Input your search keywords and press Enter.

Newsdesk

2449 Articles0 Comments

ജൂലൈ 3: ഭാരത ക്രൈസ്‌തവ ദിനാചരണം കോന്നിയിൽ നടക്കും

  പത്തനംതിട്ട: ഇന്ത്യയുടെ വിവിധ തലങ്ങളിലെ ക്രൈസ്‌തവ സംഭാവനകളെക്കുറിച്ച് ഓർക്കുന്നതിനായി സെൻ്റ് തോമസ് ദിനമായ ജൂലൈ 3 രാജ്യവ്യാപകമായി ഭാരത ക്രൈസ്‌തവ ദിനമായി ആചരിക്കുന്നു. നാഷണൽ ക്രിസ്ത്യൻ മൂവ്‌മെൻ്റ് ഫോർ ജസ്റ്റീസിൻ്റെ നേത്യത്വത്തിൽ കോന്നി ഊട്ടുപാറ സെൻ്റ് ജോർജ് ഹൈസ്ക്കൂൾ ഓഡിറ്റോറിയത്തിൽ ജൂലൈ 3 ബുധനാഴ്‌ച വൈകിട്ട് 4.30 ന് നടക്കുന്ന സമ്മേളനം അഭി. കുര്യാക്കോസ് മാർ ക്ലിമ്മീസ് വലിയ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. എന്‍ സി എം ഐ…

കോന്നിയില്‍ നിയമ ബോധവൽക്കരണ ക്ലാസ്സും റാലിയും സംഘടിപ്പിച്ചു

    രാജ്യത്ത് നിലവിൽ വന്ന പുതിയ നിയമങ്ങളായ ഭാരതീയ ന്യായ സംഹിത,ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധീനിയം എന്നിവ സംബന്ധിച്ച ബോധവൽക്കരണ ക്ലാസ്സ് കോന്നി പോലീസ് കോന്നി ഗവണ്മെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ എസ് പി സി യൂണിറ്റുമായി ചേർന്നു സംഘടിപ്പിച്ചു. കോന്നി ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് പി നിയാസ്, കോന്നി പോലീസ് ഇൻസ്പെക്ടർ ആർ രതീഷ് , സബ്ബ് ഇൻസ്പെക്ടർ എസ് ഷമീർ…

ഹെൽമെറ്റില്ല,ബൈക്കിൽ 3 പേരും : പുതിയ നിയമപ്രകാരം പോലീസ് കേസ്സെടുത്തു

ഹെൽമെറ്റില്ല,ബൈക്കിൽ 3 പേരും : പുതിയ നിയമപ്രകാരം പോലീസ് കേസ്സെടുത്തു പുതുതായി നിലവിൽ വന്ന ഭാരതീയ ന്യായസംഹിത പ്രകാരമുള്ള സംസ്ഥാനത്തെ ആദ്യത്തെ എഫ് ഐ ആർ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തു. ഇന്നു വെളുപ്പിന് 12:20 ന് ആണ് കേസ് രജിസ്റ്റർ ചെയ്തത്. അശ്രദ്ധമായും മനുഷ്യജീവന് അപകടം വരുത്തുന്ന രീതിയിലും ഇരുചക്രവാഹനം ഓടിച്ചതിന് കൊണ്ടോട്ടി പോലീസ് സ്വമേധയയാണ് കേസ് രജിസ്റ്റർ ചെയ്തത്. ഭാരതീയ ന്യായസംഹിത 2023…

പത്തനംതിട്ട ജില്ല :ഇന്നത്തെ സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 01/07/2024 )

