Input your search keywords and press Enter.

Monthly Archives

July 2025

പത്തനാപുരത്ത് വനിതാ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

പത്തനാപുരത്ത് വനിതാ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. പത്തനാപുരം കുണ്ടയം കാരംമൂട് സ്വദേശി സല്‍ദാന്‍ (25) ആണ് അറസ്റ്റിലായത്. ഡെന്റല്‍ ക്ലിനിക്കില്‍ ശനിയാഴ്ച വൈകിട്ട് 6.45ന് ആയിരുന്നു സംഭവം. ക്ലിനിക്കിൽ ആരുമില്ലാതിരുന്ന സമയത്താണ് സൽദാൻ എത്തിയത്. വനിതാ ഡോക്ടറെ കടന്നുപിടിച്ച ശേഷം വായില്‍ തുണി തിരുകിയായിരുന്നു പീഡനശ്രമം. ഡോക്ടര്‍ ബഹളം വച്ചതോടെ ക്ലിനിക്കിലെ ജീവനക്കാരെത്തി. ഇതോടെ സൽദാൻ ഓടി രക്ഷപ്പെടുകയായിരുന്നു. പ്രദേശവാസികൾ ഓടിക്കൂടിയാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ…

മൃഗചികിത്സ വീട്ടുമുറ്റത്ത്‌:കോന്നി ബ്ലോക്കിൽ പ്രവർത്തനം ആരംഭിച്ചു

മൃഗസംരക്ഷണ വകുപ്പിന്‍റെ മൃഗചികിത്സക്ക് വീട്ടുമുറ്റത്ത്‌ സേവനം എത്തിക്കുന്നതിന് മൊബൈൽ വെറ്റിനറി യൂണിറ്റ് സംവിധാനം കോന്നി ബ്ലോക്കിൽ പ്രവർത്തനം ആരംഭിച്ചു. വൈകിട്ട് 4 മണി മുതൽ രാത്രി 12 മണി വരെയാണ് മൊബൈൽ വെറ്ററിനറി യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. കോന്നി ബ്ലോക്കിന്റെ കീഴിലുള്ള എല്ലാ പഞ്ചായത്തുകളിലും മൊബൈൽ വെറ്റിനറി യൂണിറ്റിന്‍റെ സേവനം ലഭിക്കും. ഒരു ഡോക്ടറും (വെറ്റിനറി സർജൻ) ജീവനക്കാരും മരുന്നും ഉള്‍പ്പെടെ ഉള്ള സേവനം ലഭ്യമാണ്. 24 മണിക്കൂറും പ്രവൃത്തിക്കുന്ന ടോൾ…

പാലക്കാട് ജില്ലാ വാർത്തകൾ (27/07/2025)

പൊതുവിതരണ വകുപ്പിന്റെ സഞ്ചരിക്കുന്ന റേഷന്‍ കട മാതൃക; മലയോരമേഖലയ്ക്ക് കരുതല്‍ പൊതുവിതരണ വകുപ്പിന്റെ സഞ്ചരിക്കുന്ന റേഷന്‍കട  പദ്ധതി മലയോര മേഖലകളിലെ ആദിവാസി ജനവിഭാഗങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ വീട്ടുപടിക്കല്‍ എത്തിച്ച് മാതൃകയാവുകയാണ്. വിശപ്പ് രഹിത കേരളം എന്ന ലക്ഷ്യത്തിലേക്കുളള ഒരു വലിയ ചുവടുവെപ്പാണ് 2019-ല്‍ ആരംഭിച്ച ഈ പദ്ധതി.  വിജയകരമായി ഏഴാം വര്‍ഷത്തിലേക്ക് പദ്ധതി കടക്കുമ്പോള്‍ 5,85,590 കിലോഗ്രാം ഭക്ഷ്യധാന്യങ്ങളാണ് ജില്ലയില്‍ ഇതുവരെ വിതരണം ചെയ്തത്. ചിറ്റൂര്‍, മണ്ണാര്‍ക്കാട്, പാലക്കാട് താലൂക്കുകളിലായി 642…

