Input your search keywords and press Enter.

Pamba Vision

816 Articles0 Comments

കൊല്ലം ജില്ലാ വാർത്തകൾ (09/05/2024)

ജില്ലയിലെ പ്ലസ് ടു പരീക്ഷാഫലം ജില്ലയിലെ പ്ലസ് ടു പരീക്ഷാഫലത്തിന്റെ പ്രധാന വിവരങ്ങള്‍ ചുവടെ: ജില്ലയില്‍ 134 റഗുലര്‍ സ്‌കൂളുകളിലായി 26573 പേര്‍ പരീക്ഷ എഴുതിയതില്‍ 20754 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി (78.10 ശതമാനം). 3353 പേര്‍ ഫുള്‍ എ പ്ലസ് നേടി. ഓപ്പണ്‍ സ്‌കൂളില്‍ 902 പേര്‍ പരീക്ഷ എഴുതി. 427 പേര്‍ (47 ശതമാനം) ഉപരിപഠനത്തിന് യോഗ്യരായി. 10 പേര്‍ ഫുള്‍ എ പ്ലസ് നേടി.  …

പത്തനംതിട്ട ജില്ലാ വാർത്തകൾ (09/05/2024)

നാഷണല്‍ ലോക് അദാലത്ത് കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും പത്തനംതിട്ട ജില്ലാ ലിഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും പത്തനംതിട്ട ജില്ലയിലെ വിവിധ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റികളുടെയും ആഭിമുഖ്യത്തില്‍ നടത്തുന്ന നാഷണല്‍ ലോക് അദാലത്ത് ജൂണ്‍ എട്ടിന് നടക്കും. പത്തനംതിട്ട ജില്ലാ കോടതി സമുച്ചയത്തിലും തിരുവല്ല, റാന്നി, അടൂര്‍ കോടതി സമുച്ചയങ്ങളിലുമാണ് അദാലത്ത് നടക്കുന്നത്. ജില്ലയിലെ വിവിധ ദേശസാത്കൃത ബാങ്കുകളുടെയും, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ ഉള്‍പ്പടെയുള്ള ബാങ്കുകളുടെയും പരാതികളും കോടതിയുടെ…

വരുന്ന മൂന്നാഴ്ച്ചകളില്‍ മഴക്കാല പൂര്‍വ്വ ശുചീകരണം ഊര്‍ജ്ജിതമാക്കണം – പാലക്കാട് ജില്ല കലക്ടര്‍

ജില്ല കലക്ടറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം പാലക്കാട്: വരുന്ന മൂന്നാഴ്ച്ചകളില്‍ മഴക്കാല പൂര്‍വ്വ ശുചീകരണം ഊര്‍ജ്ജിതമാക്കണമെന്ന് ജില്ല കലക്ടര്‍ ഡോ.എസ്.ചിത്രയുടെ നിര്‍ദ്ദേശം.തദ്ദേശസ്വയംഭരണ വകുപ്പ് – ആരോഗ്യവകുപ്പ് ഉള്‍പ്പെടെയുടെയുളള വിവിധ വകുപ്പുകള്‍ നിര്‍ദ്ദേശിച്ച നടപടികള്‍ സ്വീകരിച്ച് മെയ് 24നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ജില്ല കലക്ടറുടെ നിര്‍ദ്ദേശമുണ്ട്. മഴക്കാല പൂര്‍വ്വ ശുചീകരണവുമായി ബന്ധപ്പെട്ട് ജില്ല കലക്ടറുടെ നേതൃത്വത്തില്‍ ഓണ്‍ലൈനായി ചേര്‍ന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് നിര്‍ദ്ദേശം. മെയ് 12 വരെ…

പാലക്കാട് ജില്ലാ വാർത്തകൾ (09/05/2024)

