Input your search keywords and press Enter.

Newsdesk

2449 Articles0 Comments

കൂറുമാറ്റം: ആറ് ഗ്രാമപഞ്ചായത്ത് അംഗങ്ങളെ അയോഗ്യരാക്കി

കൂറുമാറ്റം: ആറ് ഗ്രാമപഞ്ചായത്ത് അംഗങ്ങളെ അയോഗ്യരാക്കി കാസർകോട് ഈസ്റ്റ് എളേരി, എറണാകുളം പൈങ്ങോട്ടൂർ, പാലക്കാട് പുതൂർ ഗ്രാമപഞ്ചായത്തുകളിലെ ആറ് അംഗങ്ങളെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ കൂറുമാറ്റനിരോധന നിയമപ്രകാരം അയോഗ്യരാക്കി. ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് അംഗം ജിജി തോമസ് തച്ചാർകുടിയിൽ, 14-ാം വാർഡിലെ ജിജി പുതിയപറമ്പിൽ, 10-ാം വാർഡിലെ വിനീത് (ലാലു) തെങ്ങുംപള്ളിൽ, മൂന്നാം വാർഡിലെ ഡെറ്റി ഫ്രാൻസിസ് എന്നിവരെയാണ് അയോഗ്യരാക്കിയത്. 2020 ഡിസംബർ 30 ന്…

സിക്ക വൈറസ്: സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം

സിക്ക വൈറസ്: സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം മഹാരാഷ്ട്രയിൽ നിന്ന് സിക്ക വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തത് കണക്കിലെടുത്ത്, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിൻ്റെ ഹെൽത്ത് സർവീസസ് ഡയറക്ടർ ജനറൽ (ഡിജിഎച്ച്എസ്)ഡോ. അതുൽ ഗോയൽ,രാജ്യത്തെ വൈറസ് സാഹചര്യം മുൻനിർത്തി സിക്കക്കെതിരെ നിരന്തര ജാഗ്രത പാലിക്കണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. രോഗബാധിതയായ ഗർഭിണിയുടെ ഗർഭസ്ഥ ശിശുവിന്റെ മസ്തിഷ്ക വളർച്ച, നാഡീ സംബന്ധമായ വളർച്ച എന്നിവയുമായി സിക്ക ബന്ധപ്പെട്ടിരിക്കുന്നു.അതിനാൽ സൂക്ഷ്മ നിരീക്ഷണം നടത്താൻ ഡോക്ടർമാരെ അറിയിക്കാൻ…

കോന്നി ചെങ്ങറയിലെ അനധികൃത പാറഖനനം അവസാനിപ്പിക്കണം

  കോന്നി ചെങ്ങറയിലെ അനധികൃത പാറഖനനം അവസാനിപ്പിക്കണം കോന്നി ചെങ്ങറ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അനധികൃത പാറ ഖനനം അവസാനിപ്പിക്കണമെന്ന് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. വളവും കയറ്റിറക്കവുമുളള അട്ടച്ചാക്കൽ – ചെങ്ങറ റോഡിലൂടെ അമിത ലോഡുമായാണ് പാറ വണ്ടികൾ പോകുന്നത്. അനുവദനീയമായ അളവിൽ കുടുതൽ പാറ സുരക്ഷിത മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ലോഡുകടത്തുന്നത്. താരതമേന്യ വീതി കുറഞ്ഞ റോഡിൽ സ്കൂൾ ബസ്സുകളുൾപ്പടെ യാത്രാ ദുരിതം അനുഭവിക്കുകയാണ്. പ്രതിഷേധിക്കുന്നവരെ കള്ളക്കേസിൽ കുടുക്കാൻ പോലീസ് സഹായം…

കരിയര്‍ ഗൈഡന്‍സ് ശില്‍പ്പശാല സംഘടിപ്പിച്ചു

  പത്തനംതിട്ട ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിലുള്ള കരിയര്‍ ഗൈഡന്‍സ് ശില്‍പ്പശാല പെരിങ്ങനാട് ടി.എം.ജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ല പഞ്ചായത്ത് അംഗം ജി. ശ്രീനാദേവിക്കുഞ്ഞമ്മ ഉദ്ഘാടനം ചെയ്തു . ശിശുക്ഷേമസമിതി ജില്ലാ ജോയിന്റ് സെക്രട്ടറി സലിം പി. ചാക്കോ ഉദ്ഘാടന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു . ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി ജി. പൊന്നമ്മ , പ്രിന്‍സിപ്പല്‍ സുമിനാ കെ. ജോര്‍ജ്ജ് , ഹെഡ്മാസ്റ്റര്‍ കെ. കൃഷ്ണകുമാര്‍, പി.റ്റി.എ…

പത്തനംതിട്ട ജില്ല :സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 03/07/2024 )