യുവ എഴുത്തുകാർക്കായുള്ള പരിസ്ഥിതി ക്യാമ്പിലേക്ക് അപേക്ഷിക്കാം

കേരള വനം വകുപ്പ്, കേന്ദ്ര സാഹിത്യ അക്കാദമിയുമായി സഹകരിച്ച് പുതു തലമുറയിലെ എഴുത്തുകാരില്‍ പാരിസ്ഥിതികബോധം വളര്‍ത്തുന്നതിനും വനം-വന്യജീവി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് മനസ്സിലാക്കുന്നതിനുമായി ത്രിദിന പരിസ്ഥിതി പഠന ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. ക്യാമ്പുകളില്‍ പങ്കെടുക്കുന്നതിനായി 35 വയസ്സില്‍ താഴെയുള്ള എഴുത്തുക്കാരില്‍ നിന്നും ജൂലൈ 28 മുതല്‍ അപേക്ഷകള്‍ ക്ഷണിച്ചു. ആഗസ്റ്റ് 12 വൈകിട്ട് 5 മണിക്കുള്ളില്‍ ഓണ്‍ലൈന്‍ ആയോ തപാല്‍ മാര്‍ഗമോ അപേക്ഷകള്‍ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ക്ക് www.forest.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. അപേക്ഷാഫോറത്തിനൊപ്പം…

കാലാവസ്ഥാ മുന്നറിയിപ്പുകള്‍ ( 27/07/2025 )

നദികളിൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് താഴെ പറയുന്ന നദികളിൽ സംസ്ഥാന ജലസേചന വകുപ്പ് (IDRB) മുന്നറിയിപ്പ് നൽകിയിരിക്കുന്നു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക. മഞ്ഞ അലർട്ട് തൃശൂർ: കരുവന്നൂർ (കുറുമാളി & കരുവന്നൂർ സ്റ്റേഷൻ യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ…

കോന്നി സി എഫ് ആര്‍ ഡി കോളേജില്‍ റാങ്കുകളുടെ നേട്ടം

ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്‍റെ കീഴിൽ പത്തനംതിട്ട ജില്ലയിലെ കോന്നി പെരിഞ്ഞൊട്ടക്കലിൽ പ്രവര്‍ത്തിക്കുന്ന സി എഫ് ആർ ഡി യുടെ കോളേജ് ഓഫ് ഇൻഡിജീനീയസ് ഫുഡ് ടെക്നോളജിയിൽ റാങ്ക് നേട്ടം. ഈ കഴിഞ്ഞ നാലാം സെമസ്റ്റർ എം എസ്സ് സി ഫുഡ് ടെക്നോളജി ആൻ്റ് ക്വാളിറ്റി അഷുറൻസ് ബിരുദാനന്തര ബിരുദ പരീക്ഷയിൽ എം ജി യൂണിവേഴ്സിറ്റിയിലെ ആദ്യ അഞ്ച് റാങ്കിൽ രണ്ട് റാങ്കുകൾ നേടി ആണ് കോളേജ് ഉജ്ജ്വല വിജയം നേടിയത്…

പ്രധാന വാര്‍ത്തകള്‍ (23/07/2025)

◾ അന്തരിച്ച മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ തിരുവനന്തപുരത്ത് നിന്ന് ജന്മനാട്ടിലേക്കുള്ള വിലാപയാത്ര ജനലക്ഷങ്ങളുടെ അന്ത്യാഭിവാദ്യങ്ങളേറ്റുവാങ്ങി തുടരുന്നു. ഇന്നലെ ഉച്ചയ്ക്കു രണ്ടരയോടെയാണ് ദര്‍ബാര്‍ ഹാളില്‍നിന്ന് വിഎസിന്റെ ഭൗതികശരീരവുമായി വിലാപയാത്ര ആരംഭിച്ചത്. ആള്‍ത്തിരക്കു മൂലം വിലാപയാത്ര കരുതിയതിലും ഏറെ വൈകിയാണ് മുന്നോട്ടു പോകുന്നത്. ആയിരങ്ങളാണ് പ്രിയനേതാവിനെ അവസാനമായി കാണാന്‍ വഴിയരികുകളിലും കവലകളിലും മഴയെ അവഗണിച്ച് കാത്തുനില്‍ക്കുന്നത്. വയോധികരും സ്ത്രീകളും കുട്ടികളുമടക്കം പലരും വിതുമ്പലോടെ മുഷ്ടിചുരുട്ടിയാണ് വിഎസിനു യാത്രാമൊഴിയേകിയത്. ഭൗതികശരീരം രാവിലെയോടെ വിഎസിന്റെ…

