Input your search keywords and press Enter.

Monthly Archives

May 2025

കുവൈറ്റിൽ മലയാളി ദമ്പതികളെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി

കുവൈറ്റ്: ഇന്ന് കുവൈറ്റിൽ മലയാളി ദമ്പതികളെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. അബ്ബാസിയ സ്വാദ് റെസ്റ്ററിന്റിന് സമീപമുള്ള ഫ്‌ളാറ്റിൽ മലയാളി നേഴ്സുമാരായ ദമ്പതികളെ കുത്തേറ്റുമരിച്ച നിലയിൽ കണ്ടെത്തി. ഭർത്താവ്വ് ജാബർ ഹോസ്പിറ്റലിലും, ഭാര്യ ഡിഫെൻസിലും ജോലിക്കാരനായിരുന്നു. എറണാകുളം സ്വദേശികളായ സൂരജ്, ബിൻസി ദമ്പതികളാണ് മരണമടഞ്ഞത്. ന്യൂസിലാൻഡിലേക്ക് പോകാൻ തയ്യാറെടുക്കുന്നതിനാൽ മക്കളെ നാട്ടിലേക്കയച്ചിരുന്നു. പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇരുവരും ഡ്യൂട്ടി കഴിഞ്ഞു രാവിലെ റൂമിൽ എത്തിയതായും രണ്ടുപേരും തമ്മിൽ വഴക്കുകൂടുന്ന…

കൊല്ലം ജില്ലാ വാർത്തകൾ (01/05/2025)

പോസ്റ്ററടിക്കൂ, സമ്മാനം നേടാം സാമൂഹ്യമാധ്യമങ്ങളിലേക്ക് പോസ്റ്റര്‍ തയ്യാറാക്കി സമ്മാനം നേടാന്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അവസരം ഒരുക്കുന്നു. കൊല്ലം ജില്ലയിലുടനീളം സര്‍ക്കാര്‍ നടപ്പിലാക്കിയ വികസനപ്രവര്‍ത്തനങ്ങളുടെ ചിത്രം ഉള്‍പ്പെടുത്തി ആകര്‍ഷകമായി തയ്യാറാക്കുന്നവയ്ക്ക് വിലപ്പെട്ട പുസ്തകങ്ങള്‍ ഉള്‍പ്പടെ സമ്മാനമായി നല്‍കും. ഇന്‍സ്റ്റഗ്രം, ഫെയ്സ്ബുക്ക് തുടങ്ങിയ മാധ്യമങ്ങള്‍ക്ക് ഇണങ്ങുംവിധമുള്ള രൂപകല്‍പനയോടെ ഓരോ രചനകള്‍ അയക്കണം. ഏതുപ്രായക്കാര്‍ക്കും പങ്കെടുക്കാം. reelkeralaprd2025@gmail.com ഇ-മെയിലിലേക്ക് മെയ് നാലിനകം അയക്കാം.   കുളമ്പുരോഗത്തിനെതിരെ പ്രതിരോധ കുത്തിവയ്പ്പ് കുളമ്പുരോഗത്തിനെതിരെയുള്ള പ്രതിരോധ കുത്തിവയ്പ്പ്…

പനയത്ത് മാലിന്യത്തിന് വിട; കാവലായി ഹൈടെക് ഹരിതകര്‍മസേന

കൊല്ലം: മാലിന്യത്തിന് വിടചൊല്ലാന്‍ കാലത്തിനൊപ്പം സഞ്ചരിക്കുകയാണ് പനയം പഞ്ചായത്ത്. അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ഹരിതകര്‍മസേനയെ മുന്‍നിര്‍ത്തിയാണ് മുന്നേറ്റം. മാലിന്യനിര്‍മാര്‍ജനത്തിനായി 37 വനിതകള്‍ അടങ്ങുന്ന ഹരിതകര്‍മ്മസേനയുണ്ട്. പാലക്കാട് മുണ്ടൂര്‍ ആസ്ഥാനമായുള്ള ഇന്റഗ്രേറ്റഡ് റൂറല്‍ ടെക്‌നോളജി സെന്ററിന്റെ സാങ്കേതികപിന്തുണ സേനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആധുനികത പകരുന്നു.  ലാപ്‌ടോപ്പ്, സ്‌കാനര്‍, ടെലഫോണ്‍, പ്രിന്റര്‍, ബയോമെട്രിക് പഞ്ചിംഗ്, മ്യൂസിക് സിസ്റ്റം, ഇന്റര്‍നെറ്റ്, വൈഫൈ, സിസിടിവി ക്യാമറകള്‍ എന്നിങ്ങനെ കേരളത്തിലെ മികവുറ്റ, കാലികസംവിധാനങ്ങളാണ് ഇവിടെയുള്ളത്. അജൈവമാലിന്യ ശേഖരണത്തിനായി രണ്ട് ഇലക്ട്രിക്…

