Input your search keywords and press Enter.

Monthly Archives

October 2024

ഓഫ്‌സെറ്റ്‌ പ്രിന്റിങ് ടെക്നോളജി കോഴ്സിൽ സീറ്റൊഴിവ്

ഓഫ്‌സെറ്റ്‌ പ്രിന്റിങ് ടെക്നോളജി കോഴ്സിൽ സീറ്റൊഴിവ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിങ് ആൻഡ് ട്രെയിനിങ്ങും സംയുക്തമായി തിരുവനന്തുപുരത്തുള്ള ട്രെയിനിങ് ഡിവിഷനിൽ ആരംഭിച്ച കേരള ഗവൺമെന്റ് അംഗീകാരമുള്ള ഒരു വർഷ സർട്ടിഫിക്കറ്റ് ഇൻ ഓഫ്‌സെറ്റ്‌ പ്രിന്റിങ് ടെക്നോളജി കോഴ്സിലെ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം ആരംഭിച്ചിരിക്കുന്നു. അപേക്ഷകൻ പ്ലസ് ടു / വി.എച്ച്.എസ്.ഇ / ഡിപ്ലോമ അഥവാ തത്തുല്യ യോഗ്യത പാസായിരിക്കണം. പട്ടികജാതി / പട്ടികവർഗ…

അങ്കണവാടി ജീവനക്കാരെ സസ്പെൻഡ് ചെയ്തു

അങ്കണവാടി ജീവനക്കാരെ സസ്പെൻഡ് ചെയ്തു കണ്ണൂരിൽ അങ്കണവാടിയിൽ മൂന്നര വയസുകാരൻ വീണ് പരിക്കേറ്റ സംഭവത്തിൽ അങ്കണവാടി വർക്കറേയും ഹെൽപ്പറേയും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. സംഭവം ശ്രദ്ധയിൽപ്പെട്ടയുടനെ ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് അടിയന്തര അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ വനിത ശിശു വികസന വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകിയിരുന്നു. രക്ഷിതാക്കളേയും മേലധികാരികളേയും സംഭവം അറിയിക്കുന്നതിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കുട്ടിയ്ക്ക് വിദഗ്ധ ചികിത്സ…

ഹരിയാന : നിയമസഭാ തിരഞ്ഞെടുപ്പ് ഇന്ന് (ഒക്ടോബര്‍ 5)

  ഹരിയാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് (ഒക്ടോബര്‍ 5 ന് നടക്കും.90 നിയമസഭാ മണ്ഡലങ്ങളിലായി 1031 സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്. 20,632 പോളിങ് ബൂത്തുകളാണ് ഉള്ളത് . ഭരണം നിലനിർത്താനായി ബി ജെ പി ശക്തമായി മത്സര രംഗത്ത്‌ ഉണ്ട് . ഭരണം പിടിച്ചെടുക്കാന്‍ കോൺഗ്രസ് മുന്നില്‍ തന്നെ ഉണ്ട് . രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ്‌ പോളിങ്‌.ചൊവ്വാഴ്‌ച ഫലം അറിയാം .…

മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ മെഡൽ

മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ മെഡൽ മോട്ടോർ വാഹന വകുപ്പിലെ പത്ത് ഉദ്യോഗസ്ഥർക്ക് വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ ട്രാൻസ്പോർട്ട് മെഡൽ. നിയമപാലനം ഉറപ്പുവരുത്തുന്നതിലും കൃത്യനിർവഹണത്തിലുമുള്ള മികവും പരിഗണിച്ചാണ് ഈ വർഷത്തെ മെഡൽ ജേതാക്കളെ തിരഞ്ഞെടുത്തത്. ജോയിന്റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ സജു ബി, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ രാജേഷ് എ ആർ, വിതിൻ കുമാർ സി എസ്, റെജി വർഗീസ്, വിനീത് വി വി, അസിസ്റ്റന്റ് ഇൻസ്പെക്ടർമാരായ ജയകുമാർ കെ,…

തദ്ദേശ അദാലത്ത്; 17799 പരാതികളിൽ 16767 എണ്ണം തീർപ്പാക്കി : മന്ത്രി എം ബി രാജേഷ്

തദ്ദേശ അദാലത്ത്; 17799 പരാതികളിൽ 16767 എണ്ണം തീർപ്പാക്കി : മന്ത്രി എം ബി രാജേഷ് എല്ലാ ജില്ലകളിലും തിരുവനന്തപുരം കൊച്ചി കോഴിക്കോട് കോർപറേഷനുകളിലുമായി നടന്ന 17 തദ്ദേശ അദാലത്തുകളിലൂടെ ലഭിച്ച 17799 പരാതികളിൽ 16767 എണ്ണം തീർപ്പാക്കിയതായി തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. 92 ശതമാനത്തിലധികം പരാതികളും അപേക്ഷകന് അനുകൂലമായാണ് തീർപ്പാക്കിയത്. തീർപ്പാക്കിയ 14095 പരാതികളിലെ തീരുമാനങ്ങൾ ഇതിനകം നടപ്പിലാക്കി. ഒക്ടോബർ ഒന്നാം…