ലേലം പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ അധികാര പരിധിയിലുള്ള പത്തനംതിട്ട പോലീസ് സ്റ്റേഷന്‍ പരിസരത്ത് സ്ഥിതി ചെയ്യുന്ന പഴയ പോലീസ് ക്വാര്‍ട്ടേഴ്സുകള്‍ ജൂലൈ 17 ന് രാവിലെ 11 ന് പത്തനംതിട്ട ഡിവൈഎസ്പി ഓഫീസ് പരിസരത്ത് ലേലം ചെയ്യും. ദര്‍ഘാസ് നേരിട്ടോ തപാല്‍ മാര്‍ഗമോ, നിരതദ്രവ്യം പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ പേരില്‍ അടച്ചതിന്റെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം ജൂലൈ 15 ന് വൈകിട്ട് അഞ്ചുവരെ പത്തനംതിട്ട പോലീസ് സ്റ്റേഷനില്‍…

സംസ്ഥാനത്ത് ആദ്യമായി കുടുംബശ്രീയുടെ പാലിയേറ്റീവ് കെയര്‍ പദ്ധതി

  കിടപ്പ് രോഗികള്‍ക്ക് ആശ്വാസമായി കുടുംബശ്രീ വാര്‍ഡ്‌ തലത്തില്‍ ആരംഭിച്ച പാലിയേറ്റീവ് കെയര്‍ പദ്ധതി മാതൃകാപരമെന്ന് ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ പറഞ്ഞു. പത്തനംതിട്ട കോന്നി പ്രമാടം ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡ് എഡിഎസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച പാലിയേറ്റിവ് കെയറിന്റെ ഉദ്ഘാടനം ഇളകൊള്ളൂര്‍ സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ആദ്യമായാണ് കുടുംബശ്രീ ഇത്തരത്തില്‍ ഒരു പദ്ധതി ആരംഭിക്കുന്നത്. ശയ്യാവലംബരായവരെ ശ്രുശൂഷിക്കുന്നവര്‍ അവരുടെ സാഹചര്യം മനസിലാക്കി…

എം.ബി.എ: കെ മാറ്റ് – 2024 ഉത്തരസൂചിക പ്രസിദ്ധീകരിച്ചു

  സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും വിവിധ കേന്ദ്രങ്ങളിൽ ജൂൺ 30 ന് നടത്തിയ ഈ അധ്യയന വർഷത്തെ എം.ബി.എ പ്രവേശനത്തിനുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയുടെ ഉത്തര സൂചിക പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ഉത്തര സൂചികകൾ സംബന്ധിച്ച് ആക്ഷേപമുള്ള അപേക്ഷകർക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിലുള്ള കാൻഡിഡേറ്റ് പോർട്ടലിലെ ആൻസർ കീ ചലഞ്ച് എന്ന മെനുവിലൂടെ പരാതികൾ സമർപ്പിക്കാം. ആക്ഷേപമുന്നയിക്കുന്ന ഓരോ ചോദ്യത്തിനും 100 രൂപ…

ഉല്ലാസയാത്ര: മലവെള്ളപ്പാച്ചിലില്‍പ്പെട്ട് കാണാതായവരുടെ മൃതദേഹം കണ്ടെത്തി

ഉല്ലാസയാത്ര: മലവെള്ളപ്പാച്ചിലില്‍പ്പെട്ട് കാണാതായവരുടെ മൃതദേഹം കണ്ടെത്തി മഹാരാഷ്ട്രയിലെ പുണെ ലോണാവാലയില്‍ മലവെള്ളപ്പാച്ചിലില്‍പ്പെട്ട് കാണാതായ രണ്ട് കുട്ടികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി.പുണെ സയ്യിദ്‌നഗറിലെ ഒന്‍പതുവയസ്സുകാരി മറിയ അന്‍സാരിയുടെ മൃതദേഹമാണ് തിങ്കളാഴ്ച നടത്തിയ തിരച്ചിലില്‍ കണ്ടെടുത്തത്. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. കാണാതായ നാലുവയസ്സുകാരന്‍ അദ്‌നാന്‍ അന്‍സാരിക്കായി തിരച്ചില്‍ തുടരുകയാണ്. വെള്ളച്ചാട്ടത്തിലിറങ്ങിയ കുടുംബം അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലില്‍പ്പെടുകയായിരുന്നു.ഒഴുക്കില്‍പ്പെട്ടവരില്‍ ഒരു യുവതിയുടെയും രണ്ട് പെണ്‍കുട്ടികളുടെയും മൃതദേഹങ്ങള്‍ കഴിഞ്ഞദിവസം കണ്ടെത്തി.പുണെ സയ്യിദ് നഗറിലെ ഷാഹിസ്ത ലിയാഖത്ത്…

