Input your search keywords and press Enter.

Monthly Archives

September 2024

കുമ്മണ്ണൂർ എസ് എന്‍ ഡി പി ശാഖായോഗത്തില്‍ ഓണാഘോഷ പരിപാടി നടന്നു

കുമ്മണ്ണൂർ എസ് എന്‍ ഡി പി ശാഖായോഗത്തില്‍ ഓണാഘോഷ പരിപാടി നടന്നു 4677 കുമ്മണ്ണൂർ എസ് എന്‍ ഡി പി ശാഖായോഗത്തിലെ മാസചതയവും ഓണാഘോഷ പരിപാടികളും യൂണിയൻ പ്രസിഡൻ്റ് കെ പത്മകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ഡി. അനിൽകുമാർ , യോഗം അസ്സി. സെക്രട്ടറി റ്റി പി .സുന്ദരേശൻ യൂണിയൻ വൈസ് പ്രസിഡൻ്റ് സുനിൽ മംഗലത്ത് , യൂണിയൻ കൗൺസിലർ പ്രസന്നകുമാർ , മൈക്രോ ഫിനാൻസ് കോഡിനേറ്റർ പി.സലീലനാഥ്…

അരവിന്ദ് കെജ്‌രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു

അരവിന്ദ് കെജ്‌രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു അരവിന്ദ് കെജ്‌രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. ലെഫ്റ്റനന്റ് ഗവര്‍ണർ വിനയ് കുമാർ സക്സേനയുടെ ഔദ്യോഗിക വസതിയായ രാജ്‌നിവാസിലെത്തിയാണ് അദ്ദേഹം രാജിക്കത്ത് കൈമാറിയത്. ഡൽഹിയിൽ പുതിയ സർക്കാരുണ്ടാക്കാൻ നിയുക്ത മുഖ്യമന്ത്രി അതിഷി ഗവർണറോട് അവകാശവാദം ഉന്നയിച്ചു. ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് സി.ബി.ഐ. രജിസ്റ്റർ ചെയ്ത കേസില്‍ ജാമ്യം ലഭിച്ച് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ കെജ്‌രിവാള്‍ ഞായറാഴ്ചയാണ് ഏവരേയും ഞെട്ടിച്ചുകൊണ്ട് മുഖ്യമന്ത്രി…

നിപ: 175 പേര്‍ സമ്പര്‍ക്ക പട്ടികയില്‍;കണ്‍ട്രോള്‍ സെല്‍ പ്രവര്‍ത്തനമാരംഭിച്ചു

നിപ: 175 പേര്‍ സമ്പര്‍ക്ക പട്ടികയില്‍;കണ്‍ട്രോള്‍ സെല്‍ പ്രവര്‍ത്തനമാരംഭിച്ചു നിപ രോഗബാധയുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയില്‍ 175 പേരെ സമ്പര്‍ക്ക പട്ടികയില്‍. ഇതില്‍ 74 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 126 പേര്‍ പ്രൈമറി കോണ്‍ടാക്ട് പട്ടികയിലും 49 പേര്‍ സെക്കന്ററി കോണ്‍ടാക്ട് പട്ടികയിലുമാണ്. പ്രൈമറി പട്ടികയിലുള്ള 104 പേരാണ് ഹൈ റിസ്‌ക് കാറ്റഗറിയിലുള്ളത്. സമ്പര്‍ക്കപ്പട്ടികയിലുള്ള 10 പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നിലവില്‍ 13 പേരുടെ സ്രവം…

നാഷണൽ ക്വാളിഫയർ ടെസ്റ്റിന്‍റെ രണ്ടാമത്തെ ബാച്ചിലേക്കുളള അപേക്ഷ ക്ഷണിച്ചു

നാഷണൽ ക്വാളിഫയർ ടെസ്റ്റിന്‍റെ രണ്ടാമത്തെ ബാച്ചിലേക്കുളള അപേക്ഷ ക്ഷണിച്ചു വിജ്ഞാന പത്തനംതിട്ടയുടെ ഭാഗമായി പ്രമുഖ ഐടി കമ്പനിയായ ടി സി എസും K-DISC ക്കും ചേർന്ന് നടത്തുന്ന TCS ion National Qualifier Testന്‍റെ ഒക്ടോബർ എഡിഷനിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. ഐടി, ഐടി അനുബന്ധ മേഖലയിൽ ( ഇന്ത്യയിലെ 2600 ഓളം വരുന്ന ഐടി കമ്പനികളിൽ) ജോലി ചെയ്യാൻ താല്പര്യമുള്ള വ്യക്തികളിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചത്.അപേക്ഷകൻ 2023, 24 വർഷങ്ങളിൽ…

