Input your search keywords and press Enter.

Pamba Vision

816 Articles0 Comments

കോന്നി കെ എസ് ആർ റ്റി സി ഡിപ്പോയിൽ മധ്യ വയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി

കോന്നി നിർദിഷ്ട കെ എസ് ആർ റ്റി സി ഡിപ്പോയിൽ മധ്യ വയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. കോന്നി വട്ടക്കാവ് പുത്തൻ വീട്ടിൽ ബൈജു (53) നെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കെ എസ് ആർ റ്റി സി ഡിപ്പോ കെട്ടിടത്തിലെ മുറിയിൽ ആണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. ഹൃദയാഘാദമാണ് മരണകാരണം എന്ന് പോസ്റ്റ് മോർട്ടത്തിൽ കണ്ടെത്തി.കോന്നി പോലീസ് നടപടി സ്വീകരിച്ചു.…

കാലാവസ്ഥ അറിയിപ്പ് (09/12/2024)

ബംഗാൾ ഉൾക്കടൽ ന്യുനമർദ്ദം തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിനും ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി ന്യൂനമർദ്ദം (Low Pressure Area) സ്ഥിതി ചെയ്യുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ വീണ്ടും ശക്തിപ്രാപിച്ച് തുടർന്ന് ഡിസംബർ 11-ഓടെ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശ്രീലങ്ക – തമിഴ് നാട് തീരത്തിന് സമീപം എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം…

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ (09/12/2024)

ശബരിമല : ആയുർവേദ ആശുപത്രിക്ക് കൂടുതൽ സൗകര്യങ്ങൾ ഉദ്ഘാടനംഇന്ന് രാവിലെ 9 ന് സന്നിധാനത്തെ ആയുർവേദ ആശുപത്രിയുടെ വിപുലപ്പെടുത്തിയ സൗകര്യങ്ങളുടെ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ രാവിലെ 9 ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് നിർവഹിക്കും .നിലവിലെ ആയുർവേദ ആശുപത്രിയ്ക്ക് സമീപമാണ് പുതിയ സൗകര്യങ്ങൾ ഒരുക്കുന്നത്   തീർഥാടകസംഘങ്ങൾക്ക് അന്നദാന മണ്ഡപത്തിൽ പ്രത്യേക സൗകര്യം :ആറു ലക്ഷത്തോളം പേർക്ക് സൗജന്യ ഭക്ഷണം നൽകി ശബരിമല: സന്നിധാനത്തെ ആധുനിക…

കോന്നി സ്വദേശി ക്യാപ്റ്റൻ റീന വർഗീസിനെ ആദരിച്ചു

കോന്നി : മാവോയിസ്റ്റ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സൈനികനെ ധീരമായി രക്ഷപെടുത്തി പത്തനംതിട്ടയുടെയും കോന്നിയുടെയും അഭിമാനമായി മാറിയ കോന്നി സ്വദേശി ക്യാപ്റ്റൻ റീന വർഗീസിനെ കോന്നി എം എൽ എ അഡ്വ കെ യു ജനീഷ് കുമാർ വീട്ടിൽ എത്തി ആദരിച്ചു . കോന്നി ആമകുന്ന് കൊണ്ടോടിക്കൽ വീട്ടിൽ റീന വർഗീസ് ആണ് ഈ അഭിമാന നേട്ടം കൈവരിച്ചത്. മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയിൽ ദിവസങ്ങൾക്കു മുൻപ് നടന്ന മാവോയിസ്റ്റ് ആക്രമണത്തിൽ പരിക്കേറ്റ…

ശബരിമലയിൽ സി.സി.ടി.വി നിരീക്ഷണം ശക്തമാക്കി

ശബരിമല: തിരക്കുവർധിച്ചതോടെ ശബരിമലയിൽ സി സി ടി വി നിരീക്ഷണം ശക്തമാക്കി.പമ്പ മുതൽ സന്നിധാനം വരെയുള്ള പ്രദേശങ്ങളിലാണ് പൊലീസ് പരിശോധനയും സി സി ടി വി നിരീക്ഷണവും ശക്തമാക്കിയത്. പൊലീസ്, ദേവസ്വം വിജിലൻസ് എന്നിവരുടെ 258 ക്യാമറകളാണ് ഈ പ്രദേശങ്ങളിൽ സ്ഥാപിച്ചിട്ടുള്ളത്. ക്ഷേത്ര പരിസരം 24 മണിക്കൂറും പൊലീസിന്‍റെ 16 ഉം വിജിലൻസിൻ്റെ 32 ഉം ക്യാമറകളുടെ നിരീക്ഷണത്തിലാണ്. ചാലക്കയം മുതല്‍ പാണ്ടിത്താവളം വരെ പൊലീസ് 60 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്.…

