വയനാട്ടില്‍ 252 മൃതദേഹങ്ങൾ കണ്ടെടുത്തു :ഇരുനൂറിലേറെ ആളുകളെ കണ്ടെത്തണം വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇതുവരെ കണ്ടെടുത്തത് 252 മൃതദേഹങ്ങള്‍.ഇരുനൂറിലേറെ ആളുകളെ ഇനിയും കണ്ടെത്താന്‍ ഉണ്ടെന്നു ആണ് നിലവില്‍ ലഭിച്ച വിവരം . 158 മരണങ്ങളാണ് സര്‍ക്കാര്‍ സ്ഥിരീകരിച്ചത് .മരിച്ചവരില്‍ 86 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതില്‍ 73 പേര്‍ പുരുഷന്മാരും 66 പേര്‍ സ്ത്രീകളുമാണ്. 18 പേര്‍ കുട്ടികളാണ്.75 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.213 പേരെയാണ് ദുരന്ത പ്രദേശത്തുനിന്ന് ആശുപത്രികളില്‍ എത്തിച്ചത്.…
പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി (01/08/2024) കനത്ത മഴ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു (01/08/2024…
അമേരിക്കൻ പ്രസിഡന്റായിരുന്ന ഒബാമ മുതൽ ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ വരെ പ്രഭാഷകരായി തിളങ്ങിയ അന്താരാഷ്ട്ര പ്രഭാഷണ പ്ലാറ്റ്ഫോമായ ‘ടെഡ് എക്സ് ടോക്സിൽ’ ( tedxtalks )സൂപ്പർ മെമ്മറൈസറും ബ്രയിൻ പവർ ഗുരുവും അന്താരാഷ്ട്രഖ്യാതി നേടിയ സചിത്ര പ്രചോദന പ്രഭാഷകനുമായ ഡോ. ജിതേഷ്ജി സെലിബ്രിറ്റി സ്പീക്കറായി എത്തുന്നു. 2024 ആഗസ്റ്റ് 10 ആം തീയതി ഒഡീഷയിലെ ഭുവനേശ്വറിൽ കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ ടെക്നോളജി യൂണിവേഴ്‌സിറ്റി…
കലഞ്ഞൂർ പൂമരുതികുഴിയില്‍ പുലിയുടെആക്രമണം : രണ്ട് ആടുകളെ കൊന്നു : ഒരു ആടിനെ കൊണ്ട് പോയി പത്തനംതിട്ട കോന്നി കലഞ്ഞൂർ പഞ്ചായത്തിലെ പാടം വനം ഓഫീസ് പരിധിയിലെ തട്ടാക്കുടി പൂമരുതികുഴി ഭാഗത്തു പുലി മൂന്ന് ആടുകളെ പിടികൂടി.സന്തോഷ് ഭവനിൽ സിന്ധുവിന്‍റെ ആടുകളെയാണ് പുലി പിടിച്ചത്. രാവിലെ കൂട്ടിൽ എത്തി നോക്കുമ്പോഴാണ് രണ്ട് ആടുകളെ കൂട്ടിൽ ചത്ത നിലയിൽ കണ്ടത്.കഴുത്തിനു ഉൾപ്പെടെ വലിയ മുറിവുണ്ട്. രണ്ട് ആടുകളെയും വലിച്ചു പുറത്തേക്ക് ഇട്ട…
കോന്നി ചിറ്റൂർ സി പി രാമചന്ദ്രൻ നായർ (88 )അന്തരിച്ചു പരുമല ദേവസ്വം ബോർഡ് കോളേജ്റിട്ടയർ പ്രിൻസിപ്പൽ കോന്നി ചിറ്റൂർ സി പി രാമചന്ദ്രൻ നായർ 88 അന്തരിച്ചു 32 വർഷം പരുമല കോളേജ് അധ്യാപകനായിരുന്നു .1991ൽ കോന്നി നിയോജകമണ്ഡലത്തിൽ യുഡിഎഫിലെ എൻ ഡി പി സ്ഥാനാർത്ഥിയായി മത്സരിച്ചു .സംസ്കാരം വ്യാഴാഴ്ച നടക്കും…
വയനാട് ഉരുൾപൊട്ടലിൽ മരണസംഖ്യ 200 ആയി ഉയര്‍ന്നു. വയനാട് ദുരന്തത്തിൽ കനത്ത മഴയിലും രക്ഷാ ദൗത്യം തുടരുകയാണ്. മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവർ ഏറെയാണ്. ആദ്യ ദിനം മോശം കാലാവസ്ഥ മൂലം താൽക്കാലികമായി നിര്‍ത്തിവച്ച രക്ഷാദൗത്യം അതിരാവിലെ തുടങ്ങിയിരുന്നു.മരിച്ചവരിൽ പിഞ്ചു കുട്ടികളും ഉൾപ്പെടുന്നുണ്ട്. ചൂരൽമലയിലെ കൺട്രോൾ റൂം കേന്ദ്രീകരിച്ച് മെഡിക്കൽ പോയിന്റ്, ഓക്‌സിജൻ ആംബുലൻസ് ഒരുക്കാൻ മന്ത്രിതല യോഗത്തിൽ തീരുമാനം വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽനിന്നു രക്ഷപെട്ടു വരുന്നവർക്ക് അടിയന്തരമായി വൈദ്യസഹായം ലഭ്യമാക്കാൻ…
