എല്ലാ വിദ്യാര്‍ഥികള്‍ക്കും സ്‌കൂള്‍ ഹെല്‍ത്ത് കാര്‍ഡ് നല്‍കും:മന്ത്രി വീണാ ജോര്‍ജ് വിദ്യാലയങ്ങള്‍ ജീവിത മൂല്യങ്ങളും നല്ല ശീലങ്ങളും പകര്‍ന്നു നല്‍കുന്ന ഇടങ്ങളാകണമെന്ന് ആരോഗ്യ, വനിതാ-ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം അടൂര്‍ പെരിങ്ങനാട് ടി.എം.ജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. രക്ഷിതാക്കളും അധ്യാപകരും കുട്ടികളുടെ സുഹൃത്തുക്കളായി മാറാണം. അവര്‍ക്ക് പേടി കൂടാതെ എന്തും തുറന്നു സംസാരിക്കാന്‍ കഴിയുന്നവരാകണം. വിദ്യാഭ്യാസ…
ലോക സഭാ തെരഞ്ഞെടുപ്പിൽ 64 കോടി പേര്‍ വോട്ട് ചെയ്തുവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍. വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്താകെ പത്തര ലക്ഷം വോട്ടെണ്ണൽ കേന്ദ്രങ്ങൾ ഉണ്ട്. 24 മണിക്കൂറും സിസിടിവി നിരീക്ഷണം ഉണ്ടാകും. നിരീക്ഷകരുടെ മുഴുനീള സാന്നിധ്യവും ഉണ്ടാകും. വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് മൂന്ന് തലത്തിൽ സുരക്ഷയൊരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏഴ് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പ് തീര്‍ത്തും സമാധാനപരമായി പൂര്‍ത്തിക്കി. താരപ്രചാരകരെ…
വോട്ടെണ്ണൽ : ഫലമറിയാൻ ഏകീകൃത സംവിധാനം ലോക സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ജൂൺ 04 ന് രാവിലെ എട്ടു മണിക്ക് ആരംഭിക്കുമ്പോൾ പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കും തത്സമയം ഫലം അറിയാൻ ഏകീകൃത സംവിധാനം സജ്ജമാക്കിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലും വോട്ടർ ഹെൽപ് ലൈൻ ആപ്പിലും തത്സമയം ഫലം അറിയാനാവും. ഇലക്ഷൻ കമ്മീഷന്റെ എൻകോർ സോഫ്റ്റ് വെയറിൽ നിന്ന് തിരഞ്ഞെടുപ്പ് ഫലം https://results.eci.gov.in എന്ന…
വിദ്യാലയങ്ങള്‍ പ്രവേശനോൽസവ വേദിയായി മാറി പതിനായിരക്കണക്കിന് വിദ്യാലയങ്ങൾ ഇന്ന് സന്തോഷത്തിന്റെ കേന്ദ്രങ്ങളായി മാറുന്നു. സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളും പ്രവേശനോൽസവ വേദിയായി മാറി. രക്ഷിതാക്കൾക്കൊപ്പമെത്തുന്ന കുഞ്ഞുങ്ങളുടെ നിലവിളികൾ ഇല്ലാതായി എന്നതാണ് ഏറെ പ്രധാനപ്പെട്ട കാര്യം. ഭയമില്ലാതെ സന്തോഷത്തോടെ വിദ്യാർഥികളെ സ്വീകരിക്കാൻ അധ്യാപകരും പൊതുസമൂഹവും തയ്യാറാകുന്ന സന്തോഷകരമായ കാഴ്ചയാണ് ലോകം കാണുന്നത്. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗത്തിന്റെ തിരിച്ചു വരവ് പൊതുസമൂഹവും ഗവൺമെന്റും ഒന്നിച്ച് ഉറപ്പാക്കിയതാണ്. വിദ്യാഭ്യാസ ചരിത്രത്തിൽ പൊതുവിദ്യാഭ്യാസ രംഗം ഇത്രയധികം…
ഡാലസ് മലയാളി അസോസിയേഷന്‍റെ പൊതുയോഗം ജൂൺ 9 ന് ഡാലസ്: നോർത്ത് ടെക്‌സസിലെ പ്രമുഖ സാംസ്ക്‌കാരിക സംഘടനയായ ഡാലസ് മലയാളി അസോസിയേഷന്റെ വാർഷിക പൊതുയോഗം ജൂൺ 9ന്, ഞായറാഴ്‌ച വൈകിട്ട് 6.30ന് ഇർവിംഗ് പസന്ത് ഓഡിറ്റോറിയത്തിൽ വച്ചു നടത്തുവാൻ തീരുമാനിച്ചു. അസോസിയേഷൻ സ്റ്റേറ്റ് രജിട്രേർഡ് അംഗങ്ങളായ ഡക്സ്റ്റർ ഫെരേര, തൊമ്മച്ചൻ മുകളേൽ, ട്രസ്റ്റ് ബോർഡ് ചെയർമാൻ ബിജു ലോസൺ, സെക്രട്ടറി ലിജി തോമസ്, ട്രഷറാർ സുനു മാത്യു, മറ്റു കമ്മിറ്റി…
