Input your search keywords and press Enter.

Monthly Archives

November 2024

ഭക്ഷ്യ സുരക്ഷ: മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി

ഭക്ഷ്യ വിഷബാധ: ഭക്ഷണം നൽകിയ സ്ഥാപനത്തിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു; നടപടി മന്ത്രി വീണാ ജോർജിന്റെ നിർദേശത്തെ തുടർന്ന് ഭക്ഷ്യ വിഷബാധ സംശയിക്കുന്ന കേസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കർശന നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്ക് നിർദേശം നൽകി. എറണാകുളത്ത് വിനോദയാത്രയ്ക്ക് പോയ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഭക്ഷണം നൽകിയ സ്ഥാപനത്തിന്റെ പ്രവർത്തനം നിർത്തിവയ്പ്പിക്കുകയും ലൈസൻസ് സസ്പെൻഡ് ചെയ്യുകയും…

പത്തനംതിട്ട ജില്ല: പ്രധാന അറിയിപ്പുകള്‍ (28/11/2024)

‘കരുതലും കൈത്താങ്ങും’: ഇന്ന് മുതല്‍ (നവംബര്‍ 29) പരാതികള്‍ സ്വീകരിക്കും ‘കരുതലും കൈത്താങ്ങും’ താലൂക്ക്തല പൊതുജന അദാലത്തിലേയ്ക്കുള്ള പരാതികള്‍ ഇന്നു മുതല്‍ ഡിസംബര്‍ ആറുവരെ പ്രവ്യത്തി ദിവസങ്ങളില്‍ സ്വീകരിക്കും. പരാതി നേരിട്ട് സ്വീകരിക്കാന്‍ താലൂക്ക് അദാലത്ത് സെല്ലുണ്ടാകും. അക്ഷയകേന്ദ്രങ്ങള്‍ വഴിയും ഓണ്‍ലൈനായും നല്‍കാം.  തുടര്‍ പരിശോധനയ്ക്കായി വകുപ്പ്തല അദാലത്ത് സെല്ലും ഏകോപനത്തിന് ജില്ലാ മോണിറ്ററിംഗ് സെല്ലും പ്രവര്‍ത്തിക്കും. നിശ്ചിത മേഖലയിലുള്ള പരാതികള്‍ മാത്രമാണ് സ്വീകരിക്കുക. ജില്ലയില്‍ ഡിസംബര്‍ ഒമ്പത് മുതല്‍…

പൊയ്യാനില്‍ കോളജ് ഓഫ് നേഴ്‌സിംഗ് ഇനി ഹരിത കാമ്പസ്

മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിന്റെ ഭാഗമായി കോഴഞ്ചേരി പൊയ്യാനില്‍ കോളജ് ഓഫ് നേഴ്‌സിംഗിനെ ഹരിത കാമ്പസായി പ്രഖ്യാപിച്ചു. ഹരിത കാമ്പസ് പദവി നേടുന്ന ജില്ലയിലെ ആദ്യ നേഴ്‌സിംഗ് കോളജാണിത്. കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് റോയ് ഫിലിപ്പ് ഹരിത കാമ്പസ് പ്രഖ്യാപനം നടത്തി. ഹരിത കേരളം മിഷന്‍ ജില്ലാ കോ ഓഡിനേറ്റര്‍ ജി. അനില്‍ കുമാര്‍, റിസോഴ്‌സ് പേഴ്‌സണ്‍ ഗോകുല്‍, പഞ്ചായത്ത് അംഗം ഗീതു മുരളി, ഡോ. വി എസ് പ്രദീപ്…

