Input your search keywords and press Enter.

Monthly Archives

March 2025

വയ്യാറ്റുപുഴ- പുലയൻ പാറ റോഡിന്‍റെ ബി. എം ടാറിങ് ആരംഭിച്ചു

വയ്യാറ്റുപുഴ- പുലയൻ പാറ റോഡിന്റെ ബി. എം ടാറിങ് ആരംഭിച്ചു   ചിറ്റാർ :ആധുനിക നിലവാരത്തിൽ നിർമ്മിക്കുന്ന വയ്യാറ്റുപുഴ- പുലയൻ പാറ റോഡിന്റെ ബി. എം ടാറിങ് ആരംഭിച്ചു. 1.70 കോടി രൂപയുടെ പ്രവർത്തിയാണ് പുരോഗമിക്കുന്നത്.ചിറ്റാർ പഴയ ബസ് സ്റ്റാൻഡ് മുതൽ വയ്യാറ്റുപുഴ വരെയുള്ള റോഡ് 4 കോടി രൂപയ്ക്ക് ആധുനിക നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ചിരുന്നു. വയ്യാറ്റുപുഴ മുതൽ പുലയൻപാറ വരെ ആധുനിക നിലവാരത്തിൽ റോഡ് നിർമ്മാണം പൂർത്തീകരിക്കുന്നതോടെ പ്രദേശത്തെ…

കെ എസ് ആര്‍ ടി സി : ഇന്ന് മുതൽ പത്തനാപുരം -കോന്നി – കോയമ്പത്തൂർ സര്‍വീസ് ആരംഭിക്കുന്നു

കെ എസ് ആര്‍ ടി സി : ഇന്ന് മുതൽ പത്തനാപുരം -കോന്നി – കോയമ്പത്തൂർ സര്‍വീസ് ആരംഭിക്കുന്നു കെ എസ് ആര്‍ ടി സി പത്തനാപുരം ഡിപ്പോയില്‍ നിന്നും പുതിയ ബസ്സ്‌ സര്‍വീസ് ഇന്ന് മുതല്‍ ആരംഭിക്കും . എ സി സൂപ്പർഫാസ്റ്റ് പ്രീമിയം ബസ്സ്‌ സര്‍വീസ് ആണ് ആരംഭിക്കുന്നത് . പത്തനാപുരം കോന്നി വഴി കോയമ്പത്തൂർ ബസ്സ്‌ സര്‍വീസ് ആണ് തുടങ്ങുന്നത് .പത്തനാപുരത്ത് നിന്നും രാത്രി 7:50…

സംസ്ഥാന വനിതാരത്‌ന പുരസ്‌കാരങ്ങള്‍ : ഇന്ന് വിതരണം ചെയ്യും

സംസ്ഥാന വനിതാരത്‌ന പുരസ്‌കാരങ്ങള്‍ : ഇന്ന് വിതരണം ചെയ്യും സംസ്ഥാന സര്‍ക്കാരിന്റെ വനിതാരത്‌ന പുരസ്‌കാരം 2024 ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു. സാമൂഹ്യ സേവന വിഭാഗത്തില്‍ കോഴിക്കോട് കല്ലായി സുജാലയം ടി. ദേവി, കായിക രംഗത്ത് ആലപ്പുഴ ചേര്‍ത്തല വാരനാട് തെക്കേവെളിയില്‍ കെ വാസന്തി, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വനിതാ വിഭാഗത്തില്‍ വയനാട് മുട്ടില്‍ നോര്‍ത്ത് തേനാട്ടി കല്ലിങ്ങല്‍ ഷെറിന്‍…

സമത്വമാണ് പ്രധാനം: ലോക വനിതാ ദിന ആശംസകള്‍

  ഐക്യരാഷ്ട്ര സംഘടന നേതൃത്വത്തിൽ ലോക വനിതാ ദിനം ആചരിക്കാൻ ആരംഭിച്ചത് 1975 മുതൽക്കാണ്. ഐക്യരാഷ്ട്ര സംഘടനയുടെ ആദ്യ വനിതാദിനസന്ദേശം “സ്ത്രീ ശാക്തീകരണം മാനവികതയുടെ ശാക്തീകരണത്തിന് ” എന്നതായിരുന്നു. തുല്യത, വികസനം, സമാധാനം എന്നിവ ലക്ഷ്യവുമായിരുന്നു.1975 അന്താരാഷ്ട്ര വനിതാ വർഷമായി (International Womens Year) നിശ്ചയിക്കുകയും മെക്സിക്കോ സിറ്റിയിൽ ആദ്യ ലോകവനിതാ സമ്മേളനം ചേരുകയും ചെയ്തു. ഓരോ വർഷവും വനിതാ ദിനത്തോടനുബന്ധിച്ച് ഐക്യരാഷ്ട്ര സംഘടന സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾക്ക് കൂടുതൽ…

