കോന്നിയുടെ മണ്ണില്‍ ഗണേശോത്സവം: സെപ്റ്റംബര്‍ 27, 28, 29 തീയതികളില്‍ ഭാരതത്തിന്‍റെ സംസ്‌കൃതിക്കും ദേശീയ ചരിത്രത്തിനുമൊപ്പം എന്നെന്നും ചേര്‍ത്തുവയ്ക്കപ്പെട്ട ആഘോഷമാണ് ഗണേശോത്സവം. മറാത്ത സാമ്രാജ്യസ്ഥാപകനായ ഛത്രപതി ശിവജിയുടെ കാലഘട്ടത്തില്‍ ആരംഭം കുറിച്ചതെന്ന് കരുതപ്പെടുന്ന ഗണേശോത്സവം സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ ബാലഗംഗാധര തിലകനിലൂടെ പൊതുഇടങ്ങളില്‍ പ്രചാരം നേടുകയായിരുന്നു ഐ എന്‍ എ റാലികളില്‍ നേതാജി സുഭാഷ് ചന്ദ്രബോസും ഗണേശോത്സവത്തിന് പ്രാധാന്യം നല്‍കി. സകല ദുഃഖങ്ങളും നീക്കി അനുഗ്രഹം ചൊരിയുന്ന ഗജാനനന്‍ വിഘ്‌നവിനായകമൂര്‍ത്തിയുടെ നാമഘോഷം…
വന്യമൃഗങ്ങളിൽ നിന്ന് കൃഷിക്കാരെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിൽ പാർലമെൻ്റിന് മുമ്പിൽ നടന്ന പ്രതിഷേധധർണയുടെ ഭാഗമായി കർഷക സംഘം പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ റാന്നിയിലെ മലയോര മേഖലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും നിരവധി കർഷകര്‍ റാന്നി ഡിഎഫ്ഓ മാർച്ചില്‍ അണിനിരന്നു . കാട്ടുമൃഗങ്ങളിൽനിന്ന് കൃഷിയേയും, കർഷകരേയും രക്ഷിക്കുക എന്ന ആവശ്യം മുന്‍ നിര്‍ത്തി വനംവകുപ്പ് ആസ്ഥാനത്തേക്ക് കർഷകർ പ്രതിഷേധ മാർച്ച് നടത്തി.റാന്നിയിലെ മലയോര മേഖലയിലെ വിവിധ…
കർഷകരോഷം ഇരമ്പി: വനംവകുപ്പ് ആസ്ഥാനത്തേക്ക് കർഷകർ പ്രതിഷേധ മാർച്ച് നടത്തി കാട്ടുമൃഗങ്ങളിൽനിന്ന് കൃഷിയേയും, കർഷകരേയും രക്ഷിക്കുക, വന്യജീവി നിയമം കേന്ദ്രസർക്കാർ പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കർഷകസംഘം നേതൃത്വത്തിൽ കോന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിലേക്ക് കർഷകർ നടത്തിയ പ്രതിഷേധ മാർച്ചിലാണ് പ്രതിഷേധം ഇരമ്പിയത്.മലയോര മേഖലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും നിരവധി കർഷകരാണ് സമരത്തിൽ അണിനിരന്നത്. മാരൂർപാലം ജംങ്ഷനിൽ നിന്നും ആരംഭിച്ച കർഷക മാർച്ച് ഫോറസ്റ്റ് ഓഫീസിനു മുന്നിൽ സമാപിച്ചു.തുടർന്നു…
ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ചുള്ള അടിയന്തര ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി സന്നിധാനം, പമ്പ, നിലയ്ക്കല്‍ ബേസ്‌ക്യാമ്പ് എന്നിവിടങ്ങളില്‍ സ്ഥാപിക്കുന്ന അടിയന്തരഘട്ട കാര്യനിര്‍വഹണ കേന്ദ്രങ്ങളിലേക്ക് സാങ്കേതിക പ്രവര്‍ത്തകരെ ദിവസവേതനാടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്നതിനുളള അപേക്ഷാ തീയതി ഒക്ടോബര്‍ 10 വരെ നീട്ടി. വിവരങ്ങള്‍ക്ക് https://pathanamthitta.nic.in ഫോണ്‍ : 04682 222515.…
ഏഷ്യയിലെ ഏറ്റവും കരുത്തുറ്റ രാജ്യങ്ങളുടെ പട്ടികയിൽ ജപ്പാനെ മറികടന്ന് ഇന്ത്യ മൂന്നാമത് ഏഷ്യയിലെ കരുത്തുറ്റ രാജ്യങ്ങളിൽ ജപ്പാനെ മറികടന്നു മൂന്നാമത്തെ വലിയ ശക്തിയായി മാറി ഇന്ത്യ. രാജ്യത്തിന്റെ ഉയർന്നുവരുന്ന ഭൗമരാഷ്ട്രീയ നിലവാരത്തെ പ്രതിഫലിപ്പിക്കുന്ന സൂചകമാണിത്. ഇന്ത്യയുടെ ചലനാത്മക വളർച്ച, യുവാക്കളുടെ ജനസംഖ്യ, വികസിച്ചുകൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്ഥ, മേഖലയിലെ മുൻനിര ശക്തിയെന്ന നിലയിലുള്ള സ്ഥാനം എന്നിവ ഈ നേട്ടത്തിനു കാരണമായി. 2024-ലെ ഏഷ്യാ പവർ സൂചികയിലെ ഏറ്റവും പ്രധാനപ്പെട്ട കണ്ടെത്തലുകളിലൊന്ന് മേഖലാതല പവർ…
