Input your search keywords and press Enter.

Newsdesk

2449 Articles0 Comments

കനത്ത മഴ: വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു

ഓറഞ്ച് അലർട്ട് 26-06-2024: പത്തനംതിട്ട, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് 27-06-2024: വയനാട്, കണ്ണൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. മഞ്ഞ അലർട്ട് 26-06-2024: ആലപ്പുഴ,…

പ്രളയ മുന്നറിയിപ്പ് : പമ്പ ,അച്ചൻകോവിൽ, മണിമല,തൊടുപുഴ നദി : ഓറഞ്ച്,മഞ്ഞ അലർട്ട്

  ഓറഞ്ച് അലർട്ട്; പത്തനംതിട്ട ജില്ലയിലെ മാടമൺ സ്റ്റേഷൻ (പമ്പ നദി), കല്ലൂപ്പാറ സ്റ്റേഷൻ (മണിമല നദി) എന്നിവിടങ്ങളിൽ ഇന്ന് ഓറഞ്ച് അലർട്ട് കേന്ദ്ര ജല കമ്മീഷൻ (CWC) പ്രഖ്യാപിച്ചിരിയ്ക്കുന്നു. മഞ്ഞ അലർട്ട് : പത്തനംതിട്ട ജില്ലയിലെ തുമ്പമൺ സ്റ്റേഷൻ (അച്ചൻകോവിൽ നദി), കോട്ടയം ജില്ലയിലെ പുല്ലാക്കയർ സ്റ്റേഷൻ (മണിമല നദി) ,ഇടുക്കി ജില്ലയിലെ മണക്കാട് സ്റ്റേഷൻ (തൊടുപുഴ നദി) ഇന്ന് മഞ്ഞ അലർട്ട് കേന്ദ്ര ജല കമ്മീഷൻ (CWC)…

മഴ: കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി (26/06/2024 )

മഴ: കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി (26/06/2024 ) മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി. അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ജില്ലാ കളക്ടര്‍ വി. വിഗ്‌നേശ്വരി അവധി പ്രഖ്യാപിച്ചത്.…

അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണം

അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണം അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധദിനാചരണത്തോട് അനുബന്ധിച്ച് എക്സൈസ് വകുപ്പിന്റെയും, വിമുക്തി മിഷന്റെയും നേതൃത്വത്തിൽ ബോധവത്കരണ പരിപാടികൾ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കും. പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം എസ്.എം.വി ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തൽ 26ന് രാവിലെ 11ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നിർവഹിക്കും. അഡ്വ. ആന്റണി രാജു എം.എൽ.എ അധ്യക്ഷത വഹിക്കും. സാമൂഹിക സാംസ്കാരിക മേഖലകളിലെ വിശിഷ്ട വ്യക്തികൾ പങ്കെടുക്കും.…

ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത : കേന്ദ്ര കാലാവസ്ഥ വകുപ്പ്

ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത : കേന്ദ്ര കാലാവസ്ഥ വകുപ്പ് അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും; മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.…

ശക്തമായ മഴ: ദേവികുളത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ( 26/06/2024 )

ശക്തമായ മഴ: ദേവികുളത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ( 26/06/2024 ) ശക്തമായ മഴയ്ക്കും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിന്റെ പശ്ചാത്തലത്തില്‍ മൂന്നാറില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ ദേവികുളം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച( 26/06/2024 ) അവധി പ്രഖ്യാപിച്ചു . ഇടുക്കിയിൽ രാത്രി യാത്ര നിരോധിച്ചു കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിലാകെ രാത്രി യാത്ര ഇന്നുമുതൽ നിരോധിച്ചു. രാത്രി 7 മുതൽ രാവിലെ…

യു ഡി എഫ് നേതൃത്വത്തില്‍ അരുവാപ്പുലം പഞ്ചായത്തിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി

