Input your search keywords and press Enter.

Pamba Vision

816 Articles0 Comments

ബക്രീദ്: നാളെ അവധി ഇല്ല: സർക്കാർ അവധി ശനിയാഴ്ച മാത്രം

സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ചുള്ള സർക്കാർ അവധി ശനിയാഴ്ച മാത്രം. ഇന്നു ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. രണ്ടു ദിവസം അവധി വേണമെന്ന ആവശ്യം ഉയർന്നിരുന്നു. നാളത്തെ അവധിയാണ് മറ്റന്നാളത്തേക്ക് മാറ്റിയത്.നേരത്തെ ജൂൺ 6 നാണ് ബക്രീദ് പൊതു അവധി പ്രഖ്യാപിച്ചിരുന്നത്. മാസപ്പിറവി വൈകിയതിനെ തുടർന്ന് ബക്രീദ് ജൂൺ 7 നാണെന്ന് മതപണ്ഡിതർ അറിയിച്ചിരുന്നു. തുടർന്ന് സർക്കാർ അവധി ശനിയാഴ്ചയിലേക്കാൻ മാറ്റാൻ തീരുമാനിക്കുകയായിരുന്നു. സ്‌കൂളുകള്‍ക്കും ശനിയാഴ്ച തന്നെയായിരിക്കും അവധി. വെള്ളിയാഴ്ച സ്‌കൂള്‍ പ്രവൃത്തിദിവസം…

കേരള തീരത്ത് മുങ്ങിയ കപ്പലിൽ കാത്സ്യം കാർബൈഡ് മുതൽ തേങ്ങ വരെ

നാലു കണ്ടെയ്നറുകളിൽ കശുവണ്ടി പരിപ്പ് ,46 കണ്ടെയ്നറുകളിൽ തേങ്ങയും വിവിധ നട്ട്സ്സുകളും,39 കണ്ടെയ്നറുകളിൽ കോട്ടൺ ഇനങ്ങള്‍ ,60 കണ്ടെയ്നറുകളിൽ പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ക്ക് ഉള്ള പോളിമർ അസംസ്കൃത വസ്തുക്കള്‍ ,87 കണ്ടെയ്നറുകളിൽ വിവിധ തടികള്‍ ,71 കണ്ടെയ്നറുകള്‍ ശൂന്യം ,12 എണ്ണത്തില്‍ കാത്സ്യം കാർബൈഡ് (ഒരു രാസസംയുക്തമാണ് കാൽസ്യം കാർബൈഡ്,കാൽത്സ്യം സൈനാമൈഡ് , അസറ്റ്‌ലീൻ എന്നീ രാസപദാർത്ഥങ്ങളുടെ നിർമ്മാണത്തിന് വാണിജ്യപരമായി ഉപയോഗിക്കുന്ന സംയുക്തമാണ് ഇത്.കാൽസ്യം കാർബൈഡ് ജലവുമായി പ്രവർത്തിപ്പിച്ച് അസറ്റിലിൻ നിർമ്മിക്കുന്നു.ഉന്നതോഷ്മാവിൽ…

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മെയ് മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു. ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു. മരുന്നിന്റെ പേര്, ഉല്പാദകർ, ബാച്ച് നമ്പർ, കാലാവധി എന്ന…

പ്രധാന വാര്‍ത്തകള്‍ / അറിയിപ്പുകള്‍ (05/06/2025)

◾ റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ വിജയാഘോഷം ദുരന്തമായി മാറി. ഐപിഎല്ലിലെ ആദ്യ കിരീട നേട്ടത്തിനു ശേഷം റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരുവിനു ഒരുക്കിയ സ്വീകരണത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ചു. 33 പേര്‍ക്ക് പരുക്കേറ്റെന്നും 3 പേരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഒരുക്കിയ ആഘോഷത്തിലേക്ക് പ്രതീക്ഷിച്ചതിലും അധികം ആളുകളെത്തിയതാണ് അപകടത്തിനു കാരണം. മഴ പെയ്തതോടെ ആളുകള്‍ തുറന്ന പ്രദേശത്തുനിന്ന് മാറാന്‍ തുടങ്ങിയതും ആളുകള്‍ ഒരുമിച്ച് നീങ്ങിയതും…

