Input your search keywords and press Enter.

Pamba Vision

816 Articles0 Comments

അള്ളുങ്കൽ മണക്കയം റോഡിന് ഒരു കോടി രൂപ അനുവദിച്ചു : അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ

അള്ളുങ്കൽ മണക്കയം റോഡിന് ഒരു കോടി രൂപ അനുവദിച്ചതായി അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ അറിയിച്ചു.ചിറ്റാർ പെരുനാട് പഞ്ചായത്ത് അതിർത്തിയിലുള്ള മണക്കയം പാലം മുതൽ അള്ളുങ്കൽ വരെ 4.200 കിലോമീറ്റർ ദൂരും ഇനി പൂർണ്ണമായും സഞ്ചാരയോഗ്യമാകും .ആവശ്യമായ സ്ഥലങ്ങളിൽ സംരക്ഷണ ഭിത്തികളും കലുങ്കും നിർമ്മിച്ചാണ് പുതിയ റോഡ് സഞ്ചാരയോഗ്യമാക്കുന്നത്. സീതത്തോട് പാലം പണി നടക്കുന്ന സാഹചര്യത്തിൽ നാട്ടുകാർക്ക് മക്കയത്തു നിന്ന് അള്ളുങ്കൽ വഴി കോട്ടമൺപാറ ,ആങ്ങമൂഴി , വാലുപാറ…

പെരിയ ഇരട്ടക്കൊല കേസ്; 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം; നാല് പ്രതികൾക്ക് 5 വർഷം തടവ്

പെരിയ ഇരട്ടക്കൊലക്കേസിലെ ശിക്ഷാവിധിച്ച് സിബിഐ കോടതി. 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തവും നാല് പ്രതികൾക്ക് അഞ്ചു വർഷം തടവും വിധിച്ചു. ഒന്നു മുതൽ 8 വരെ പ്രതികൾക്കും 10, 15 പ്രതികൾക്കുമാണ് ഇരട്ട ജീവപര്യന്തം വിധിച്ചിരിക്കുന്നത്. 14, 20, 21, 22 പ്രതികൾക്ക് 5 വർഷം തടവ് വിധിച്ചു. 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകനും CPIM ലോക്കൽ കമ്മിറ്റി മുൻ അംഗവുമായ എ പീതാംബരനും…

ഔഷധകുടിവെള്ളം നല്‍കാന്‍ അട്ടപ്പാടിയില്‍ നിന്നുള്ള ഗോത്രവര്‍ഗക്കാര്‍

മലകയറുന്ന അയ്യപ്പഭക്തര്‍ക്ക് ദാഹവും ക്ഷീണവുമകറ്റാന്‍ ഔഷധക്കുടിവെള്ളവും ബിസ്‌കറ്റും വിതരണം ചെയ്യുന്നതിന് അട്ടപ്പാടിയില്‍ നിന്നുള്ള ഗിരിവര്‍ഗ തൊഴിലാളികളുടെ സേവനം വിനിയോഗിച്ച് ദേവസ്വം ബോര്‍ഡ്. ആകെ 652 പേരെയാണ് കുടിവെള്ളവും ബിസ്‌കറ്റും വിതരണം ചെയ്യാന്‍ നീലിമല മുതല്‍ ഉരക്കുഴി വരെ നിയോഗിച്ചിട്ടുള്ളത്. ഇതില്‍ 200 പേര്‍ പുതൂര്‍, ഷോളയൂര്‍, അഗളി എന്നിവിടങ്ങളില്‍ നിന്നുള്ള ഗോത്രവര്‍ഗക്കാരാണെന്ന് സ്‌പെഷ്യല്‍ ഓഫീസര്‍ ജി.പി പ്രവീണ്‍ പറഞ്ഞു. പട്ടികവര്‍ഗക്കാരായ യുവാക്കളെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യം കൂടിയാണ് ഇതിലൂടെ…

‘ഭാരതീയ ശാസ്ത്രവും സംസ്‌കൃതവും’ സെമിനാര്‍ :ജനുവരി 3 , 4 തീയതികളില്‍ തിരുവനന്തപുരത്ത്

