ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മെയ് മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു. ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു. മരുന്നിന്റെ പേര്, ഉല്പാദകർ, ബാച്ച്…
കോന്നി മുറിഞ്ഞകല്ലില്‍ കെ എസ് ആർ ടി സി കണ്ണൂർ സൂപ്പർ ഫാസ്റ്റ് ബസ് അപകടത്തില്‍പ്പെട്ടു.ആർക്കും പരിക്കില്ല . കനത്ത മഴ സമയത്ത് വന്ന ബസ്സ് ആണ് നിയന്ത്രണം വിട്ടു സമീപത്തെ പോസ്റ്റില്‍ ഇടിച്ചു നിന്നത് . ഏറെ നേരം ഗതാഗത തടസം ഉണ്ടായി .ബസ്സിലെ യാത്രികര്‍ സുരക്ഷിതര്‍ ആണ് . പുനലൂര്‍ മൂവാറ്റുപുഴ റോഡ് പണികള്‍ കഴിഞ്ഞതോടെ അമിത വേഗതയില്‍ ആണ് വാഹനങ്ങള്‍ കടന്നു പോകുന്നത് .മഴയുള്ളപ്പോള്‍ ബ്രേക്ക്…
30 രൂപ തക്കാളി പഴത്തിന് പത്തനംതിട്ടയില്‍ 120 രൂപ കിലോ മുപ്പതു രൂപ മാത്രം വിലയുണ്ടായിരുന്ന തക്കാളി പഴത്തിന് മാത്രം പത്തനംതിട്ട ജില്ലയില്‍ 120 രൂപ വിലയെത്തി . അന്യ സംസ്ഥാനത്തെ മഴയും വെള്ളപ്പൊക്കവും മൂലം തക്കാളി തൈകള്‍ മൂട് ചീഞ്ഞു പോയതിനാല്‍ നിലവില്‍ പരിപാലിച്ചു വരുന്ന തക്കാളി കിലോ അറുപത് രൂപയ്ക്ക് ആണ് മൊത്ത വിതരണക്കാര്‍ എടുക്കുന്നത് .ഇത് ചെറുകിട വില്പന കേന്ദ്രത്തില്‍ എത്തുമ്പോള്‍ 120 രൂപ വിലയ്ക്ക്…
വീടുകളില്‍ കവർച്ച നടത്തിയ രണ്ടുപേർ പിടിയിൽ തിരുവനന്തപുരം തിരുവല്ലത്തും പാച്ചല്ലുരിലും വീടുകളുടെ മുൻവാതിൽ കുത്തിത്തുറന്ന് മോഷണം നടത്തിയ രണ്ടുപേർ അറസ്റ്റിൽ.വെഞ്ഞാറമൂട് സ്വദേശി കൊച്ചു ഷിബു എന്ന ഷിബു (42), നെടുമങ്ങാട് സ്വദേശി വാൾ ഗോപു എന്ന ഗോപു(42) എന്നിവരാണ് അറസ്റ്റിലായത്.നാലുവീടുകളിലായിരുന്നു ഇരുവരും ചേർന്ന് മോഷണം നടത്തിയത്.സ്വർണം ഉൾപ്പെടെ സംഘം മോഷ്ടിച്ചിരുന്നു. ആളിലാത്ത വീട്ടിൽക്കയറി സി.സി.ടി.വി. ക്യാമറകൾ മോഷ്ടിച്ച കേസിലാണ് ഇവർ പിടിയിലാകുന്നത്. ഇവിടെ നിന്നും ലഭിച്ച പ്രതികളുടെ വിരലടയാളം കേന്ദ്രീകരിച്ച്…
സ്‌കോൾ-കേരള പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു സ്കോൾ-കേരള മുഖേനെയുള്ള ഹയർ സെക്കണ്ടറി കോഴ്‌സുകളിൽ, 2024-26 ബാച്ചിലേക്ക് ഓപ്പൺ റഗുലർ, പ്രൈവറ്റ് രജിസ്‌ട്രേഷൻ, സ്‌പെഷ്യൽ കാറ്റഗറി (പാർട്ട് III) വിഭാഗങ്ങളിൽ ഒന്നാം വർഷ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സിയിൽ ഉപരിപഠന യോഗ്യതയോ സർക്കാർ അംഗീകൃത തത്തുല്യ കോഴ്സിൽ ഉപരിപഠന യോഗ്യതയോ നേടിയവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി ഇല്ല. ജൂൺ 25 മുതൽ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിക്കും. പിഴ കൂടാതെ ജൂലൈ…
ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും 26 മുതല്‍ പത്തനംതിട്ട ജില്ലയിലെ വനം വന്യജീവി വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (കാറ്റഗറി നം. 027/2022, 029/2022, 030/2022) തസ്തികയുടെ 16.01.2024 ല്‍ നിലവില്‍ വന്ന ചുരുക്കപട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി കൊടുമണ്‍ ഇഎംഎസ് സ്റ്റേഡിയത്തില്‍ ജൂണ്‍ 26, 27, 28, ജൂലൈ ഒന്ന് തീയതികളില്‍ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും. ഫോണ്‍ : 0468 2222665. കമ്മ്യൂണല്‍ ഹാര്‍മണിയോഗം ജില്ലാതല കമ്മ്യൂണല്‍…
സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ : മസ്റ്ററിംഗ് അക്ഷയ കേന്ദ്രങ്ങളിലൂടെ 2023 ഡിസംബര്‍ 31 വരെയുള്ള സാമൂഹ്യ സുരക്ഷ / ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ജൂണ്‍ 25 മുതല്‍ ഓഗസ്റ്റ് 24 വരെ അക്ഷയ കേന്ദ്രങ്ങളിലൂടെ മസ്റ്ററിംഗ് നടത്താനുള്ള സൗകര്യം ലഭിക്കും. അക്ഷയ കേന്ദ്രങ്ങളില്‍ നേരിട്ടെത്തി മസ്റ്ററിംഗ് നടത്തുന്ന ഗുണഭോക്താക്കള്‍ 30 രൂപ ഫീസ് അടയ്ക്കണം. കിടപ്പു രോഗികളുടെ വീട്ടിലെത്തി അക്ഷയ സംരംഭകര്‍ മസ്റ്ററിംഗ് നടത്തുന്നതിന് 50 രൂപയുമാണ് ഫീസ്.…
നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം : കെ.എസ്.യു ( 25/06/2024 ) പ്ലസ് വൺ സീറ്റുമായി ബന്ധപ്പെട്ട സമരത്തിലെ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെ.എസ്.യു.ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബന്ദിന് ആഹ്വാനം ചെയ്യുന്നതായി കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ വാർത്താകുറിപ്പിൽ അറിയിച്ചു. പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചിട്ടും സീറ്റ് പ്രതിസന്ധി പരിഹരിക്കാതെ വിദ്യാർത്ഥികളെ വഞ്ചിക്കുന്ന നിലപാട് തുടരുകയും,…
ഭീതി പരത്തിയ കടുവ: വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലായി വയനാട് കേണിച്ചിറയില്‍ വളര്‍ത്തുമൃഗങ്ങളെ കൊന്ന കടുവ കൂട്ടിലായി. താഴെ കിഴക്കേല്‍ സാബു എന്നയാളുടെ വീട്ടുപറമ്പില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് ഒരു ഗ്രാമത്തെയാകെ ഭീതിയിലാഴ്ത്തിയ കടുവ അകപ്പെട്ടത്. പശുക്കളെ കൊന്ന വീട്ടിലെ തൊഴുത്തില്‍ രാത്രിയോടെ കടുവ വീണ്ടുമെത്തുകയായിരുന്നു.തോല്‍പ്പെട്ടി 17 എന്ന് പേരിട്ടിരിക്കുന്ന കടുവയാണ്വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലായിരിക്കുന്നത്. മാളിയേക്കല്‍ ബെന്നി എന്നയാളുടെ രണ്ടുപശുക്കളെ ഈ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു.കടുവയെ വനംവകുപ്പ് കുപ്പാടിയിലേക്ക് മാറ്റി .…
നക്‌സല്‍ ആക്രമണം; മലയാളിയടക്കം രണ്ട് സി ആര്‍ പി എഫ് ജവാന്മാര്‍ക്ക് വീരമൃത്യു ഛത്തീസ്ഗഢില്‍ നക്സൽ കലാപബാധിത പ്രദേശമായ സുഖ്മയിൽ മാവോയിസ്റ്റ് ആക്രമണം. ആക്രമണത്തിൽ മലയാളി ഉൾപ്പെടെ രണ്ട് സിആർപിഎഫ് ജവാന്മാർക്ക് വീരമൃത്യു. സിആർപിഎഫ് കോബ്ര വിഭാഗം 201 ബറ്റാലിയനിലെ തിരുവനന്തപുരം പാലോട് സ്വദേശി വിഷ്‌ണു ആർ (35), ഷെെലേന്ദ്ര (29), എന്നിവരാണ് വീരമൃത്യു വരിച്ചത്. നിരവധി സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും റിപ്പോർട്ട് ഉണ്ട് . സൈനികര്‍ സഞ്ചരിച്ച ട്രക്ക്…
Recent Comments