Input your search keywords and press Enter.

Monthly Archives

November 2024

റാലി സംഘടിപ്പിച്ചു

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളും ലിംഗ വിവേചനവും അവസാനിപ്പിക്കാന്‍ ‘ഓറഞ്ച് ദ വേള്‍ഡ് കാമ്പയി’ന്റെ ഭാഗമായി റാലി സംഘടിപ്പിച്ചു. ജില്ലാ കലക്ടറേറ്റില്‍ നിന്നും ആരംഭിച്ച റാലി എ.ഡി.എം ബി ജ്യോതി ഫ്‌ളാഗ് ഓഫ് ചെയ്തു. ജില്ലാ വനിതാശിശുവികസന ഓഫീസര്‍ യു. അബ്ദുള്‍ ബാരി റാലിക്ക് നേത്യത്വം നല്‍കി…

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 26/11/2024 )

ദേശീയ വിരവിമുക്ത ദിനം ഇന്ന് (നവംബര്‍ 26) ദേശീയ വിരവിമുക്ത ദിനമായ നവംബര്‍ 26 ന് വടശ്ശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 11 മുതല്‍ 19 വയസുവരെയുള്ള കുട്ടികള്‍ക്ക് വിരനശീകരണത്തിനായി ആല്‍ബന്‍ഡസോള്‍ ഗുളിക നല്‍കും. കഴിക്കാനാകാത്തവര്‍ക്ക് ഡിസംബര്‍ മൂന്നിനാണ് നല്‍കുക. ഒന്നു മുതല്‍ 19 വയസുവരെയുള്ള കുട്ടികള്‍ക്ക് സ്‌കൂളുകളിലും അങ്കണവാടികളിലും വിതരണം ചെയ്യും. ഒന്നു മുതല്‍ രണ്ടുവയസ് വരെയുള്ള കുട്ടികള്‍ക്ക് അരഗുളികയും രണ്ടുമുതല്‍ മൂന്നുവയസ് വരെയുള്ള കുട്ടികള്‍ക്ക് ഒന്നുമാണ് വെള്ളത്തില്‍…

പത്തനംതിട്ട ജില്ല: 875 ഒഴിവുകളിലേക്ക് തൊഴില്‍ മേള

പത്തനംതിട്ട: വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ 875 ഒഴിവുകളിലേക്ക് പത്തനംതിട്ട ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് നവംബര്‍ 30, ന് സെയിന്റ് തോമസ് കോളേജ് കോഴഞ്ചേരി യില്‍ അഭിമുഖം സംഘടിപ്പിക്കുന്നു. പത്താം ക്ലാസ്, പ്ലസ് ടു, ഏതെങ്കിലും ഐടിഐ/ഡിപ്ലോമ, ഡിപ്ലോമ (ഗ്രാഫിക് ഡിസൈനിങ് ), ബികോം വിത്ത് ടാലി, ഐടിഐ എംഎംവി, ഡിപ്ലോമ/ബിടെക് (മെക്കാനിക്കല്‍/ഓട്ടോമൊബൈല്‍), ഏതെങ്കിലും ബിരുദം/ ബിരുദാനന്തര ബിരുദം, ബിടെക്/ബിസിഎ/എംസിഎ, ക്യുപ എക്സപര്‍ട്ട്, എംബിഎ (ഫിനാന്‍സ്), എംകോം , എംഎ എക്കണോമിക്സ്,…