സാധ്യതാ പട്ടിക പുതുക്കി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ 2024 മാര്‍ച്ച് ഏഴിന് പ്രസിദ്ധീകരിച്ച വിവിധ വകുപ്പുകളിലെ ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ് (കാറ്റഗറി നം. 725/2022) തസ്തികയുടെ സാധ്യതാ പട്ടികയില്‍ 1028281 എന്ന രജിസ്റ്റര്‍ നമ്പര്‍ കൂടി ഉള്‍പ്പെടുത്തിയതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.   കെ.ടെറ്റ് സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റണം 2016 മുതല്‍ 2023 വരെയുള്ള കാലയളവില്‍ കെ.ടെറ്റ് പാസായവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ മെയ് 20നകം ജില്ലാ വിദ്യാഭ്യാസ ഓഫിസില്‍നിന്ന് കൈപ്പറ്റണമെന്നും…

പാലക്കാട് ജില്ലാ വാർത്തകൾ ( 08/05/2024)

ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പില്ല,ജാഗ്രത തുടരണമെന്ന് ജില്ല കലക്ടര്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു മെയ് 8 മുതല്‍ 10 വരെ പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39°C* വരെ ഉയരാന്‍ സാധ്യതയുളളതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുളള സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത തുടരണമെന്നും എന്നാല്‍ ഉഷ്ണതരംഗസാധ്യത മുന്നറിയിപ്പില്ലാത്തതിനാല്‍ ജില്ലയില്‍ നിലവിലുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിക്കുകയാണെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ല കലക്ടര്‍ ഡോ.എസ്.ചിത്ര അറിയിച്ചു. ക്ലാസുകള്‍ ഉള്‍പ്പെടെയുളള പ്രവര്‍ത്തനങ്ങള്‍ പരമാവധി ഓണ്‍ലൈനാക്കുന്നത്…

പാലക്കാട് പെട്രോള്‍ പമ്പുകളില്‍ പരിശോധന നടത്തി

പാലക്കാട്: ജില്ലയിലെ പെട്രോള്‍ പമ്പുകളില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ ടി. ഗാനാദേവിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. ഉല്‍പ്പന്നത്തിന്റെ അളവിലും ഗുണമേന്മയിലും കൃത്രിമം നടത്തുന്നുണ്ടോയെന്ന് കണ്ടെത്തുന്നതിനായാണ് പരിശോധന. സ്റ്റോക്ക് ബോര്‍ഡ്, ഡെന്‍സിറ്റി, സൗജന്യ എയര്‍ ഫില്ലിംഗ്, ടോയ്ലറ്റ് സൗകര്യങ്ങള്‍ എന്നിവ പരിശോധിച്ച് ഉറപ്പുവരുത്തി. ഗുണഭോക്താക്കള്‍ക്ക് നല്‍കുന്ന സേവനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ അടങ്ങുന്ന ദ്വിഭാഷാ പോസ്റ്റര്‍ പ്രദര്‍ശിപ്പിക്കുന്നതിന് നിര്‍ദ്ദേശം നല്‍കി. വരും ദിവസങ്ങളിലും പരിശോധനകള്‍ തുടരുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. താലൂക്ക്…

കാട്ടാന ആക്രമണം:ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ അടിയന്തിരയോഗം ചേര്‍ന്നു

പാലക്കാട്: കാട്ടാന ആക്രമണത്തില്‍ പാലക്കാട് വനം പരിധിയില്‍ ഉള്‍പ്പെട്ട മലമ്പുഴ പനമരക്കാട് മാധ്യമപ്രവര്‍ത്തകന്‍ മരണപ്പെട്ട സാഹചര്യത്തിലും വാളയാര്‍ റെയ്ഞ്ചില്‍ കഞ്ചിക്കോട് റെയില്‍വേ ക്രോസിന് സമീപം തീവണ്ടി തട്ടി പിടിയാന ചെരിഞ്ഞതുമായി ബന്ധപ്പെട്ടും ജില്ല കലക്ടര്‍ ഡോ.എസ് ചിത്രയുടെ ആഭിമുഖ്യത്തില്‍ ചേബറില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗം ചേര്‍ന്നു. കാട്ടാന ആക്രമണപ്രദേശങ്ങളില്‍ നിലവില്‍ രാത്രികാലങ്ങളില്‍ ഉള്‍പ്പെടെ വാച്ചര്‍മാര്‍ സജീവമാണെന്ന് പാലക്കാട് ഡി.എഫ്.ഒ ജോസഫ് തോമസ് അറിയിച്ചു. ആവശ്യമെങ്കില്‍ കൂടുതല്‍ ജീവനക്കാരെ…