ഡിപ്ലോമ സ്‌പോട്ട് അഡ്മിഷന്‍  ജൂലൈ എട്ടിന് വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളജില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക് എഞ്ചിനീയറിംഗ്, സിവില്‍ എഞ്ചിനീയറിംഗ് എന്നീ ഡിപ്ലോമ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേയ്ക്കുള്ള ലാറ്ററല്‍ എന്‍ട്രി (രണ്ടാം വര്‍ഷത്തിലേക്ക്) സ്‌പോട്ട് അഡ്മിഷന്‍ ജൂലൈ എട്ടിനു നടത്തും. അന്നേദിവസം രാവിലെ ഒന്‍പത് മുതല്‍ 10:30 വരെ കോളജില്‍ എത്തിച്ചേരുന്നവരുടെ റാങ്ക് അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പുതുതായി അപേക്ഷ സമര്‍പ്പിച്ചവര്‍ക്കും നിലവില്‍ ലാറ്ററല്‍ എന്‍ട്രി റാങ്ക് ലിസ്റ്റില്‍…

നിര്‍ത്തിവെച്ച ഗ്രാമീണ സര്‍വീസുകള്‍ പുനരാരംഭിക്കും :ഡെപ്യൂട്ടി സ്പീക്കര്‍ ഗതാഗത മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു

അടൂര്‍ പന്തളം ഡിപ്പോകളില്‍ ദീര്‍ഘനാളുകളായി നിര്‍ത്തിവച്ചിരുന്ന ഗ്രാമീണ ഓര്‍ഡിനറി സര്‍വീസുകളുടെ ഫീസിബിലിറ്റി ബോധ്യപ്പെട്ട് സാധ്യമാക്കാവുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അടൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോ, പന്തളം ഓപ്പറേറ്റിങ് സെന്റര്‍ എന്നിവയുടെ അടിസ്ഥാന വികസനവുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി സ്പീക്കറുടെ ആവശ്യാനുസരണം അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ അധ്യക്ഷതയില്‍ മന്ത്രിയുടെ നിയമസഭാ ചേമ്പറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്. നിര്‍ത്തിവെച്ച പന്തളം പെരുമണ്‍ സര്‍വീസിനെ അടൂര്‍…

പ്രകൃതിക്കുമേൽ മനുഷ്യാധിനിവേശത്തിന്‍റെ അപായസൂചന

  പ്രകൃതിക്കുമേൽ മനുഷ്യാധിനിവേശത്തിന്റെ അപായസൂചന നൽകി ‘മയിൽപ്പീലി’ പരിസ്ഥിതി ചലച്ചിത്രമേളയ്ക്ക് തുടക്കം പ്രകൃതിക്കുമേൽ മനുഷ്യാധിനിവേശത്തിന്റെ അപായസൂചന നൽകി വനംവകുപ്പ് സംഘടിപ്പിച്ച രാജ്യാന്തര പരിസ്ഥിതി ചലച്ചിത്രോത്സവത്തിന് തുടക്കം. പശ്ചിമഘട്ടത്തിലെ വംശനാശഭീഷണി നേരിടുന്ന പന്നിമൂക്കൻ തവളകളുടെ കഥപറയന്ന ‘മാലി’ എന്ന 11 മിനുറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററി ചിത്രത്തോടെയാണ് പി ടി പി നഗറിലെ ഫോറസ്റ്റ് കോംപ്ലക്‌സിൽ ആരംഭിച്ച മേളയ്ക്ക് തിരിതെളിഞ്ഞത്. തമിഴ്‌നാട് സ്വദേശിയായ ഉമ എന്ന വീട്ടമ്മ നീന്തൽ പഠിച്ച് ചിത്രീകരിച്ച കോറൽ…

ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത ( 03/07/2024 )

ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത ( 03/07/2024 ) കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും; മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു Thunderstorm with moderate rainfall &…

തിക്കും തിരക്കും : സ്ത്രീകളും കുട്ടികളുമടക്കം 120 മരണം

തിക്കും തിരക്കും : സ്ത്രീകളും കുട്ടികളുമടക്കം 120 മരണം ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ മതപരമായ ചടങ്ങിനിടെയുണ്ടായ തിക്കിലുംതിരക്കിലും വൻ ദുരന്തം.സ്ത്രീകളും കുട്ടികളുമടക്കം 120 മരണം. നിരവധി ആളുകള്‍ക്ക് ഗുരുതര പരിക്ക് ഉണ്ട് . മരണ സംഖ്യ ഉയര്‍ന്നേക്കും . ഹാഥ്‌റസ് ജില്ലയിലെ സിക്കന്ദ്ര റാവു പ്രദേശത്തുള്ള രതി ഭാന്‍പൂര്‍ ഗ്രാമത്തില്‍ പ്രത്യേകം തയ്യാറാക്കിയ കൂടാരത്തില്‍ ഒരു മതപ്രഭാഷകന്‍ തന്റെ അനുയായികളെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് സംഭവം.കനത്ത ചൂടിനിടെയായിരുന്നു പരിപാടി. തിരക്ക് കാരണം ആളുകള്‍ക്ക്…

error: Content is protected !!