചേർത്തല മുഹമ്മയിൽ കാക്കകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. മുഹമ്മ പഞ്ചായത്ത് നാലാം വാർഡിലാണു കാക്കകളെ ചത്ത നിലയിൽ കണ്ടെത്തിയത്.പക്ഷിപ്പനി വ്യാപിച്ച പ്രദേശത്തു ചത്തു വീണ കാക്കയുടെ സാംപിൾ ഭോപാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസിൽ നടത്തിയ പരിശോധനയിലാണു പക്ഷിപ്പനി സ്ഥിരീകരിച്ചത്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പക്ഷിപ്പനിയെ കുറിച്ച് പഠിക്കുന്നത്തിനു വിദഗ്ധ സംഘത്തെ നിയോഗിച്ചതായി…

സെപ്റ്റംബർ 14 വരെ ആധാര്‍ വിവരങ്ങള്‍ സൗജന്യമായി പുതുക്കാം

ആധാര്‍ കാര്‍ഡിലെ തിരിച്ചറിയല്‍ വിവരങ്ങള്‍, വിലാസം അടക്കമുള്ളവ സൗജന്യമായി പുതുക്കാനുള്ള സമയ പരിധി നീട്ടി. 2024 സെപ്റ്റംബർ 14 വരെ ആധാര്‍ വിവരങ്ങള്‍ സൗജന്യമായി പുതുക്കാം. സൗജന്യമായി ആധാര്‍ പുതുക്കാന്‍ കഴിയുക myAadhaar പോർട്ടൽ വഴി മാത്രമാണ്. ഓഫ്‌ലൈൻ ആയി ആധാർ കേന്ദ്രത്തിൽ എത്തി പുതുക്കാൻ 50 രൂപ ഫീസ് നല്‍കണം. പേര്, ജനന തിയ്യതി, വിലാസം മുതലായ വിവരങ്ങളാണ് ഓൺലൈനായി തിരുത്താൻ സാധിക്കുക. ഫോട്ടോ, ബയോമെട്രിക്, ഐറിസ് തുടങ്ങിയ…

വ്യോമസേനയുടെ പ്രത്യേക വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടു

കുവൈത്ത് സിറ്റി: കുവൈത്ത് തീപ്പിടിത്ത ദുരന്തത്തിൽ മരിച്ച മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി വ്യോമസേനയുടെ പ്രത്യേക വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടു. രാവിലെ 8:45 ഓടെ വിമാനം കൊച്ചിയിലെത്തും. പ്രാദേശിക സമയം പുലർച്ചെ 1.15 ഓടെയാണ് വിമാനം കുവൈത്തിൽ നിന്ന് പറന്നുയർന്നത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തിവർധൻ സിങും ഉദ്യോഗസ്ഥരും വിമാനത്തിലുണ്ട്…

കുവൈത്ത് തീപിടിത്തം:24 മലയാളികളില്‍ 22 പേരെ തിരിച്ചറിഞ്ഞു

കുവൈത്ത് തീപിടിത്തം:24 മലയാളികളില്‍ 22 പേരെ തിരിച്ചറിഞ്ഞു കുവൈത്ത് തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് എന്‍ബിടിസി. മരിച്ചവരുടെ ആശ്രിതര്‍ക്ക് ജോലി, മറ്റ് ആനുകൂല്യങ്ങളും നല്‍കുമെന്ന് കമ്പനി അറിയിച്ചു. എട്ടുലക്ഷം രൂപ അടിയന്തര ധനസഹായമായി നല്‍കും. തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കാനും കുവൈത്ത് അമീര്‍ ഉത്തരവിട്ടു. ആഭ്യന്തരമന്ത്രി ഷെയ്ഖ് ഫഹദ് അല്‍ യൂസഫാണ് ഇക്കാര്യം അറിയിച്ചത്. കുവൈത്തിലെ തൊഴിലാളി ക്യാംപ് തീപിടിത്തത്തില്‍ മരിച്ച 24 മലയാളികളില്‍ 22 പേരെ…

മത്തി ചട്ടിയില്‍ കയറണം എങ്കില്‍ കോന്നിയില്‍ കൊടുക്കണം ₹340

52 ദിവസത്തെ ട്രോളിംഗ് നിരോധനം നിലവിൽ വന്നതോടെ കേരളത്തില്‍ അട വെച്ച മീനുകള്‍ക്കും വില കൂടി . ട്രോളിംഗ് നിരോധനത്തിനു മുന്നേ രണ്ടു മാസക്കാലത്തേക്ക് പല ഭാഗത്തും മീനുകള്‍ അട വെച്ചിരുന്നു .ആ മീന്‍ ഇപ്പോള്‍ വിപണിയില്‍ എത്തിച്ചു കൊള്ള ലാഭം കൊയ്യുന്നു . അധികാരികളുടെ ഭാഗത്ത്‌ നിന്നും യാതൊരു പരിശോധനയും ഇല്ല . വില കൂട്ടി വിറ്റാലും ആരും ചോദിക്കാന്‍ ഇല്ല . ഹാര്‍ബറില്‍ ഒരു കിലോ മത്തിയുടെ…