വയനാട് ദുരന്തം : 135 മരണം സ്ഥിരീകരിച്ചു, രാവിലെ വീണ്ടും തെരച്ചിൽ ആരംഭിച്ചു കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തത്തിൽ 135 മരണങ്ങളാണ് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്.മോശം കാലാവസ്ഥ മൂലം താൽക്കാലികമായി നിര്‍ത്തിവച്ച രക്ഷാദൗത്യം ഇന്ന് അതിരാവിലെ തുടങ്ങി .സര്‍ക്കാരിന്‍റെ വിവിധ വകുപ്പുകളില്‍ ബന്ധുക്കൾ അറിയിച്ച കണക്കുകൾ പ്രകാരം ഇനിയും 211 പേരെ കണ്ടെത്താനുണ്ട്.…
കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ അപകട സാധ്യതകൾ ഒഴിവാക്കുന്നതിനായി ഇന്ന് (ജൂലൈ 31 ബുധനാഴ്ച ) 12 ജില്ലകളിൽ അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് കൊല്ലം, തിരുവനന്തപുരം ഒഴികെ മറ്റെല്ലാ ജില്ലകളിലും അവധിയാണ്. അങ്കൺവാടി മുതൽ പ്രൊഫഷണൽ കോളേജുകൾക്ക് വരെ എല്ലാ ജില്ലകളിലും അവധി ബാധകമാണ്. അവധിയിൽ ഉൾപ്പെട്ടതും അല്ലാത്തതുമായി വിവരങ്ങൾ ഇങ്ങനെ കോട്ടയം കോട്ടയം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ…
സൈക്കോളജി അപ്രന്റീസ് നിയമനം ജില്ലയിലെ വിവിധ സര്‍ക്കാര്‍ എയ്ഡഡ് ആര്‍ട്സ് ആന്റ് സയന്‍സ് കോളജുകളില്‍ 2024-25 വര്‍ഷത്തേക്ക് സൈക്കോളജി അപ്രന്റീസിനെ താത്കാലിക കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നു. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമുളള ഉദ്യോഗാര്‍ഥികള്‍ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം ഓഗസ്റ്റ് ഒന്നിന് രാവിലെ 11.30 ന് ഇലന്തൂര്‍ സര്‍ക്കാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ കൂടികാഴ്ചയ്ക്ക് പങ്കെടുക്കാം. ഫോണ്‍ : 9446334740. കര്‍ഷകരെ ആദരിക്കുന്നു മൈലപ്ര…
പത്തനംതിട്ട ജില്ല: ക്വാറികളുടെ പ്രവര്‍ത്തനം ആഗസ്റ്റ് അഞ്ചുവരെ നിരോധിച്ചു പത്തനംതിട്ട ജില്ലയില്‍ അതിശക്തമായ മഴയുടെ സാഹചര്യത്തില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയ ദുരന്ത സാധ്യതകള്‍ ഒഴിവാക്കുന്നതിനായി ആഗസ്റ്റ് അഞ്ചുവരെ ജില്ലയിലെ എല്ലാ ക്വാറികളുടേയും പ്രവര്‍ത്തനവും, മലയോരത്തു നിന്നും മണ്ണ് വെട്ടിമാറ്റുക, ആഴത്തിലുള്ള കുഴികള്‍ നിര്‍മിക്കുക, നിര്‍മാണത്തിനായി ആഴത്തില്‍ മണ്ണ് മാറ്റുക എന്നീ പ്രവര്‍ത്തനങ്ങളും നിരോധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കളക്ടറുമായ എസ്. പ്രേം കൃഷ്ണന്‍ ഉത്തരവായി. നിര്‍ദേശങ്ങള്‍…
Recent Comments