Input your search keywords and press Enter.

Monthly Archives

August 2025

പ്രവാസികളുമായി കൈകോർത്ത് സഹകരണ മേഖലയിലൂടെ ഹോർട്ടികൾച്ചർ വിപ്ലവം

കേരളത്തിലെ പ്രവാസികളുടെ കൈവശമുള്ള ഒഴിഞ്ഞുകിടക്കുന്ന കൃഷിയോഗ്യമായ ഭൂമി പ്രയോജനപ്പെടുത്തി സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ ഉയർന്ന മൂല്യമുള്ള ഹോർട്ടികൾച്ചർ വിളകളുടെ വാണിജ്യകൃഷി ആരംഭിക്കുന്നു. ‘പ്ലാന്റ്, ഓപ്പറേറ്റ് ആന്റ് ട്രാൻസ്ഫർ’ (പിഒടി) പദ്ധതിയിലൂടെയാണ് പ്രവാസികളുടെ ഭൂമിയിൽ ഉയർന്ന നിലവാരമുള്ള പഴവർഗ്ഗ തോട്ടങ്ങൾ വളർത്തി വിളവെടുപ്പും വിപണനവും നടത്തി നിശ്ചിത കാലയളവിന് ശേഷം ഭൂമിയും തോട്ടവും ഉടമയ്ക്ക് തിരികെ നൽകുക. ആദ്യഘട്ടമായി ആഗസ്റ്റ് 12 ന് പത്തനംതിട്ട ജില്ലാ അഗ്രിക്കൾച്ചറൽ മാർക്കറ്റിംഗ് സഹകരണ സംഘം…

വാഹനാപകടം :വീട്ടമ്മ മരണപ്പെട്ടു

കോന്നി വകയാർ കോട്ടയം മുക്കിൽ റോഡ് മുറിച്ചു കടക്കുന്നതിന് ഇടയിൽ പിക്കപ്പ് വാൻ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ മരണപ്പെട്ടു . കോന്നി വകയാര്‍ കൈതക്കര അഭിലാഷ് മന്ദിരത്തില്‍ നൃത്ത അധ്യാപികയായ സുവർണ്ണനാഥ്‌ (നന്ദിനിടീച്ചർ -63) ആണ് മരണപ്പെട്ടത് . ഇന്ന് രാവിലെ വകയാറില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ തമിഴ്നാട് വാഹനം ഇടിച്ചു വീഴ്ത്തുകയായിരുന്നു. കോന്നിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ…

ഷവർമ പ്രത്യേക പരിശോധന: 45 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തി വയ്പ്പിച്ചു

സംസ്ഥാനത്ത് ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങൾ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് അറിയുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് 1557 പ്രത്യേക പരിശോധനകൾ നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. കഴിഞ്ഞ 5, 6 തീയതികളിലായി രാത്രികാലങ്ങളിലാണ് പരിശോധന നടത്തിയത്. 59 സ്‌ക്വാഡുകളാണ് പരിശോധനകൾ നടത്തിയത്. 256 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസും 263 സ്ഥാപനങ്ങൾക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നൽകി. വീഴ്ചകൾ കണ്ടെത്തിയ 45 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു. ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങൾ സർക്കാർ…

വോട്ടര്‍ പട്ടിക പുതുക്കല്‍; പത്തനംതിട്ട ജില്ലയില്‍ പുതുതായി പേര് ചേര്‍ക്കാന്‍ 57,057 അപേക്ഷകള്‍

തദ്ദേശ തിരഞ്ഞെടുപ്പ് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതിനു ശേഷം പത്തനംതിട്ട ജില്ലയില്‍ പുതിയതായി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ 57,057 പേര്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചു. നിലവിലുള്ള പട്ടികയിലെ വിവരങ്ങള്‍ തിരുത്തുന്നതിന് 550 അപേക്ഷകളും ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് പേരുമാറ്റത്തിന് 3944 അപേക്ഷകളുമാണ് ഓഗസ്റ്റ് 8 (വെള്ളി) വൈകിട്ട് അഞ്ച് വരെ ലഭിച്ചത്.…

മണിയാര്‍ ടൂറിസം പദ്ധതി നിര്‍മാണോദ്ഘാടനം ഓഗസ്റ്റ് 11 ന്

മണിയാര്‍ ടൂറിസം പദ്ധതി നിര്‍മാണോദ്ഘാടനം ഓഗസ്റ്റ് 11 (തിങ്കള്‍) ന് വൈകിട്ട് 5.30ന് മണിയാറില്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. മണിയാര്‍ ഡാമിനോട് ചേര്‍ന്ന് സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് നടപ്പാക്കുന്ന പമ്പ റിവര്‍വാലി ടൂറിസം പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ അഞ്ച് കോടി രൂപ ചെലവഴിച്ചാണ് നിര്‍മാണം. അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷനാകും. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ…

ശ്വാസനാളത്തിലെ വർഷങ്ങൾ പഴക്കമുള്ള മുഴ അമൃത ആശുപത്രിയിൽ നീക്കം ചെയ്തു; വിക്ടറിന് ഇനി ആഫ്രിക്കയിലേക്ക് മടങ്ങാം

