Input your search keywords and press Enter.

Monthly Archives

June 2024

അസസ്സർമാരുടെ പാനൽ രൂപീകരിക്കുന്നു

കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ്‌ കേരളത്തിലെ ലബോറട്ടറി, ഡയഗ്‌നോസ്റ്റിക്‌ വിഭാഗങ്ങളിലെ ക്ലിനിക്കൽ സ്ഥാപനങ്ങൾക്കുള്ള സ്ഥിര രജിസ്ട്രേഷനുമായി ബന്ധപ്പെട്ട നിലവാരം നിർണയിക്കുന്നതിന് അസസ്സർമാരുടെ പാനൽ രൂപീകരിക്കുന്നു. അപേക്ഷ ഓൺലൈനായി ജൂലൈ അഞ്ചിനകം നൽകണം. വിശദവിവരങ്ങൾക്ക്: www.clinicalestablishments.kerala.gov.in…

ഓമല്ലൂർ ശിശു പരിപാലന കേന്ദ്രത്തിൽ വ്യക്ഷത്തൈ നട്ടു

പത്തനംതിട്ട: ലോക പരിസ്ഥിതി ദിനത്തിൽ “ഒരു തൈ നടാം നല്ല നാളേയ്ക്ക് വേണ്ടി” എന്ന സന്ദേശമുയർത്തി പത്തനംതിട്ട ജില്ല ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ഓമല്ലൂർ ശിശു പരിപാലന കേന്ദ്രത്തിൽ ശിശു ക്ഷേമ സമിതി സംസ്ഥാന ജനറൽ കൗൺസിൽ അംഗം പ്രൊഫ. ടി.കെ.ജി. നായർ വ്യക്ഷത്തൈ നടീൽ നടത്തി . ജില്ല സെക്രട്ടറി ജി. പൊന്നമ്മ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു . ജില്ല ജോയിൻ്റ് സെക്രട്ടറി സലിം പി. ചാക്കോ ,…

ഊട്ടുപാറ സെൻ്റ് ജോർജസ്സ് ഹൈസ്കൂളിൽ പരിസ്ഥിതി ദിനാഘോഷം നടന്നു

ഊട്ടുപാറ സെൻ്റ് ജോർജസ്സ് ഹൈസ്കൂളിൽ പരിസ്ഥിതി ദിനാഘോഷം നടന്നു കോന്നി: ഊട്ടുപാറ സെൻ്റ് ജോർജസ്സ് ഹൈസ്കൂളിൽ പരിസ്ഥിതി ദിനാഘോഷം നടന്നു. ഫാദർ സിനോയി കെ തോമസ് മീറ്റിംഗ് ഉത്ഘാടനം നടത്തി റവ. ഷാജി കെ ജോർജ് മുഖ്യ പ്രഭാഷണം നടത്തി. പരിസ്ഥിതിയേ സംരക്ഷിക്കേണ്ട ചുമതല ഒരോ കുട്ടികളും ഏറ്റെടുക്കണം എന്നും അത് നമ്മളുടെ ഒരോരുത്തരുടെയും ചുമതലയാണ് എന്ന് മുഖ്യ പ്രഭാഷണത്തിൽ പറഞ്ഞു. കുട്ടികൾ, മാനേജ്മെൻ്റെ പ്രതിനിധികൾ, അധ്യാപകർ ചേർന്ന് വൃക്ഷ…

