Input your search keywords and press Enter.

Pamba Vision

816 Articles0 Comments

ദുരിതാശ്വാസ ക്യാംപായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി (29/07/2025)

പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാംപായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ജില്ലാ കലക്ടർ നാളെ അവധി പ്രഖ്യാപിച്ചു . കുട്ടനാട് താലൂക്കിലെ തലവടി, മുട്ടാർ ഗ്രാമപഞ്ചായത്തുകളിൽ വെള്ളപ്പൊക്കം ഉള്ളതിനാൽ ഈ രണ്ട് ഗ്രാമപഞ്ചായത്തുകളിലെ എല്ലാ സ്കൂളുകൾക്കും അംഗനവാടികൾക്കും നാളെ അവധി നൽകി ആലപ്പുഴ ജില്ലാ കലക്ടര്‍ ഉത്തരവായി .മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. പത്തനംതിട്ട ജില്ലയില്‍ ഒമ്പത് ദുരിതാശ്വാസ ക്യാമ്പ് ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം ഒമ്പതായി. തിരുവല്ല താലൂക്കില്‍ ഏഴും അടൂരില്‍…

നിറപുത്തിരി ജൂലൈ 30 ന്: പൂജകൾക്കായി ശബരിമല നട നാളെ തുറക്കും

നിറപുത്തിരി പൂജകൾക്കായി ശബരിമല നട നാളെ തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും. ജൂലൈ 30 നാണ് നിറപുത്തരി. ജൂലൈ 30ന് പുലർച്ചെ 5.30നും 6.30നും ഇടയിലുള്ള മുഹൂർത്തത്തിൽ നിറപുത്തരി പൂജകൾ.നിറപുത്തരിയ്ക്കായുള്ള നെൽകതിരുകളുമായി ഘോഷയാത്ര നാളെ പുലർച്ചെ 4.30ന് അച്ചൻകോവിൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും. നിറപുത്തരി പൂജകൾ പൂർത്തിയാക്കി ജൂലൈ 30ന് രാത്രി 10 മണിക്ക് നട…

എഡിജിപി എംആർ അജിത്‌ കുമാറിനെ പോലീസിൽ നിന്ന് മാറ്റി: ഇനി എക്സൈസ് കമ്മീഷണർ

എഡിജിപി എം ആർ അജിത്‌ കുമാറിനെ എക്‌സെെസ് കമ്മീഷണറായി നിയമിച്ചു. ശബരിമല വിവാദത്തെ തുടർന്നാണ് അജിത് കുമാറിനെ പൊലീസിൽ നിന്നും മാറ്റാൻ തീരുമാനിച്ചത്. നിലവിലെ എക്‌സെെസ് കമ്മീഷണർ മഹിപാൽ യാദവ് അവധിയിൽ പ്രവേശിച്ച സാഹചര്യത്തിലാണ് നടപടി. ബറ്റാലിയനിൽ നിന്നും മാറ്റിയ കാര്യം സർക്കാർ ഹൈക്കോടതിയെ അറിയിക്കും. ശബരിമലയിൽ അജിത് കുമാർ ട്രാക്‌‌ടർ യാത്ര നടത്തിയത് വിവാദത്തിലാക്കിയിരുന്നു. സംഭവത്തിൽ ശബരിമല സ്‌പെഷ്യൽ കമ്മിഷണർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിരുന്നു. ട്രാക്‌ടർ ചരക്ക് നീക്കത്തിനുമാത്രമേ…

