Input your search keywords and press Enter.

Monthly Archives

May 2025

വിദ്യാഭ്യാസ അറിയിപ്പുകള്‍ (20/05/2025)

ജർമൻ എ.ഐ കോഴ്‌സ് കേരള സർക്കാരിന്റെ ഉന്നതവിദ്യാഭ്യാസവകുപ്പിനു കീഴിൽ പ്രവൃത്തിക്കുന്ന അസാപ് കേരളയിൽ ജർമൻ എ.ഐ (ഓൺലൈൻ) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലെനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മേയ് 25. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുനതിനും https://asapkerala.gov.in/course/german-language/ എന്ന ലിങ്ക് സന്ദർശിക്കുക. ഫോൺ : 9495999604.   വിജ്ഞാപനം പ്രസിദ്ധീകരിച്ചു ജൂൺ 22ന് നടക്കുന്ന മലയാളം മിഷൻ നീലക്കുറിഞ്ഞി സീനിയർ ഹയർ ഡിപ്ലോമ കോഴ്സിന്റെ പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.…

സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു

പത്തനംതിട്ട നരിയാപുരത്ത് സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. പ്രദേശവാസികളായ സോജൻ (18), ദീപൻ (18) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിച്ചു . അപകടം നടന്നയുടനെ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി…

കുഞ്ഞ് കല്യാണിക്ക് കണ്ണീരോടെ വിട

പ്രതികൂല കാലാവസ്ഥയിലും മൂഴിക്കുളത്ത് മൂന്നുവയസ്സുകാരിക്കായുള്ള തിരച്ചിൽ തുടരും; കണ്ടെത്തുംവരെ തിരച്ചിൽ തുടരുമെന്ന് റോജി എം ജോൺ എംഎൽഎ (വെളുപ്പിനെ 12 മണി) തിരുവാങ്കുളത്ത് കാണാതായ മൂന്നുവയസ്സുകാരി കല്യാണിക്കായുള്ള തിരച്ചിൽ കനത്ത മഴയെ അവഗണിച്ചും തുടരുന്നു. അമ്മയോടൊപ്പം യാത്ര ചെയ്യവെയാണ് കുട്ടിയെ കാണാതായത്. കുട്ടിയെ ഉപേക്ഷിച്ചെന്നതടക്കമുള്ള പരസ്പര വിരുദ്ധമായ മൊഴികളാണ് അമ്മ നൽകുന്നത്. അമ്മയ്ക്ക് മാനസിക വെല്ലുവിളികളുണ്ടെന്ന് ബന്ധുക്കളും പറയുന്നു. കുട്ടിയെ കണ്ടെത്തുന്നത് വരെ തിരച്ചിൽ തുടരുമെന്ന് എംഎൽഎ റോജി എം…

രാജ്യസേവനത്തിന് തയ്യാർ; ബിജെപിയിലേക്ക് പോകില്ലെന്ന് ശശി തരൂർ

ശശി തരൂർ ബിജെപിയിലേക്ക് പോകില്ലെന്ന് വ്യക്തമാക്കി. രാജ്യസേവനത്തിനുള്ള ഏത് നിർദ്ദേശവും അംഗീകരിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയിലേക്ക് പോകുമെന്നത് അർത്ഥമില്ലാത്ത ചർച്ചകളാണ്. എല്ലാവരും ബിജെപിയിലേക്ക് പോയാൽ ജനാധിപത്യം എന്താകും? രാഷ്ട്രത്തെ സേവിക്കാനാണ് താൻ രാഷ്ട്രീയത്തിലേക്ക് വന്നത്. രാജ്യത്തിനായി എന്ത് സേവനത്തിനും താൻ തയ്യാറാണ്. രാജ്യത്തിനായി തൻ്റെ കഴിവ് സർക്കാർ ഉപയോഗിക്കുന്നുവെങ്കിൽ അംഗീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ശശി തരൂരിന് കേന്ദ്രസർക്കാർ പുതിയ പദവി നൽകാൻ ആലോചിക്കുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഈ പ്രതികരണം. രാജ്യസ്നേഹമാണ്…