ഗുരുതരമായ ശ്വാസ കോശ രോഗം ബാധിച്ച സഹോദരൻ വിക്ടറിനെയും കൊണ്ട് പശ്ചിമ ആഫ്രിക്കയിലെ സിയറാ ലിയോണിൽ നിന്നും കൊച്ചി അമൃത ആശുപത്രിയിലേയ്ക്ക് വരുമ്പോൾ വലിയ പ്രതീക്ഷയൊന്നും പാട്രിക്ക് ഫ്രിമാനുണ്ടായിരുന്നില്ല. മൂന്ന് വർഷത്തോളമായി ചുമയും ശ്വാസ തടസ്സവും ന്യൂമോണിയുമായി ആഫ്രിക്കയിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും ഫലം കണ്ടിരുന്നില്ല. തുടർന്ന് സഹോദരനെ തുർക്കിലെ ആശുപത്രിയിൽ വിദഗ്ധ ചികിത്സയ്ക്കായി എത്തിച്ചപ്പോഴേക്കും ചുമയ്ക്കുമ്പോൾ രക്തം വരുന്ന തരത്തിൽ രോഗം ഗുരുതരമായി തീർന്നിരുന്നു. അവിടുന്ന് എടുത്ത…

“ഞാൻ വ്യക്തിപരമായി വലിയ വില നൽകേണ്ടിവരുമെന്ന് എനിക്കറിയാം, എങ്കിലും ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല”; ശക്തമായ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി

അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഇന്ത്യക്കെതിരെ താരിഫ് യുദ്ധം ശക്തമാക്കിയ സാഹചര്യത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി. രാജ്യത്തെ കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും താൽപര്യങ്ങൾ ഒരു കാരണവശാലും വിട്ടുവീഴ്ച ചെയ്യില്ലെന്ന് അദ്ദേഹം ഉറച്ച ശബ്ദത്തിൽ പറഞ്ഞു. ഇത് രാജ്യത്തിൻ്റെ പരമാധികാരവും സാമ്പത്തിക ഭാവിയും സംരക്ഷിക്കുന്നതിനുള്ള ശക്തമായ ഒരു നിലപാടാണ്. ദില്ലിയിൽ നടന്ന എം എസ് സ്വാമിനാഥൻ ശതാബ്ദി അന്താരാഷ്ട്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കർഷകരുടെയും ക്ഷീരകർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും താൽപര്യങ്ങൾ…

അനധികൃതമായി വിട്ടു നിന്ന 51 ഡോക്ടർമാരെ പിരിച്ചുവിട്ടു

അനധികൃതമായി സേവനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 51 ഡോക്ടര്‍മാരെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവ്. പല തവണ അവസരം നല്‍കിയിട്ടും സര്‍വീസില്‍ പ്രവേശിക്കുന്നതിന് താത്പര്യം പ്രകടിപ്പിക്കാത്ത ജീവനക്കാരെയാണ് നീക്കം ചെയ്തതതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. അനധികൃതമായി ജോലിക്ക് ഹാജരാകാത്ത ജീവനക്കാരെ കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കുന്നതിനും കര്‍ശനമായ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനും വകുപ്പിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് നടപടി.ഏറെനാളുകളായി…

അങ്കമാലി -ശബരി റെയിൽ പദ്ധതി: വൈകുന്നത് സംസ്ഥാനം ഭൂമി ഏറ്റെടുത്ത് നൽകാത്തതിനാൽ: കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

അങ്കമാലി ശബരി റെയിൽ പദ്ധതി വൈകുന്നത് ഭൂമി ഏറ്റെടുത്ത് നൽകുന്നതിലെ അപാകത മൂലമാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. അങ്കമാലി -ശബരി റെയിൽ പാത സംബന്ധിച്ച് ഹൈബി ഈഡൻ എം. പി. ലോക്സഭയിൽ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയായാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അങ്കമാലി – ശബരിമല വഴി എരുമേലി പുതിയ ലൈൻ പദ്ധതി 1997-98 ൽ അനുവദിച്ചതാണ്. ഇതിൽ അങ്കമാലി – കാലടി (7 കി.മീ) യുടെ നിർമ്മാണവും…

ട്രായ് എന്ന പേര് ദുരുപയോഗം ചെയ്തുള്ള തട്ടിപ്പുകള്‍: പൊതു മുന്നറിയിപ്പ്

ട്രായ് എന്ന പേര് ദുരുപയോഗം ചെയ്തുള്ള സൈബര്‍ തട്ടിപ്പുകളും സാമ്പത്തിക തട്ടിപ്പുകളും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിക്കൊണ്ട് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI)മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു. വ്യക്തികളെ ഭീഷണിപ്പെടുത്താനോ തെറ്റിദ്ധരിപ്പിക്കാനോ വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനോ പണം കൈമാറാനോ പ്രേരിപ്പിക്കുന്നതിനായി കോളുകള്‍, സന്ദേശങ്ങള്‍, വ്യാജ രേഖകള്‍, വ്യാജ ലെറ്റര്‍ഹെഡുകള്‍ എന്നിവ മുഖേന ട്രായ് ഉദ്യോഗസ്ഥരെ അനുകരിക്കുന്നത് ഇതില്‍ ഉള്‍പ്പെടുന്നു. ട്രായ് എന്ന പേരിലുള്ള അത്തരം ഏതൊരു ഇടപെടലും അനധികൃതമാണ്,…

error: Content is protected !!