അമ്മ :മോഹന്‍ലാല്‍ പ്രസിഡന്റ്, സിദ്ധിഖ് ജനറല്‍ സെക്രട്ടറി

അമ്മ :മോഹന്‍ലാല്‍ പ്രസിഡന്റ്, സിദ്ധിഖ് ജനറല്‍ സെക്രട്ടറി അഭിനേതാക്കളുടെ സംഘടനയായ അമ്മയ്ക്ക് പുതിയ നേതൃത്വം. കൊച്ചിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സിദ്ധിഖ് ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.മൂന്നാം തവണയും പ്രസിഡന്റായി മോഹന്‍ലാല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു ഇടവേള ബാബു ഒഴിഞ്ഞതോടെയാണ് അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നത്. കുക്കു പരമേശ്വരന്‍, ഉണ്ണി ശിവപാല്‍ എന്നിവര്‍ സിദ്ധിഖിനെതിരെ മത്സരിച്ചെങ്കിലും ഔദ്യോഗിക പക്ഷത്തിന്റെ പിന്തുണയോടെ സിദ്ധിഖ് വിജയിക്കുകയായിരുന്നു. ജഗദീഷും ജയന്‍ ചേര്‍ത്തലയുമാണ് വൈസ് പ്രസിഡന്റുമാര്‍. അനൂപ്…

ഇന്ത്യന്‍ ടീമിന് 125 കോടി രൂപ പാരിതോഷികം: ബിസിസിഐ

ഇന്ത്യന്‍ ടീമിന് 125 കോടി രൂപ പാരിതോഷികം: ബിസിസിഐ ടി20 ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപയാണ് ടീമിന് ബിസിസിഐ പാരിതോഷികമായി പ്രഖ്യാപിച്ചത്. ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് പ്രഖ്യാപനം നടത്തിയത്.താരങ്ങള്‍ക്കും പരിശീലകര്‍ക്കും സപ്പോട്ടിങ് സ്റ്റാഫിനും അഭിനന്ദനങ്ങളും അദ്ദേഹം അറിയിച്ചു.ശനിയാഴ്ച നടന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ടി20 ലോകകപ്പില്‍ മുത്തമിട്ടത് .ഇന്ത്യയുടെ രണ്ടാം ടി20 ലോകകപ്പ് വിജയമാണിത്. 2007-ലാണ്…

സീതത്തോട് ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണം എട്ടു മാസം കൊണ്ട് പൂർത്തീകരിക്കും

സീതത്തോട് ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണം എട്ടു മാസം കൊണ്ട് പൂർത്തീകരിക്കും. നാലുനിലകളിലായി 24000 സ്ക്വയർഫീറ്റിൽ മാർക്കറ്റ് ജംഗ്ഷനിൽ പഞ്ചായത്ത്‌ നിർമ്മിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സിന്റെ നിർമ്മാണം സംസ്ഥാന ഭവന നിർമ്മാണ ബോർഡ് ആണ് നടത്തുന്നത്. നിർമ്മാണ പുരോഗതി അഡ്വ കെ യു ജനിഷ്കുമാർ എം എൽ എ യുടെ നേതൃത്വത്തിൽ വിലയിരുത്തി. സീതത്തോട് മാർക്കറ്റ് ജംഗ്ഷനിൽ പഞ്ചായത്ത് വക സ്ഥലത്താണ് നിർമ്മാണം ആരംഭിച്ചിരിക്കുന്നത് 44 വ്യാപാര സ്റ്റാളുകൾ, ആധുനിക ഭക്ഷണശാല, കോൺഫറൻസ്…

error: Content is protected !!