Input your search keywords and press Enter.

Newsdesk

2449 Articles0 Comments

മഴക്കാല മുന്നൊരുക്ക നടപടികള്‍ വകുപ്പുകള്‍ സ്വീകരിക്കണം :സാംക്രമിക രോഗങ്ങള്‍ തടയാന്‍ നടപടി വേണം

മഴക്കാല മുന്നൊരുക്ക നടപടികള്‍ വകുപ്പുകള്‍ സ്വീകരിക്കണം :സാംക്രമിക രോഗങ്ങള്‍ തടയാന്‍ നടപടി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയ ഓറഞ്ച് ബുക്ക് പ്രകാരമുള്ള മുന്നൊരുക്ക നടപടികള്‍ അതത് വകുപ്പുകള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓറഞ്ച് ബുക്കിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. മഴക്കാല മുന്നൊരുക്ക യോഗത്തിന്‍റെ തീരുമാനപ്രകാരം ഇതിനകം നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ ജില്ലാതലത്തില്‍ അവലോകനം ചെയ്യണം. ജില്ലാ ചുമതലയുള്ള മന്ത്രിമാരുടെ നേതൃത്വത്തില്‍ യോഗം ചേരണം.…

അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്കും ആധാറിൽ പേര് ചേർക്കാം

  അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്കും ആധാറിൽ പേര് ചേർക്കാം അഞ്ച് വയസിൽ താഴെയുള്ള നവജാത ശിശുക്കൾക്കും ആധാറിൽ പേര് ചേർക്കാം. പൂജ്യം മുതൽ അഞ്ച് വയസ്സുവരെയുള്ള കുട്ടികളുടെ ആധാർ എൻറോൾമെന്റ് സമയത്ത് അവരുടെ ബയോമെട്രിക്‌സ് (വിരലടയാളം, കൃഷ്ണമണി രേഖ) ശേഖരിക്കില്ല. എന്നാൽ എൻറോൾ ചെയ്യപ്പെടുമ്പോൾ കുട്ടികളുടെ ജനനസർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. പിന്നീട് കുട്ടികളുടെ അഞ്ചാം വയസിലും 15-ാം വയസിലും ബയോമെട്രിക്‌സ് നിർബന്ധമായും പുതുക്കേണ്ടതുണ്ട്. അഞ്ചാം വയസ്സിലെ നിർബന്ധിത ബയോമെട്രിക്‌സ് പുതുക്കൽ…

കുവൈറ്റ് തീപിടിത്തം : മരണപ്പെട്ട അട്ടച്ചാക്കല്‍ ,വള്ളിക്കോട് നിവാസികളുടെ കുടുംബത്തിന് ധനസഹായം കൈമാറി

  കുവൈറ്റിലെ തൊഴിലാളികളുടെ താമസകേന്ദ്രത്തിലുണ്ടായ തീപിടുത്തത്തിൽ മരിച്ച കോന്നിതാഴം അട്ടച്ചാക്കൽ സ്വദേശി സജു വർഗീസിന്റെ കുടുംബത്തിനുള്ള ധനസഹായം ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് സജു വർഗീസിന്റെ ഭാര്യ ബിന്ദു അനു സജുവിന് കൈമാറി . അഡ്വ കെ യു ജനീഷ് കുമാർ എംഎൽഎ, ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു കുവൈറ്റിലെ തൊഴിലാളികളുടെ താമസകേന്ദ്രത്തിലുണ്ടായ തീപിടുത്തത്തിൽ മരിച്ച വള്ളിക്കോട് വാഴമുട്ടം സ്വദേശി…