കോവിഡ് വ്യാപനം: മോക്ക് ഡ്രില്ലുകൾ സംഘടിപ്പിക്കാൻ കേന്ദ്ര നിര്‍ദേശം

കോവിഡ് പ്രതിരോധ മുന്നൊരുക്കങ്ങളുടെ ഭാഗമായി മോക്ക് ഡ്രില്ലുകൾ സംഘടിപ്പിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകി.ആരോഗ്യ അടിയന്തരാവസ്ഥ നേരിടാൻ ആശുപത്രികളിലെ സജ്ജീകരണങ്ങൾ സജ്ജമാണെന്നു വിലയിരുത്തുന്ന മോക്ക് ഡ്രിൽ ഇന്നു നടത്താനാണ് നിർദേശം.രാജ്യത്ത് രോഗികളുടെ എണ്ണം 4,302 ആയി ഉയര്‍ന്നു . 24 മണിക്കൂറിനുള്ളിൽ 7 മരണം റിപ്പോർട്ട് ചെയ്തു.…

ട്രെയിനിൽ നിന്ന് പുഴയിലേക്ക് ചാടി:അധ്യാപിക ആത്മഹത്യ ചെയ്തു

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽനിന്ന് ഹയർ സെക്കൻഡറി അധ്യാപിക പുഴയിലേയ്ക്കു ചാടി ജീവനൊടുക്കി. ചാലക്കുടി തിരുത്തിപ്പറമ്പ് ഉപ്പത്തിപ്പറമ്പിൽ പരേതനായ സുബ്രന്റെയും തങ്കയുടെയും മകളും പന്തളം സ്വദേശി കോഴിമല വടക്കേചെരുവിൽ ജയപ്രകാശിന്റെ ഭാര്യയുമായ സിന്തോളാണു (സിന്ധു-40) മരിച്ചത്. നിലമ്പൂർ പാസഞ്ചർ ട്രെയിനിൽ നിന്നാണു യാത്രക്കാരി പുഴയിലേയ്ക്കു ചാടിയത്.അഗ്നിശമന സേനയുടെ സ്‌കൂബ ടീം നടത്തിയ തിരച്ചിലിൽ 5 കിലോമീറ്റർ അകലെ സമ്പാളൂർ ഞാളക്കടവ് പാലത്തിനു 300 മീറ്റർ മുൻപായാണു മൃതദേഹം കണ്ടെത്തി. നിലമ്പൂരിൽ നിന്നു കോട്ടയത്തേയ്ക്കു…

അഭിഭാഷകന്‍ പ്രതിയായ കോന്നിയിലെ പോക്‌സോ കേസ് അട്ടിമറിച്ചത് ആര്

ഹൈക്കോടതി അഭിഭാഷകന്‍ പ്രതിയായ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്യുന്നതില്‍ കാലതാമസം വരുത്തിയതിന് കോന്നി ഡിവൈ.എസ്.പി ടി. രാജപ്പന്‍, എസ്.എച്ച്.ഓ പി. ശ്രീജിത്ത് എന്നിവരെ സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും യഥാര്‍ഥ അട്ടിമറി വീരന്മാര്‍ ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയും ആറന്മുള പോലീസുമാണെന്നുളള വിവരം തെളിയിക്കുന്ന രേഖ ആഭ്യന്തര വകുപ്പില്‍ നിന്ന് പുറത്ത്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി പിരിച്ചു വിടണം എന്നും സസ്പെൻ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥരുടെ സേവന…

