Input your search keywords and press Enter.

Monthly Archives

March 2025

യുവതിയായി അഭിനയിച്ച് 33 ലക്ഷം തട്ടിയെടുത്ത 45കാരൻ അറസ്റ്റിൽ

യുവതിയായി അഭിനയിച്ച് 33 ലക്ഷം തട്ടിയെടുത്ത 45കാരൻ അറസ്റ്റിൽ യുവതിയായി അഭിനയിച്ച് വിവാഹ വാഗ്ദാനം നൽകി സൗഹൃദം സ്ഥാപിച്ച ശേഷം യുവാവിന്റെ പക്കൽ നിന്ന് ഓൺലൈൻ തട്ടിപ്പിലൂടെ ലക്ഷങ്ങൾ കൈക്കലാക്കിയയാൾ പിടിയിൽ.മലപ്പുറം വേങ്ങര വൈദ്യർവീട്ടിൽ മുജീബ് റഹ്മാനെയാണ് (45) ഞാറയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. എടവനക്കാട് സ്വദേശിക്കാണ് പണം നഷ്ടമായത്. പരാതിക്കാരന് മാട്രിമോണിയൽ പരസ്യം വഴിയാണ് ഫോൺ നമ്പർ ലഭിച്ചത്.വാട്സാപ് വഴി ബന്ധപ്പെട്ടപ്പോൾ പേര് ശ്രുതി എന്നാണെന്നും ബെംഗളൂരുവിൽ സ്ഥിര…

കോന്നി കല്ലേലികാവിൽ നാഗ പൂജ നടത്തി

  കോന്നി :999 മലകളുടെ മൂല സ്ഥാനമായ കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ കുംഭത്തിലെ ആയില്യം നാളിൽ ആയില്യം പൂജയും നാഗ പൂജയും നടത്തി.ആദി ദ്രാവിഡ നാഗ ഗോത്ര ജനതയെ ഉണർത്തിച്ച് നാല് ദിക്കിലും പന്തം തെളിയിച്ച് മണ്ണിനേയും വിണ്ണിനെയും ദീപം കാണിച്ചു. കദ്രുവിൽ ജനിച്ച ആയിരം നാഗങ്ങളിൽ പ്രധാനികളായ അനന്തന്‍, വാസുകി, തക്ഷകന്‍, കാര്‍ക്കോടകന്‍, പത്മന്‍, മഹാപത്മന്‍, ശംഖപാലന്‍, ഗുളികന്‍ എന്നീ അഷ്ടനാഗങ്ങൾക്ക് നൂറും പാലും നൽകി…

നിക്ഷേപം തിരികെക്കിട്ടിയില്ല : കോന്നിയില്‍ നിക്ഷേപകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു

  കോന്നി റീജിയണൽ സഹകരണ സൊസൈറ്റിയിലെ നിക്ഷേപം തിരികെ കിട്ടാത്തതിൽ മനംനൊന്ത് നിക്ഷേപകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്ന് കുടുംബം പറയുന്നു . മദ്യത്തിൽ അമിതമായി ഗുളികകൾ ചേർത്തു കഴിച്ച നിഗമനത്തില്‍ കോന്നി പയ്യനാമൺ സ്വദേശി ആനന്ദൻ ( 64 ) കോട്ടയം മെഡിക്കല്‍ കോളേജിലെ വെൻ്റിലേറ്ററിൽ കഴിയുകയാണ്.കോന്നി റീജിയണൽ സഹകരണ ബാങ്കിൽ നിന്ന് 11 ലക്ഷം രൂപയാണ് ആനന്ദന് കിട്ടാനുണ്ടായിരുന്നത്.   മുൻഗണനാ ക്രമത്തിൽ പണം നൽകണമെന്ന് ഹൈക്കോടതി വിധിയുണ്ടെങ്കിലും…

ഗൗരവം മനസിലാക്കി ജാഗ്രത പുലര്‍ത്തണം : ഉയര്‍ന്ന ചൂട്

ഗൗരവം മനസിലാക്കി ജാഗ്രത പുലര്‍ത്തണം : ഉയര്‍ന്ന ചൂട് വേനൽച്ചൂട് കനക്കുകയാണ്. പകൽ പുറത്തിറങ്ങുമ്പോൾ അതീവ ദുഷ്കരമായ സാഹചര്യം അനുഭവപ്പെടുന്നു. എല്ലാവരും അതീവ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി. ധാരാളം വെള്ളം കുടിക്കുകയും വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്നവർ ശ്രദ്ധിക്കുകയും വേണമെന്ന് മുഖ്യമന്ത്രി അറിയിച്ചു . കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തപ്പെട്ട ഉയർന്ന അൾട്രാവയലറ്റ് സൂചിക തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും…

വാഹനം മുകളിലേക്ക് മറിഞ്ഞു : ചികിത്സയിലായിരുന്ന വീട്ടമ്മ മരണപ്പെട്ടു

വാഹനം മുകളിലേക്ക് മറിഞ്ഞു : ചികിത്സയിലായിരുന്ന വീട്ടമ്മ മരണപ്പെട്ടു വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരണപ്പെട്ടു .കോട്ടയം ചങ്ങനാശേരി കുരിശുംമൂട് മഠത്തിച്ചിറ കോട്ടയം എആർ ക്യാംപ് ഡോഗ് സ്ക്വാഡ് എസ്ഐയായ ടി.എം. ആന്റണിയുടെ ഭാര്യ ബ്രീന വർഗീസ് (45) ആണ് മരണപ്പെട്ടത് . സ്‌കൂട്ടറിൽ പള്ളിയിലേക്ക് പോകുന്നതിനിടെ കൂരിശൂമൂടിനു സമീപം പാൽ കയറ്റി വന്ന വാൻ നിയന്ത്രണം വിട്ട് ബ്രീനയുടെ മുകളിലേക്കാണ് മറിഞ്ഞു വീണത്‌ . നാട്ടുകാരും പോലീസും ചേർന്ന്…

