കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും (01/01/2025 & 02/01/2025) സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങൾ. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി…
അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ ഉള്ള 72 സഞ്ചാരികള്‍ പുതുവത്സരം കണ്ടത് 16 തവണ. സുനിത വില്യംസ് ഉള്‍പ്പെടെ ഉള്ള ശാസ്ര്തജ്ഞര്‍ പുതുവത്സരം ആഘോഷിച്ചത് അന്താരാഷ്‌ട്ര ബഹിരാകാശ നിലയില്‍ നിന്നാണ് . ഭൂമിയിൽ നിന്ന് 400 കിലോമീറ്റർ അകലെയാണ് ബഹിരാകാശ നിലയത്തിന്‍റെ സഞ്ചാര പഥം .ഓരോതവണ ഭൂമിയെ ഭ്രമണം ചെയ്യുമ്പോഴും 16 സൂര്യോദയവും 16 സൂര്യാസ്തമനവും കാണാന്‍ കഴിയും .2025 ജനുവരി ഒന്നിന് 16 തവണ പുതുവത്സരം ആസ്വദിക്കാന്‍ കഴിഞ്ഞു…
കേരള സംസ്ഥാന ഭിന്നശേഷിക്ഷേമ കോർപ്പറേഷനും കേരള സംസ്ഥാന പന ഉൽപ്പന്ന വികസനകോർപ്പറേഷനും (KELPALAM) സംയുക്തമായി പന ഉൽപ്പന്ന വിൽപ്പന കേന്ദ്രങ്ങൾ ആരംഭിക്കുന്നു. ഇടം ഇനിഷ്വേറ്റീവ് ഫോർ ദ ഡിഫറന്റ്ലീ ഏബിൾഡ് മൂവ്മെന്റ് പോയിന്റുകൾ എന്ന് പേര് നൽകിയ കേന്ദ്രങ്ങൾ സംസ്ഥാനത്തുടനീളം ആരംഭിക്കും. ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം കോർപ്പറേഷനിൽ വ്യാപാരസാധ്യതയുള്ള തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ ജനുവരി 1 ന് രാവിലെ 11ന് പ്രവർത്തനം ആരംഭിക്കും. ഈ കേന്ദ്രങ്ങളിൽ കെൽപ്പാമിന്റെ ഉൽപ്പന്നങ്ങളായ പനംകൽക്കണ്ട്, കരുപ്പട്ടി,…
പുതുവർഷത്തെ വരവേറ്റ ആദ്യ രാജ്യമാണ് കിരിബാത്തി ദ്വീപ്.ഇന്ത്യ പുതുവത്സരം ആഘോഷിക്കുന്നതിനെക്കാൾ എട്ടര മണിക്കൂർ മുന്നേ ആയിരുന്നു ദ്വീപിലെ പുതുവത്സര ആഘോഷം. ഗ്രീൻവിച്ച് സമയത്തേക്കാൾ 14 മണിക്കൂർ മുന്നിലാണ് . പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമാണ് കിരിബാത്തി ദ്വീപ്.കിരിബാത്തിക്ക് പിന്നാലെ ന്യൂസിലാൻഡ്, ടോകെലൗ, ടോംഗ തുടങ്ങിയ പസഫിക് ദ്വീപുകളിലും പുതുവത്സരം പിറന്നു.…
ഇടയാറന്മുള: വെമ്മേലിൽ കുടുംബയോഗ വാർഷിക സംഗമം, ആരോഗ്യ സുരക്ഷാ ബോധവൽക്കരണ ക്ലാസും ആനുകാലിക വേദപുസ്തക പരിജ്ഞാന ക്ലാസും യഥാക്രമം ഡോ. വി. ജോൺ വല്യത്ത്, ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് അസോസിയേറ്റ് ഡയറക്ടർ കാർഡിയോളജി, റവ. ബെന്നി ഈപ്പൻ മാത്യു തലവടി എന്നിവർ നേതൃത്വം നൽകി. യോഗത്തിൽ കുടുംബയോഗം പ്രസിഡണ്ട് തോമസ് മാത്യു ഇടയാറന്മുള അധ്യക്ഷത വഹിച്ചു. സെക്രട്ടറി വർഗീസ് ചാക്കോ കൊങ്ങളത്ത് റിപ്പോർട്ട് അവതരിപ്പിക്കുകയും, ട്രഷറർ ജയരാജ് വി…