നവതി ആഘോഷവും പരിസ്ഥിതി പ്രവർത്തക സംഗമവും സംഘടിപ്പിച്ചു

മാരാമൺ: ‘ഹരിതാശ്രമം’ മണ്ണുമര്യാദ പാരിസ്ഥിതിക ദാർശനിക ഗുരുകുലത്തിന്റെ ആഭിമുഖ്യത്തിൽ സഹജീവിസ്നേഹത്തിന്റെയും സമസൃഷ്ടിഭാവനയുടെയും പരിസ്ഥിതിതിസ്നേഹത്തിന്റെയും മഹാഇടയൻ മലങ്കര ഓർത്തഡോക്സ് സഭയുടെ വലിയ മെത്രാപ്പോലീത്ത അഭി . ഡോ. കുര്യാക്കോസ് മാർ ക്ലിമ്മിസ് വലിയ തിരുമേനിയുടെ നവതി ആഘോഷവും ജൈവവൈവിധ്യ, പരിസ്ഥിതി പ്രവർത്തക സംഗമവും ആദരണസഭയും മാരാമൺ ‘സമഷ്ടി’ ഓർത്തഡോക്സ് റിട്രീറ്റ് സെന്ററിൽ നടന്നു. എക്കോ- ഫിലോസഫറും അതിവേഗചിത്രകാരനുമായ ഡോ. ജിതേഷ്ജി അദ്ധ്യക്ഷത വഹിച്ചു. പരിസ്ഥിതിപ്രവർത്തക സംഗമം അഭി. കുര്യാക്കോസ് മാർ ക്ലിമ്മിസ്…

25 കോടിയുടെ തിരുവോണം ബമ്പർ വിപണിയിൽ

25 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന തിരുവോണം ബമ്പർ ഭാഗ്യക്കുറി വിപണിയിൽ എത്തി. സംസ്ഥാന ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലാണ് തിരുവനന്തപുരത്ത് ടിക്കറ്റ് പ്രകാശനം ചെയ്തത്. ആയിരക്കണക്കിന് ഭാഗ്യശാലികളെ സൃഷ്ടിക്കുന്ന സംസ്ഥാന ഭാഗ്യക്കുറി ഒരു ലക്ഷത്തോളം പാവങ്ങളുടെ ജീവിത മാർഗവും അത്താണിയുമാണന്ന് ചടങ്ങിൽ മന്ത്രി പറഞ്ഞു. 25 കോടി സമ്മാനത്തുക നൽകുന്ന വിദേശ ലോട്ടറി വാങ്ങാൻ ഏകദേശം 15,000 രൂപ വേണമെന്നിരിക്കെ അതേ സമ്മാനത്തുകയുള്ള കേരള ഭാഗ്യക്കുറി…

ഇന്ത്യ-യുഎസ് : ജൂലൈ 30 ന് ശ്രീഹരിക്കോട്ടയില്‍ ‘നിസർ’ വിക്ഷേപണം

ശ്രീഹരിക്കോട്ടയിൽ ജൂലൈ 30-ന് നടക്കുന്ന ‘നിസർ’ വിക്ഷേപണം ഇസ്രോയുടെ അന്താരാഷ്ട്ര സഹകരണം വിപുലീകരിക്കുമെന്ന് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ് പറഞ്ഞു. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നാസ-ഇസ്രോ സിന്തറ്റിക് അപ്പർച്ചർ റഡാർ (നിസർ) ഉപഗ്രഹ ദൗത്യത്തിന്റെ വിക്ഷേപണം 2025 ജൂലൈ 30-ന് വൈകിട്ട് 5:40 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നടക്കുമെന്ന് കേന്ദ്ര ശാസ്ത്രസാങ്കേതിക മന്ത്രി അറിയിച്ചു. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയും (ഐഎസ്ആർഒ) അമേരിക്കയുടെ നാഷണൽ എയറോനോട്ടിക്സ്…