കോന്നി അടവി കുട്ടവഞ്ചി തൊഴിലാളി സമരം ഒത്തുതീർപ്പായി

കോന്നി അടവി കുട്ടവഞ്ചി തൊഴിലാളി സമരം ഒത്തുതീർപ്പായി.അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎയുടെ അധ്യക്ഷതയിൽകോന്നി ആനക്കൂട് കോൺഫറൻസ് ഹാളിൽ വിളിച്ചുചേർത്ത വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും കുട്ടവഞ്ചി തൊഴിലാളികളുടെയും സംയുക്ത യോഗത്തിലെ ചർച്ചയെ തുടർന്നാണ് സമരം ഒത്തുതീർപ്പായത്. നാളെ മുതൽ (20-5-2025 ചൊവ്വ )അടവി കുട്ടവഞ്ചി സവാരികേന്ദ്രം തുറന്നു പ്രവർത്തിക്കും.…

ദളിത് സ്ത്രീയെ മോഷണക്കുറ്റം ചുമത്തി സ്റ്റേഷനിൽ പീഡിപ്പിച്ച എസ്ഐക്ക് സസ്പെൻഷൻ

തിരുവനന്തപുരം: കള്ള മോഷണക്കുറ്റം ആരോപിച്ച് പേരൂർക്കട പൊലീസ് സ്റ്റേഷനിൽ ദളിത് സ്ത്രീയെ മാനസികമായി പീഡിപ്പിച്ച സംഭവം പുറത്തുവന്നതിന് പിന്നാലെ സർക്കാർ നടപടിയെടുത്തു. സംഭവത്തിൽ വീഴ്ച വരുത്തിയ പേരൂർക്കട സ്റ്റേഷനിലെ എസ്ഐ പ്രസാദിനെ സസ്പെൻഡ് ചെയ്തു. സ്പെഷ്യൽ ബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷണറുടെ ഈ നടപടി. കന്റോൺമെന്റ് എസിപിയുടെ വിശദമായ അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും കമ്മീഷണർ അറിയിച്ചിട്ടുണ്ട്. ജോലി ചെയ്യുന്ന വീട്ടിൽ നിന്നും സ്വർണ്ണമാല മോഷ്ടിച്ചെന്ന…

തിരുവനന്തപുരത്തിന് പുറത്ത് നിന്നുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കണം: മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: സ്വർണ്ണമാല മോഷ്ടിച്ചെന്നാരോപിച്ച് വീട്ടുകാർ നൽകിയ പരാതിയിൽ ദലിത് വീട്ടുജോലിക്കാരിയെ 20 മണിക്കൂർ പൊലീസ് മാനസികമായി പീഡിപ്പിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു. ഡിവൈഎസ്പി റാങ്കിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥനെ തിരുവനന്തപുരം ജില്ലയ്ക്ക് പുറത്ത് നിന്ന് അന്വേഷണത്തിനായി നിയമിക്കാൻ കമ്മീഷൻ ഉത്തരവിട്ടു. ജില്ലാ പൊലീസ് മേധാവി സൗത്ത് സോൺ ഐ.ജിയുമായി ആലോചിച്ച് ഉദ്യോഗസ്ഥനെ നിയമിക്കണം. വനിതാ അഭിഭാഷകയുടെ സാന്നിധ്യത്തിൽ ഇരയുടെ മൊഴിയെടുക്കാനും, സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാനും, ജനറൽ ഡയറിയും…

കോഴിക്കോട്ടെ തീപിടിത്തം: ദുരൂഹത സംശയിച്ച് പൊലീസ്; കടയുടമകളും മുൻ പങ്കാളിയും തമ്മിലുള്ള തർക്കം അന്വേഷിക്കുന്നു

