Input your search keywords and press Enter.

Monthly Archives

August 2025

ഉത്തരകാശി ദുരന്തം: പരിക്കേറ്റവരെ ഡെറാഡൂണിൽ എത്തിച്ചു; മലയാളികളെ എയർലിഫ്റ്റ് ചെയ്യാൻ ശ്രമം

ഉത്തരകാശി: ഉത്തരാഖണ്ഡിലെ ദുരന്തത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പരിക്കേറ്റവരെ ഡെറാഡൂണിലേക്ക് മാറ്റുകയും കാണാതായവർക്കുവേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമാക്കുകയും ചെയ്തു. ഇതിനായി പ്രത്യേക പരിശീലനം ലഭിച്ച നായകളെയും സൈന്യത്തിന്റെ ഹെലികോപ്റ്ററുകളും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. ഗം​ഗോത്രിയിലെ ഒരു ക്യാമ്പിൽ കുടുങ്ങിയ 28 മലയാളികളെ എയർ ലിഫ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഉത്തരകാശിയിലെ 12 ഗ്രാമങ്ങൾ പൂർണ്ണമായും ഒറ്റപ്പെട്ട നിലയിലാണ്. കാലാവസ്ഥ മോശമായതും ദുരന്തബാധിത പ്രദേശത്തേക്ക് എത്തിച്ചേരാനുള്ള ബുദ്ധിമുട്ടുകളും രക്ഷാപ്രവർത്തനങ്ങൾക്ക് വലിയ തടസ്സമായി നിൽക്കുന്നുണ്ട്. ഉത്തരകാശിയിൽ നിന്നും…

രാമായണം : സചിത്ര പ്രഭാഷണത്തിലൂടെ ഭക്തരെ വിസ്മയിപ്പിച്ച് ഡോ. ജിതേഷ്ജി

ഓച്ചിറ: രാമായണ മാസാചരണത്തിന്റെ ഭാഗമായി ഓച്ചിറ പരബ്രഹ്മ ക്ഷേത്ര സന്നിധിയിൽ ഡോ. ജിതേഷ്ജി അവതരിപ്പിച്ച “രാമായണം: രേഖായനം പരിപാടി ഭക്തർക്ക് വിസ്മയസായൂജ്യമായി. രാമായണശ്ലോകങ്ങളെയും ദർശനഗരിമയെയും ആധാരമാക്കി വാക്കും വേഗവരയും സമഞ്ജസമായി സമന്വയിപ്പിച്ചുകൊണ്ടാ യിരുന്നു വേഗവരയിലെ ലോക റെക്കോർഡ് ജേതാവും അന്താരാഷ്ട്രശ്രദ്ധ നേടിയ സചിത്ര പ്രഭാഷകനുമാമായ ഡോ. ജിതേഷ്ജിയുടെ സചിത്രപ്രഭാഷണം. ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ രാമായണമാസാചരണത്തിന്റെ ഭാഗമായി നടന്ന ഈ വ്യത്യസ്തമായ ഈ പ്രഭാഷണശൈലി നേരിൽ കാണാനും കേൾക്കാൻ നാടിന്റെ നാനാഭാഗങ്ങളിൽ…

സര്‍ക്കാര്‍ ഓഫീസില്‍ മാധ്യമ പ്രവര്‍ത്തകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കനകനഗര്‍ കവടിയാർ വില്ലേജ് ഓഫീസിലെ പഴയ കെട്ടിടത്തിന്റെ കാര്‍ഷെഡ്ഡില്‍ മാധ്യമ പ്രവർത്തകനെ ഒരു ഇരുമ്പ് പൈപ്പില്‍ ഒരു തോര്‍ത്തിൽ ഒരറ്റം കഴുത്തിലും മറ്റെ അറ്റം ഇരുമ്പ് പൈപ്പിലുമായി കെട്ടിതൂങ്ങി മരണപ്പെട്ട നിലയില്‍ കാണപ്പെട്ടു. മലയാള മനോരമ ലേഖന്‍ ആനാട് ശശിയാണ് മരിച്ചത്. കോണ്‍ഗ്രസ്സ് നിയന്ത്രണത്തിലുള്ള സഹകരണ സംഘത്തില്‍ നിക്ഷേപിച്ച ഒന്നര കോടിയിലേറ രൂപ തിരിച്ച് ലഭിക്കാത്തതിന്റെ മനോവിഷമമാണ് മരണകാരണമെന്ന് സൂചന. വെള്ളയമ്പലത്തിന് സമീപം കനക നഗറിലെ വീട്ടില്‍ നിന്നും ഇന്നലെ…

ഇന്ത്യൻ റെയിൽവേ:നാല് മൾട്ടിട്രാക്കിംഗ് പദ്ധതികൾക്ക് അംഗീകാരം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി ഇന്ന് റെയിൽവേ മന്ത്രാലയത്തിന്റെ 4 (നാല്) പദ്ധതികൾക്ക് അംഗീകാരം നൽകി. ആകെ 11,169 കോടി രൂപ (ഏകദേശം) ചെലവിലാണ് പദ്ധതികൾ നടപ്പിലാക്കുന്നത്. ഈ പദ്ധതികളിൽ ഉൾപ്പെടുന്നവ: (1) ഇറ്റാർസി – നാഗ്പൂർ നാലാം ലൈൻ (2) ഔറംഗബാദ് (ഛത്രപതി സംഭാജിനഗർ) – പർഭാനി ഇരട്ടിപ്പിക്കൽ (3) ആലുവാബാരി റോഡ്- ന്യൂ ജൽപായ്ഗുരി 3 ഉം 4 ഉം…

