വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചു 29/09/2024 : തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, എറണാകുളം,കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് 30/09/2024 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ 01/10/2024 : പത്തനംതിട്ട, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5…
കൊടുമുടി കയറുന്നതിനിടെ ശ്വാസംമുട്ടൽ; മലയാളി യുവാവ് മരിച്ചു ഉത്തരാഖണ്ഡിലെ ഗരുഡ കൊടുമുടി കയറുന്നതിനിടെ ശ്വാസംമുട്ടൽ അനുഭവപ്പെട്ട സഞ്ചാരി ഇടുക്കി വെള്ളത്തൂവൽ കമ്പിളിക്കണ്ടം പൂവത്തിങ്കൽ വീട്ടിൽ അമൽ മോഹൻ(34) മരിച്ചു. എത്രയും വേഗം നടപടി പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഇടപെട്ടിട്ടുണ്ടെന്ന് നോർക്ക സിഇഒ അജിത് കോളശേരി അറിയിച്ചു. നോർക്കയുടെ ന്യൂഡൽഹിയിലെ എൻആർകെ ഡെവലപ്മെന്റ് ഓഫീസാണ് ഇതിനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേദാർനാഥിൽ നിന്നു മൃതദേഹം…
ലോക വിനോദസഞ്ചാര ദിനത്തോടനുബന്ധിച്ച്, 2024 ലെ മികച്ച വിനോദസഞ്ചാര ഗ്രാമങ്ങൾക്കായുള്ള മത്സരത്തിലെ വിജയികളെ കേന്ദ്ര ഗവൺമെൻ്റ് പ്രഖ്യാപിച്ചു. ഇന്ത്യയുടെ ആത്മാവിലേക്കുള്ള (ഇന്ത്യയുടെ ഗ്രാമങ്ങൾ) വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി മികച്ച വിനോദസഞ്ചാര ഗ്രാമങ്ങളെ കണ്ടെത്തുന്നതിനുള്ള മത്സരം 2023-ലാണ് ആരംഭിച്ചത്. സാമൂഹ്യ അടിസ്ഥാനത്തിലുള്ള മൂല്യങ്ങളിലൂടെയും സുസ്ഥിരതയ്ക്കുള്ള പ്രതിബദ്ധതയിലൂടെയും സാംസ്കാരികവും പ്രകൃതിദത്തവുമായ ആസ്തികൾ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഗ്രാമങ്ങളെ തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യുക എന്നതിനായിരുന്നു ഊന്നൽ നൽകിയത്. 2023ൽ മികച്ച ടൂറിസം ഗ്രാമങ്ങൾക്കായുള്ള…
സൗജന്യ സ്തനാർബുദ പരിശോധന ക്യാംപെയ്ൻ ഒക്ടോബർ 1 മുതൽ സ്തനാർബുദത്തെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒക്ടോബർ മാസം സ്തനാർബുദ അവബോധ മാസമായി ആചരിക്കുകയാണ്. സ്തനാർബുദത്തെ തടയുക, പ്രാരംഭദശയിൽ തന്നെ രോഗനിർണയം നടത്തി രോഗം പൂർണമായും ചികിത്സിച്ചു ഭേദമാക്കുക, അർബുദബാധിതരെ സാമൂഹികമായും മാനസികമായും പിന്തുണയ്ക്കുക തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കാട്ടിയാണ് ഒക്ടോബർ മാസം പിങ്ക് മാസമായി ആചരിക്കുന്നത്. സ്തനാർബുദ അവബോധ മാസാചാരണത്തിന്റെ ഭാ?ഗമായി തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ സൗജന്യ സ്താനാർബുദ…
സെപ്റ്റംബർ 29 ലോക ഹൃദയ ദിനം രാജ്യത്ത് ആദ്യമായി എല്ലാ ജില്ലകളിലും കാത്ത് ലാബ് യാഥാർത്ഥ്യത്തിലേക്ക് ‘ഹൃദയമാണ് എല്ലാം എല്ലാം’: സെപ്റ്റംബർ 29 ലോക ഹൃദയ ദിനം സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കാത്ത് ലാബുകൾ ഉടൻ തന്നെ സജ്ജമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. നിലവിൽ മെഡിക്കൽ കോളേജുകളും ജില്ലാ, ജനറൽ ആശുപത്രികളും ഉൾപ്പെടെ 13 ജില്ലകളിൽ കാത്ത് ലാബുകൾ പ്രവർത്തിക്കുന്നുണ്ട്. ഇടുക്കി ജില്ലയിലും കാത്ത് ലാബ് സജ്ജമാക്കുന്നതാണ്.…