7777 ഫാന്‍സി നമ്പര്‍ ഇനി നിരഞ്ജനയ്ക്ക് സ്വന്തം

വാഹനത്തിന്‍റെ ഇഷ്ട നമ്പറിനായി തിരുവല്ല സ്വദേശി മുടക്കിയത് 7.85 ലക്ഷം രൂപ; 7777 ഇനി നിരഞ്ജനയ്ക്ക് സ്വന്തം തിരുവല്ല: വാഹന പ്രേമികള്‍ സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്ന 7777 ഫാന്‍സി നമ്പര്‍ 7.85 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി തിരുവല്ല സ്വദേശിയും നടുവത്ര ട്രേഡേഴ്‌സ് (Naduvathra Traders)ഡയറക്ടറുമായ അഡ്വ. നിരഞ്ജന നടുവത്ര. തന്റെ ലാന്‍ഡ്‌റോവര്‍ ഡിഫെന്‍ഡര്‍ എച്ച്എസ്ഇയ്ക്ക് വേണ്ടിയാണ് കെഎല്‍ 27 എം 7777 എന്ന നമ്പര്‍ യുവ സംരംഭക കൂടിയായ നിരഞ്ജന ലേലത്തിലൂടെ…

യുവതിയുടെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കിയ സംഭവം: കാറിലുണ്ടായിരുന്ന വനിതാ ഡോക്ടറേയും പ്രതിചേര്‍ത്തു

യുവതിയുടെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കിയ സംഭവം: കാറിലുണ്ടായിരുന്ന വനിതാ ഡോക്ടറേയും കേസില്‍ പ്രതിചേര്‍ത്തു കൊല്ലത്ത് കാര്‍ ഇടിച്ച് റോഡില്‍ വീണ യുവതിയുടെ ശരീരത്തിലൂടെ തന്നെ വാഹനമെടുത്ത് മുന്നോട്ടുപോയി രക്ഷപ്പെട്ട കേസില്‍ കാറിലുണ്ടായിരുന്ന വനിതാ ഡോക്ടറേയും പ്രതിചേര്‍ത്തു. ഡോക്ടര്‍ ശ്രീക്കുട്ടിയെയാണ് പ്രതി ചേര്‍ത്തത്. ഇവര്‍ക്കെതിരെ പ്രേരണാക്കുറ്റമാണ് ചുമത്തുക. അപകടത്തിന്റെ വ്യാപ്തി മനസിലാക്കിയിട്ടും ഡോ ശ്രീക്കുട്ടി പ്രാഥമിക ശുശ്രൂഷ നല്‍കിയില്ല എന്നതുള്‍പ്പെടെ പൊലീസ് കോടതിയില്‍ ചൂണ്ടിക്കാട്ടും. അപകടമുണ്ടാക്കിയ വാഹനത്തിലുണ്ടായിരുന്ന വനിതാ ഡോക്ടറെ കൊല്ലത്തെ…

കോട്ടൂർ തൽക്കാലം വിനോദസഞ്ചാരികൾക്കായി തുറന്നുകൊടുക്കില്ല

കോട്ടൂർ തൽക്കാലം വിനോദസഞ്ചാരികൾക്കായി തുറന്നുകൊടുക്കില്ല തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട കോട്ടൂർ ആന പുനരധിവാസ കേന്ദ്രം വിനോദസഞ്ചാരികൾക്കായി തുറന്നുകൊടുക്കില്ല. ഓണക്കാലത്തോടനുബന്ധിച്ച് ടൂറിസം പ്രവർത്തനങ്ങൾ നിയന്ത്രണവിധേയമായി പുനരാരംഭിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ കോട്ടൂർ- കാപ്പുകാട് റോഡ് പണി പൂർത്തീകരിക്കാത്തതിനാൽ ഇക്കോ ടൂറിസം പ്രവർത്തനങ്ങൾ തുടർന്ന് ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തി വെച്ചതായി ചുമതലയുള്ള ഉദ്യോഗസ്ഥർ അറിയിച്ചു.…