ബി എസ് എൻ എൽ കോ ഓർഡിനേഷൻ കമ്മിറ്റി ജില്ലാ ധർണ്ണ 27 ബുധനാഴ്ച്ച

അടിയന്തിര ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ബി എസ് എൻ എൽ കോ ഓർഡിനേറ്റിംഗ് കമ്മിറ്റിയുടെ അഖിലേൻഡ്യാ പ്രക്ഷോഭത്തിന്റ രണ്ടാം ഘട്ടമായ ജില്ലാധർണ്ണ തിരുവല്ല ടെലികോം ജനറൽ മാനേജരുടെ ഓഫീസിനുമുമ്പിൽ നവംബർ 27 ബുധൻ രാവിലെ 10 മണിക്ക് ആരംഭിക്കും.ജില്ലാ ചെയർമാൻ എം ജി എസ് കുറുപ്പിന്റെ അധ്യക്ഷതയിൽ കർഷകസംഘം ജില്ലാ ജോയിന്റ് സെക്രട്ടറി അഡ്വ. റജി മാത്യു ഉദ്ഘാടനം ചെയ്യും. 2017 ജനുവരി ഒന്നുമുതൽ അർഹമായ ശമ്പളപരിഷ്കരണവും പെൻഷൻ പരിഷ്കരണവും നടപ്പാക്കുക,…

ശബരിമല ക്ഷേത്ര സമയം (25.11.2024)

രാവിലെ 3.00 – ഉച്ചയ്ക്ക് 1.00 വൈകുന്നേരം 3.00 – രാത്രി 11.00 പൂജാ സമയം നെയ്യഭിഷേകം- രാവിലെ 3.30 മുതൽ ഉഷഃപൂജ- രാവിലെ 7.30 ഉച്ചപൂജ- 12.30 ദീപാരാധന-വൈകിട്ട് 6.30 അത്താഴപൂജ-രാത്രി 9.30 രാത്രി 11 മണിക്ക് ഹരിവരാസനത്തോടെ നട അടയ്ക്കും.…

ദർശന നിർവൃതിയിൽ ഗിന്നസ് പക്രു

പതിനെട്ടാം പടി ചവിട്ടി അയ്യപ്പനെ കണ്ട സന്തോഷം പങ്കുവച്ചു ചലച്ചിത്ര താരം ഗിന്നസ് പക്രു. എട്ടാം തവണ സന്നിധാനത്ത് എത്തുന്ന മലയാളത്തിന്റെ പ്രിയനടൻ ഓരോ തവണയും കൂടുതൽ മെച്ചപ്പെടുന്ന ഇവിടത്തെ സൗകര്യങ്ങളെ കുറിച്ച് സംസാരിച്ചു. ശബരിമലയിൽ സുരക്ഷ ഒരുക്കുന്ന പോലീസ് സംവിധാനത്തെ അദ്ദേഹം പ്രത്യേകം പ്രശംസിച്ചു. തിരക്കിനെ കൃത്യമായി നിയന്ത്രിച്ച് ഓരോ ഭക്തനും ദർശനം സാധ്യമാക്കാനാകുന്നുണ്ട്. ശബരിമല മുഴുവൻ പ്ലാസ്റ്റിക് വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പവിത്രം ശബരിമലയുടെ കൃത്യമായ…

വർഷങ്ങൾക്കു മുൻപ് കാണാതായ മൂക്കുത്തിയുടെ ഭാഗം ശ്വാസകോശത്തിൽ നിന്ന് പുറത്തെടുത്തു

കൊച്ചി മുണ്ടംവേലി സ്വദേശിനിയായ 44 വയസ്സുകാരിയുടെ ശ്വാസകോശത്തിൽ നിന്നാണ് കാണാതായ മൂക്കുത്തിയുടെ ഭാഗം പുറത്തെടുത്തത്. വിട്ടുമാറാത്ത പനിയും ചുമയുമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ എടുത്ത എക്സ്-റേയിലാണ് നാലുവർഷം മുൻപ് കാണാതായ മൂക്കുത്തിയുടെ ചങ്കിരി വലത്തെ ശ്വാസകോശത്തിന്റെ കീഴ്ഭാഗത്ത് തറച്ചിരിക്കുന്നതായി കണ്ടെത്തിയത്. തുടർന്നാണ് വിദഗ്ദ ചികിത്സക്കായി രോഗി അമൃത ആശുപത്രിയിലെത്തിയത്. അമൃത ആശുപത്രിയിലെ റെസ്പിറേറ്ററി മെഡിസിൻ മേധാവി ഡോ.അസ്മിത മേത്തയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം ശസ്ത്രക്രിയ കൂടാതെ തന്നെ…

