Input your search keywords and press Enter.

Monthly Archives

July 2025

വി.എസ്. അച്യുതാനന്ദന്‍റെ ആരോഗ്യനില അതിഗുരുതരമായി തുടരുന്നു

മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില അതിഗുരുതരമായി തുടരുന്നതായി മെഡിക്കൽ ബുള്ളറ്റിൻ. പട്ടം എസ്.യു.ടി. ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. എസ്.യു.ടി. ആശുപത്രിയിൽനിന്നുള്ള മെഡിക്കൽ സംഘത്തിനുപുറമെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽനിന്ന് ഏഴ് വിദഗ്ധരടങ്ങുന്ന മെഡിക്കൽ സംഘം സർക്കാരിന്റെ പ്രത്യേക നിർദേശപ്രകാരം എസ്.യു.ടി. ആശുപത്രിയിൽ എത്തിയിട്ടുണ്ട്. നിലവിൽ നൽകിവരുന്ന വെന്റിലേറ്റർ സപ്പോർട്ട്, സിആർആർടി, ആന്റിബയോട്ടിക്കുകൾ തുടങ്ങിയ ചികിത്സകൾ തുടരാനും ആവശ്യമെങ്കിൽ ഉചിതമായ മാറ്റംവരുത്താനുമാണ് തീരുമാനമെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു.…

ശശിധരൻനായർ (73) നിര്യാതനായി

കോന്നി ചിറ്റൂർമുക്ക് മുരുകവിലാസത്തില്‍ ശശിധരൻനായർ (73) നിര്യാതനായി. ബിജെപിചിറ്റൂർമുക്ക് 67- ബൂത്ത്‌ കമ്മിറ്റി പ്രസിഡന്റ് ആണ്. സംസ്ക്കാരം പിന്നീട് വീട്ടുവളപ്പിൽ ഭാര്യ: ജ്ഞാനമ്മ; മക്കള്‍: ശശികല, ശ്രീകല, ലാലു, ശ്രീജു; മരുമക്കള്‍: രാധാകൃഷ്ണന്‍ നായര്‍, രാജീവ്‌, സുമാദേവി, ചിഞ്ചു ശേഖര്‍.…

സംസ്ഥാന പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് ചുമതലയേറ്റു

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് ചുമതലയേറ്റു. പൊലീസ് ആസ്ഥാനത്ത് രാവിലെ ഏഴു മണിക്ക് നടന്ന ചടങ്ങിലാണ് റവാഡ ചന്ദ്രശേഖര്‍ സംസ്ഥാന പൊലീസ് മേധാവിയുടെ ചുമതലയേറ്റത്. പൊലീസ് മേധാവിയുടെ താല്‍ക്കാലിക ചുമതല വഹിച്ചിരുന്ന എഡിജിപി എച്ച്‌ വെങ്കിടേഷില്‍ നിന്നും റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച്‌ ചുമതല ഏറ്റെടുത്തു. ചുമതലയേറ്റെടുത്ത ശേഷം പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് എഡിജിപി എസ് ശ്രീജിത്ത്, ക്രമസമാധാന ചുമതലയുള്ള എഡിജിപി…

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിപ്പുകള്‍ (01/07/2025)

ജാർഖണ്ഡിന് മുകളിലായി ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നു കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത. ജൂലൈ 02 മുതൽ 05 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂലൈ 1 മുതൽ 03 വരെ കേരളത്തിന് മുകളിൽ മണിക്കൂറിൽ പരമാവധി 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് ശക്തമാകാനും സാധ്യത വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.…

പാസഞ്ചർ ട്രെയിൻ സർവീസുകൾ:അടിസ്ഥാന നിരക്ക് പ്രാബല്യത്തില്‍

റെയിൽവേ ടിക്കറ്റ് നിരക്ക് വർദ്ധനവ് പ്രാബല്യത്തിൽ യാത്രാ നിരക്ക് ഘടനകൾ ലളിതമാക്കുന്നതും യാത്രാ സേവനങ്ങളുടെ സാമ്പത്തിക സുസ്ഥിരത മെച്ചപ്പെടുത്തുന്നതും ലക്ഷ്യമിട്ടുള്ള നീക്കത്തിന്റെ ഭാഗമായിപാസഞ്ചർ ട്രെയിൻ സർവീസുകൾക്കുള്ള അടിസ്ഥാന നിരക്ക് റെയിൽവേ യുക്തിസഹമാക്കുന്നു; 2025 ജൂലൈ 1 മുതൽ പ്രാബല്യമുണ്ടാകും. ഇന്ത്യൻ റെയിൽവേ കോൺഫറൻസ് അസോസിയേഷൻ (IRCA) പുറത്തിറക്കിയ പുതുക്കിയ പാസഞ്ചർ ഫെയർ ടേബിളിന്റെ അടിസ്ഥാനത്തിലാണ് നിരക്കുകൾ പ്രാബല്യത്തിൽ വരുന്നത്. യാത്രാ നിരക്കിലെ പ്രധാന മാറ്റങ്ങൾ (2025 ജൂലൈ 1 മുതൽ…

വേവ്‌എക്‌സ്: സ്റ്റാർട്ടപ്പുകളെ ക്ഷണിക്കുന്നു

കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ മുൻനിര സ്റ്റാർട്ടപ്പ് പ്രോത്സാഹന പദ്ധതിയായ വേവ്‌എക്‌സിന് കീഴിൽ ‘WAVEX സ്റ്റാർട്ടപ്പ് ചലഞ്ച് 2025’ ആരംഭിച്ചു. ഇതിന്റെ ഭാഗമായി എഐ- അധിഷ്ഠിത ബഹുഭാഷാ വിവർത്തന സംവിധാനം വികസിപ്പിക്കുന്നതിനായി ദേശീയ ഹാക്കത്തോണിൽ പങ്കെടുക്കാൻ രാജ്യത്തുടനീളമുള്ള സ്റ്റാർട്ടപ്പുകളെ ക്ഷണിക്കുന്നു. ‘ഭാഷാ സേതു – ഭാരതത്തിനായുള്ള തൽസമയ ഭാഷാ സാങ്കേതിക വിദ്യ ‘ എന്ന് പേരിട്ടിരിക്കുന്ന ഈ മത്സരം, കുറഞ്ഞത് 12 പ്രധാന ഇന്ത്യൻ ഭാഷകളിൽ തത്സമയ വിവർത്തനം,…

error: Content is protected !!