ഡോ.എം. എസ്. സുനിലിന്റെ 346- മത് സ്നേഹഭവനം എൽസിക്കും കുടുംബത്തിനും

ഡോ.എം. എസ്. സുനിലിന്റെ 346- മത് സ്നേഹഭവനം എൽസിക്കും കുടുംബത്തിനും പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ. എം. എസ്. സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ കഴിയുന്ന നിരാലംബർക്ക് പണിതു നൽകുന്ന 346 – മത് സ്നേഹഭവനം ന്യൂയോർക്കിലെ ഫ്ലോറൽ പാർക്ക് വൈസ്മെന്‍ ക്ലബ്ബിന്റെ സഹായത്താൽ ഓതറ പാറക്കൽ ചെരുവിൽ എൽസി ചാക്കോക്കും കുടുംബത്തിനും ആയി നിർമ്മിച്ചു നൽകി. വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും ക്ലബ്ബിന്റെ അംഗങ്ങളായ രാജൻ എബ്രഹാമും , ആൻ…

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ അറിയിപ്പ് ( 10/03/2025 )

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ അറിയിപ്പ് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ 2025 ജനുവരി മാസത്തിൽ നടത്തിയ താഴെപ്പറയുന്ന റിക്രൂട്ട്‌മെന്റ് പരീക്ഷകളുടെ ഫലങ്ങൾ അന്തിമമാക്കി. ശുപാർശ ചെയ്ത ഉദ്യോഗാർത്ഥികളെ തപാൽ വഴിയും അറിയിച്ചിട്ടുണ്ട് പരീക്ഷാഫലങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

വ്യാജ ഓണ്‍ലൈന്‍ മീഡിയകള്‍ക്കും യൂട്യൂബ് ചാനലുകള്‍ക്കുമെതിരെ നടപടി

വ്യാജ ഓണ്‍ലൈന്‍ മീഡിയകള്‍ക്കും യൂട്യൂബ് ചാനലുകള്‍ക്കുമെതിരെ നടപടി ബ്ലാക്ക് മെയിലിംഗിനും പണപ്പിരിവിനുമായി നടത്തപ്പെടുന്ന വ്യാജ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകള്‍ക്കും യൂട്യൂബ് ചാനലുകള്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകള്‍ക്കും എതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ കേരള പൊലീസ് നടപടി തുടങ്ങി. കേരളത്തിലെ പ്രധാന സ്വതന്ത്ര ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകളുടെ അപ്പക്‌സ് ബോഡി ആയ കോം ഇന്ത്യ ( കോണ്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ ഇന്ത്യ) ഭാരവാഹികള്‍ ഇതു സംബന്ധിച്ചു നല്‍കിയ പരാതിയില്‍ അന്വേഷിച്ച്…

സിവിൽ സർവീസ് അക്കാഡമി:അവധിക്കാല ക്ലാസുകൾ:അപേക്ഷകൾ ക്ഷണിച്ചു

കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ തിരുവനന്തപുരം, കൊല്ലം, കോന്നി, ചെങ്ങന്നൂർ, ആലുവ, ആളൂർ (തൃശൂർ), പാലക്കാട്, പൊന്നാനി, കോഴിക്കോട്, കല്യാശ്ശേരി (കണ്ണൂർ), കാഞ്ഞങ്ങാട് (കാസർഗോഡ്) എന്നീ കേന്ദ്രങ്ങളിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കുവേണ്ടി നടത്തുന്ന സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സിലേക്കും പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.       ഒരു മാസം ദൈർഘ്യമുള്ള അവധിക്കാല ക്ലാസ്സുകൾ 2025 ഏപ്രിൽ 21 ന് ആരംഭിക്കും. അപേക്ഷകൾ https://kscsa.org എന്ന വെബ്സൈറ്റിൽ 2025 മാർച്ച് 7 മുതൽ…

കപ്പലിൽ നിന്ന് 33 കോടിയുടെ ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു

കപ്പലിൽ നിന്ന് 33 കോടിയുടെ ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ), ഇന്ത്യൻ തീരസംരക്ഷണസേന(ഐസിജി) എന്നിവ സംയുക്തമായി നടത്തിയ ദൗത്യത്തിൽ മാലദ്വീപിലേക്ക് പോയ ഒരു ടഗ്-ബാർജ് കപ്പലിൽ നിന്ന് 33 കോടി രൂപ വിലമതിക്കുന്ന 29.954 കിലോഗ്രാം ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു. ഡിആർഐ ഉദ്യോഗസ്ഥർ രൂപീകരിച്ച പ്രത്യേക ഇന്റലിജൻസ് സംവിധാനമാണ് ഈ പിടിച്ചെടുക്കലിലേക്ക് നയിച്ചത്. തൂത്തുക്കുടി പഴയ തുറമുഖത്ത് നിന്ന് പുറപ്പെട്ട ഒരു ടഗ് കപ്പൽ…

error: Content is protected !!