ചിറ്റാര്‍ പഞ്ചായത്തില്‍ നറുക്കെടുപ്പിലൂടെ കോണ്‍ഗ്രസ് അംഗം പ്രസിഡന്റ്

ചിറ്റാര്‍ പഞ്ചായത്തില്‍ നറുക്കെടുപ്പിലൂടെ കോണ്‍ഗ്രസ് അംഗം പ്രസിഡന്റ്   Congress member President by drawing lots in Chittar Panchayath കോണ്‍ഗ്രസ് അംഗത്തെ മറുകണ്ടം ചാടിച്ചു പ്രസിഡന്റാക്കി പഞ്ചായത്ത് ഭരണം പിടിച്ച എല്‍ ഡി എഫിന് തിരിച്ചടി . കൂറുമാറ്റ നിരോധന നിയമപ്രകാരം പ്രസിഡന്റ് അയോഗ്യനായതോടെ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അംഗം പ്രസിഡന്റ് . ചിറ്റാര്‍ പഞ്ചായത്തില്‍ ആണ് എ ബഷീര്‍ നറുക്കെടുപ്പിലൂടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. 13 അംഗ…

കുവൈറ്റ് തീപിടിത്തം : 24 മലയാളികൾ മരിച്ചു : മരണസംഖ്യ ഉയരുന്നു

കുവൈറ്റ് തീപിടിത്തം : 24 മലയാളികൾ മരിച്ചു : മരണസംഖ്യ ഉയരുന്നു കുവൈറ്റ് ലേബർ ക്യാമ്പ് തീപിടിത്തം; മരണസംഖ്യ ഉയരുന്നു, 24 മലയാളികൾ മരിച്ചെന്ന് നോർക്ക, ഏഴുപേരുടെ നില ഗുരുതരം. കു​വൈ​റ്റ്സി​റ്റി​:​ ​​ ​കു​വൈ​റ്റി​ലെ​ ​അ​ഹ്‌​മ്മ​ദി​ ​ഗ​വ​ർ​ണ​റേ​റ്റി​ലെ​ ​മംഗഫിലെ കമ്പനി ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ 24 മലയാളികൾ മരിച്ചതായി നോർക്ക സിഇഒ. മരണപ്പെട്ടവരുടെ പേരുവിവരങ്ങൾ അടക്കമുള്ള ഔദ്യോഗിക സ്ഥിരീകരണം വരുന്നതിനായി കാത്തിരിക്കുകയാണ്. കുവൈറ്റിലെ നോർക്ക ഹെൽപ് ഡെസ്‌ക്കാണ് 24 മലയാളികൾ മരിച്ചതായുള്ള…

കുവൈറ്റ് തീപിടിത്തം:തിരിച്ചറിയാൻ ഡിഎൻഎ പരിശോധന

കുവൈറ്റ് തീപിടിത്തം:തിരിച്ചറിയാൻ ഡിഎൻഎ പരിശോധന കുവൈറ്റിലെ ആറു നില കെട്ടിടത്തില്‍ ഉണ്ടായ തീ പിടിത്തത്തില്‍ മരണപെട്ടവരുടെ മൃതദേഹങ്ങൾ ഉടൻ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. തൊഴിലാളികൾ താമസിച്ചിരുന്ന ആറുനിലക്കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 49 പേരാണ് മരണപ്പെട്ടത് . മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ ടെസ്റ്റ് നടത്തും.ഇതിനു ശേഷമാകും നാട്ടില്‍ എത്തിക്കുക . ചികിൽസയിയിലുള്ളവരിൽ ഏഴുപേരുടെ നില ഗുരുതരമാണ്.കുവൈറ്റിൽ അഹ്മദി ഗവർണറേറ്റിലെ മംഗഫിൽ വിദേശ തൊഴിലാളികൾ താമസിക്കുന്ന മേഖലയിലാണ് അപകടമുണ്ടായത്. പത്തനംതിട്ട തിരുവല്ല…

കുവൈറ്റ് തീപിടിത്തം : മരിച്ച 10 മലയാളികളെ തിരിച്ചറിഞ്ഞു.പത്തനംതിട്ട ജില്ലയിലെ 4 പേര്‍ മരണപ്പെട്ടു

കുവൈറ്റ് തീപിടിത്തം : മരിച്ച 10 മലയാളികളെ തിരിച്ചറിഞ്ഞു.പത്തനംതിട്ട ജില്ലയിലെ 4 പേര്‍ മരണപ്പെട്ടു കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച 10 മലയാളികളെ തിരിച്ചറിഞ്ഞു.പത്തനംതിട്ട ജില്ലക്കാരായ 4 പേരും ഇതില്‍ ഉള്‍പ്പെടും . പത്തനംതിട്ട കോന്നി അട്ടച്ചാക്കൽ ചെന്നശ്ശേരിൽ സജു വർഗീസ് (56),പത്തനംതിട്ട വള്ളിക്കോട് വാഴമുട്ടം പുളിനിൽക്കുന്നതിൽ വടക്കേതിൽ പി.വി. മുരളീധരൻ (68) , പത്തനംതിട്ട തിരുവല്ല മേപ്രാൽ ചിറയിൽ കുടുംബാംഗം തോമസ് ഉമ്മൻ(37).പത്തനംതിട്ട പന്തളം മുടിയൂർക്കോണം ശോഭനാലയത്തിൽ…

error: Content is protected !!