കോന്നി അരുവാപ്പുലം ഗ്രാമ പഞ്ചായത്തിൽ നടത്തിയ അങ്കണവാടി വർക്കർ – ഹെൽപ്പർ തസ്തികയിൽ നടത്തിയ അഴിമതിയും അർഹരായവരെ ഒഴിവാക്കി പാർട്ടി കുടുംബത്തിലെ ആൾക്കാരെ ഉൾപെടുത്തിയ നടപടി പിൻവലിക്കണമെന്ന് ഡി സി സി വൈ: പ്രസിഡൻ്റ റോബിൻ പീറ്റർ ആവശ്യപ്പെട്ടു . യു ഡി എഫ് അരുവാപ്പുലം മണ്ഡലം കമ്മറ്റി പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു റോബിന്‍ പീറ്റര്‍ . യു ഡി എഫ് മണ്ഡലം ചെയർമാൻ…

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 25/06/2024 )

ഉദ്യോഗസ്ഥര്‍ ഹാജരാകണം ജില്ലയില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ള സാഹചര്യത്തില്‍ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങള്‍ എന്നിവയിലുള്ള ദുരന്ത സാധ്യതകള്‍ നിലനില്‍ക്കുന്നതിനാലും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളും മറ്റു അനുബന്ധ പ്രവര്‍ത്തനളും സുഗമമായും സമയബന്ധിതമായും നിര്‍വഹിക്കുന്നതിനും ജൂണ്‍ 30 വരെ ജില്ലയിലെ എല്ലാ ജില്ലാതല വകുപ്പ് ഉദ്യോഗസ്ഥരും ഓഫീസില്‍ ഹാജരക്കേണ്ടതും, തങ്ങളുടെ പരിധിയിലുള്ള എല്ലാ വകുപ്പുകളുടെയും, പ്രാദേശിക അതോറിറ്റികളുടെയും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും മുഴുവന്‍…

അതിശക്തമായ മഴയ്ക്ക് സാധ്യത: പത്തനംതിട്ട ജില്ലയിലെ എല്ലാ ഉദ്യോഗസ്ഥരും ജൂണ്‍ 30 വരെ ഹാജരാകണം

അതിശക്തമായ മഴയ്ക്ക് സാധ്യത: പത്തനംതിട്ട ജില്ലയിലെ എല്ലാ ഉദ്യോഗസ്ഥരും ജൂണ്‍ 30 വരെ ഹാജരാകണം ജില്ലയില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ള സാഹചര്യത്തില്‍ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങള്‍ എന്നിവയിലുള്ള ദുരന്ത സാധ്യതകള്‍ നിലനില്‍ക്കുന്നതിനാലും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളും മറ്റു അനുബന്ധ പ്രവര്‍ത്തനങ്ങളും സുഗമമായും സമയബന്ധിതമായും നിര്‍വഹിക്കുന്നതിനും ജൂണ്‍ 30 വരെ ജില്ലയിലെ എല്ലാ ജില്ലാതല വകുപ്പ് ഉദ്യോഗസ്ഥരും ഓഫീസില്‍ ഹാജരക്കേണ്ടതും,…

അടിയന്തര സാഹചര്യങ്ങള്‍:ദേശീയ ദുരന്തനിവാരണ സേന പത്തനംതിട്ടയില്‍

അടിയന്തര സാഹചര്യങ്ങള്‍:ദേശീയ ദുരന്തനിവാരണ സേന പത്തനംതിട്ടയില്‍ അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനായി 35 അംഗ ദേശീയ ദുരന്തനിവാരണ സേന ( എന്‍ ഡി ആര്‍ എഫ് ) പത്തനംതിട്ടയില്‍ എത്തിച്ചേര്‍ന്നു. ടീം കമാണ്ടര്‍ വൈ. പ്രതീഷിന്റെ നേതൃത്വത്തില്‍ എന്‍ഡിആര്‍എഫ് ആരക്കോണം നാലാം ബറ്റാലിയനിലെ അംഗങ്ങളാണ് തിരുവല്ലയില്‍ എത്തിച്ചേര്‍ന്നത്. കഴിഞ്ഞ കാലഘട്ടങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടായ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സാഹചര്യങ്ങള്‍ വിലയിരുത്താനും ജിയോളജി വകുപ്പുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ പഠിക്കാനുമാണ് സേന ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി…

error: Content is protected !!