സകല ദുഃഖങ്ങളും നീക്കി അനുഗ്രഹം ചൊരിയുന്ന ഗജാനനന്‍ വിഘ്‌നവിനായകമൂര്‍ത്തിയുടെ നാമഘോഷം മുഴങ്ങുന്ന ഗണേശോത്സവ മഹോത്സവത്തിന് കോന്നിയും വേദിയായി . ഗരുഢ ധാര്‍മ്മിക് ഫൗണ്ടേഷന്റേയും വിവിധ ഹൈന്ദവ സംഘടനകളുടേയും നേതൃത്വത്തില്‍ ആണ് ഗണേശോത്സവം നടക്കുന്നത് .കോന്നിയില്‍ ഇന്ന് വൈകിട്ട് സാംസ്ക്കാരിക സമ്മേളനവും ഗണേശ വിഗ്രഹ നിമഞ്ജന ഘോഷയാത്രയും നടക്കും . സെപ്റ്റംബർ 29 ഞായറാഴ്ച്ച വൈകുന്നേരം 4.30 മുതൽ കോന്നി ചന്ത മൈതാനിയിൽ നിന്നും ആരംഭിക്കുന്ന ഗണേശ നിമഞ്ജന ഘോഷയാത്രയിൽ വിവിധ…
വാട്ടര്‍ ചാര്‍ജ് കുടിശിക അടയ്ക്കാത്തവരുടെ കണക്ഷന്‍ വിഛേദിക്കും പത്തനംതിട്ട ഡിവിഷന്റെ പരിധിയിലുളള റാന്നി, വടശ്ശേരിക്കര, കോന്നി, അടൂര്‍, പത്തനംതിട്ട പ്രദേശങ്ങളിലെ ഉപഭോക്താക്കള്‍ വാട്ടര്‍ ചാര്‍ജ് കുടിശിക ഒക്ടോബര്‍ 10 ന് അകം ഒടുക്കണം. ഇല്ലെങ്കില്‍ മുന്നറയിപ്പില്ലാതെ കണക്ഷന്‍ വിഛേദിക്കുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍-0468 2222687.…
തൃശൂർ പൂരം കലക്കാൻ കൂട്ടുനിന്ന മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജിവെക്കണം എന്ന ആവശ്യവുമായി യുഡിഎഫ് കോന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോന്നിയിൽ പ്രതിഷേധ പ്രകടനം നടത്തി. തുടർന്ന് ഗാന്ധി സ്ക്വയറിൽ പ്രതിഷേധ യോഗവും നടന്നു. യു ഡി എഫ് മണ്ഡലം ചെയർമാൻ അബ്ദുൾ മുത്തലിഫ് അദ്ധ്യക്ഷത വഹിച്ചു. കെ പി സി സി അംഗം മാത്യു കുളത്തിങ്കൽ ഉദ്ഘാടനം ചെയ്തു. ദീനമ്മ റോയി, പ്രവീൺ പ്ലാവിളയിൽ, ജോസ് കൊന്നപ്പാറ, രവിപിള്ള,…
പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് നിയമനങ്ങള്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് എച്ച്എംസി മുഖേന കാത്ത് ലാബ് ടെക്നീഷ്യന്‍, കാത്ത്‌ലാബ് സ്‌കര്‍ബ് നേഴ്സ്, സിസ്റ്റം ഓപ്പറേറ്റര്‍ തസ്തികകളിലേക്ക് താല്‍കാലിക നിയമനം നടത്തുന്നു. യോഗ്യത, പ്രായം, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുളള അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി ഓക്ടോബര്‍ ഏഴിന് രാവിലെ 10.30 ന് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. പ്രായപരിധി 40 വയസ്. കാത്ത് ലാബ് ടെക്നീഷ്യന്‍: യോഗ്യത – ബിസിവിറ്റി/ഡിസിവിറ്റി,…
പത്തനംതിട്ട ജില്ലാ വികസന സമിതി വികസന പ്രവര്‍ത്തനങ്ങള്‍ സമയക്ലിപ്തമാക്കണം – മന്ത്രി വീണാ ജോര്‍ജ് ജില്ലയില്‍ തുടരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ സമയക്ലിപ്തതയോടെ എന്നുറപ്പാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് നിര്‍ദേശം. അബാന്‍ മേല്‍പ്പാലം മുഖ്യപരിഗണന നല്‍കി അടിയന്തരമായി പൂര്‍ത്തിയാക്കണം. ഉദ്യോഗസ്ഥതലത്തില്‍ കൂടുതല്‍ ഇടപെടലാണ് ഉണ്ടാകേണ്ടത്. പത്തനംതിട്ട വില്ലേജിന്റെ ഡിജിറ്റല്‍ സര്‍വെ ഡിസംബറില്‍ നടത്തിതീര്‍ക്കണം. ജില്ലാ കോടതി സമുച്ചയ…
Recent Comments