Input your search keywords and press Enter.

Newsdesk

2449 Articles0 Comments

വള്ളിക്കോട് ഗവ.എൽ.പി സ്കൂളിന്‍റെ  പുതിയ കെട്ടിടം (ജൂലൈ 20)ന് ഉദ്ഘാടനം ചെയ്യും

  ആധുനിക നിലവാരത്തിൽ നിർമ്മിച്ച കോന്നി  വള്ളിക്കോട് ഗവ.എൽ.പി സ്കൂളിന്റെ  പുതിയ കെട്ടിടം   (ജൂലൈ 20) വൈകിട്ട് നാലിന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.  ആന്റോ ആന്റണി എം.പി, അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ, ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ, എന്നിവർ മുഖ്യാതിഥികളായിരിക്കും. 1.20 കോടി രൂപ ചെലവിലാണ് സ്കൂളിന് പുതിയ കെട്ടിടം നിർമ്മിച്ചത്. 140 വർഷത്തെ പാരമ്പര്യമുള്ള സ്കൂൾ കാലപ്പഴക്കത്തെ തുടർന്ന് ശോച്യാവസ്ഥയിലായിരുന്നു.…

അതിശക്തമായ മഴയ്ക്കുള്ള സാധ്യത: ഓറഞ്ച്, മഞ്ഞ അലർട്ടുകൾ (19/07/2024)

അതിശക്തമായ മഴയ്ക്കുള്ള സാധ്യത: വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ :ഉയർന്ന തിരമാല ജാഗ്രത നിർദേശം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു ഓറഞ്ച് അലർട്ട് 19-07-2024: കോഴിക്കോട്, വയനാട് , കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ…

ഉപഭോക്തൃ സംരക്ഷണ ബോധവൽക്കരണ ക്ലാസ് നടത്തി

  കോന്നി ഗവണ്മെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്‌കീമിൻ്റെ നേതൃത്വത്തിൽ ഉപഭോക്തൃ സംരക്ഷണത്തെക്കുറിച്ചും അളവുതൂക്ക നിയമങ്ങളെപ്പറ്റിയുമുള്ള ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ലീഗൽ മെട്രോളജി വിഭാഗം ഡെപ്യൂട്ടി കൺട്രോളർ ഇ പി അനിൽകുമാറിന്‍റെ നേതൃത്വത്തിൽ ഇൻസ്പെക്ടർമാരായ എസ് വിനീത്, എസ് ശരത്ത് എന്നിവർ ക്ലാസുകൾ നയിച്ചു. സ്കൂള്‍ പ്രിൻസിപ്പാൾ ജി സന്തോഷ്, പി റ്റി എ പ്രസിഡൻറ് എൻ അനിൽകുമാർ, നാഷണൽ സർവീസ് സ്കീം പി എ സി…

നിരോധിത പ്ലാസ്റ്റിക്ക് ക്യാരി ബാഗുകളും ഉൽപ്പന്നങ്ങളും : കർശന നടപടിയ്ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി

നിരോധിത പ്ലാസ്റ്റിക്ക് ക്യാരി ബാഗുകളും ഉൽപ്പന്നങ്ങളും : കർശന നടപടിയ്ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി നിരോധിത പ്ലാസ്റ്റിക്ക് ക്യാരി ബാഗുകളും ഉൽപ്പന്നങ്ങളും ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യപ്രശ്‌നവുമായി ബന്ധപ്പെട്ട് വിളിച്ച യോഗത്തിലാണ് തീരുമാനം. നഗരത്തിലെ മാലിന്യ പ്രശ്‌നം പരിഹിക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനും സുഗമമായ നടത്തിപ്പിനും ഡിസാസ്റ്റർ മാനേജ്‌മെന്റ് ആക്ടിലെ വകുപ്പുകൾ ഉപയോഗപ്പെടുത്തും. ജില്ലാ കളക്ടറുടെ മേൽനോട്ടത്തിൽ സബ്…

കോന്നിയില്‍ ഉമ്മൻ ചാണ്ടി അനുസ്മരണം നടന്നു

ഗ്രാമഹൃദയങ്ങളിൽ കുഞ്ഞൂഞ്ഞ് ഉമ്മൻ ചാണ്ടി അനുസ്മരണം കാരുണ്യത്തിൻ്റെ ആൾ രൂപമായി ജനഹൃദയങ്ങളിൽ ആഴത്തിൽ പതിഞ്ഞ ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ കോന്നി മണ്ഡലം കമ്മിറ്റിയുടെ അഭിമുഖ്യത്തി 18 വാർഡുകളിലും ഗ്രാമഹൃദയത്തിൽ കുഞ്ഞൂഞ്ഞ് എന്ന പേരിൽ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. ഓർമ്മയിൽ കുഞ്ഞൂഞ്ഞ് ഉമ്മൻ ചാണ്ടി ചരമവാർഷിക ദിനം കോൺഗ്രസ്സ് കോന്നി മണ്ഡലം കമ്മിറ്റി കാരുണ്യ ദിനമായി ആചരിച്ചു. കോന്നി ഗാന്ധിഭവനിൽ ഓർമ്മയിൽ കുഞ്ഞൂഞ്ഞ് എന്ന പേരിൽ അനുസ്മരണ…