പരാതിയുണ്ടെങ്കിൽ ഭക്ഷ്യസുരക്ഷാ വകുപ്പിനെ വിളിക്കാം

പരാതിയുണ്ടെങ്കിൽ ഭക്ഷ്യസുരക്ഷാ വകുപ്പിനെ വിളിക്കാം : സന്നിധാനം 7593861767, പമ്പ 8592999666 , നിലയ്ക്കൽ 7593861768, ടോൾ ഫ്രീ 18004251125 ഹോട്ടലുകളിൽ ഭക്ഷണം കഴിക്കുന്ന തീർത്ഥാടകർക്ക് പരാതിയുണ്ടെങ്കിൽ ഭക്ഷ്യസുരക്ഷാ വകുപ്പിനെ നേരിട്ട് വിളിക്കാം. പമ്പ, സന്നിധാനം, നിലയ്ക്കൽ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് വിവിധ സ്ക്വാഡുകളെയാണ് വകുപ്പ് രാഗത്തിറക്കിയിരിക്കുന്നത്. മൂന്ന് പേരടങ്ങുന്ന നാലു ടീമുകളാണ് ഓരോ മേഖലയിലുമുള്ളത്. സന്നിധാനം 7593861767, പമ്പ 8592999666 , നിലയ്ക്കൽ 7593861768 എന്നിവയ്ക്ക് പുറമെ ടോൾ ഫ്രീ…

കെ സുരേന്ദ്രൻ ബി ജെ പി സംസ്ഥാന അധ്യക്ഷനായി തുടരും

സംഘടനാ തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ ബി ജെ പി കേരള നേതൃത്വത്തിന് കേന്ദ്ര നേതൃത്വം നിർദ്ദേശം നൽകി . കെ സുരേന്ദ്രൻ‌ ബിജെപി സംസ്ഥാന അധ്യക്ഷനായി തുടരും. അധ്യക്ഷനെ മാറ്റേണ്ടതില്ലെന്ന് കേന്ദ്ര നേതൃത്വം പറയുന്നു . ഉപതെരഞ്ഞെടുപ്പ് തോൽവിയുടെ പേരിൽ നിലവിൽ നടപടിയില്ല. ബൂത്ത് – മണ്ഡലം ഭാരവാഹി തെരഞ്ഞെടുപ്പ് ഡിസംബറിൽ പൂർത്തിയാകും. ജില്ലാ അധ്യക്ഷന്മാരെ തിരഞ്ഞെടുക്കുക പുതിയ സംസ്ഥാന അധ്യക്ഷൻ ചുമതലയേറ്റ ശേഷമാകും. പുതിയ സംസ്ഥാന അധ്യക്ഷനെ പുതുതായി ചുമതലയൽക്കുന്ന…

റിസർവ് ബാങ്ക് : സോണൽ ക്വിസ് മത്സരത്തിൽ ഒസ്മാനിയ മെഡിക്കൽ കോളേജ് ജേതാക്കൾ

റിസർവ് ബാങ്ക് സ്ഥാപിതമായതിന്‍റെ 90 വർഷം പൂർത്തിയാകുന്ന അവസരത്തോടനുബന്ധിച്ച് ബിരുദ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച RBI90Quiz-ൻ്റെ രണ്ടാം സോണൽ റൗണ്ട് മത്സരത്തിൽ ഹൈദരാബാദിലെ ഒസ്മാനിയ മെഡിക്കൽ കോളേജ് ജേതാക്കളായി. കൊച്ചി ബോൾഗാട്ടിയിലെ ഹോട്ടൽ ഹയാത്തിൽ നടന്ന മത്സരത്തിൽ കേരളം, ആന്ധ്രപ്രദേശ്, കർണാടക, തെലങ്കാന, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ സംസ്ഥാനതല വിജയികളാണ് മാറ്റുരച്ചത്. ഭാവിയിലെ പ്രൊഫഷണലുകളും നിർണായക തീരുമാനങ്ങൾ എടുക്കേണ്ടവരുമായ ബിരുദ വിദ്യാർത്ഥികളുമായി ഇടപഴകുക എന്ന ലക്ഷ്യത്തോടെയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ…

പന്ത്രണ്ട് വിളക്ക്: ശബരിമലയിലും കല്ലേലിക്കാവിലും ഓച്ചിറയിലും വിശേഷാല്‍ പൂജകള്‍ നടന്നു

വൃശ്ചികത്തിലെ പന്ത്രണ്ടു വിളക്ക് മഹോല്‍സവുമായി ബന്ധപ്പെട്ട് മലകളെ ആരാധിക്കുന്ന പ്രധാന ക്ഷേത്രങ്ങളായ ശബരിമലയിലും കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലും വിശേഷാല്‍ പൂജകള്‍ നടന്നു. ശബരിമലയില്‍ മലദൈവങ്ങൾക്കായുള്ള ഹവിസ് പൂജ നടന്നപ്പോള്‍ കോന്നി കല്ലേലിക്കാവില്‍ 41 തൃപ്പടി പൂജയും ആലവിളക്ക് തെളിയിക്കലും അച്ചന്‍കോവില്‍ നദിയില്‍ ആറ്റു വിളക്ക് തെളിയിക്കലും നടന്നു . വൃശ്ചികം ഒന്ന് മുതല്‍ പന്ത്രണ്ടു ദിനം ആണ് മധ്യ തിരുവിതാംകൂറില്‍ ഭക്തര്‍ വ്രതം നോക്കുന്നത്. ഓണാട്ടുകരയില്‍ ഓച്ചിറയില്‍…