നരേന്ദ്ര മോദി സർക്കാർ രാജിവെച്ചു

നരേന്ദ്ര മോദി സർക്കാർ രാജിവെച്ചു പുതിയ സർക്കാർ രൂപീകരണത്തിന് മുന്നോടിയായി നരേന്ദ്ര മോദി സർക്കാർ രാജിവെച്ചു. രാജിക്കത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി ദ്രൗപതി മുർമുവിന് കൈമാറി. രാജി സ്വീകരിച്ച രാഷ്ട്രപതി, പുതിയ സർക്കാർ അധികാരത്തിലേറുന്നത് വരെ മന്ത്രിസഭ തുടരാൻ ആവശ്യപ്പെട്ടു.  തുടർനടപടിയുടെ ഭാഗമായി 2019 മുതൽ 2024 വരെയുള്ള പതിനേഴാം ലോക്‌സഭ പിരിച്ചുവിട്ട് രാഷ്ട്രപതി വിജ്ഞാപനം പുറപ്പെടുവിക്കും. മൂന്നാം എൻ.ഡി.എ സർക്കാർ ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. എൻ.ഡി.എ…

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്സുകൾ

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്സുകൾ കേരള സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സസ് ഡെവലപ്മെന്റ് (ഐ.എച്ച്.ആർ.ഡി) 12-ാം ക്ലാസ് പരീക്ഷ കഴിഞ്ഞ വിദ്യാർഥികൾക്കായി നിർമ്മിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ൽ കോഴ്സുകൾ ആരംഭിക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ പരിചയപ്പെടുത്തുന്നതിനായി ആരംഭിക്കുന്ന “Introduction to Artificial Intelligence” എന്ന അഞ്ച് ദിവസത്തെ ഓൺലൈൻ കോഴ്സിലേക്ക് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ജൂൺ 11 മുതൽ 15 വരെ ഓൺലൈനായി നടത്തുന്ന കോഴ്സിന്റെ ഫീസ് 500…

കോഴിക്കോട് ലോ കോളേജിൽ സീറ്റ് ഒഴിവുകൾ

കോഴിക്കോട് ലോ കോളേജിൽ സീറ്റ് ഒഴിവുകൾ കോഴിക്കോട്: കോഴിക്കോട് ഗവൺമെന്റ് ലോ കോളേജിൽ പഞ്ചവത്സര ബി.ബി.എ, എൽ.എൽ.ബി (ഓണേഴ്സ്), ത്രിവത്സര എൽ.എൽ.ബി (യൂണിറ്ററി ഡിഗ്രി) എന്നീ കോഴ്സുകളിൽ 2024-25 അധ്യയന വർഷത്തിൽ വിവിധ ക്ലാസുകളിലെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് ഇടയ്ക്കു പഠനം നിറുത്തിയവർക്ക് പുനഃപ്രവേശനത്തിനും ഇപ്പോൾ തൃശൂർ ഗവ. ലോ കോളേജിൽ പഠിച്ചുകൊണ്ടിരിക്കുന്നവർക്ക് കോളേജ് മാറ്റത്തിനും വേണ്ടി ജൂൺ 12ന് ഉച്ച തിരിഞ്ഞു മൂന്നു വരെ അപേക്ഷിക്കാം. അപേക്ഷാ ഫോറവും…

ലോക പരിസ്ഥിതിദിനം : സംസ്ഥാനതല ആഘോഷത്തിന് മുഖ്യമന്ത്രി തുടക്കം കുറിക്കും

ലോക പരിസ്ഥിതിദിനം : സംസ്ഥാനതല ആഘോഷത്തിന് മുഖ്യമന്ത്രി തുടക്കം കുറിക്കും’ ലോക പരിസ്ഥിതി ദിനാചരണ സംസ്ഥാനതല ആരംഭം ക്ലിഫ് ഹൗസിൽ ഫലവൃക്ഷത്തൈ നട്ടുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ജൂൺ 5 നു രാവിലെ 9ന് ക്ലിഫ് ഹൗസിൽ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദിന്റെ അധ്യക്ഷതയിൽ നടക്കുന്ന പരിസ്ഥിതിദിന പരിപാടിയിൽ വട്ടിയൂർക്കാവ് എം.എൽ.എ വി. കെ. പ്രശാന്ത്, കൃഷി വകുപ്പിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്…