വള്ളിക്കോട്‌ രാമകൃഷ്ണ മഠ:സൗജന്യ വൈദ്യപരിശോധനയും മരുന്നു വിതരണവും

വള്ളിക്കോട്‌ രാമകൃഷ്ണ മഠ:സൗജന്യ വൈദ്യപരിശോധനയും മരുന്നു വിതരണവും കോന്നി വള്ളിക്കോട്‌ രാമകൃഷ്ണ മഠത്തിൽ വച്ച് ശ്രീരാമകൃഷ്ണാശ്രമം ട്രസ്റ്റിന്‍റെയും യും ഈസ്റ്റ് വെസ്റ്റ് ഫാർമയുടേയും സംയുക്ത സഹകരണത്തോടെ മാര്‍ച്ച് 8 ശനിയാഴ്ച രാവിലെ 09 മണി മുതൽ ഉച്ചക്ക് 1 മണി വരെ സൗജന്യ വൈദ്യപരിശോധനയും മരുന്നു വിതരണവും ഉണ്ടായിരിക്കുന്നതാണ് എന്ന് ഭാരവാഹികള്‍ അറിയിച്ചു…

അഡ്വാൻസ്ഡ് സൈബർ സെക്യൂരിറ്റി ഓപ്പറേഷൻസ് സെന്റർ (എസ്ഒസി) ഉദ്ഘാടനം ചെയ്തു

അഡ്വാൻസ്ഡ് സൈബർ സെക്യൂരിറ്റി ഓപ്പറേഷൻസ് സെന്റർ (എസ്ഒസി) ഉദ്ഘാടനം ചെയ്തു പോലീസ് സംവിധാനങ്ങൾക്കും നിർണായക അടിസ്ഥാന സൗകര്യങ്ങൾക്കും വേണ്ടിയുള്ള സൈബർ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി കേരള പോലീസ് സൈബർ ഡിവിഷന്റെ “അഡ്വാൻസ്ഡ് സൈബർ സെക്യൂരിറ്റി ഓപ്പറേഷൻസ് സെന്റർ” (എസ്ഒസി) മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്തു. കേന്ദ്ര ടെലി കമ്മ്യൂണിക്കേഷൻസ് മന്ത്രാലയത്തിന് കീഴിലെ ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിന്റെ (ഡിഒടി) പ്രധാന ഗവേഷണ വികസന കേന്ദ്രമായ സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ്…

മണ്ണാറക്കുളഞ്ഞി – മലയാലപ്പുഴ റോഡ് വികസനം : 4.5 കോടി രൂപയുടെ ഭരണാനുമതി

മണ്ണാറക്കുളഞ്ഞി – മലയാലപ്പുഴ റോഡ് വികസനം : 4.5 കോടി രൂപയുടെ ഭരണാനുമതി കോന്നി : കോന്നി നിയോജക മണ്ഡലത്തിലെ മണ്ണാറക്കുളഞ്ഞി – മലയാലപ്പുഴ റോഡ് ആധുനിക നിലവാരത്തിൽ നിർമ്മിക്കുന്നതിന് 4.5 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായെന്ന് അഡ്വ. കെ. യു.ജനീഷ് കുമാർ എംഎൽഎ അറിയിച്ചു. മണ്ണാറക്കുളഞ്ഞി ജംഗ്ഷനിൽ നിന്നും മലയാലപ്പുഴ ജംഗ്ഷൻ വരെയുള്ള 3.34 കിലോമീറ്റർ ദൂരമാണ് ബി എം & ബി സി നിലവാരത്തിൽ ആധുനിക രീതിയിൽ…