പത്തനംതിട്ടയില്‍ എ.എസ്‌.ഐയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട: എ.എസ്‌.ഐയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സംസ്ഥാന ഇന്റലിജൻസിലെ എ.എസ്.ഐ അടൂർ പോത്രാട് സ്വദേശി കെ. സന്തോഷ് ആണ് മരിച്ചത്. നഗരത്തിൽ പൂണിയിൽ ഫ്ളവർ സ്റ്റോഴ്സിന് എതിർവശം അഭിഭാഷകരുടെ ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിൻ്റെ മൂന്നാം നിലയിലെ ടെറസിലാണ് ഇന്ന് വൈകിട്ട് മൃതദേഹം കണ്ടെത്തിയത്. ഇന്റലിജൻസിൽ അടൂർ സ്‌റ്റേഷൻ കേന്ദ്രീകരിച്ചാണ് ജോലി നിര്‍വ്വഹിച്ചത്‌ . വൈകിട്ട് മകനെയും കൂട്ടിയാണ് സന്തോഷ് പത്തനംതിട്ടയിലേക്ക് വന്നത്. ഈ വിവരം സഹപ്രവർത്തകരെയും വിളിച്ച് പറഞ്ഞിരുന്നു.…

കോന്നി കെ എസ് ആര്‍ ടി സി മെഡിക്കൽ കോളേജ് സർവീസ് ഇന്നലെ രാവിലെ മുടങ്ങി

കോന്നി കെ എസ് ആര്‍ ടി സി യിൽ നിന്നും രാവിലെ 07.40 ന് സ്ഥിരമായി സര്‍വീസ് നടത്തുന്ന കോന്നി മെഡിക്കൽ കോളേജ് സർവീസ് ഇന്നലെ മുടങ്ങി. കണ്ടക്ടർ ഇല്ലാത്ത കാരണത്താൽ ആണ് മുടങ്ങിയത് എന്ന് അറിയുന്നു. കോന്നി മെഡിക്കല്‍ കോളേജ് എന്ന് ബോർഡ് വച്ചു 20 ഓളം മെഡിക്കൽ കോളേജിലെ ജീവനക്കാരും രോഗികളും കയറി ഇരുന്ന ബസ് കണ്ടക്ടർ ഇല്ല എന്ന കാരണത്താൽ മറ്റു ഡ്യൂട്ടി നിർവഹിച്ച കണ്ടക്ടർ…

അച്ചന്‍കോവില്‍ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ മണ്ഡല മഹോത്സവം (ഡിസംബര്‍ 16 മുതല്‍ 25 വരെ)

അച്ചന്‍കോവില്‍ ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രത്തിലെ മണ്ഡല മഹോത്സവം 2024 ഡിസംബര്‍ 16 മുതല്‍ 25 വരെ നടക്കും . ഡിസംബര്‍ 15 ന് തിരുവാഭരണം എഴുന്നള്ളത്തും തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിശേഷാല്‍ ചടങ്ങുകളും നടക്കും . 2025 ഫെബ്രുവരി 3 ന് പുഷ്പാഭിഷേകം , ഏപ്രില്‍ 11 ന് അമ്മന്‍ കാവില്‍ പൊങ്കാല എന്നിവയും നടക്കും…

രാജ്യം സ്വസ്ഥമായി ഉറങ്ങുന്നത് സൈനികരുടെ സേവനം കൊണ്ട് : പത്തനംതിട്ട ജില്ലാ കല്കടര്‍

അതിര്‍ത്തികളില്‍ സൈനികര്‍ ജീവന്‍ പണയംവച്ചു ജോലി ചെയ്യന്നതുകൊണ്ടാണ് രാജ്യം സ്വസ്ഥമായി ഉറങ്ങുന്നത് പത്തനംതിട്ട ജില്ലാ കല്കടര്‍ എസ് പ്രേം കൃഷ്ണന്‍. പത്തനംതിട്ട ജില്ലാ സൈനിക ക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സായുധ സേനാ പതാക ദിനാഘോഷത്തിന്റെ ഭാഗമായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ എന്‍.സി.സി കേഡറ്റുകളില്‍ നിന്നും ഫ്‌ളാഗ് സ്വീകരിച്ച് സായുധസേന പതാകദിനാഘോഷവും പതാക വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പത്തനംതിട്ട ജില്ലാ സൈനിക ബോര്‍ഡ് വൈസ് പ്രസിഡന്റ് ലഫ്റ്റനന്റ്…

ക്ഷയരോഗ തീവ്രബോധവത്കരണ കാമ്പയിന്‍റെ സംസ്ഥാനതല ഉദ്ഘാടനം വീണാ ജോര്‍ജ് നിര്‍വ്വഹിച്ചു

ആരോഗ്യവകുപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ജില്ലാ ഭരണകൂടം തുടങ്ങി വിവിധ വകുപ്പുകളുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ക്ഷയരോഗമുക്ത കേരളം എന്ന ലക്ഷ്യം നേടുമെന്ന് ആരോഗ്യ, വനിതാശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരാനുള്ള 100 ദിവസത്തെ തീവ്രബോധവത്കരണ കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇലന്തൂര്‍ പെട്രാസ് കണ്‍വന്‍ഷെന്‍ സെന്ററില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ക്ഷയരോഗനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ ഏറ്റവും പ്രധാന്യം നല്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഈ കാമ്പയിന്‍…

error: Content is protected !!