കോന്നി മെഡിക്കൽ കോളേജ് : ഏഴ് നിലകളിലായി പണിയുന്ന കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നു കോന്നി: കോന്നി ഗവ. മെഡിക്കൽ കോളേജിൽ ഏഴ് നിലകളിലായി പണിയുന്ന പുതിയ ആശുപത്രി കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നു. ഒന്നര ലക്ഷം സ്ക്വയർ ഫീറ്റിൽ അത്യാധുനിക സംവിധാനങ്ങളോടുകൂടി നിർമ്മിക്കുന്ന പുതിയ ആശുപത്രി കെട്ടിടത്തിൽ 200 കിടക്കകളാണ് സജ്ജമാക്കുന്നത്. ഇതിന്റെ നിർമ്മാണ പുരോഗതി അഡ്വ.കെ.യു. ജനീഷ് കുമാർ എം.എൽ.എ വിലയിരുത്തി. നിലവിൽ 300 കിടക്കകളോടുകൂടിയ ആശുപത്രി കെട്ടിടം പ്രവർത്തിക്കുന്നുണ്ട്. ഇതിന് പുറമെയാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. എല്ലാ നിലകളുടെയും നിർമ്മാണം നിലവിൽ പൂർത്തിയായിട്ടുണ്ട്. പ്ളാസ്റ്ററിംഗ് ,പ്ളംബിംഗ് ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ശേഷിക്കുന്ന പണികൾ അടിയന്തിരമായി പൂർത്തീകരിക്കണമെന്ന് എം.എൽ.എ കരാർ കമ്പനി അധികൃതർക്ക്…
തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള 2024 ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി കോന്നി ഗ്രാമപഞ്ചായത് 17 , 18 വാർഡുകളിലെ വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം 25/09/2024 തീയതി 3 pm നു പഞ്ചായത്ത് ഹാളിൽ വെച്ചു കൂടുന്നതാണ് .പ്രസ്തുത യോഗത്തിൽ എല്ലാ പാർട്ടി പ്രതിനിധികളും പങ്കെടുക്കണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി (ERO ) അറിയിച്ചു.…
മലയാളി കൾചറൽ അസോസിയേഷൻ ഓഫ് കാൽഗറി മെഗാ ഓണം ആഘോഷിച്ചു കാൽഗറി: മലയാളി കൾചറൽ അസോസിയേഷൻ ഓഫ് കൽഗറി ( എം സി എ. സി ),കാൽഗറി ഇതുവരേയും കണ്ട ഏറ്റവും വലിയ ഓണാഘോഷം സംഘടിപ്പിച്ചു ചരിത്രം സൃഷ്ടിച്ചു . നോർത്ത് ഈസ്റ്റ് കാൽഗറിയിലെ ജെനെസിസ് സെന്ററിൽ ആണ് എംസിഎസിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം നടന്നത് . ആയിരത്തോളം പേർക്കുള്ള സദ്യയായിരുന്നു ഇത്തവണത്തെ ഓണാഘോഷത്തിന്റെ ഏറ്റവും വലിയ ആകർഷണം .…
മാനിറ്റോബ ഹിന്ദു മലയാളി കമ്മ്യൂണിറ്റി ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു മാനിറ്റോബ : മാനിറ്റോബ ഹിന്ദു മലയാളി കമ്മ്യൂണിറ്റി വിന്നിപെഗിൽ മാനിറ്റോബ ഹിന്ദു മലയാളി കമ്മ്യൂണിറ്റി വിന്നിപെഗിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികളിൽ മാനിട്ടോബ സൗത്ത് എം .പി ടെറി ഡുഗൈഡ്, ലഗ്ഗിമോഡിയർ എം. എൽ. എ ടൈലർ ബ്ലാഷ്‌കോ, എന്നിവർ ചടങ്ങിൽ മുഖ്യാതിഥികൾ ആയിരുന്നു . സംഘടനയുടെ ഭാരവാഹികൾ: ജയകൃഷ്ണൻ ജയചന്ദ്രൻ (പ്രസിഡന്റ്), മനോജ് എം നായർ (സെക്രട്ടറി ),…
മങ്കിപോക്സ് പ്രതിരോധത്തിനും ചികിത്സയ്ക്കുമായി പുതുക്കിയ മാർഗനിർദേശങ്ങൾ സംസ്ഥാനത്ത് എംപോക്സ് സംബന്ധമായ പ്രതിരോധത്തിനും ഫലപ്രദമായ ചികിത്സയ്ക്കായി പുതുക്കിയ മാർഗനിർദേശങ്ങൾ പുറത്തിറക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കേസുകൾ കൂടുകയാണെങ്കിൽ അതനുസരിച്ചുള്ള നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകി. എല്ലാ ജില്ലകളിലും ഐസൊലേഷൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. എയർപോർട്ടുകളിൽ ഉൾപ്പെടെ നിരീക്ഷണം ശക്തിപ്പെടുത്തി. നിലവിൽ 5 ലാബുകളിൽ പരിശോധാ സൗകര്യമൊരുക്കി. ആവശ്യമെങ്കിൽ കൂടുതൽ ലാബുകളിൽ പരിശോധനാ സൗകര്യങ്ങളൊരുക്കും. മറ്റ് രാജ്യങ്ങളിൽ നിന്നും ഇവിടെ എത്തുന്നവർക്ക്…
Recent Comments