തിരുവനന്തപുരം: ഭാരതത്തിന്റെ സമ്പന്നമായ സാംസ്‌കാരിക, ശാസ്ത്ര, സാങ്കേതിക പൈതൃകത്തെ കേന്ദ്രീകരിച്ചുള്ള അന്താരാഷ്ട്ര സെമിനാര്‍ ജനുവരി 3 , 4 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കും. വികസിത ഭാരതത്തിന്റെ പരമ്പരാഗത ജ്ഞാനവും ആധുനിക നവീകരണവും സംയോജിപ്പിക്കുന്ന ഈ പരിപാടിയില്‍, ഭാരതീയ ജ്ഞാനത്തെക്കുറിച്ചും അതിന്റെ വിദ്യാഭ്യാസ പൈതൃകം, ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകളിലേക്കുള്ള സംഭാവനകള്‍, ആധുനിക ലോകത്ത് സംസ്‌കൃതത്തിന്റെ ശാശ്വതമായ പ്രാധാന്യം എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകളും ഭാരതത്തിന്റെ ഭാവി രൂപപ്പെടുത്താനുള്ള ഭാരതത്തിന്റെ സാധ്യതകളെക്കുറിച്ചും ആഴത്തിലുള്ള വീക്ഷണങ്ങള്‍…

ഗാന്ധിഭവൻ ദേവലോകം : ക്രിസ്തുമസ് ആഘോഷവും പുതുവത്സര ദിനാഘോവും നടന്നു

കോന്നി ഗാന്ധിഭവൻ ദേവലോകത്തിൽ ക്രിസ്തുമസ് ആഘോഷം നടന്നു കോന്നി ഗാന്ധിഭവൻ ദേവലോകത്തിൽ മാർത്തോമാ യുവജന സഖ്യം കോന്നി സെന്ററിന്റെ നേതൃത്വത്തിൽ ക്രിസ്തുമസ് ആഘോഷം നടന്നു. കോന്നി സെന്റർ മാർത്തോമാ യുവജനസഖ്യം പ്രസിഡന്റ് റവ . രാജീവ് ഡാനിയേൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോന്നി എം.എല്‍.എ. അഡ്വ . കെ യു ജനീഷ് കുമാർ ഉദ്ഘാടനം ചെയ്തു. റവ . ഫിലിപ്പ് സൈമൺ, റവ. എൽവിൻ ചെറിയാൻ എബ്രഹാം, റവ. ജോമോൻ.…

കേരളത്തില്‍ 03/01/2025 വരെ ഉയർന്ന താപനില മുന്നറിയിപ്പ്: 3°C വരെ താപനില

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും (02/01/2025 & 03/01/2025) സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട് സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങൾ. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി…

അയ്യപ്പന് കളരിപ്പയറ്റ് കാണിക്കയർപ്പിച്ച് പതിനൊന്നംഗ സംഘം

ശബരിമല: അയ്യപ്പന് കളരിപ്പയറ്റ് കാണിക്കയായി അർപ്പിച്ച് തിരുവനന്തപുരം പാപ്പനംകോട് നിന്നുമെത്തിയ സംഘം. മാധവമഠം സി.വി.എൻ കളരിസംഘമാണ് ശബരിമല സന്നിധാനത്തെത്തി കളരിപ്പയറ്റ് അവതരിപ്പിച്ചത്. കെട്ടുകാരിപ്പയറ്റ്, വാൾപ്പയറ്റ്, കഠാരപ്പയറ്റ്, കുന്തപ്പയറ്റ്, ഉറുമിപ്പയറ്റ് തുടങ്ങിയവ അരങ്ങേറി. ഐതീഹ്യങ്ങളനുസരിച്ച് ആയോധനമുറകളിൽ അഗ്രഗണ്യനാണ് അയ്യപ്പൻ. ശബരീശന് മുൻപിൽ കളരിപ്പയറ്റ് കാണിക്കയായി അർപ്പിക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് സംഘം. ഗൗതമൻ, രാജീവ്‌, അമൽ, ആദിത്, അഭിജിത്, അരവിന്ദ്, അനശ്വർ, കാർത്തിക്, അനു, അർജുൻ, വസുദേവ് എന്നിവരടങ്ങിയ പതിനൊന്നംഗ സംഘം ചടുലമായ…