കെ-റെറയിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ്

കെ-റെറയിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി(കെ-റെറ)യിൽ കമ്പ്യൂട്ടർ അസിസ്റ്റന്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. കരാറടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത: പ്ലസ് ടു, കെജിടിഇ ഇംഗ്ലീഷ് (ഹയർ), മലയാളം (ലോവർ), കമ്പ്യൂട്ടർ വേഡ് പ്രൊസസിങ്. പ്രായം: 40 വയസിന് താഴെ. കമ്പ്യൂട്ടർ, ടൈപ്പിങ് പരിജ്ഞാനമുള്ളവരും കേന്ദ്ര-സംസ്ഥാന സർക്കാർ വകുപ്പുകളിൽ നിന്നോ പൊതുമേഖലാസ്ഥാപനങ്ങളിൽ നിന്നോ സമാന തസ്തികകളിൽ നിന്ന് വിരമിച്ചവരുമായ 62 വയസിൽ താഴെയുള്ളവർക്കും അപേക്ഷിക്കാം. ശമ്പളം: പ്രതിമാസം :…

‘ആംനസ്റ്റി പദ്ധതി 2024’ – പുതുക്കിയ നിരക്കുകൾ നിലവിൽ വന്നു

‘ആംനസ്റ്റി പദ്ധതി 2024’ – പുതുക്കിയ നിരക്കുകൾ നിലവിൽ വന്നു ജി.എസ്.ടി നിലവിൽ വരുന്നതിന് മുൻപുണ്ടായിരുന്ന നികുതി നിയമങ്ങൾ പ്രകാരമുള്ള കുടിശ്ശികകൾ തീർപ്പാക്കുന്നതിനായി 2024 ലെ സംസ്ഥാന ബഡ്ജറ്റിൽ പ്രഖ്യാപിച്ച സമഗ്ര കുടിശ്ശിക നിവാരണ പദ്ധതിയാണ് ആംനസ്റ്റി പദ്ധതി 2024. കേരള മൂല്യ വർധിത നികുതി നിയമം, കേരള പൊതുവില്പന നികുതി നിയമം, കേരള നികുതിയിന്മേലുള്ള സർചാർജ് നിയമം, കേരള കാർഷിക ആദായ നികുതി നിയമം, കേരള ആഡംബര നികുതി…

പത്തനംതിട്ട ജില്ല : പ്രധാന അറിയിപ്പുകള്‍ ( 04/10/2024 )

അടൂര്‍ സര്‍ക്കാര്‍ ഗേള്‍സ് സ്‌കൂള്‍കെട്ടിട ഉദ്ഘാടനം  (ഒക്ടോബര്‍  05) കിഫ്ബി ഫണ്ടില്‍ നിന്നും മൂന്നുകോടി രൂപ ചെലവഴിച്ച് നിര്‍മിച്ച അടൂര്‍ സര്‍ക്കാര്‍ ഗേള്‍സ് സ്‌കൂളിന്റെ പുതിയ കെട്ടിടം  ( ഒക്ടോബര്‍ 05) രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി  ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേരുന്ന സംസ്ഥാനതല പരിപാടിയില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. സ്‌കൂള്‍ അങ്കണത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം…

തോമസ് ചെറിയാന്‍ രാജ്യത്തിന് അഭിമാനമായ ധീരജവാന്‍ : മന്ത്രി വീണാ ജോര്‍ജ്

തോമസ് ചെറിയാന്‍ രാജ്യത്തിന് അഭിമാനമായ ധീരജവാന്‍ : മന്ത്രി വീണാ ജോര്‍ജ് സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും വേണ്ടി അന്ത്യോപചാരം അര്‍പ്പിച്ചു തോമസ് ചെറിയാന്‍ രാജ്യത്തിന് അഭിമാനമായ ധീര ജവാനെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 1968 ല്‍ ഹിമാചല്‍ പ്രദേശില്‍ രോഹ്താങ് പാസില്‍ വിമാനാപകടത്തില്‍ മരിച്ച സൈനികന്‍ ഇലന്തൂര്‍ ഒടാലില്‍ തോമസ് ചെറിയാന് ഇലന്തൂര്‍ കാരൂര്‍ സെന്റ് പീറ്റേഴ്സ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നടന്ന സംസ്‌കാര ചടങ്ങില്‍ അന്ത്യോപചാരം അര്‍പ്പിക്കുകയായിരുന്നു…

കോന്നി തണ്ണിത്തോട്ടിൽ എക്സൈസ് വൻ വാറ്റു കേന്ദ്രം കണ്ടെത്തി

കോന്നി തണ്ണിത്തോട്ടിൽ എക്സൈസ് വൻ വാറ്റു കേന്ദ്രം കണ്ടെത്തി കോന്നിയുടെ മലയോര മേഖലയിലെ വ്യാജ ചാരായംതേടി ഇറങ്ങിയ എക്സൈസിന് കാണാൻ കഴിഞ്ഞത് വൻ കോട ശേഖരം .തണ്ണിത്തോട് വി.കെ പാറ പ്ലാൻ്റേഷൻ കോർപ്പറേഷൻ വക റബർ തോട്ടത്തിന്‍റെ അരികിലുള്ള ഇടക്കാട്ടിൽ കന്നാസൂകളിലും പടുതാക്കുളത്തിലുമായി സൂക്ഷിച്ചിരുന്ന 520 ലിറ്റർ കോടയാണ് കോന്നി അസിസ്റ്റൻ്റ്എക്സൈസ് ഇൻസ്പെക്ടർ പി. ബിനേഷും പാർട്ടിയും ചേർന്ന് പിടികൂടിയത് . പ്രതികളെപ്പറ്റി വ്യാപക അന്വേഷണം ആരംഭിച്ചു എന്ന് അധികൃതർ…

error: Content is protected !!