കോന്നി : കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റിനെതിരെ യുഡിഎഫ് അംഗങ്ങൾ അവിശ്വാസപ്രമേയം സമർപ്പിച്ചത് ചർച്ചയ്ക്ക് എടുക്കുന്നതിന് മുമ്പായി വൈസ് പ്രസിഡൻ്റ് നീതു ചാർലി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി മുമ്പാകെ രാജി സമർപ്പിച്ചു. ഉപതിരഞ്ഞെടുപ്പിലൂടെ 13 അംഗ ഭരണസമിതിയിൽ കക്ഷിനില യുഡിഎഫ് 07, എൽഡിഎഫ് 06 എന്ന നിലയിലായിരുന്നു. തുടർന്നാണ് സിപിഐ അംഗമായ വൈസ് പ്രസിഡൻ്റിനെതിരെയു ഡി എഫിലെ 7 അംഗങ്ങൾ ചേർന്ന് വൈസ് പ്രസിഡൻ്റിനെതിരെ അവിശ്വാസം നൽകുകയായിരുന്നു.…
യുഎസ് മുൻ പ്രസിഡന്റും നൊബേൽ പുരസ്കാരജേതാവുമായ ജിമ്മി കാർട്ടർ (100) അന്തരിച്ചു.39ാമത്തെ പ്രസിഡന്റാണ്. 1977 മുതൽ 1981 വരെ യുഎസ് പ്രസിഡന്റായിരുന്നു. 1978ൽ ഇന്ത്യ സന്ദർശിച്ചിട്ടുണ്ട്.…
ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സവം മികച്ച രീതിയിൽ സംഘടിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച് കഴിഞ്ഞതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കലോത്സവത്തിൽ ഉടനീളം അച്ചടക്കം കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. കലോത്സവത്തിന് കളങ്കമുണ്ടാക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ അച്ചടക്ക ലംഘനമായി കണക്കാക്കും. 63 – മത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ശിക്ഷക് സദനിൽ ചേർന്ന സംഘാടക സമിതി കൺവീനർമാരുടെയും ഉദ്യോഗസ്ഥരുടെയും…
ഇടുക്കി മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. മുള്ളരിങ്ങാട് സ്വദേശി അമർ ഇലാഹി ഇലാഹിക്ക് (22) ആണ് മരിച്ചത്. തേക്കിൻ കൂപ്പിൽ വെച്ചാണ് കാട്ടാന ആക്രമിച്ചത്. തേക്കിൻ കൂപ്പിൽ പശുവിനെ അഴിക്കാൻ പോയപ്പോഴാണ് ആക്രമണം. അമർ ഇലാഹിയെ തൊടുപുഴ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും മരണം സംഭവിച്ചു. കൂടെയുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടിരുന്നു. അമർ ഇലാഹിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു.…
ശബരിമല: ഡിസംബർ 30ന് ആരംഭിക്കുന്ന മകരവിളക്ക് മഹോത്സവത്തിനോടനുബന്ധിച്ചു വിപുലമായ ക്രമീകരണങ്ങളാണ് ആരോഗ്യവകുപ്പ് ഏർപ്പെടുത്തുന്നത്. മകരവിളക്ക് മഹോത്സവ ദിനങ്ങളിൽ അടിയന്തിരഘട്ടങ്ങൾ നേരിടുന്നതിനുവേണ്ടി മെഡിക്കൽ ഓഫീസർമാരുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും ഒരു റിസർവ്വ് ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള നടപടി ആരോഗ്യവകുപ്പ് സ്വീകരിച്ചിട്ടുണ്ട്. ആംബുലൻസ് ഉൾപ്പെടെയുളള മെഡിക്കൽ ടീമിൻ്റെ സേവനം ഹിൽടോപ്പ്, ഹെയർപിൻ വളവ്, ഹിൽഡൗൺ, ദേവസ്വം പെട്രോൾ പമ്പ്, ത്രിവേണി പാലം, കെ.എസ്.ആർ.ടി.സി.ബസ്സ് സ്റ്റേഷൻ, ചക്കുപാലം, ചാലക്കയം, അട്ടത്തോട്, എന്നിവിടങ്ങളിൽ ലഭ്യമാക്കും. മരുന്നുകൾ ബ്ലീച്ചിംങ് പൗഡർ…
Recent Comments