നിയുക്ത ഗവർണറുടെ സത്യപ്രതിജ്ഞ ഇന്ന് (ജനുവരി 2)

ഗവർണറുടെ സത്യപ്രതിജ്ഞ ഇന്ന് (ജനുവരി 2); നിയുക്ത ഗവർണറെ മുഖ്യമന്ത്രിയും മന്ത്രിമാരും സ്വീകരിച്ചു കേരള ഗവർണറായി രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഇന്ന് (ജനുവരി 2) സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും. രാജ്ഭവനിൽ രാവിലെ 10.30ന് നടക്കുന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ സത്യവാചകം ചൊല്ലിക്കൊടുക്കും. ബുധനാഴ്ച വൈകിട്ട് തിരുവനന്തപുരം എയർപോർട്ട് ടെക്നിക്കൽ ഏര്യയിൽ എത്തിയ നിയുക്ത ഗവർണറെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ചേർന്ന് സ്വീകരിച്ചു. രാജേന്ദ്ര വിശ്വനാഥ്…

അരുവാപ്പുലം- ഐരവണ്‍ പാലത്തിന്‍റെ സ്ലാബിന്‍റെ കോൺക്രീറ്റ് ആരംഭിച്ചു

കോന്നി: അരുവാപ്പുലം- ഐരവണ്‍ പാലത്തിന്‍റെ സ്ലാബിന്‍റെ കോൺക്രീറ്റ് ആരംഭിച്ചു.12.25 കോടി രൂപ ചിലവിൽ പൊതുമരാമത്ത് പാലം വിഭാഗത്തിന്റെ നേതൃത്വത്തിലാണ് നിർമ്മാണ പ്രവർത്തി പുരോഗമിക്കുന്നത്.അതിവേഗത്തിലാണ് പാലത്തിന്റെ നിർമ്മാണ പ്രവർത്തികൾ പുരോഗമിക്കുന്നത്. പാലത്തിന്റെ അരുവാപ്പുലം ഭാഗത്തുള്ള മൂന്നു തൂണുകൾക്ക് മുകളിലാണ് സ്ലാബിന്റെ കോൺക്രീറ്റ് പൂർത്തിയായത്. പാലത്തിന്റെ മുഴുവൻ തൂണുകളുടെയും നിർമ്മാണ പ്രവർത്തികൾ പൂർണമായും പൂർത്തിയായിട്ടുണ്ട്. പാലത്തിനു ആകെ 183.7 മീറ്റർ നീളവും ഇരുവശത്തും 1.5 മീറ്റർ വീതിയുള്ള നടപ്പാതയോടും കൂടി ആകെ 11…

പുതുവത്സരത്തെ വരവേറ്റ് ശബരിമലയും

ശബരിമല: സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള കേരള പോലീസ് ടീം, റാപ്പിഡ് ആക്ഷൻ ഫോഴ്സ്, ഫയർ ഫോഴ്സ്, മറ്റ് വകുപ്പുകളിലെ ജീവനക്കാർ തുടങ്ങിയവർ ചേർന്ന് പുതുവത്സരത്തെ വരവേറ്റു. ഹാപ്പി ന്യൂ ഇയറെന്ന് കർപ്പൂരം കൊണ്ടെഴുതിയാണ് പുതുവർഷത്തെ വരവേറ്റത്. ചോക്ക് കൊണ്ട് വരച്ച കളങ്ങളിൽ കർപ്പൂരം നിറച്ച ശേഷം കൃത്യം 12 മണിക്ക് ശബരിമലയിലെ പോലീസ് ചീഫ് കോ-ഓ‍ര്‍ഡിനേറ്റർ എ.ഡി.ജി.പി എസ് ശ്രീജിത്ത് കർപ്പൂരത്തിലേക്കഗ്നി പകർന്നു. സന്നിധാനത്തെത്തിയ അയ്യപ്പഭക്തർക്കും ഇത് കൗതുകക്കാഴ്ചയായി. ശരണം വിളികളോടെയും…

error: Content is protected !!