കേരള സര്‍ക്കാര്‍ അറിയിപ്പുകള്‍ (25/11/2024)

റേഷൻകാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ അപേക്ഷിക്കാം ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം (വെള്ള, നീല) റേഷൻകാർഡുകൾ മുൻഗണനാ (പിങ്ക് കാർഡ്) വിഭാഗത്തിലേക്ക് തരം മാറ്റുന്നതിനുള്ള അപേക്ഷ നവംബർ 25 രാവിലെ 11 മുതൽ ഡിസംബർ 10 വൈകിട്ട് 5 മണി വരെ ഓൺലൈനായി സ്വീകരിക്കും. ബന്ധപ്പെട്ട രേഖകൾ സഹിതം അംഗീകൃത അക്ഷയ കേന്ദ്രങ്ങൾ വഴിയോ സിറ്റിസൺ ലോഗിൻ പോർട്ടൽ ecitizen.civilsupplieskerala.gov.in വഴിയോ ഓൺലൈൻ അപേക്ഷ സമർപ്പിക്കണമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ…

പ്രായത്തെ തോൽപ്പിക്കുന്ന നൃത്ത സമർപ്പണവുമായി മാളികപ്പുറം

സന്നിധാനത്ത് അയ്യപ്പന് മുൻപിൽ ചുവടു വയ്ക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് അറുപത്തിയാറിന്റെ നിറവിൽ നിൽക്കുന്ന ലത കിഴക്കേമന. അഞ്ചുവയസ്സ് മുതൽ നൃത്തം അഭ്യസിച്ചു വരുന്നു. അയ്യപ്പന് മുൻപിൽ ശ്രീധർമ്മ ഓഡിറ്റോറിയറ്റിൽ സ്വയം ചിട്ടപ്പെടുത്തിയ നൃത്തച്ചുവടുകൾ അവതരിപ്പിച്ചു. 15 വർഷമായി മല ചവിട്ടുന്ന ഭക്തയാണ് തൃശൂർ സ്വദേശിനിയും നൃത്ത അധ്യാപികയുമായ ലത. റിട്ടയേർഡ് ഹെഡ് നേഴ്സ് ആയ ഇവർ ബന്ധുക്കളുടെ സംഘത്തോടൊപ്പം ആണ് അയ്യപ്പദർശനത്തിനു എത്താറ്. ഇത്തവണ ഒറ്റയ്ക്കാണ് മല ചവിട്ടി അയ്യന്…

എം എം കുമാർ; ശബരിമലയുടെ ബഹുഭാഷാ അനൗൺസർ

ശബരിമല: സന്നിധാനം മുതൽ പമ്പവരെ തീർഥാടകർക്കാവശ്യമായ കാര്യങ്ങൾ അനൗൺസ് ചെയ്യുന്നവരിലെ പ്രധാനി എം.എം. കുമാർ 25 വർഷം പൂർത്തിയാക്കുന്നു. കർണാടക ചിക്കമംഗലൂർ സ്വദേശിയായ ഇദ്ദേഹം മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ അനായാസം അനൗൺസ് ചെയ്യും. എല്ലാ വർഷവും മണ്ഡല മകര വിളക്ക് കാലത്ത് മുഴുവൻ ശബരിമലയിലുണ്ടാകും. അമ്മ രാധമ്മ മലയാളിയാണ്. അച്ഛന്റെ സ്വദേശം തമിഴ്നാട്. കുട്ടിക്കാലത്തേ കുടുംബം കർണാടകത്തിലാണ്. അതിനാൽ ഈ മൂന്ന് ഭാഷകളും നന്നായി…

error: Content is protected !!