ശബരിമല: നിലയ്ക്കൽ മുതൽ സന്നിധാനം വരെ 48 വൈഫൈ സ്പോട്ടുകൾ

ശബരിമല തീർത്ഥാടകർക്ക് തടസമില്ലാത്ത ഇന്റർനെറ്റ് സേവനം ഉറപ്പാക്കാൻ ബി എസ് എൻ എല്ലും ദേവസ്വം ബോർഡും സംയുക്തമായി 48 വൈഫൈ സ്പോട്ടുകളാണ് നിലയ്ക്കൽ മുതൽ സന്നിധാനം വരെ ഒരുക്കിയിട്ടുള്ളത്. ഏത് ഇന്റർനെറ്റ് സർവിസ് പ്രൊവൈഡറുടെ സിം ഉപയോഗിച്ചും സൗജന്യ സേവനം ആസ്വദിക്കാം. ഒരു സിമ്മിൽ ആദ്യത്തെ അരമണിക്കൂറാണ് സൗജന്യമായി 4ജി ഡാറ്റ ലഭിക്കുക.ഫോണിലെ വൈഫൈ ഓപ്ഷൻ ലോങ്ങ് പ്രസ് ചെയ്യുമ്പോൾ  ബി എസ് എൻ എൽ വൈഫൈ കാണാം. അതിൽ…

ആധുനിക കാലത്ത് സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ ആവശ്യം : ഡെപ്യൂട്ടി സ്പീക്കര്‍

ആധുനികകാലത്ത് സ്മാര്‍ട്ട് ക്ലാസ്സ് റൂമുകളും നൂതനമായ വിദ്യാഭ്യാസ രീതികളുമാണ് ആവശ്യമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ ചെലവഴിച്ചു നിര്‍മിക്കുന്ന മങ്ങാരം സര്‍ക്കാര്‍ യുപി സ്‌കൂളിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ 54000 ക്ലാസ് മുറികള്‍ സമ്പൂര്‍ണമായി ഹൈടെക് നിലവാരത്തിലേയ്ക്ക് ഉയര്‍ത്തിയിട്ടുണ്ട്. നിര്‍മിത ബുദ്ധിയുടെ സാധ്യതകള്‍ പരമാവധി ഉപയോഗിക്കുന്ന കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. ഈ കാലഘട്ടത്തിലെ കുട്ടികള്‍ സാങ്കേതികമായി ഏറെ…

പെണ്‍കുട്ടികള്‍ക്ക് കരാട്ടേ പരിശീലനം

വെച്ചൂച്ചിറ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഹൈസ്‌കൂള്‍-ഹയര്‍ സെക്കന്റെറി സ്‌കൂള്‍ പെണ്‍കുട്ടികള്‍ക്കും അമ്മമാര്‍ക്കും കരാട്ടേ പരിശീലനം ആരംഭിച്ചു. സ്വയം പ്രതിരോധം ലക്ഷ്യമാക്കിയാണ് അയോധനകലയിലെ ക്ലാസുകള്‍.സെന്റ് തോമസ് ഹൈസ്‌കൂളില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ജയിംസ് ഉദ്ഘാടനം നിര്‍വഹിച്ചു. സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ മണ്ണടിശാല, എസ് എന്‍ഡിപി ഹയര്‍ സെക്കന്ററി സ്‌കൂള്‍, എം. റ്റി. വി. എച്ച്. എസ്. എസ് കുന്നം എന്നിവിടങ്ങളിലും പരിശീലനം നേടാം. അടുത്ത വിദ്യാഭ്യാസവര്‍ഷം ആണ്‍കുട്ടികള്‍ക്കും പരിശീലനം നല്‍കും.…

error: Content is protected !!