കോഴിക്കോട്: കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ ദുരൂഹതയുണ്ടെന്ന സംശയം പൊലീസ് തള്ളിക്കളയുന്നില്ല. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കത്തി നശിച്ച ടെക്സ്റ്റയിൽ സ്ഥാപനത്തിന്‍റെ മുൻ ഉടമയും ഇപ്പോഴത്തെ ഉടമയും തമ്മിലുള്ള തർക്കമാണോ തീപിടിത്തത്തിന് കാരണമെന്ന് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നുണ്ട്. ഇരുവർക്കുമിടയിൽ മുൻപ് സംഘർഷങ്ങളുണ്ടായിട്ടുണ്ട്. കാലിക്കറ്റ് ടെക്സ്റ്റയിൽസിന്‍റെ ഇപ്പോഴത്തെ ഉടമ മുകുന്ദനെ മുൻ പങ്കാളി പ്രകാശൻ കുത്തി പരിക്കേൽപ്പിച്ച കേസിൽ ഇപ്പോഴും പ്രകാശൻ റിമാൻഡിലാണ്. നിർമ്മാണത്തിലിരുന്ന കെട്ടിടങ്ങൾ…

ജനകീയ കൂട്ടായ്മയിൽ സ്കൂൾ നവീകരണം തുടങ്ങി

കോന്നി ഗവണ്മെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൻ്റെ ഓഫീസ് കെട്ടിടത്തിൻ്റെ നവീകരണ ജോലികൾ ഡി വൈ എഫ് ഐ യൂത്ത് ബ്രിഗേഡിൻ്റെ നേതൃത്വത്തിൽ ആരംഭിച്ചു. സ്കൂൾ കെട്ടിടം പെയിൻ്റ് അടിച്ച് വൃത്തിയാക്കുന്ന ജോലികളുടെ ഉദ്ഘാടനം സി പി എം ജില്ലാ സെക്രട്ടറി അഡ്വ.രാജു ഏബ്രഹാം നിർവഹിച്ചു.അരുവാപ്പുലം പഞ്ചായത്ത് പ്രസിഡൻ്റും സ്കൂളിലെ പൂർവ്വ വിദ്യാർഥിനിയുമായ രേഷ്മ മറിയം റോയ്,സ്കൂൾ പി ടി എ പ്രസിഡൻ്റ് അഡ്വ.പേരൂർ സുനിൽ,സീനിയർ അസിസ്റ്റൻ്റ് കെ എസ് ശ്രീജ,അദ്ധ്യാപകരായ…

“ഒരു രൂപയ്ക്ക് ഒരു ലിറ്റര്‍ വെള്ളം…!”; ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തില്‍ വാട്ടര്‍ എ.ടി.എമ്മുകള്‍ ഉദ്ഘാടനം ചെയ്തു

പാലക്കാട്: ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിവിധ ഇടങ്ങളില്‍ സ്ഥാപിച്ച വാട്ടര്‍ എ.ടി.എമ്മുകള്‍ ഉദ്ഘാടനം ചെയ്തു. ജനകീയാസൂത്രണം  2024- 2025 വാര്‍ഷിക പദ്ധതിയില്‍ തുക വകയിരുത്തിയാണ് വാട്ടര്‍ എ.ടി.എമ്മുകള്‍ സ്ഥാപിച്ചത്. ശ്രീകൃഷ്ണപുരം ഗ്രാമ പഞ്ചായത്ത്, കടമ്പഴിപ്പുറം സാമൂഹ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് വാട്ടര്‍ എ.ടി.എമ്മുകള്‍ സ്ഥാപിച്ചത്. ഓരോ വാട്ടര്‍ എ.ടി.എമ്മിനും അഞ്ച് ലക്ഷം രൂപ വീതമാണ് വകയിരുത്തിയത്.  ഒരു രൂപയ്ക്ക് ഒരു ലിറ്റര്‍ കുടിവെള്ളം വാട്ടര്‍ എ.ടി.എമ്മുകള്‍ വഴി ലഭിക്കും. ബ്ലോക്ക്…

error: Content is protected !!