പത്തനംതിട്ട ജില്ലാ നൈപുണ്യ വികസന  കേന്ദ്രം ഓഫീസ് ഉദ്ഘാടനം 20 ന് കോന്നിയില്‍

പത്തനംതിട്ട ജില്ലാ നൈപുണ്യ വികസന  കേന്ദ്രം ഓഫീസ് ഉദ്ഘാടനം 20 ന് കോന്നിയില്‍ കോന്നി: യുവജനതയുടെ തൊഴിൽക്ഷമത വർദ്ധിപ്പിച്ച് മികച്ച അവസരങ്ങൾ  നേടിയെടുക്കാൻ  അവരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന തൊഴിൽ വകുപ്പ് കോന്നിയിൽ തുടങ്ങുന്ന ജില്ലാ നൈപുണ്യ വികസന കേന്ദ്രത്തിന്റെ  ഉദ്ഘാടനം 20 ന് വൈകിട്ട് മൂന്നിന് എലിയറയ്ക്കലിൽ  മന്ത്രി വി. ശിവൻകുട്ടി നിർവ്വഹിക്കുമെന്ന്  അഡ്വ. കെ.യു. ജനീഷ് കുമാർ   എം.എൽ.എ അറിയിച്ചു. സംസ്ഥാനത്തെ ആറാമത്തെ ജില്ലാ നൈപുണ്യ വികസന കേന്ദ്രമാണ് കോന്നിയിൽ ആരംഭിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ…

പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒഴിവ് :അവസാന തീയതി ജൂലൈ 31 വരെ

  വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനവുമായി ബന്ധപ്പെട്ട് കേരള പബ്ലിക് എന്റർപ്രൈസസ് (സെലക്ഷനും റിക്രൂട്ട്മെന്റും) ബോർഡ് മുമ്പാകെ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 31 വരെ നീട്ടി. വിശദാംശങ്ങൾക്ക്:kpesrb.kerala.gov.in…

പത്തനംതിട്ട ജില്ല : പ്രധാന അറിയിപ്പുകള്‍ ( 18/07/2024 )

സൗജന്യപരിശീലനം പത്തനംതിട്ട എസ് ബി ഐ ഗ്രാമീണസ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന സൗജന്യ  ഫോട്ടോഗ്രാഫി, വിഡിയോഗ്രാഫി  പരിശീലന കോഴ്സിലേക്കുള്ള പ്രവേശനം  തുടങ്ങുന്നു. പരിശീലന കാലാവധി 30 ദിവസം. 18 നും 44 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍:0468 2270243 വിദ്യാധനം ധനസഹായ പദ്ധതിയിലേക്ക് അപേക്ഷിക്കാം ബിപിഎല്‍ വിഭാഗത്തില്‍പെട്ട വനിതകള്‍ ഗൃഹനാഥരായ കുടുംബങ്ങളിലെ കുട്ടികള്‍ എന്നിവര്‍ക്ക് വിദ്യാഭ്യാസ ധനസഹായം അനുവദിക്കുന്ന പദ്ധതിയായ വിദ്യാധനം എ കാറ്റഗറി 2024-25 സാമ്പത്തിക വര്‍ഷത്തേക്ക്…

ഗണപതി ക്ഷേത്രത്തിലെ മോഷണം : ഒന്നാം പ്രതി പിടിയിൽ

അടൂർ മങ്ങാട് ഗണപതി ക്ഷേത്രത്തിലെ മോഷണവുമായി ബന്ധപ്പെട്ട് ഒന്നാം പ്രതിയെ അടൂർ പോലീസ് അറസ്റ്റ് ചെയ്തു.കൊല്ലം പട്ടാഴി വടക്കേക്കര താഴത്തു  വടക്ക് ചക്കാലയിൽ വീട്ടിൽ നൗഷാദ് (32) ആണ് പിടിയിലായത്. കഴിഞ്ഞവർഷം നവംബർ 13 രാത്രിയും  പിറ്റേന്ന് പുലർച്ചെക്കുമിടയിലാണ് പ്രതികൾ മോഷണം നടത്തിയത്. നാലമ്പലത്തിൽ കയറി തിടപ്പള്ളിയുടെ പൂട്ട് തകർത്ത മോഷ്ടാക്കൾ, ശ്രീകോവിലിനു മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് 6000 രൂപ കവർന്നു. പിന്നീട്, നാലമ്പലത്തിനടുത്തുള്ള മാനേജരുടെ മുറിയുടെ പൂട്ട് പൊളിച്ചു…

കനത്ത മഴ : വയനാട് ,കണ്ണൂര്‍ ,കാസറഗോഡ് ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു ( 18/07/2024 )

കനത്ത മഴ : വയനാട് ,കണ്ണൂര്‍ ,കാസറഗോഡ് ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു ( 18/07/2024 ) വയനാട്, കണ്ണൂർ ,കാസറഗോഡ് ജില്ലകളില്‍ മഴയുടെ തോത് അതിശക്തമായ മഴയിൽ നിന്നും അതിതീവ്രമായ മഴയിലേക്ക് മാറിയിരിയ്ക്കുന്നു. ഇതിനാല്‍ ഈ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm -ൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely…

error: Content is protected !!