Input your search keywords and press Enter.

Pamba Vision

816 Articles0 Comments

കുട്ടിപ്പരാതികള്‍ കേള്‍ക്കാനൊരിടം: കുട്ടികള്‍ക്ക് നേരിട്ട് വിളിക്കാം 1098ല്‍

വിഷമതകള്‍ അനുഭവിക്കുന്ന ഏതൊരു കുട്ടിയ്ക്കും ഏതൊരു സമയത്തും നേരിട്ട് വിളിക്കാന്‍ കഴിയുന്ന വിധത്തില്‍ ചൈല്‍ഡ് ഹെല്‍പ് ലൈന്‍ 1098 റീബ്രാന്റ് ചെയ്ത് സംസ്ഥാന വനിത ശിശുവികസന വകുപ്പ്. ചൈല്‍ഡ് ഹെല്‍പ് ലൈന്‍ റീബ്രാന്റിംഗ് ലോഗോ പ്രകാശനം ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. കുട്ടികളുടെ അടിയന്തര സഹായ സംവിധാനമായി വനിത ശിശു വികസന വകുപ്പ് മുഖേന സംസ്ഥാനത്ത് പ്രവര്‍ത്തിച്ചുവരുന്ന ചൈല്‍ഡ് ഹെല്‍പ് ലൈനാണ് 1098. ചൈല്‍ഡ്…

ആർ.ടി/എസ്.ആർ.ടി ഓഫീസുകളില്‍ വിജിലൻസ്സിന്‍റെ മിന്നല്‍ പരിശോധന

ഓപ്പറേഷൻ “ക്ലീൻ വീൽസ്”: സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർ ഏജന്റുമാർ മുഖേന കൈക്കൂലി കൈപ്പറ്റുന്നത് കണ്ടെത്തുന്നതിനും, ആർ.ടി/എസ്.ആർ.ടി ഓഫീസുകളിലെ അഴിമതികളും ക്രമക്കേടുകളും കണ്ടെത്തുന്നതിനുമായി വിജിലൻസിന്റെ സംസ്ഥാനതല മിന്നൽ പരിശോധന.സംസ്ഥാനത്തെ വിവിധ ആര്‍ടിഒ ഓഫീസുകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി.നിലമ്പൂര്‍ ജോ.ആര്‍ടിഒ ഓഫീസില്‍ വിജിലന്‍സ് പരിശോധന നടക്കുമ്പോള്‍ നോട്ടുകെട്ട് പുറത്തേക്ക് വലിച്ചെറിഞ്ഞതായി കണ്ടെത്തി. പുറത്തേക്കെറിഞ്ഞ നോട്ടുകള്‍ വിജിലന്‍സ് ഉദ്യോഗസ്ഥർ കുറ്റിച്ചെടികള്‍ക്കിടയില്‍ നിന്ന്‌ കണ്ടെടുത്തു.49,300 രൂപയാണ് ഓഫീസിന്റെ…

യുഎഇയിൽ മലയാളി യുവതി തൂങ്ങിമരിച്ച നിലയിൽ

കൊല്ലം ചവറ തെക്കുംഭാഗം കോയിവിളയിൽ അതുല്യഭവനിൽ അതുല്യ സതീഷ് (30) ഷാർജ റോളയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ചു . ദുബായിലെ കെട്ടിടനിർമാണ കമ്പനിയിൽ എൻജിനീയറായ ഭർത്താവ് സതീഷും അതുല്യയുമായി രാത്രി വഴക്കുണ്ടായതായി ബന്ധുക്കൾ പറയുന്നു . സതീഷ് കൂട്ടുകാരോടൊപ്പം അജ്മാനിൽ പോയി പുലർച്ചെ നാലോടെ തിരിച്ചെത്തിയപ്പോഴാണ് അതുല്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്.ഏക മകൾ ആരാധിക(10) അതുല്യയുടെ മാതാപിതാക്കളായ രാജശേഖരൻ പിള്ളയ്ക്കും തുളസീഭായിക്കുമൊപ്പം നാട്ടിലെ സ്കൂളിലാണ് പഠിക്കുന്നത്.ഏകസഹോദരി അഖില ഗോകുൽ ഷാർജയിൽ ഇവരുടെ…

