സൗജന്യ പരിശീലനം പത്തനംതിട്ട എസ്ബിഐ യുടെ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ അലൂമിനിയം ഫാബ്രിക്കേഷനില്‍ 30 ദിവസത്തെ സൗജന്യപരിശീലനം നല്‍കും. 18നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് പ്രവേശനം. ഫോണ്‍: 8330010232. സൗജന്യ പരിശീലനം പത്തനംതിട്ട എസ്ബിഐ യുടെ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആറു ദിവസത്തെ സൗജന്യ മൊബൈല്‍ ഡിസ്പ്ലേ റിപ്പയറിംഗ് സര്‍വീസ് പരിശീലനം സെപ്റ്റംബര്‍ 23 മുതല്‍ ആരംഭിക്കും. 18നും 55 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.…
നീരേറ്റുപുറം ജലമേള സെപ്റ്റംബര്‍ 30 ന് കെ. സി. മാമന്‍ മാപ്പിള ട്രോഫിക്കായുള്ള നീരേറ്റുപുറം ജലമേള സെപ്റ്റംബര്‍ 30 ന് നടത്താന്‍ തീരുമാനം. സംഘാടക സമിതിയുടെ ആവശ്യപ്രകാരമാണ് ജില്ലാ കലക്ടര്‍ അനുമതി നല്‍കിയത്. ഉത്തരവ് നടപ്പിലാക്കുന്നതിന് തിരുവല്ല സബ്കലക്ടര്‍, ജില്ലാ പൊലീസ് മേധാവി എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്…
പൊതുസമൂഹവുമായി ഇടപഴകാൻ താല്പര്യമില്ലാതെ വീടിന്റെ മൂലയിൽ ഒതുങ്ങിക്കൂടി ജീവിതം തള്ളിനീക്കുന്ന സീനിയർ സിറ്റിസൺസി നെ കാത്തിരിക്കുന്നത് അൽഷിമേഴ്സ് എന്ന മഹാവ്യാധിയാണെന്നും റെസിഡൻസ് അസോസിയേഷനുകൾ മുതിർന്ന പൗരന്മാർക്ക് പരസ്പരം ഇടപഴകാനുള്ള വേദിയാകണമെന്നും സൂപ്പർ മെമ്മറൈസറും വിഖ്യാത സചിത്രപ്രചോദന പ്രഭാഷകനുമായ ഡോ. ജിതേഷ്ജി അഭിപ്രായപ്പെട്ടു. പത്തനംതിട്ട ജില്ലയിൽ പ്രക്കാനം പഞ്ചായത്ത് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പ്രക്കാനം റെസിഡൻസ് അസോസിയേഷൻ 13 ആം വാർഷികാഘോഷവും ഓണാഘോഷവും വരവേഗവിസ്മയത്തിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ലോകത്തിലെ ഏറ്റവും…
അരുവാപ്പുലം ആവണിപ്പാറ നഗര്‍ പാലം :വനം വകുപ്പ് അനുമതി നല്‍കി: വിജില്‍ ഇന്ത്യ മൂവ്മെന്റ് കോന്നി അരുവാപ്പുലം ആവണിപ്പാറ നിവാസികള്‍ക്ക് അക്കരെ ഇക്കരെ കടക്കാന്‍ അച്ചന്‍ കോവില്‍ നദിയ്ക്ക് കുറുകെ പാലം വേണം എന്ന ആവശ്യത്തില്‍ മേല്‍ വനം വകുപ്പിന്‍റെ അനുമതി ലഭിച്ചിട്ടും പാലം നിര്‍മ്മാണം തുടങ്ങിയില്ല .ഇതിന്‍റെ അടിസ്ഥാനത്തില്‍ വിജില്‍ ഇന്ത്യ മൂവ്മെന്‍റ് ജില്ലാ കണ്‍വീനര്‍ വയലാത്തല സംസ്ഥാന പട്ടിക വര്‍ഗ്ഗ വികസന വകുപ്പില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍…
എഡ്മിന്റൻ നമഹായുടെ ഓണാഘോഷം ഗംഭീരമായി എഡ്മിന്റൻ : ആൽബർട്ടയിലെ പ്രമുഖ ഹൈന്ദവ സംഘടനയായ നോർത്തേൺ ആൽബർട്ട മലയാളി ഹിന്ദു അസോസിയേഷൻ (നമഹ)യുടെ അഭിമുഖ്യത്തിൽ വിവിധ പരിപാടികളോടുകൂടി പതിനാലാമത് ഓണാഘോഷം സംഘടിപ്പിച്ചു.എഡ്മണ്ടനിലെ ബൽവിൽ കമ്യൂണിറ്റി ഹാളിൽ സെപ്തംബർ 15 നായിരുന്നു പരിപാടികൾ നടന്നത്. മനോഹരമായ പൂക്കളങ്ങൾ ഒരുക്കി ആരവങ്ങളും ആർപ്പുവിളികളുമായി ശിങ്കാരിമേളത്തിൻ്റെയും മറ്റു വാദ്യഘോഷങ്ങളുടെയും അകമ്പടിയോടുകൂടിയാണ് നമഹ കുടുംബങ്ങൾ മാവേലി തമ്പുരാനെ വരവേറ്റത്. ആഘോഷപരിപാടികളുടെ ഔപചാരിക ഉദ്ഘാടനം ബീമൗണ്ട് ഹിന്ദു സോസൈറ്റി…