സീതത്തോട്-ഗുരുനാഥൻമണ്ണ് റോഡ് നിർമ്മാണം: പത്തുമാസം കൊണ്ട് പൂർത്തീകരിക്കും

സീതത്തോട്-ഗുരുനാഥൻമണ്ണ് റോഡ് നിർമ്മാണം: പത്തുമാസം കൊണ്ട് പൂർത്തീകരിക്കും സീതത്തോട് പഞ്ചായത്തിലെ 09,10,11വാർഡുകളിൽ കൂടി കടന്നു പോകുന്ന ഗുരുനാഥൻമണ്ണ് റോഡ് നിർമ്മാണം വേഗത്തിൽ പൂർത്തീകരിക്കാൻ സമയക്രമം നിശ്ചയിച്ചു.സംസ്ഥാനസർക്കാർ ഫണ്ട്‌ ഉപയോഗിച്ചു നിർമ്മിക്കുന്ന റോഡിന്റെ നിർമ്മാണ പുരോഗതി അഡ്വ കെ യു ജനിഷ്കുമാർ എം എൽ എയും ചീഫ് എഞ്ചിനീയറും സന്ദീപ് കെ ജി യും ചേർന്ന് പരിശോധിച്ചു. 10.5കോടി ചിലവഴിച്ചു നിർമ്മിക്കുന്ന റോഡിന്റെ മേൽനോട്ടചുമതല തദ്ദേശസ്വയംഭരണവകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്കാണ് .5മീറ്റർ വീതിയിൽ…

അടവി ഇക്കോ ടൂറിസം തകർക്കാനുള്ള ശ്രമം ഉപേക്ഷിക്കണം : നിവേദനം നൽകി

  കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിന്‍റെ ഭാഗമായ തണ്ണിത്തോട് അടവി ഇക്കോ ടൂറിസം തകർക്കാനുള്ള ശ്രമം ചെറുക്കണം എന്നാവശ്യം ഉന്നയിച്ചു കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിൽ കോന്നി ഡി എഫ് ഒയ്ക്ക് നിവേദനം നൽകി. തദ്ദേശിയരായ നൂറുകണക്കിന് ആളുകൾക്ക് നേരിട്ടും അല്ലാതെയും തൊഴിൽ ലഭിക്കുക എന്ന ഉദ്ദേശത്തോടുകൂടി ഉമ്മൻ ചാണ്ടി ഗവൺമെൻ്റിൻ്റെ കാലത്ത് അടൂർ പ്രകാശ് റവന്യൂ വകുപ്പ് മന്ത്രിയുടെ ചുമതല വഹിക്കുന്ന കാലത്ത് തുടങ്ങിയ വിനോദസഞ്ചാരികളുടെ…

ഭൂരഹിതരായ പട്ടികവര്‍ഗകാര്‍ക്ക് ഭൂമി വാങ്ങി നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു

ഭൂരഹിതരായ പട്ടികവര്‍ഗകാര്‍ക്ക് ഭൂമി വാങ്ങി നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു പത്തനംതിട്ട ജില്ലാ കളക്ടറുടെ ലാന്റ് ബാങ്ക് വഴി ഭൂരഹിതരായ പട്ടികവര്‍ഗകാര്‍ക്ക് ഭൂമി വാങ്ങി നല്‍കുന്നതിനായി ഒരു സെന്റ് ഭൂമി പോലും ഇല്ലാത്ത പട്ടികവര്‍ഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിശ്ചിത അപേക്ഷ ഫോറം പൂരിപ്പിച്ച് ജൂലൈ 20 ന് അകം റാന്നി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ ലഭിക്കണം. അപേക്ഷ ഫോറം റാന്നി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസ്, റാന്നി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ്…

ടെക്നിക്കല്‍ അസിസ്റ്റന്റ് ഒഴിവ് (നിയമനം തിരുവല്ല, അടൂര്‍ ആര്‍ഡിഒ ഓഫീസുകളില്‍)

ടെക്നിക്കല്‍ അസിസ്റ്റന്റ് ഒഴിവ് (നിയമനം തിരുവല്ല, അടൂര്‍ ആര്‍ഡിഒ ഓഫീസുകളില്‍) സാമൂഹ്യനീതി വകുപ്പ് മെയിന്റനന്‍സ് ട്രൈബ്യൂണലുകളായി നോട്ടിഫൈ ചെയ്തിട്ടുള്ള റവന്യൂ ഡിവിഷന്‍ ഓഫീസുകളില്‍ നാഷനല്‍ ട്രസ്റ്റ് ആക്ട് 1999 സംബന്ധിച്ചുള്ള ജില്ലാതല ലോക്കല്‍ ലെവല്‍ കമ്മിറ്റിയുടേയും സംസ്ഥാനത്ത് വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വൃദ്ധസദനങ്ങളുടെയും പ്രവര്‍ത്തനം ഏകോപിപ്പിച്ച് നടപ്പാക്കുന്നതിനായി വകുപ്പ് ഡയറക്ടറുടെ കാര്യാലയവുമായി ലെയ്സണ്‍ വര്‍ക്ക് ചെയ്യുന്നതിന് ജീവനക്കാരെ ആവശ്യമുണ്ട്. തസ്തിക: ടെക്നിക്കല്‍ അസിസ്റ്റന്റ്. ഒഴിവ്: രണ്ട് (നിയമനം തിരുവല്ല, അടൂര്‍…