വനം വന്യ ജീവി വകുപ്പ് നേതൃത്വത്തില്‍ മഴക്കാല ഫോട്ടോഗ്രഫി ക്യാമ്പിന് തുടക്കം

കേരള വനം വന്യ ജീവി വകുപ്പ് നേതൃത്വത്തില്‍ മഴക്കാല ഫോട്ടോഗ്രഫി ക്യാമ്പിന് തുടക്കം. കൊല്ലം ജില്ലയിലെ ശെന്തുരുണി വന്യജീവി സങ്കേതത്തിലാണ് മഴക്കാല ഫോട്ടോഗ്രഫി ക്യാമ്പ് നടക്കുന്നത്. തിരഞ്ഞെടുത്ത വന്യ ജീവി ഫോട്ടോഗ്രാഫര്‍മാര്‍ പങ്കെടുക്കുന്നു. ശെന്തുരുണി വന്യജീവി സങ്കേതത്തിലെ മഴക്കാലവുമായി ബന്ധപ്പെട്ടു ആണ് ക്യാമ്പ്. ശെന്തുരുണി വന്യജീവി സങ്കേതം കൊല്ലം ജില്ലയിലെ ഏക വന്യജീവി സംരക്ഷിത മേഖലയാണ് ശെന്തുരുണി വന്യജീവി സങ്കേതം. 1984-ല്‍ സ്ഥാപിതമായ ഇത് 171 ചതുരശ്ര കിലോമീറ്ററില്‍ പരന്നു…

ദീർഘകാല ടൂറിസ്റ്റ് വീസകൾ: കുവൈത്ത് പൗരന്മാർക്ക് ഇന്ത്യ ഇ-വീസ പ്രഖ്യാപിച്ചു

കുവൈത്ത് പൗരന്മാർക്ക് ഇന്ത്യൻ ഇ-വീസയ്ക്ക് അപേക്ഷിക്കാം. കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി ഡോ. ആദർശ് സ്വൈകയാണ് ഇക്കാര്യം അറിയിച്ചത്. കുവൈത്ത് പൗരന്മാർക്ക് ഇനി ഇന്ത്യൻ വീസകൾ പൂർണമായും ഓൺലൈനായി അപേക്ഷിക്കാൻ സാധിക്കും. യാത്രാ നടപടിക്രമങ്ങൾ സുഗമമാക്കുന്നതിലും കുവൈറ്റ്-ഇന്ത്യ ബന്ധം ശക്തിപ്പെടുത്തുന്നതിലും ഈ നടപടി സുപ്രധാന നാഴികക്കല്ലാണ്. ബിസിനസ്, ടൂറിസം, ആയുഷ്-യോഗ മെഡിക്കൽ വിസ എന്നിവയുൾപ്പെടെ നിരവധി വിഭാഗങ്ങളെ ഇ-വിസ ഉള്‍ക്കൊള്ളുന്നു. അഞ്ച് വർഷത്തേക്ക്പുതിയ ടൂറിസ്റ്റ് വിസ, ഒരു വർഷം വരെ ബിസിനസ്…

ലോയേഴ്‌സ് യൂണിയൻ സംസ്ഥാനതല യുവ അഭിഭാഷക കൺവൻഷൻ ചരൽകുന്ന്

പത്തനംതിട്ട: വരേണ്യവർഗ്ഗ മേൽക്കോയ്മയും ആധിപത്യവും ജുഡീഷ്യറിയുടെ മുഖമുദ്രയായി മാറിയാൽ സാധാരണ ജനവിഭാഗത്തിന് നീതി നിഷേധിക്കപ്പെടുമെന്ന് നാഷണൽ ജുഡീഷ്യൽ അക്കാഡമി മുൻ ഡയറക്ടറും ഭരണഘടനാ വിദഗ്ധനുമായ ഡോ.മോഹൻ ഗോപാൽ പറഞ്ഞു. ലോയേഴ്‌സ് യൂണിയൻ സംസ്ഥാനതല യുവ അഭിഭാഷക കൺവൻഷൻ ചരൽകുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡൻ്റ് അഡ്വ.കെ.ഗോപാലകൃഷ്ണകുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ.സി.പി.പ്രമോദ്, അഡ്വ. ലതാ തങ്കപ്പൻ ,അഡ്വ.റാഫി രാജ്, അഡ്വ.എസ്.മനോജ് ,അഡ്വ.എം.സി.മോഹനൻ, അഡ്വ.കെ.കെ നാസർ, അഡ്വ.കെ.ഓ. അശോകൻ, അഡ്വ.…

