യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ 2025 ജൂൺ മാസത്തെ അന്തിമ റിക്രൂട്ട്‌മെന്റ് ഫലങ്ങൾ പ്രഖ്യാപിച്ചു. ശുപാർശ ചെയ്ത ഉദ്യോഗാർത്ഥികളെ തപാൽ വഴി വ്യക്തിഗതമായി അറിയിച്ചിട്ടുണ്ട്.…
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ 2025 ജൂൺ മാസത്തെ അന്തിമ റിക്രൂട്ട്‌മെന്റ് ഫലങ്ങൾ പ്രഖ്യാപിച്ചു. ശുപാർശ ചെയ്ത ഉദ്യോഗാർത്ഥികളെ തപാൽ വഴി വ്യക്തിഗതമായി അറിയിച്ചിട്ടുണ്ട്.…
മത്സ്യത്തൊഴിലാളികൾക്ക് ഇനി മുതലപ്പൊഴിയിലെ അപകടങ്ങളെ ഭയക്കേണ്ടതില്ലെന്ന് കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന സഹമന്ത്രി ജോർജ് കുര്യൻ. മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിന്റെ നിർമ്മാണ ഉദ്ഘാടനച്ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്ലൂ ഗ്രീൻ രീതിയിൽ പ്രകൃതിയുമായി ചേർന്നു നിൽക്കുന്ന ഫിഷിങ് ഹാർബറാണ് മുതലപ്പൊഴിയിൽ ഒരുങ്ങുന്നതെന്നും, ഏറ്റവും ആധുനികമായ സൗകര്യങ്ങൾ ഇവിടെ ഉണ്ടാകുമെന്നും കേന്ദ്ര സഹമന്ത്രി കൂട്ടിച്ചേർത്തു. കാസർകോട്, പുതിയാപ്പ, പൊന്നാനി, കൊയിലാണ്ടി, അർത്തുങ്കൽ എന്നിവിടങ്ങളിലും ഹാർബറുകൾ വികസിക്കുന്നുണ്ടെന്ന് ജോർജ് കുര്യൻ പറഞ്ഞു.…
കേരള ആധാരമെഴുത്തുകാരുടെയും പകർപ്പെഴുത്തുകാരുടെയും സ്റ്റാമ്പ് വെണ്ടർമാരുടെയും ക്ഷേമനിധി അംഗങ്ങൾക്ക് 2025 ഓണക്കാലത്ത് ഉത്സവബത്ത വർദ്ധിപ്പിക്കുവാൻ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ അദ്ധ്യക്ഷതയിൽച്ചേർന്ന ബോർഡ് യോഗം തീരുമാനിച്ചു. 2024 ൽ 5000 രൂപയായിരുന്ന ഉത്സവബത്തയാണ് 5500 രൂപയായി വർദ്ധിപ്പിച്ചത്. ഭവന വായ്പ പരിധി രണ്ടര ലക്ഷം രൂപ എന്നത് 5 ലക്ഷം രൂപയായി വർദ്ധിപ്പിക്കുവാനും ചികിത്സാ ധനസഹായ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള രോഗങ്ങളുടെ പട്ടികയിൽ പുതുതായി രോഗങ്ങളെക്കൂടി ഉൾപ്പെടുത്തുവാനും യോഗം തീരുമാനിച്ചു.…
റഷ്യയിൽ വൻ ഭൂചലനം. 8 തീവ്രത രേഖപ്പെടുത്തി. ജപ്പാനിലും യുഎസിലും സൂനാമി മുന്നറിയിപ്പ് നൽകി. റഷ്യയുടെ കിഴക്കൻ തീരത്ത് ആണ് ഭൂചലനം . ജപ്പാനിൽനിന്ന് 250 കിലോമീറ്റർ അകലെയാണ് ഭൂകമ്പമുണ്ടായത്. അലാസ്കയിലും ഹവായിയിലും യുഎസ് അധികൃതർ സൂനാമി മുന്നറിയിപ്പ് നൽകി. ഒരു മീറ്റർ ഉയരത്തിൽ തിരമാലകളുണ്ടാകുമെന്ന് ജപ്പാൻ അധികൃതർ മുന്നറിയിപ്പ് നൽകി.…
വ്യായാമം ചെയ്യുന്നതിനിടെ യുവാവ് ജിമ്മിൽ കുഴഞ്ഞുവീണു മരിച്ചു. മുളന്തുരുത്തി പെരുമ്പിള്ളി ചാലപ്പുറത്ത് രാജ് (42) ആണ് മരണപ്പെട്ടത് . മുളന്തുരുത്തി പാലസ് സ്ക്വയറിലുള്ള ജിമ്മിൽ ആണ് കുഴഞ്ഞു വീണത് . മുളന്തുരുത്തി പാലസ് സ്ക്വയറിലുള്ള ജിമ്മിൽ ഈ സമയം ആരുമുണ്ടായിരുന്നില്ല. നെഞ്ചിൽ കൈകൾ അമര്‍ത്തിക്കൊണ്ട് ഏതാനും സെക്കൻഡുകൾ നടക്കുന്നതും പിന്നീട് ഇരിക്കുന്നതും സി സി ടി വി ദൃശ്യങ്ങളിലുണ്ട്. ഒരു മിനിറ്റോളം ഇരുന്ന ശേഷം താഴേക്കു കുഴഞ്ഞു വീഴുകയായിരുന്നു. സിപിആർ…