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് 2025: വിജ്ഞാപനം ഉടൻ തന്നെ ഉണ്ടാകും

ഭരണഘടനയുടെ അനുച്ഛേദം 324 പ്രകാരം, ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടത്താൻ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനെ ചുമതലപ്പെടുത്തി. അനുച്ഛേദം 66(1) പ്രകാരം, രാജ്യസഭയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ, രാജ്യസഭയിലെ നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങൾ, ലോക്സഭയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ എന്നിവരടങ്ങുന്ന ഇലക്ടറൽ കോളേജാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുക. 1974-ലെ രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നിയമങ്ങളിലെ ചട്ടം 40 അനുസരിച്ച്, ഈ ഇലക്ടറൽ കോളേജിലെ അംഗങ്ങളുടെ ഒരു പുതുക്കിയ പട്ടികയും അവരുടെ ഏറ്റവും പുതിയ വിലാസങ്ങളും തയ്യാറാക്കാനും…

കേരള-യൂറോപ്യൻ യൂണിയൻ കോൺക്ലേവ്: പ്രതീക്ഷിക്കുന്നത് 500 കോടി യൂറോയുടെ നിക്ഷേപം

ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ കേരള-യൂറോപ്യൻ യൂണിയൻ ബ്ലൂ ഇക്കോണമി കോൺക്ലേവ് സംഘടിപ്പിക്കും. സെപ്റ്റംബർ 18,19 തീയതികളിലായി തിരുവനന്തപുരം കോവളത്താണ് കോൺക്ലേവ് നടക്കുക. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര, സംസ്ഥാന മന്ത്രിമാരും പങ്കെടുക്കുന്ന കോൺക്ലേവിൽ ഇന്ത്യയിലെ യൂറോപ്യൻ യൂണിയൻ അംബാസഡർ ഹെർവെ ഡെൽഫിന്റെ നേതൃത്വത്തിൽ നൂറോളം പേരടങ്ങുന്ന സംഘം പങ്കെടുക്കും. ഫെഡറേഷൻ ഓഫ് യൂറോപ്യൻ ബിസിനസ് ഇൻ ഇന്ത്യ പ്രതിനിധികളും സംസ്ഥാനത്തെ വ്യവസായ പ്രമുഖരും വിദഗ്ധരും വിവിധ പദ്ധതികളിൽ നിക്ഷേപത്തിന് താത്പര്യമുള്ള…

ഉത്സവകാല സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ:റിസർവേഷൻ 2025 ഓ​ഗസ്റ്റ് 02 മുതൽ

ഉത്സവകാലത്ത് യാത്ര ചെയ്യുന്ന യാത്രക്കാരുടെ സൗകര്യാർത്ഥം റെയിൽവേ മന്ത്രാലയം സ്‌പെഷ്യൽ ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചു. SMVT ബെംഗളൂരു – തിരുവനന്തപുരം നോർത്ത് പ്രതിവാര എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ (06523) 2025 ഓഗസ്റ്റ് 11, 18, 25,സെപ്റ്റംബർ 1, 8, 15 തീയതികളിൽ (തിങ്കളാഴ്ച) രാത്രി 7:25 ന് എസ്‌എം‌വി‌ടി ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്ക്ക് 1:15 ന് തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരും. തിരികെ തിരുവനന്തപുരം നോർത്ത് –…

സിഎസ്ഐആർ- എൻഐഐഎസ്ടി സുവർണ്ണ ജൂബിലി കോൺക്ലേവ് സംഘടിപ്പിച്ചു:നിർണായക മിനറലുകളിലും മെറ്റീരിയലുകളിലും സ്വയം പര്യാപ്തത കൈവരിക്കണം: ഐഎസ്ആർഒ ചെയർമാൻ ഡോ. വി. നാരായണൻ

നിർണായക മിനറലുകളിലും മെറ്റീരിയലുകളിലും രാജ്യം ഇറക്കുമതി ഇല്ലാതാക്കി സ്വയം പര്യാപ്തത കൈവരിക്കണമെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറിയും ഐഎസ്ആർഒ ചെയർമാനുമായ ഡോ വി നാരായണൻ. കേന്ദ്ര ശാസ്ത്ര, സാങ്കേതിക മന്ത്രാലയത്തിന് കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന സിഎസ്ഐആർ-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻ്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി (സിഎസ്ഐആർ-എൻഐഐഎസ്ടി) സുവർണ്ണ ജൂബിലിയുടെ ഭാഗമായി “നിർണായക മിനറലുകളിലും മെറ്റീരിയലുകളിലും പുതിയ സാധ്യതകൾ” എന്ന വിഷയത്തിൽ സംഘടിപ്പിച്ച കോൺക്ലേവിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.…

error: Content is protected !!