കേരളത്തില്‍ സര്‍ക്കാര്‍ രൂപീകരണ ലക്ഷ്യം വച്ചാണ് ബിജെപി മത്സരിക്കുന്നത് : അമിത്ഷാ

2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ രൂപീകരണ ലക്ഷ്യം വച്ചാണ് ബിജെപി മത്സരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ വ്യക്തമാക്കി. പുത്തരിക്കണ്ടം മൈതാനിയിൽ പ്രവർത്തകരെ അഭിസംബോധന ചെയ്ത് ആണ് അദ്ദേഹം ഇത് പറഞ്ഞു. കേരളത്തിലും അധികാരത്തില്‍ എത്താനുള്ള അവസരമാണ് ബിജെപിക്ക് വന്നിരിക്കുന്നത്. തദ്ദേശതിരഞ്ഞെടുപ്പില്‍ 21,000 വാര്‍ഡുകളില്‍ മത്സരിച്ച് 25 ശതമാനത്തിലേറെ വോട്ട് നേടി ബിജെപി വിജയക്കൊടി പാറിക്കുമെന്നും അമിത് ഷാ ആത്മ വിശ്വാസം പ്രകടിപ്പിച്ചു. അസമിലും ത്രിപുരയിലും ഒഡീസയിലും തെലങ്കാനയിലും പാര്‍ട്ടി…

അഹമ്മദാബാദ് വിമാന അപകടം: പ്രാഥമിക അന്വേഷണ റിപ്പോർട്ട്

അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് എയർക്രാഫ്റ്റ് ആക്സിഡൻറ് ഇൻവസ്റ്റിഗേഷൻ ബ്യൂറോ. വിമാനപകടത്തിൽ 275 പേരാണ് മരിച്ചത്. മരിച്ചവരിൽ 241 പേർ വിമാനത്തിൽ ഉണ്ടായിരുന്നവരും 34 പേർ പ്രദേശവാസികളുമായിരുന്നു. വിമാനത്തിലുണ്ടായിരുന്ന ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്. കഴിഞ്ഞമാസം 12 നാണ് ലണ്ടനിലേക്ക് പോകാനായി അഹമ്മദാബാദിൽ നിന്ന് പറന്നുയർന്ന എയർ ഇന്ത്യയുടെ ഡ്രീംലൈനർ ശ്രേണിയിലെ ഐ എക്സ് 787-8 വിമാനം തകർന്നുവീണത്. സമീപത്തുള്ള മെഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിലേക്കാണ് വിമാനം…

കോന്നിയില്‍ വനമഹോത്സവം ആചരിച്ചു: വിത്തൂട്ട് നടത്തി

കേരള വനം വന്യജീവി വകുപ്പ് കോന്നി ദക്ഷിണ കുമരംപേരൂർ ഫോറസ്റ്റ് സ്റ്റേഷനും കോന്നി സഹോദരൻ അയ്യപ്പൻ സ്മാരക എസ്.എൻ.ഡി.പി. യോഗം കോളേജിലെ ഭൂമിത്രസേന ക്ലബ്ബും സംയുക്തമായി വനമഹോത്സവം ആചരിച്ചു. വനമഹോത്സവത്തിന്‍റെ ഭാഗമായി മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് ‘വിത്തൂട്ട്’ എന്ന പേരിൽ ആദിച്ചൻപാറ, കിളിക്കുളം എന്നീ വനപ്രദേശങ്ങളിൽ സീഡ്ബോൾ നിക്ഷേപവും, വനയാത്രയും സംഘടിപ്പിച്ചു. ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ സി.കെ.ഷാജി ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ ഭൂമിത്രസേന ക്ലബ്ബ്…

2019 മുതല്‍ കോന്നി ചെങ്കളം ക്വാറിയ്ക്ക് എതിരെ ജില്ലാ കലക്ടര്‍ക്ക് പരാതി :അന്വേഷണം പ്രഹസനം

സര്‍ക്കാര്‍ രാഷ്ട്രീയ പിന്തുണയോടെ എല്ലാ നിയമവും ലംഘിച്ചു കൊണ്ട് പ്രവര്‍ത്തിച്ചു വരുന്ന കോന്നി പയ്യനാമണ്ണിലെ ചെങ്കളം ക്വാറി ഇന്‍ഡസ്ട്രീസ് എന്ന വ്യവസായ സ്ഥാപനം ക്രമ വിരുദ്ധമായി ചെയ്യുന്ന കാര്യങ്ങള്‍ അക്കമിട്ടു നിരത്തി ഉള്ള പരാതികള്‍ പത്തനംതിട്ട ജില്ലാ കലക്ടര്‍ക്ക് ലഭിച്ചു തുടങ്ങിയത് 2019 മുതല്‍. രാപകല്‍ ഇല്ലാതെ ഇറക്കുമതി ചെയ്ത വലിയ യന്ത്രങ്ങള്‍ ഉപയോഗിച്ച് കരിങ്കല്‍ പൊട്ടിക്കുന്നത് നിലവിലെ നിയമം അനുസരിച്ച് ക്രമവിരുദ്ധമാണെന്ന് ഇരിക്കെ ഈ സ്ഥാപനം എല്ലാ നിയമവും…

error: Content is protected !!