പത്തനംതിട്ട ജില്ല :സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 05/07/2024 )

ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ പ്രവേശനത്തിന് അപേക്ഷിക്കാം 2024-25 വര്‍ഷത്തെ ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ (ഡിഎല്‍എഡ്) ഗവണ്‍മെന്റ് /എയ്ഡഡ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വെബ്‌സൈറ്റില്‍ നിന്നും ലഭിക്കുന്ന അപേക്ഷാ ഫോറം പൂരിപ്പിച്ച് സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം തപാല്‍ മാര്‍ഗമോ നേരിട്ടോ ജൂലൈ 18 ന് വൈകുന്നേരം അഞ്ചിന് മുമ്പായി പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടറുടെ തിരുവല്ല ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 0469 2600181. ടെക്നിക്കല്‍ അസിസ്റ്റന്റ്…

ജനങ്ങളുമായുള്ള ജീവൽബന്ധം വളരെയേറെ ദുർബലപ്പെട്ടിരിക്കുന്നു: ഡോ. ടി.എം. തോമസ് ഐസക്

    ജനങ്ങളുമായുള്ള ജീവൽബന്ധം വളരെയേറെ ദുർബലപ്പെട്ടിരിക്കുന്നു: ഡോ. ടി.എം. തോമസ് ഐസക് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സി.പി.എം. നേരിട്ട തോല്‍വിയില്‍ വീണ്ടും വിമര്‍ശനവുമായി പത്തനംതിട്ടയിലെ സ്ഥാനാര്‍ഥിയായിരുന്ന കേന്ദ്രകമ്മിറ്റി അംഗം ടി.എം. തോമസ് ഐസക്.ധാർഷ്ട്യത്തോടെയുമുള്ള പെരുമാറ്റം ജനങ്ങളെ പാര്‍ട്ടിയില്‍നിന്ന് അകറ്റുന്നതായി തോമസ് ഐസക്ഫെയ്‌സ്ബുക്കില്‍ കുറിച്ചു.ജനങ്ങളുമായുള്ള ജീവൽബന്ധം വളരെയേറെ ദുർബലപ്പെട്ടു. വീഴ്ച സംഘടനാപരമാണ്. വിശ്വാസ്യതയ്ക്ക് ഇടിവുതട്ടിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.എല്‍.ഡി.എഫ്. വോട്ടര്‍മാരെന്നു കരുതിയ ഒരു വലിയ വിഭാഗം യു.ഡി.എഫിനും ബി.ജെ.പിക്കും വോട്ട് ചെയ്തുവെന്നുള്ളതാണ് തിരഞ്ഞെടുപ്പ്…

സ്വകാര്യബസിലേക്ക് ബൈക്ക് പാഞ്ഞു കയറി യുവാവ് മരിച്ചു

നിര്‍ത്തിയിട്ടിരുന്ന സ്വകാര്യബസിലേക്ക് ബൈക്ക് പാഞ്ഞു കയറി യുവാവ് മരിച്ചു. പത്തനംതിട്ട കൈപ്പട്ടൂര്‍ ചാക്കശ്ശേരിയില്‍ സി ബി അഖില്‍ ( 33 )ആണ് മരിച്ചത് . രാത്രി 7 . 20 ന് കൈപ്പട്ടൂര്‍ കുരിശു കവലയ്ക്ക് സമീപം ആണ് അപകടം നടന്നത് . അടൂരില്‍ നിന്നും പത്തനംതിട്ടയ്ക്ക് വന്ന സ്വകാര്യ ബസ്സ്‌ സ്റ്റോപ്പില്‍ നിര്‍ത്തി ആളെ ഇറക്കുമ്പോള്‍ ഇറക്കം ഇറങ്ങി വന്ന ബൈക്ക് ആണ് ബസ്സില്‍ ഇടിച്ചു കയറിയത് .…

error: Content is protected !!