കോന്നി പഞ്ചായത്ത് അറിയിപ്പ് കോന്നി: കോന്നി ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലെ വോട്ടർ പട്ടിക പുതുക്കുന്നതിൻറെ ഭാഗമായി ജൂൺ 5 ന്(05/06/2024) 3 മണിയ്ക്ക് രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ജനപ്രതിനിധികൾ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ എന്നിവരുടെ യോഗം കോന്നി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് ചേരുവാൻ തീരുമാനിച്ച വിവരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിക്കുന്നു.…
ഓറഞ്ച് അലർട്ട് 03-06-2024: എറണാകുളം, കോഴിക്കോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. മഞ്ഞ അലർട്ട് 03-06-2024: ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ *04-06-2024: എറണാകുളം, തൃശൂർ, കോഴിക്കോട്,…
മാറ്റത്തിന്‍റെ പാതയിൽ കോന്നിയിലെ പൊതുവിദ്യാലയങ്ങൾ കോന്നി: പുതിയ അധ്യായന വർഷത്തിൽ ക്ലാസുകൾ ആരംഭിക്കുമ്പോൾ കോന്നി മണ്ഡലത്തിലെ വിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ വികസന പ്രവർത്തികളുടെ ശോഭയോടെയാണ് അധ്യയനവർഷാരംഭമെന്നു അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ പറഞ്ഞു.കോടിക്കണക്കിന് രൂപയുടെ വികസന പ്രവർത്തികൾ ആണ് മണ്ഡലത്തിലെ സ്കൂളുകൾക്കായി ആവിഷ്കരിച്ചത്. 1.20 കോടി രൂപക്ക് വള്ളിക്കോട് ഗവൺമെന്റ് എൽ പി സ്കൂൾ, മലയാലപ്പുഴ ഗവൺമെന്റ് എൽ പി സ്കൂൾ, പ്രമാടം ഗവൺമെന്റ്…
സ്‌കൂളിലേക്ക് പോകുമ്പോൾ: ആരോഗ്യത്തോടെ പഠനം സാധ്യമാക്കാം നല്ല ആരോഗ്യ ശീലങ്ങൾ വീട്ടിലും വിദ്യാലയത്തിലും മധ്യവേനലവധി കഴിഞ്ഞ് കുട്ടികൾ സ്‌കൂളിലേക്ക് പോകുമ്പോൾ നല്ല ആരോഗ്യ ശീലങ്ങൾ പാഠമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മഴ തുടരുന്ന സാഹചര്യത്തിൽ കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനും പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതായിട്ടുണ്ട്. കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പാക്കണം. ഡെങ്കിപ്പനി, എലിപ്പനി, വയറിളക്ക രോഗങ്ങൾ, മഞ്ഞപ്പിത്തം തുടങ്ങിയ പല പകർച്ചവ്യാധികളേയും കൃത്യമായ പ്രവർത്തനങ്ങളിലൂടെ പ്രതിരോധിക്കാൻ സാധിക്കും.…
ലോക സഭ തിരഞ്ഞെടുപ്പ്: വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ പൂർണം; മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ വോട്ടെണ്ണൽ 20 കേന്ദ്രങ്ങളിലായി നടക്കും ലോക സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് സംസ്ഥാനത്തെ 20 കേന്ദ്രങ്ങളും സജ്ജമായതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. ജൂൺ നാലിനാണ് വോട്ടെണ്ണൽ. സുതാര്യവും സുരക്ഷിതവുമായി വോട്ടെണ്ണൽ പ്രക്രിയ പൂർത്തിയാക്കാനുള്ള നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ട്. രാവിടെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കുമ്പോൾ ആദ്യം എണ്ണുന്നത് പോസ്റ്റൽ ബാലറ്റുകളായിരിക്കും. പോസ്റ്റൽ ബാലറ്റ് എണ്ണിത്തുടങ്ങി അരമണിക്കൂറിന് ശേഷമാണ് വോട്ടിങ് യന്ത്രത്തിലെ…
Recent Comments