Input your search keywords and press Enter.

Newsdesk

2449 Articles0 Comments

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു

ഓറഞ്ച് അലർട്ട് 03-06-2024: എറണാകുളം, കോഴിക്കോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. മഞ്ഞ അലർട്ട് 03-06-2024: ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ *04-06-2024: എറണാകുളം, തൃശൂർ, കോഴിക്കോട്,…

മാറ്റത്തിന്‍റെ പാതയിൽ കോന്നിയിലെ പൊതുവിദ്യാലയങ്ങൾ

മാറ്റത്തിന്‍റെ പാതയിൽ കോന്നിയിലെ പൊതുവിദ്യാലയങ്ങൾ കോന്നി: പുതിയ അധ്യായന വർഷത്തിൽ ക്ലാസുകൾ ആരംഭിക്കുമ്പോൾ കോന്നി മണ്ഡലത്തിലെ വിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ വികസന പ്രവർത്തികളുടെ ശോഭയോടെയാണ് അധ്യയനവർഷാരംഭമെന്നു അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ പറഞ്ഞു.കോടിക്കണക്കിന് രൂപയുടെ വികസന പ്രവർത്തികൾ ആണ് മണ്ഡലത്തിലെ സ്കൂളുകൾക്കായി ആവിഷ്കരിച്ചത്. 1.20 കോടി രൂപക്ക് വള്ളിക്കോട് ഗവൺമെന്റ് എൽ പി സ്കൂൾ, മലയാലപ്പുഴ ഗവൺമെന്റ് എൽ പി സ്കൂൾ, പ്രമാടം ഗവൺമെന്റ്…

സ്‌കൂളിലേക്ക് പോകുമ്പോൾ: ആരോഗ്യത്തോടെ പഠനം സാധ്യമാക്കാം

സ്‌കൂളിലേക്ക് പോകുമ്പോൾ: ആരോഗ്യത്തോടെ പഠനം സാധ്യമാക്കാം നല്ല ആരോഗ്യ ശീലങ്ങൾ വീട്ടിലും വിദ്യാലയത്തിലും മധ്യവേനലവധി കഴിഞ്ഞ് കുട്ടികൾ സ്‌കൂളിലേക്ക് പോകുമ്പോൾ നല്ല ആരോഗ്യ ശീലങ്ങൾ പാഠമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മഴ തുടരുന്ന സാഹചര്യത്തിൽ കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനും പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതായിട്ടുണ്ട്. കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പാക്കണം. ഡെങ്കിപ്പനി, എലിപ്പനി, വയറിളക്ക രോഗങ്ങൾ, മഞ്ഞപ്പിത്തം തുടങ്ങിയ പല പകർച്ചവ്യാധികളേയും കൃത്യമായ പ്രവർത്തനങ്ങളിലൂടെ പ്രതിരോധിക്കാൻ സാധിക്കും.…

ലോക സഭ തിരഞ്ഞെടുപ്പ്: വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ പൂർണം; മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ

ലോക സഭ തിരഞ്ഞെടുപ്പ്: വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ പൂർണം; മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ വോട്ടെണ്ണൽ 20 കേന്ദ്രങ്ങളിലായി നടക്കും ലോക സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് സംസ്ഥാനത്തെ 20 കേന്ദ്രങ്ങളും സജ്ജമായതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. ജൂൺ നാലിനാണ് വോട്ടെണ്ണൽ. സുതാര്യവും സുരക്ഷിതവുമായി വോട്ടെണ്ണൽ പ്രക്രിയ പൂർത്തിയാക്കാനുള്ള നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ട്. രാവിടെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കുമ്പോൾ ആദ്യം എണ്ണുന്നത് പോസ്റ്റൽ ബാലറ്റുകളായിരിക്കും. പോസ്റ്റൽ ബാലറ്റ് എണ്ണിത്തുടങ്ങി അരമണിക്കൂറിന് ശേഷമാണ് വോട്ടിങ് യന്ത്രത്തിലെ…

വോട്ടെണ്ണലിന് പത്തനംതിട്ട മണ്ഡലം പൂര്‍ണസജ്ജം – പത്തനംതിട്ട ജില്ലാ കളക്ടര്‍

വോട്ടെണ്ണലിന് പത്തനംതിട്ട മണ്ഡലം പൂര്‍ണസജ്ജം – ജില്ലാ കളക്ടര്‍ പത്തനംതിട്ട: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പ്രക്രിയയ്ക്ക് പത്തനംതിട്ട മണ്ഡലം പൂര്‍ണസജ്ജമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ പറഞ്ഞു. വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിക്കുന്നതിനായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രം ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയമാണ്. രാവിലെ ഏഴിന് സ്ട്രോംഗ് റൂം തുറക്കും. രാവിലെ…

എലിപ്പനി, ഡെങ്കിപ്പനി, വയറിളക്ക രോഗങ്ങൾ, എച്ച് 1 എൻ 1 രോഗങ്ങള്‍ പടരുന്നു: അതീവ ജാഗ്രത