മലപ്പുറം ജില്ലയിൽ മരണമടഞ്ഞ 24 വയസുകാരന് നിപ സ്ഥിരീകരിച്ചു

മലപ്പുറം ജില്ലയിൽ മരണമടഞ്ഞ 24 വയസുകാരന് നിപ സ്ഥിരീകരിച്ചു മലപ്പുറം ജില്ലയിൽ ഒരു നിപ വൈറസ് മരണം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയിൽ മരണമടഞ്ഞ 24 വയസുകാരനാണ് നിപ വൈറസ് ബാധയായിരുന്നുവെന്ന് സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയിൽ മരണമടഞ്ഞ യുവാവ് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നുവെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് മെഡിക്കൽ ഓഫീസർ നടത്തിയ ഡെത്ത് ഇൻവെസ്റ്റിഗേഷനിലാണ് നിപ വൈറസ് സംശയിച്ചത്. ഉടൻ തന്നെ ജില്ലാ…

നിപ: തിരുവാലി, മമ്പാട് പഞ്ചായത്തുകളിലെ 5 വാർഡുകൾ കണ്ടെയ്ൻമെന്റ് സോൺ, മാസ്ക് ധരിക്കാൻ നിർദേശം

നിപ: തിരുവാലി, മമ്പാട് പഞ്ചായത്തുകളിലെ 5 വാർഡുകൾ കണ്ടെയ്ൻമെന്റ് സോൺ, മാസ്ക് ധരിക്കാൻ നിർദേശം തിരുവാലി നടുവത്ത് കഴിഞ്ഞ ആഴ്ച യുവാവ് മരിച്ചത് നിപ ബാധിച്ചാണെന്ന് പുണെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ തിരുവാലി പഞ്ചായത്തിലെ 4, 5, 6, 7 വാർഡുകൾ, മമ്പാട് പഞ്ചായത്തിലെ 7-ാം വാർഡ് എന്നിവ കണ്ടെയ്ൻമെൻ്റ് സോണായി ജില്ലാ കളക്ടർ വി.ആർ. വിനോദ് പ്രഖ്യാപിച്ചു,ഈ സ്ഥലങ്ങളിൽ പ്രോട്ടോക്കോൾപ്രകാരമുള്ള നിയന്ത്രണങ്ങൾ ഉണ്ടാവും. ഈ വാർഡുകളിലെ…

തിരുവോണ പുലരിയിൽ പ്രതീക്ഷയുടെ ചിറകിലേറി അമ്മത്തൊട്ടിലിൽ “സിതാർ “പേരിട്ടത് മന്ത്രി വീണാ ജോർജ്

തിരുവോണ പുലരിയിൽ പ്രതീക്ഷയുടെ ചിറകിലേറി അമ്മത്തൊട്ടിലിൽ “സിതാർ “പേരിട്ടത് മന്ത്രി വീണാ ജോർജ് സംസ്ഥാന ശിശുക്ഷേമ സമിതി അതിജീവനത്തിനായി എത്തപ്പെടുന്നു കുരുന്നു ബാല്യങ്ങളെ സ്വീകരിക്കാൻ വിവിധ ജില്ലകളിൽ അമ്മത്തൊട്ടിൽ സ്ഥാപിച്ച ശേഷം ഇതാദ്യമായി തിരുവോണ നാളിൽ സർക്കാരിൻ്റെ സംരക്ഷണയ്ക്കായി ഒരു കുരുന്ന് എത്തി. ഞായാറാഴ്ച വെളുപ്പിന് 6.25 നാണ് പത്തനംതിട്ട ജില്ലാ ആശുപത്രിയോട് ചേർന്ന് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിൽ 2.835 കിഗ്രാം ഭാരവും പത്ത് ദിവസം മാത്രം പ്രായവും തോന്നിക്കുന്ന ആൺ…

error: Content is protected !!