അങ്കമാലി- ശബരി പാതയ്ക്ക് അനുമതി: പ്രവൃത്തി ഉടന്‍ തുടങ്ങും

പതിറ്റാണ്ടുകളായി കേരളം കാത്തിരുന്ന അങ്കമാലി-ശബരി റെയില്‍പ്പാതയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം തീരുമാനിച്ചത്. സംസ്ഥാനത്തെ റെയില്‍വേ ചുമതലയുള്ള മന്ത്രി വി അബ്ദുറഹിമാനും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു. അടുത്ത ദിവസം തന്നെ കേന്ദ്രത്തില്‍ നിന്നുള്ള വിദഗ്ധ സംഘം കേരളത്തിലെത്തും. പാതയ്ക്കായി ഭൂമി ഏറ്റെടുക്കുന്ന നടപടികള്‍ ജൂലായില്‍ തന്നെ ആരംഭിക്കാനാണ് ധാരണയായത്. കേരളത്തിന്റെ വടക്കു മുതല്‍ തെക്കു വരെ മൂന്നും…

കാട്ടാനശല്യം നേരിടുന്നതിനായി കോന്നി എം എല്‍ എ യോഗം വിളിച്ചു ചേര്‍ത്തു

കോന്നി മണ്ഡലത്തിലെ കലഞ്ഞൂർ, അരുവാപ്പുലം, മലയാലപ്പുഴ പഞ്ചായത്തുകളിലെ കാട്ടാനശല്യം നേരിടുന്നതിനായി അഡ്വ.കെ യു ജനീഷ്‌കുമാര്‍ എംഎല്‍എ വനം, പൊലിസ്, റവന്യു, തദ്ദേശം വകുപ്പുകളുടെ യോഗം കളക്ടറേറ്റിൽ വിളിച്ചു ചേർത്തു. കലഞ്ഞൂർ കുളത്തുമൺ പ്രദേശത്തെ കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് കയറ്റിവിടാനുള്ള നീക്കം ബുധനാഴ്ച ആരംഭിക്കും. ഇതിനായി പോലീസ് -ഫോറസ്റ്റ് സേനകളുടെ സംയുക്ത നേതൃത്വത്തിൽ മാസ്സ് ഡ്രൈവ് നടത്തും. ആനകളെ ഉൾക്കാട്ടിലേക്ക് കയറ്റി വിടുന്നതിന് ആവശ്യമായ പമ്പ് ആക്ഷൻ ഗൺ പോലിസ് എത്തിക്കും. പൊതു…

തിരുവനന്തപുരത്ത് 25 കുട്ടികളുമായി പോയ സ്‌കൂൾ ബസ് മറിഞ്ഞു; വിദ്യാർത്ഥികൾക്ക് പരിക്ക്

തിരുവനന്തപുരം: തലസ്ഥാനത്ത് നഗരൂരിൽ സ്കൂൾ ബസ് വയലിലേക്ക് മറിഞ്ഞ് അപകടം. വെള്ളല്ലൂർ ഗവൺമെന്റ് എൽപി സ്കൂളിലെ ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് അപകടമുണ്ടായത്. കുട്ടികളുമായി പോയ ബസ് റോഡിൽ നിന്ന് നിയന്ത്രണം നഷ്ടപ്പെട്ട് വയലിലേക്ക് മറിയുകയായിരുന്നു. 25 കുട്ടികളാണ് ബസിലുണ്ടായിരുന്നത്. അപകടത്തിൽ രണ്ട് കുട്ടികൾക്ക് പരിക്കേറ്റു. ഒരു കുട്ടിയുടെ കൈബസിനടിയിൽ കുടുങ്ങുകയായിരുന്നു. 23 കുട്ടികൾക്ക് സാരമായ പ്രശ്നങ്ങളില്ല. അപകടം നടന്നതിന് പിന്നാലെ നാട്ടുകാരടക്കം ചേർന്നാണ് ബസിലുണ്ടായിരുന്ന കുട്ടികളെ പുറത്തെത്തിച്ചത്.എല്ലാ…

error: Content is protected !!