എലിപ്പനി, ഡെങ്കിപ്പനി, വയറിളക്ക രോഗങ്ങൾ, എച്ച് 1 എൻ 1 രോഗങ്ങള്‍ പടരുന്നു : അതീവ ജാഗ്രത മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ പകർച്ചവ്യാധികൾക്കെതിരെ അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. എലിപ്പനി, ഡെങ്കിപ്പനി, വയറിളക്ക രോഗങ്ങൾ, എച്ച് 1 എൻ 1 തുടങ്ങിയ പകർച്ചവ്യാധികളാണ് പൊതുവേ കൂടുതലായി കാണുന്നത്. പലയിടത്തും വെള്ളക്കെട്ടുണ്ടാകുന്നതിനാൽ എലിപ്പനിയ്‌ക്കെതിരെ വളരെയേറെ ശ്രദ്ധിക്കണം. എലിപ്പനി പ്രതിരോധത്തിനായി മണ്ണുമായും മലിനജലവുമായും ഇടപെടുന്നവർ നിർബന്ധമായും…

കീം 2024 : കൺട്രോൾ റൂം ആരംഭിച്ചു

കീം 2024 : കൺട്രോൾ റൂം ആരംഭിച്ചു എൻജിനിയറിങ്/ഫാർമസി കോഴ്സിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയെ (കീം-2024) സംബന്ധിച്ച സംശയ നിവാരണത്തിനും അന്വേഷണത്തിനും പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ കൺട്രോൾ റൂം ആരംഭിച്ചു. അന്വേഷണങ്ങൾക്ക് 0471-2332120, 0471-2338487 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. വിശദ വിവരങ്ങൾ www.cee.kerala.gov.in ൽ ലഭിക്കും.…

വോട്ടെണ്ണല്‍ ജൂണ്‍ നാലിന് നടക്കും: ഇന്ന് ഏഴാം ഘട്ട വോട്ടെടുപ്പിനുള്ള ഒരുക്കം

വോട്ടെണ്ണല്‍ ജൂണ്‍ നാലിന് നടക്കും: ഇന്ന് ഏഴാം ഘട്ട വോട്ടെടുപ്പിനുള്ള ഒരുക്കം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടമായ ഇന്ന് നടക്കുന്ന ഏഴാം ഘട്ട വോട്ടെടുപ്പിനുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ. ബീഹാര്‍, ചണ്ഡീഗഢ്, ഹിമാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ്, ഒഡീഷ, പഞ്ചാബ്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവയുള്‍പ്പെടുന്ന 8 സംസ്ഥാനങ്ങള്‍/കേന്ദ്രഭരണപ്രദേശങ്ങളിലെ 57 ലോക്‌സഭാ മണ്ഡലങ്ങളിലാണ് പോളിംഗ് നടക്കുക. ഒഡീഷ സംസ്ഥാന നിയമസഭയിലെ ബാക്കിയുള്ള 42 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പും ഇതോടൊപ്പം നടക്കും. കഴിഞ്ഞ…

കേരള കൗൺസിൽ ഓഫ് ചർച്ചസിൻ്റെ ആഭിമുഖ്യത്തിൽ “മാനസിക ഉല്ലാസ പ്രോഗ്രാം” ജൂൺ 5ന്

കേരള കൗൺസിൽ ഓഫ് ചർച്ചസിൻ്റെ ആഭിമുഖ്യത്തിൽ “മാനസിക ഉല്ലാസ പ്രോഗ്രാം” ജൂൺ 5 ന് കോന്നി: കേരള കൗൺസിൽ ഓഫ് ചർച്ചസ് കോന്നി, തണ്ണിത്തോട് സോണിൻ്റെ ആഭിമുഖ്യത്തിൽ മാനസിക ഉല്ലാസ പ്രോഗ്രാം നടക്കും .മാനസിക ആരോഗ്യവും പുതിയ കാലഘട്ടത്തിലെ വെല്ലുവിളികളുമായി ബന്ധപ്പെട്ട് മാതാപിതാക്കൾക്കും കുട്ടികൾക്കും വേണ്ടിയുള്ള പ്രത്യേക ക്ലാസ്സുകൾ 2024 ജൂൺ 5 രാവിലെ 10 മണി മുതൽ ഊട്ടുപാറ സെൻറ് ജോർജ്ജ് ഹൈസ്കൂളിൽ വെച്ച് നടക്കും . തിരുവനന്തപുരം,…

മഹാത്മ ജനസേവന കേന്ദ്രം ഓഫീസ് പ്രവർത്തനം ഇനി നെല്ലിമൂട്ടിൽപടിക്ക് സമീപം

മഹാത്മ ജനസേവന കേന്ദ്രം ഓഫീസ് പ്രവർത്തനം ഇനി നെല്ലിമൂട്ടിൽപടിക്ക് സമീപം അടൂർ: ആശ്രയമറ്റവരുടെ ആതുരാശ്രമമായ മഹാത്മ ജനസേവന കേന്ദ്രം പ്രധാന ഓഫീസ് MC റോഡിൽ നെല്ലിമൂട്ടിൽ പടിക്കും, MMDM ITC ക്കും മധ്യേ മോർ ഇഗ്നേഷ്യസ് യാക്കോബിറ്റ് സിറിയൻ ചർച്ചിന് എതിർവശമുള്ള കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. അടൂർ കണ്ണംകോട് ഏഞ്ചൽസ് ബിൽഡിംഗിൽ പ്രവർത്തിച്ചിരുന്ന ഓൾഡ് ഏജ് ഹോം കൊടുമൺ കുളത്തിനാലിലെ ജീവകാരുണ്യ ഗ്രാമത്തിലേക്കും, യാചക പുനരധിവാസ കേന്ദ്രം പള്ളിക്കൽ…

error: Content is protected !!