ശബരിമല ശാസ്താ ക്ഷേത്രം, ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം തുടങ്ങി മിക്ക ക്ഷേത്രങ്ങളിലും നിറപുത്തരി പൂജകൾ നടന്നു. പുലർച്ചെ 5.30നും 6.30നും ഇടയ്ക്ക് ഉള്ള ശുഭ മുഹൂര്‍ത്തത്തില്‍ നിറപുത്തരി പൂജകൾ നടന്നു. ക്ഷേത്രങ്ങളിൽ പൂജിച്ച ശേഷം ലഭിച്ച നെൽക്കതിരുകൾ വീടുകൾക്കും സ്ഥാപനങ്ങൾക്കും മുന്നിൽ സ്ഥാപിക്കുന്നത് ഐശ്വര്യമാണ് എന്നാണ് വിശ്വാസം . പാലക്കാട്, ആറന്മുള, അച്ചന്‍കോവില്‍ എന്നിവിടെ നിന്നും ഘോക്ഷയാത്രയായി കൊണ്ട് വന്ന നെല്‍ക്കതിരുകള്‍ ശബരിമലയില്‍ പൂജിച്ച ശേഷം അയ്യപ്പന്മാര്‍ക്ക് പ്രസാദമായി…
ഐ എ എസിൽ വ്യാപകമാറ്റങ്ങൾ വരുത്തി സർക്കാർ. എറണാകുളം, ഇടുക്കി, കോട്ടയം, പാലക്കാട് ജില്ലാ കളക്ടർമാരെ മാറ്റി. ചൊവ്വാഴ്ച അർധരാത്രിയാണ് ഇതിന്റെ ഉത്തരവ് പുറത്തിറങ്ങിയത്. പാലക്കാട് കളക്ടറായിരുന്ന ജി. പ്രിയങ്കയാണ് പുതിയ എറണാകുളം ജില്ലാ കളക്ടർ. എറണാകുളം ജില്ലാ കളക്ടറായിരുന്ന എൻ. എസ്. ഉമേഷിനെ പൊതുവിദ്യാഭ്യാസ ഡയറക്ടർ ജനറലായി നിയമിച്ചു. കെഎഫ്‌സിയുടെ മാനേജിങ് ഡയറക്ടറുടെ ചുമതലയും അദ്ദേഹത്തിനാണ്. കോട്ടയം ജില്ലാ കളക്ടറായിരുന്ന ജോൺ വി.സാമുവലിനെ ജലഗതാഗത വകുപ്പ് ഡയറക്ടറാക്കി നിയമിച്ചു…
തിരുവല്ല: മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് മലയാളികളായ കന്യാസ്ത്രീകളെ ചത്തീസ്ഗഡില്‍ അറസ്റ്റ് ചെയ്ത നടപടി അപലപനീയവും ഇന്ത്യന്‍ മതേതരത്വത്തോടുള്ള വെല്ലുവിളിയും ആണെന്ന് കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് പ്രസ്താവിച്ചു. പൊതുസമൂഹത്തെ വര്‍ഗീയവും സങ്കുചിതവുമായി മാറ്റുന്നതും നിര്‍ഭയമായ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്നതും മതേതര – ജനാധിപത്യ രാഷ്ട്രത്തിന് അപമാനകരമാണ്. സാമൂഹിക സേവനത്തിലും രാഷ്ട്ര പുനര്‍നിര്‍മാണത്തിലും നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വ്യക്തികളെ മതത്തിന്റെ പേരില്‍ ആള്‍ക്കൂട്ട വിചാരണയ്ക്ക് വിധേയരാക്കുന്നതും തെറ്റായ ആരോപണങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്ത് ജയിലില്‍…
ദുരന്തം വാ പിളർന്ന മുണ്ടക്കൈ-ചൂരല്‍മല ഉരുൾപൊട്ടൽ സംഭവിച്ചിട്ട് ഒരു വർഷമാകുന്നു. ദുരന്ത നാള്‍വഴികളിലൂടെയുള്ള അതിജീവിതത്തിനും ഒരു വർഷം തികയുകയാണ്. ജൂലൈ 29 ന് രാത്രി 11.45 ഓടെയാണ് പുഞ്ചിരിമട്ടം മേഖലയില്‍ ആദ്യ മണ്ണിടിച്ചിലുണ്ടായത്. അര്‍ദ്ധരാത്രി 12 നും ഒന്നിനും ഇടയില്‍ പുഞ്ചിരിമട്ടം-അട്ടമല-മുണ്ടക്കൈ-ചൂരല്‍മല മേഖലയില്‍ അതിഭയാനകമായി നാശം വിതച്ച് ഉരുള്‍ അവശിഷ്ടങ്ങള്‍ ഒഴുകിയെത്തി. പ്രദേശവാസികളില്‍ നിന്നും കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന അടിയന്തരകാര്യ നിര്‍വഹണ ഓഫീസിലേക്ക് ജൂലൈ 30 ന് പുലര്‍ച്ചയോടെ അപകട മേഖലയില്‍…
Recent Comments