കാണാതായ വിദ്യാർഥിനികളെ മുംബൈയിലേക്കുള്ള ട്രെയിനില്‍ കണ്ടെത്തി

കാണാതായ വിദ്യാർഥിനികളെ മുംബൈയിലേക്കുള്ള ട്രെയിനില്‍ കണ്ടെത്തി കേരളത്തിലെ താനൂരിൽനിന്നു കാണാതായ രണ്ടു പ്ലസ് വൺ വിദ്യാർഥിനികളെ മുംബൈയിൽ കണ്ടെത്തി.മുംബൈയിൽ നിന്നുള്ള ട്രെയിൻ യാത്രയ്ക്കിടെ ലോണാവാലയിലാണ് ഇവരെ കണ്ടെത്തിയത്.   മുംബൈ സിഎസ്‌എംടിയിൽ നിന്ന് ചെന്നൈ എഗ്മോർ ട്രെയിനിലായിരുന്നു ഇവരുടെ യാത്ര.റെയിൽവേ പൊലീസ് ആണ് വിദ്യാർഥിനികളെ കണ്ടെത്തിയത്.മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇവരെ കണ്ടെത്തുന്നതിൽ നിർണായകമായത്.   വീട്ടിൽ പ്രശ്നങ്ങളുണ്ടെന്നും തിരിച്ചുപോകാൻ താൽപര്യമില്ലെന്നും വിദ്യാർഥിനികൾ മലയാളി സന്നദ്ധ പ്രവർത്തകരോട് പറഞ്ഞു.പഠനത്തിൽ…

ഫാർമസി കൗൺസിൽ രജിസ്‌ട്രേഷൻ പുതുക്കൽ അദാലത്ത്

  സംസ്ഥാന ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ പുതുക്കൽ അദാലത്ത് സംഘടിപ്പിക്കുന്നു. മുതിർന്ന ഫാർമസിസ്റ്റുകൾക്ക് ദൂരയാത്ര ബുദ്ധിമുട്ടായതിനാലാണ് വിവിധ ജില്ലകളെ സോണുകളായി ആയി തരംതിരിച്ച് അദാലത്ത് നടത്തുന്നത്. കൗൺസിൽ രജിസ്ട്രാറും മെമ്പർമാരും പങ്കെടുക്കും. 80 വയസ് കഴിഞ്ഞവർക്ക് രജിസ്‌ട്രേഷൻ പുതുക്കാൻ പ്രസ്തുത അവസരം വിനിയോഗിക്കാം. തീയതി   സമയം   വേദി പങ്കെടുക്കേണ്ട ജില്ലകൾ മാർച്ച് 14   9:00-11:00 AM   കണ്ണൂർ ഗസ്റ്റ് ഹൗസ്, പയ്യാമ്പലം കണ്ണൂർ, കാസർഗോഡ്,…

സൗജന്യ ഫോട്ടോഗ്രഫി വീഡിയോഗ്രഫി പരിശീലന കോഴ്സ് ; അപേക്ഷ ക്ഷണിച്ചു

സൗജന്യ ഫോട്ടോഗ്രഫി വീഡിയോഗ്രഫി പരിശീലന കോഴ്സ് ; അപേക്ഷ ക്ഷണിച്ചു കേന്ദ്രഗ്രാമവികസനമന്ത്രാലയത്തിൻറെ നിയന്ത്രണത്തിലുള്ള സ്ററാച്യു ഉപ്പളം റോഡിലെ ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ 30 ദിവസത്തെ ഫോട്ടോഗ്രഫി- വീഡിയോഗ്രഫി പരിശീലനകോഴ്സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. 18-45 വയസ് പ്രായപരിധിയിലുള്ളവർക്ക് അപേക്ഷിക്കാം. 0471-2322430 എന്ന നമ്പരിൽ വിളിച്ചോ, jobrsetitvm@gmail.com എന്ന വിലാസത്തിൽ ഇ-മെയിൽ അയച്ചോ രജിസ്റ്റർ ചെയ്യേണ്ടതാണ്. മാർച്ച് 14-ന് ഇന്റർവ്യൂ നടക്കും. ക്ലാസുകൾ മാർച്ച് 19-ന് ആരംഭിക്കും. പരിശീലനം സൗജന്യമായിരിക്കും. ഈ…

error: Content is protected !!