കൊല്ലം ജില്ലാ തിരഞ്ഞെടുപ്പ് ചിത്രങ്ങളുടെ ഫോട്ടോ ആല്‍ബം

ഫോട്ടോ: ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ല ഇൻഫർമേഷൻ ഓഫീസ് തയ്യാറാക്കിയ ഫോട്ടോ ആൽബം ചേമ്പറിൽ ജില്ല കളക്ടർ എൻ.  ദേവിദാസ് പ്രകാശനം ചെയ്യുന്നു. കൊല്ലം: ലോക്‌സഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു ജില്ലാ ഭരണകൂടം-തിരഞ്ഞെടുപ്പ് വിഭാഗം -സ്വീപ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടപ്പിലാക്കിയ പരിപാടികളുടെ ഫോട്ടോകള്‍ ഉള്‍ക്കൊള്ളിച്ച ആല്‍ബം ചേംബറില്‍ ജില്ലാ കലക്ടര്‍ എന്‍.ദേവിദാസ് പ്രകാശനം ചെയ്തു. തിരഞ്ഞെടുപ്പ് പരിപാടികള്‍ക്ക് പുറമേ വിവിധ പരിശീലനങ്ങള്‍, തിരഞ്ഞെടുപ്പ് നിരീക്ഷകരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗങ്ങള്‍, തിരഞ്ഞെടുപ്പ്…

കൊല്ലം ജില്ലാ വാർത്തകൾ (08/05/2024)

പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ സുശക്തനടപടി – ജില്ലാ കലക്ടര്‍ ഉഷ്ണതരംഗവും തുടര്‍ന്നുള്ള വരള്‍ച്ചയും തീര്‍ക്കുന്ന പ്രതിസന്ധി തരണം ചെയ്യാന്‍ ജില്ലയില്‍ സുശക്ത നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. അടുത്തുവരുന്ന മഴക്കാലത്തിന് മുന്നോടിയായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. പകര്‍ച്ചരോഗങ്ങളെ തടയുന്നതിനുള്ള മുന്നൊരുക്കവുമായി. ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയതോടൊപ്പം തുടര്‍ നടപടികള്‍ക്കുള്ള നിര്‍ദേശവും നല്‍കി. വരള്‍ച്ചാപ്രദേശങ്ങളില്‍ കുടിവെള്ളം എത്തിക്കുന്നതിനാണ് മുന്‍ഗണന. തനത്ഫണ്ടില്ലാത്ത പഞ്ചായത്തുകള്‍ക്ക് സര്‍ക്കാര്‍ സഹായം ലഭ്യമാക്കി…

പത്തനംതിട്ട ജില്ലാ വാർത്തകൾ (07/05/2024)

ഊര്‍ജ്ജ കിരണ്‍ സമ്മര്‍ ക്യാംപയിന്‍ മൈലപ്ര ഗ്രാമപഞ്ചായത്തിന്റെയും കെ.എസ്.ഇ.ബിയുടേയും നേതൃത്വത്തില്‍ ഊര്‍ജ കിരണ്‍ സമ്മര്‍ ക്യാമ്പയിന്‍ മേയ് ഒന്‍പതിന് രാവിലെ 09.30 ന് മൈലപ്ര കൃഷിഭവന്‍ ഓഡിറ്റോറിയത്തില്‍ നടത്തും. വേനല്‍ക്കാലത്ത് ഊര്‍ജ സംരക്ഷണത്തിന്റെ പ്രധാന്യവുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ ക്ലാസും ഉണ്ടായിരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.…

error: Content is protected !!