ആടി തിരുവാതിരൈ ഉത്സവം :സ്മാരക നാണയം പ്രധാനമന്ത്രി പുറത്തിറക്കി

ശൈവ ഭക്തി പാരമ്പര്യത്തെ സൂചിപ്പിക്കുന്ന ആഘോഷമാണ് ആടി തിരുവാതിരൈ ഉത്സവം.അരുൾമിഗു പെരുവുടൈയാർ ക്ഷേത്രത്തെ യുനെസ്കോ ലോക പൈതൃക സ്ഥലമായി അംഗീകരിച്ചിട്ടുണ്ട്. എല്ലാ വർഷവും ആദി മാസത്തിൽ, രാജേന്ദ്ര ചോളന്റെ ജന്മദിനത്തോടനുബന്ധിച്ച് ആദി തിരുവാതിരൈ ഉത്സവം ആഘോഷിക്കുന്നു. ഹിന്ദു ജ്യോതിഷ പ്രകാരം ശിവന്റെ ജന്മനക്ഷത്രമായ “തിരുവാതിരൈ” 27 നക്ഷത്രങ്ങളിൽ ഒന്നാണ്. തമിഴ് ടൂറിസം വകുപ്പാണ് ഈ ശ്രദ്ധേയമായ ഉത്സവം നടത്തുന്നത്. കർണാടക സംഗീത കച്ചേരികൾ .നൃത്ത പരിപാടികളിൽ ഭരതനാട്യം, സിലമ്പാട്ടം, കരഗാട്ടം…

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് (ജൂലൈ 28) അവധി

പത്തനംതിട്ട, കോട്ടയം ജില്ലകളിലെ കനത്ത മഴയെ തുടർന്ന് കിഴക്കൻ വെള്ളത്തിൻ്റെ വരവ് കൂടുതലായതിനെ തുടർന്ന് കുട്ടനാട് താലൂക്ക് പരിധിയിലെ ഏകദേശം എല്ലാം സ്കൂളുകളിലും പൊതുവഴികളിലും വെള്ളക്കെട്ട് ഉള്ളതിനാൽ കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ട്യൂഷൻ സെൻററുകൾക്കും ( ജൂലൈ 28) അവധി. മുൻനിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന ചങ്ങനാശേരി ഗവൺമെൻ്റ് മോഡൽ എച്ച് എസ് എസ്, ചങ്ങനാശേരി…

പത്തനംതിട്ടയില്‍ പുഞ്ചകണ്ടത്തില്‍ വീണ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

കോയിപ്രം നെല്ലിക്കലില്‍ പമ്പയാറിനോട് ചേര്‍ന്ന പുഞ്ചകണ്ടത്തില്‍ വീണ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. പത്തനംതിട്ട കോയിപ്രം നെല്ലിക്കലിൽ പുഞ്ചയിൽ വള്ളം മറിഞ്ഞാണ് രണ്ടു യുവാക്കൾ മരിച്ചത്. മൂന്നാമത്തെ ആളെ കണ്ടെത്താൻ തിരച്ചിൽ തുടരുകയാണ്. കിടങ്ങന്നൂർ സ്വദേശി സി.എൻ. രാഹുൽ, നെല്ലിക്കൽ സ്വദേശി എം. മിഥുൻ എന്നിവരാണ് മരിച്ചത്. ഇവരുടെ സുഹൃത്ത് തിരുവല്ല സ്വദേശി ദേവ് ശങ്കറിനെ കണ്ടെത്താൻ തിരച്ചിൽ തുടരുകയാണ്. വള്ളത്തിൽ മീൻ പിടിക്കാൻ പോയപ്പോഴായിരുന്നു അപകടം. ഞായറാഴ്ച വൈകിട്ട് ആറുമണിക്കാണ്…

പത്തനാപുരത്ത് വനിതാ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

പത്തനാപുരത്ത് വനിതാ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. പത്തനാപുരം കുണ്ടയം കാരംമൂട് സ്വദേശി സല്‍ദാന്‍ (25) ആണ് അറസ്റ്റിലായത്. ഡെന്റല്‍ ക്ലിനിക്കില്‍ ശനിയാഴ്ച വൈകിട്ട് 6.45ന് ആയിരുന്നു സംഭവം. ക്ലിനിക്കിൽ ആരുമില്ലാതിരുന്ന സമയത്താണ് സൽദാൻ എത്തിയത്. വനിതാ ഡോക്ടറെ കടന്നുപിടിച്ച ശേഷം വായില്‍ തുണി തിരുകിയായിരുന്നു പീഡനശ്രമം. ഡോക്ടര്‍ ബഹളം വച്ചതോടെ ക്ലിനിക്കിലെ ജീവനക്കാരെത്തി. ഇതോടെ സൽദാൻ ഓടി രക്ഷപ്പെടുകയായിരുന്നു. പ്രദേശവാസികൾ ഓടിക്കൂടിയാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ…

error: Content is protected !!