വിഴിഞ്ഞം സുരക്ഷാവലയത്തിൽ; നഗരത്തിലുൾപ്പെടെ മൂവായിരത്തോളം പൊലീസ്, 20 അംഗ എസ് പി ജി സംഘവും തലസ്ഥാനത്ത്

കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം രാജ്യാന്തര തുറമുഖം പ്രധാനമന്ത്രി മേയ് രണ്ടിനു രാജ്യത്തിനു സമർപ്പിക്കുന്ന ചടങ്ങിനായി തുറമുഖവും പരിസരവും കനത്ത സുരക്ഷാ വലയത്തിലേക്ക്. പ്രധാനമന്ത്രി വരുന്നതിനോടനുബന്ധിച്ചുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ട്രയൽ റൺ നടക്കും. സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താനും നിർദേശങ്ങൾ നൽകാനുമായി സിറ്റി പൊലീസ് കമ്മിഷണറുൾപ്പെടെ ഉന്നത പൊലീസ് സംഘം വൈകിട്ടു വിഴിഞ്ഞത്ത് എത്തി. വിഴിഞ്ഞത്തും പരിസരത്തും പൊലീസ് വിന്യാസമുണ്ടാകും. നഗരത്തിലുൾപ്പെടെ മൂവായിരത്തോളം പൊലീസുകാരെ വിന്യസിക്കുമെന്നാണു സൂചന. ചടങ്ങിനുള്ള പന്തലുകൾ തയാറായി.…

കല്ലേലി സെന്റ് തോമസ് ചർച്ച് റവ. ജോർജ് വർഗീസ് നിര്യാതനായി

കല്ലേലി മലയിൽ പുന്നൂരേത്ത് റവ ജോർജ് വർഗീസ് അച്ചൻ നിര്യാതനായി. സംസ്കാര ശുശ്രൂഷ പിന്നീട് അറിയിക്കുന്നതായിരിക്കും.…

പ്രധാനമന്ത്രി മെയ് ഒന്നിനും രണ്ടിനും മഹാരാഷ്ട്രയും കേരളവും ആന്ധ്രാപ്രദേശും സന്ദർശിക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി മെയ് ഒന്നിനും രണ്ടിനും മഹാരാഷ്ട്രയും കേരളവും ആന്ധ്രാപ്രദേശും സന്ദർശിക്കും. മെയ് ഒന്നിനു ​​രാവിലെ 10.30നു മുംബൈയിൽ ലോക ശ്രവ്യ-ദൃശ്യ വിനോദ ഉച്ചകോടി (WAVES) ഉദ്ഘാടനം ചെയ്യും. തുടർന്ന്, മെയ് രണ്ടിനു കേരളത്തിലെത്തുന്ന അദ്ദേഹം രാവിലെ 10.30നു വിഴിഞ്ഞം അന്താരാഷ്ട്ര ആഴക്കടൽ വിവിധോദ്ദേശ്യ തുറമുഖം രാഷ്ട്രത്തിനു സമർപ്പിക്കും. ചടങ്ങിൽ അദ്ദേഹം സദസിനെ അഭിസംബോധന ചെയ്യും. തുടർന്ന്, ആന്ധ്രാപ്രദേശിലേക്കു പോകുന്ന അദ്ദേഹം ​​ഉച്ചകഴിഞ്ഞ് 3.30ന് അമരാവതിയിൽ 58,000 കോടിയിലധികം…

മേയ് ദിനം : പത്തനംതിട്ട ജില്ലയിലെ 11 ഏരിയ കേന്ദ്രങ്ങളിലും റാലിയും പൊതുയോഗവും

പത്തനംതിട്ട: സാർവ്വദേശീയ തൊഴിലാളി ദിനമായ മെയ്‌ 1 ന് സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ജില്ലയിലെ 11 ഏരിയ കേന്ദ്രങ്ങളിലും റാലിയും പൊതുയോഗവും അനുബന്ധ പരിപാടികളും സംഘടിപ്പിക്കും എന്ന് സംയുക്ത ട്രേഡ് യൂണിയൻ ജില്ലാ സമിതി ജനറൽ കൺവീനർ മുന്‍ എം എല്‍ എ കെ. സി. രാജാഗോപാലൻ അറിയിച്ചു .രാവിലെ 9 ന് മണിക്ക് ഏരിയ കേന്ദ്രങ്ങളിൽ റാലി നടക്കും. റാലിയും പൊതുയോഗവും ഉദ്ഘാടനം ചെയ്യുന്നവരുടെ…

error: Content is protected !!