പരിസ്ഥിതി സംരക്ഷണത്തിൽ വേറിട്ട ജീവിതമാതൃകയായി കാലടിയിലെ ദമ്പതികൾ

കാലടി: പരിസ്ഥിതി സംരക്ഷണത്തിൽ വേറിട്ട ജീവിതമാതൃകയായി കാലടി എസ് മുരളീധരനും പങ്കാളി രാധയും . കാലടിയിലെ ഗ്രന്ഥശാലാപ്രവർത്തകരായ ഈ ദമ്പതികൾ പ്രഭാത സവാരിക്കിടെ തെരുവോരങ്ങളിൽ നിന്നും കഴിഞ്ഞ അറുപത് ദിവസങ്ങൾ കൊണ്ട് സമാഹരിച്ചത് ആറായിരത്തിലേറെ കുപ്പികളും ഏഴായിരത്തിലധികം കുപ്പി അടപ്പുകളും , കൂടാതെ മുന്നൂറിൽപ്പരം മദ്യക്കുപ്പികളും . പ്ലാസ്റ്റിക് കുപ്പികളേക്കാൾ ഏറെ പരിസ്ഥിതിക്ക് വിനാശകാരിയാണ് ഒറ്റച്ചവിട്ടിൽ തന്നെ മണ്ണിൽ താണ് ഭൂമിയും വെള്ളവും ഒരുപോലെ വിഷലിപ്തമാക്കുന്ന പ്ലാസ്റ്റിക് അടപ്പുകൾ എന്നും…

ജനങ്ങളുടെ സ്‌നേഹത്തിന് മുന്നില്‍ ശിരസ് നമിക്കുന്നു: നരേന്ദ്ര മോദി

എന്‍.ഡി.എയ്ക്ക് മൂന്നാം തവണയും വിജയം സമ്മാനിച്ചതിന് ജനങ്ങള്‍ക്ക് നന്ദി പറയുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തുടര്‍ച്ചയായ മൂന്നാം തവണയും ജനം എന്‍ഡിഎയില്‍ വിശ്വാസമര്‍പ്പിച്ചു.ഇന്ത്യയുടെ ചരിത്രത്തിലെ സുപ്രധാന നേട്ടമാണിത് – അദ്ദേഹം എക്‌സില്‍ കുറിച്ചു. ജനങ്ങളുടെ സ്‌നേഹത്തിന് മുന്നില്‍ ശിരസ് നമിക്കുന്നു.പത്ത് വര്‍ഷമായി നടത്തിവന്ന നല്ല പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് ഉറപ്പ് നല്‍കുന്നു…

നബാർഡിന് നാല് പുതിയ ജില്ലാ ഓഫീസുകൾ: പത്തനംതിട്ടയിലും ഓഫീസ്

നബാർഡിന് നാല് പുതിയ ജില്ലാ ഓഫീസുകൾ: പത്തനംതിട്ടയിലും ഓഫീസ് പത്തനംതിട്ട: കേന്ദ്ര ധനമന്ത്രാലയത്തിനു കീഴിലുള്ള ദേശീയ കാർഷിക – ഗ്രാമവികസന ബാങ്കിൻ്റെ (നബാർഡ്) എറണാകുളം, കൊല്ലം, കോഴിക്കോട്, പത്തനംതിട്ട ജില്ലാ ഓഫീസുകൾ ഔദ്യോഗികമായി പ്രവർത്തനമാരംഭിച്ചു. തിരുവനന്തപുരത്ത് നബാർഡിൻ്റെ റീജിയണൽ ഓഫീസിൽ നടന്ന ചടങ്ങിൽ ചെയർമാൻ ഡോ. കെ.വി. ഷാജി ഓഫീസുകളുടെ പ്രവർത്തനത്തിനം ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ജില്ലാ ഓഫീസുകൾ അതതു ജില്ലകളിലെ കാർഷിക-ഗ്രാമീണപുരോഗതിയിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാനുതകുമെന്ന് ചെയർമാൻ അഭിപ്രായപ്പെട്ടു. ഇതുവരെ…

error: Content is protected !!