കാസർഗോഡ് വീരമല കുന്ന് ഇടിഞ്ഞു: ഗതാഗത തടസം

കാസർഗോഡ് ചെറുവത്തൂർ മയ്യിച്ചയിലെ വീരമല കുന്നിടിഞ്ഞു. വാഹന ഗതാഗതം തടസ്സപ്പെട്ടു. ഇത് വഴി വാഹനങ്ങൾ കടത്തി വിടുന്നില്ല, ചീമേനി പയ്യന്നൂർ ഭാഗത്ത് നിന്നുള്ള യാത്രക്കാരും കാഞ്ഞങ്ങാട് നീലേശ്വരം ഭാഗത്ത് നിന്നുള്ള യാത്രികർക്ക്‌ കടന്നു പോകാൻ കഴിയില്ല. മണ്ണ് നീക്കം ചെയ്യാൻ മണിക്കൂറുകൾ വേണം.…

വിഎസിന് യാത്രാമൊഴി

മലയാളികൾക്ക് വെളിച്ചം കാണിച്ചു തന്ന നിരവധി ജനനായകന്മാരിലൊരായിരുന്നു അന്തരിച്ച പ്രിയപ്പെട്ട മുൻമുഖ്യമന്ത്രി കൂടിയായ വി.എസ്. അച്യുതാനന്ദൻ. ജനങ്ങളോടുള്ള അദ്ദേഹത്തിൻറെ പ്രതിബദ്ധതയും വാൽസല്യവും അഴിമതിരഹിത ജീവിതവും ഭരണമികവുമാണ് എന്നും വിഎസിനെക്കുറിച്ച് ഓർക്കുമ്പോൾ നമ്മുടെ മനസിൽ ഓടിയെത്തുന്നത്. വിഎസിന്റെ സാമൂഹിക പ്രതിബദ്ധതയും കർഷകരോടും തൊഴിലാളികളോടും ആഴത്തിലുള്ള സ്‌നേഹവും ഈ നാടിന് എന്നും പ്രചോദനമായിരുന്നു. പൊതുജനങ്ങൾക്ക് വേണ്ടി തന്റെ ജീവിതം സമർപ്പിച്ച ഒരു നേതാവായിരുന്നു വി.എസ്. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്…

തദ്ദേശ തിരഞ്ഞെടുപ്പ്: കരട് വോട്ടർപട്ടിക നാളെ (ജൂലൈ 23) പ്രസിദ്ധീകരിക്കും

തദ്ദേശസ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടർപട്ടിക പുതുക്കുന്നതിനുള്ള കരട് പട്ടിക നാളെ (ജൂലൈ 23) പ്രസിദ്ധീകരിക്കും. അന്തിമ വോട്ടർപട്ടിക ആഗസ്റ്റ് 30ന് പ്രസിദ്ധീകരിക്കുമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. കരട് വോട്ടർപട്ടികയിൽ 1034 തദ്ദേശസ്ഥാപനങ്ങളുടെ 20998 വാർഡുകളിലായി 2,66,78,256 (1,26,32,186 പുരുഷന്മാരും, 1,40,45,837 സ്ത്രീകളും, 233 ട്രാൻസ്‌ജെൻഡറും) വോട്ടർമാരാണുള്ളത്. 2024ൽ സമ്മറിറിവിഷൻ നടത്തിയ വോട്ടർപട്ടിക പുതിയ വാർഡുകളിലേയ്ക്ക് ക്രമീകരിച്ചാണ് കരട് പട്ടിക തയ്യാറാക്കിയിട്ടുള്ളത്. 2020ലെ പൊതുതിരഞ്ഞെടുപ്പിനു ശേഷം നിലവിലുണ്ടായിരുന്ന വോട്ടർപട്ടിക…

error: Content is protected !!