കേന്ദ്ര പോലീസ് സേനകളിലെ 39,481 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്‌സ്, എസ് എസ് എഫ് എന്നീ കേന്ദ്രസേനകളിൽ കോണ്‍സ്റ്റബിള്‍ (GD), അസം റൈഫിള്‍സിൽ റൈഫിള്‍മാന്‍ (GD), നാര്‍ക്കോട്ടിക് ബ്യൂറോയില്‍ ശിപായി എന്നീ തസ്തികളിലേക്കുള്ള 2025ലെ കമ്പ്യൂട്ടര്‍ അധിഷ്ഠിത പൊതു പരീക്ഷയ്ക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു. അഖിലേന്ത്യാ തലത്തില്‍ 39,481 ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്. കന്നഡയും മലയാളവും ഉള്‍പ്പെടെ 13 ഭാഷകളില്‍ 2025 ജനുവരി-ഫെബ്രുവരി മാസങ്ങളില്‍…
ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയം ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ (ബിഎഎസ്): 2028-ൽ ശാസ്ത്ര ഗവേഷണങ്ങൾക്കായുള്ള ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയം ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ (ബിഎഎസ്): 2028-ൽ ആദ്യ മൊഡ്യൂളിൻ്റെ വിക്ഷേപണത്തോടെ സ്ഥാപിതമാകും ഗഗൻയാൻ തുടർ ദൗത്യങ്ങൾക്കും, ഭാരതീയ അന്തരീക്ഷ് സ്റ്റേഷൻ്റെ രൂപീകരണത്തിനും കേന്ദ്ര മന്ത്രിസഭായോഗത്തിന്റെ അംഗീകാരം : ഗഗൻയാൻ – മനുഷ്യനെ ബഹിരാകാശത്തിൽ എത്തിക്കുന്നതിനുള്ള ഇന്ത്യൻ പദ്ധതി പരിഷ്കരിച്ചു. ബിഎഎസിൻ്റെ ആദ്യ യൂണിറ്റിൻ്റെ നിർമ്മാണവും അനുബന്ധ ദൗത്യങ്ങളും ഉൾപ്പെടുത്തി…
കേരളത്തില്‍ വീണ്ടും എംപോക്സ് രോഗം സ്ഥിരീകരിച്ചു: ജാഗ്രത മലപ്പുറത്ത് എംപോക്‌സ് ലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന വ്യക്തിയ്ക്ക് രോഗം സ്ഥിരീകരിച്ചു. യുഎഇയില്‍ നിന്നും വന്ന 38 വയസുകാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. മറ്റ് രാജ്യങ്ങളില്‍ നിന്നും ഇവിടെ എത്തുന്നവര്‍ക്ക് ഉള്‍പ്പെടെ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി അഭ്യര്‍ത്ഥിച്ചു . ആരോഗ്യ വകുപ്പിന്റെ താഴെ പറയുന്ന ആശുപത്രികളില്‍ ചികിത്സയും ഐസൊലേഷന്‍ സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ട്. നോഡല്‍ ഓഫീസര്‍മാരുടെ ഫോണ്‍…
ആറന്മുള ഉത്രട്ടാതി ജലമേള:എ ബാച്ചില്‍ കോയിപ്രം ജേതാവ് ആറന്മുള ഉത്രട്ടാതി ജലമേളയില്‍ എ ബാച്ചില്‍ കോയിപ്രം പള്ളിയോടവും ബി ബാച്ചില്‍ കോറ്റാത്തൂര്‍- കൈതക്കോടി പള്ളിയോടവും ജേതാക്കള്‍. അവേശകരമായ മത്സരത്തിനൊടുവില്‍ ഫോട്ടോഫിനിഷിലാണ് ഇരു പള്ളിയോടങ്ങളും മന്നംട്രോഫിയില്‍ മുത്തമിട്ടത്.നെല്ലിക്കല്‍, കോയിപ്രം, ഇടനാട്, ഇടപ്പാവൂര്‍ പേരൂര്‍ പള്ളിയോടങ്ങള്‍ എ ബാച്ചിന്റെ ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടി.ബി ബാച്ചില്‍ ഇതേ മാനദണ്ഡത്തില്‍ ഇടക്കുളം, കോറ്റാത്തൂര്‍-കൈതക്കോടി, കോടിയാട്ടുകര, തോട്ടപ്പുഴശേരി എന്നീ പള്ളിയോടങ്ങളും ഫൈനലിലെത്തിഇടനാട്, ഇടപ്പാവൂര്‍-പേരൂര്‍, നെല്ലിക്കല്‍ എന്നീ…
ശബരിമല ഡ്യൂട്ടിക്ക് പോയ തണ്ണിത്തോട് പോലീസ് സ്റ്റേഷനിലെ സി.പി.ഒ കുഴഞ്ഞുവീണു മരിച്ചു ശബരിമല ഡ്യൂട്ടിക്കുപോയ തണ്ണിത്തോട് പോലീസ് സ്റ്റേഷനിലെ സി.പി.ഒ കുഴഞ്ഞുവീണു മരിച്ചു. വെള്ളനാട് പുതുമംഗലം എ.ജെ. നിവാസിൽ അമൽ ജോസാണ്(28) മരിച്ചത്. കഴിഞ്ഞ മൂന്ന് മാസമായി തണ്ണിത്തോട് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ്.ബുധനാഴ്ച ഉച്ചയ്ക്ക് 2.45-ഓടെ പമ്പയിൽനിന്നും നീലിമല കയറിയ അമലിന് നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നു. തുടർന്ന്, പമ്പയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.…
Recent Comments