Input your search keywords and press Enter.

Monthly Archives

December 2024

ഫെഞ്ചൽ ചുഴലിക്കാറ്റ്:ചെന്നൈ വിമാനത്താവളത്തിന്‍റെ പ്രവർത്തനം പുനരാരംഭിച്ചു

ഫെഞ്ചൽ ചുഴലിക്കാറ്റ് ഭീതിയിൽ അടച്ചിട്ട ചെന്നൈ വിമാനത്താവളത്തിന്റെ പ്രവർത്തനം പുനരാരംഭിച്ചു. പുലർച്ചെ ഒരുമണിയോടെയാണ് പ്രവർത്തനം ആരംഭിച്ചത്.ഫെഞ്ചൽ ചുഴലിക്കാറ്റ് ഇന്ന് പുലർച്ചെ രണ്ടുമണിയോടെ കരയിൽ പ്രവേശിച്ചതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഫെഞ്ചൽ ചുഴലിക്കാറ്റിൻ്റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ അടുത്ത 48 മണിക്കൂറിൽ കനത്ത മഴയ്ക്ക് സാധ്യത ഉണ്ട്. തമിഴ്നാട്, ആന്ധ്രാ പ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളുടെ വിവിധ ഭാ​ഗങ്ങളിൽ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പുറപ്പെടുവിച്ചു .ചുഴലിക്കാറ്റുവീശാന്‍ സാധ്യതയുള്ള ജില്ലകളിലെ രക്ഷാപ്രവര്‍ത്തനത്തിന് ദേശീയ,…

സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ മഴയ്ക്ക് സാധ്യത (01/12/2024 )

സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം (5-15 mm) മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.…

കോന്നി സിവിൽ സപ്ലൈസ് ഗോഡൗണിലെ ധാന്യക്കടത്ത് :രണ്ട് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തു

കോന്നി സിവിൽ സപ്ലൈസ് ഗോഡൗണിലെ ധാന്യക്കടത്തുമായി ബന്ധപ്പെട്ട് രണ്ട് ഉദ്യോഗസ്ഥർക്കെതിരെ പോലീസ് കേസെടുത്തു. അനിൽ കുമാർ, ജയദേവ് എന്നിവർക്കെതിരെയാണ് കേസ്. 36 ലക്ഷം രൂപയുടെ അരിയും ഗോതമ്പും കടത്തിയെന്നാണ് കേസ്. വകുപ്പ് തല വിജിലൻസ് അന്വേഷണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. അരി കടത്തിയ ലോറി ഉൾപ്പെടെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പോലീസ്. അനിൽ കുമാറിനെ നേരത്തെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. ജയദേവിനെ സ്ഥലം മാറ്റുകയും ചെയ്തു…

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ (01.12.2024)

ശബരിമല ക്ഷേത്ര സമയം (01.12.2024) രാവിലെ 3.00 – ഉച്ചയ്ക്ക് 1.00 വൈകുന്നേരം 3.00 – രാത്രി 11.00 പൂജാ സമയം നെയ്യഭിഷേകം – രാവിലെ 3.30 മുതല്‍ ഉഷഃപൂജ – രാവിലെ 7.30 ഉച്ചപൂജ – 12.30 ദീപാരാധന – വൈകിട്ട് 6.30 അത്താഴപൂജ – രാത്രി 9.30 രാത്രി 11 മണിക്ക് ഹരിവരാസനത്തോടെ നട അടയ്ക്കും.   ശബരീശനായി പാൽ ചുരത്തി സന്നിധാനത്തെ ഗോശാല ശബരിമല: സന്നിധാനത്തെ…

അനർഹമായി ക്ഷേമപെൻഷൻ വാങ്ങിയ സർക്കാർ ജീവനക്കാർക്കെതിരെ കർശന നടപടി

അനർഹമായി ക്ഷേമപെൻഷൻ വാങ്ങിയ സർക്കാർ ജീവനക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ ജീവനക്കാരും പെൻഷൻകാരും അനർഹമായി ക്ഷേമപെൻഷൻ വാങ്ങുന്നത് വ്യക്തമായ പശ്ചാത്തലത്തിൽ ചേർന്ന പ്രത്യേക യോഗത്തിലാണ് തീരുമാനം. തട്ടിപ്പുകാണിച്ചവർക്കെതിരെ വകുപ്പ് തലത്തിൽ അച്ചടക്ക നടപടിയെടുക്കും. കൈപ്പറ്റിയ തുക പലിശ സഹിതം തിരിച്ചടപ്പിക്കും. അനർഹർ കയറിക്കൂടാൻ സാഹചര്യമൊരുക്കിയ ഉദ്യോഗസ്ഥർക്കെതിരെയും നടപടിയുണ്ടാകും. അനർഹമായി പെൻഷൻ വാങ്ങുന്ന ജീവനക്കാർ അല്ലാത്തവർക്കെതിരെയും നടപടിയുണ്ടാകും. മരണപ്പെട്ടവരെ അതത് സമയത്ത് കൺകറിങ്ങ് മസ്റ്ററിങ്ങ് നടത്തി ലിസ്റ്റിൽ…

കോന്നി പഞ്ചായത്ത് കേരളോത്സവം ഡിസംബർ 12, 13 തീയതികളിൽ

കേരളസംസ്ഥാന യുവജനക്ഷേമബോർഡിൻറേയും കോന്നി ഗ്രാമപഞ്ചായത്തിൻറേയും ആഭിമുഖ്യത്തിൽ 2024 കേരളോത്സവം ഡിസംബർ 12, 13 തീയതികളിൽ നടത്താൻ തീരുമാനിച്ചിരിക്കുന്നു. ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള 15 നും 40 നും ഇടയിൽ പ്രായമുള്ള യുവജനങ്ങൾക്ക് മത്സരങ്ങളിൽ പങ്കെടുക്കുവാൻ അർഹതയുണ്ടായിരിക്കും. കലാകായിക മത്സരങ്ങളിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന മത്സരാർത്ഥികൾ ഓരോ ഇനത്തിലും പ്രത്യേക അപേക്ഷകൾ ഓൺലൈനായി https://keralotsavam.com എന്ന വെബ്സൈറ്റിൽ 06-12-2024 വെള്ളി വൈകിട്ട് 5 മണിക്ക് മുമ്പായി രജിസ്റ്റർ ചെയ്യേണ്ടതാണ്. നിബന്ധനകൾ · കലാമത്സരങ്ങളിൽ ഒരാൾക്ക്…

error: Content is protected !!