പത്താമത് കോന്നി മെറിറ്റ് ഫെസ്റ്റ് ജൂണ്‍ ഒന്നിന് കോന്നി: കള്‍ച്ചറല്‍ ഫോറം സംഘടിപ്പിക്കുന്ന പത്താമത് കോന്നി മെറിറ്റ് ഫെസ്റ്റ് ജൂണ്‍ ഒന്നിന് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു . സെന്റ് ജോര്‍ജ് മഹായിടവക ഓഡിറ്റോറിയത്തില്‍ രാവിലെ 9 മണിയ്ക്ക് രക്ഷാധികാരി അടൂര്‍ പ്രകാശ് എം പി ഉദ്ഘാടനം ചെയ്യും . മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ മുഖ്യ അഥിതിയായി പങ്കെടുക്കും എന്ന് ചെയര്‍മാന്‍ റോബിന്‍ പീറ്റര്‍ അറിയിച്ചു . പത്ത്…
കോന്നി ഗ്രാമപഞ്ചായത്ത് പൊതുജനാരോഗ്യ സമിതി രൂപീകരിച്ചു കോന്നി: കോന്നി ഗ്രാമപഞ്ചായത്ത് പൊതുജനാരോഗ്യ സമിതി രൂപീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അദ്ധ്യക്ഷനായുള്ള പൊതുജനാരോഗ്യ സമിതിയിൽ താലൂക്ക് ആശുപത്രി സൂപ്രണ്ട് മെമ്പർ സെക്രട്ടറിയായും. ആയുർവേദ, ഹോമിയോ മെഡിക്കൽ ഓഫീസർമാർ, കൃഷി ഓഫീസർ, വെറ്റിനറി ഓഫീസർ, ഫുഡ് സേഫ്റ്റി ഓഫീസർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവർ അംഗങ്ങളായ സ്റ്റാറ്റ്യൂട്ടറി ബോഡിയിൽ ഹെൽത്ത് ഇൻസ്പെക്ടറിനെ ഹെൽത്ത് ഓഫീസറായി ആയും ഉൾപ്പെടുത്തിയിട്ടുണ്ട്. പകർച്ചവ്യാധികൾ കൂടുന്ന സാഹചര്യത്തിൽ നിയന്ത്രണ വിധേയമാക്കുന്നതിന് പൊതുജനാരോഗ്യനിയമം…
പത്തനംതിട്ട ജില്ലാതല പൊതുജനാരോഗ്യ സമിതി രൂപീകരിച്ചു;പൊതു ജനാരോഗ്യനിയമം കര്‍ശനമാക്കും നിയമസഭ പാസാക്കിയ പൊതുജനാരോഗ്യനിയമം 2023 ജില്ലയില്‍ കര്‍ശനമായി നടപ്പിലാക്കാന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജി.പി. രാജപ്പന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ പൊതുജനാരോഗ്യ സമിതിയോഗം തീരുമാനിച്ചു. ജില്ലാ കളക്ടറാണ് സമിതിയുടെ ഉപാധ്യക്ഷന്‍. ആദ്യഘട്ടത്തില്‍ നിയമത്തിലെ വ്യവസ്ഥകളെ പറ്റി ബോധവല്‍ക്കരണം നടത്തും. പകര്‍ച്ചവ്യാധികള്‍ പടരാനിടയാക്കുന്ന സാഹചര്യങ്ങള്‍ കണ്ടെത്തിയാല്‍ 10,000 രൂപ പിഴ മുതല്‍ തടവുശിക്ഷവരെ ലഭിക്കാം. കുറ്റകൃത്യത്തിന് 2 ലക്ഷം രൂപ വരെ പിഴ…
കാലവര്‍ഷം എത്തി; ഒരാഴ്ച ശക്തമായ മഴ സംസ്ഥാനത്ത് മേയ് 30 ന് കാലവര്‍ഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ കേരള തീരത്തിന് അരികെ ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. അതിനാല്‍ കേരളം തീരത്ത് ശക്തമായ പടിഞ്ഞാറന്‍ കാറ്റ് നിലനില്‍ക്കുന്നു. ഇതിന്റെ ഫലമായി, കേരളത്തില്‍ അടുത്ത 7 ദിവസം വ്യാപകമായി ഇടി / മിന്നല്‍ / കാറ്റ് കൂടിയ മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യത. ഒറ്റപെട്ട സ്ഥലങ്ങളില്‍…
കല്ലേലി വെള്ളച്ചാട്ടത്തില്‍ രണ്ടു പേര് തെന്നി വീണു : കൂടെ ഉള്ളവര്‍ രക്ഷിച്ചു കോന്നി കല്ലേലി ചെളിക്കുഴിയില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പിലൂടെ ഒഴുകുന്ന വെള്ളചാട്ടം കാണാനും അതില്‍ കുളിയ്ക്കാനും എത്തിയ കൊല്ലം പുനലൂര്‍ നിവാസികളായ കുടുംബത്തിലെ രണ്ടു പേര് വഴുവഴുത്ത പാറയില്‍ നിന്നും തെന്നി വെള്ളം വീണു .കൂടെ ഉണ്ടായിരുന്ന ആളുകള്‍ പെട്ടെന്ന് പിടിച്ചു കയറ്റിയതിനാല്‍ വലിയ ദുരന്തം ഒഴിവായി . ഈ വെള്ള ചാട്ടം സന്ദര്‍ശിക്കാന്‍ അനവധി ആളുകള്‍…
കടപ്പുറത്ത് എട്ട് പേർക്ക് ഇടിമിന്നലേറ്റു കോഴിക്കോട് സൗത്ത് ബീച്ചിൽ എട്ട് പേർക്ക് ഇടിമിന്നലേറ്റു. കടലിൽ നിന്ന് വള്ളം കരയ്ക്ക് അടുപ്പിക്കുന്നതിനിടെയാണ് സംഭവം. അഷ്റഫ്, അനിൽ, ഷരീഫ്, മനാഫ്, സുബൈർ, സലിം, അബ്ദുൾ ലത്തീഫ് എന്നിവർക്കാണ് ഇടിമിന്നലേറ്റത്. മത്സ്യം വാങ്ങാനെത്തിയ ഒരാള്‍ക്കും മിന്നലേറ്റു. എല്ലാവരെയും ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് 12 മണിക്കാണ് സംഭവം. മഴ മാറിനിൽക്കുന്നുണ്ടെങ്കിലും കോഴിക്കോട് കഴിഞ്ഞ മണിക്കൂറുകളിൽ ശക്തിയായ ഇടിമിന്നലുണ്ടായിരുന്നു. മിന്നലേറ്റവരിൽ ഒരാള്‍ മത്സ്യം വാങ്ങാനെത്തിയ ആളും…
സ്ത്രീ ശാക്തീകരണത്തിനായി പ്രായഭേദമന്യേ കുടുംബശ്രീ അരങ്ങൊരുക്കുന്നു: ജില്ലാ കളക്ടര്‍ പത്തനംതിട്ട: സ്ത്രീകളുടെ കഴിവുകളെ സമൂഹത്തിനു മുന്‍പില്‍ എത്തിക്കാന്‍ പ്രായഭേദമന്യേയുള്ള വേദിയാണ് കുടുംബശ്രീയെന്ന് ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ പറഞ്ഞു. കുടുംബശ്രീയുടെ ഇരുപത്തിയാറാം വാര്‍ഷികത്തോടനുബന്ധിച്ച് സര്‍ഗോത്സവം അരങ്ങ് 2024 എന്ന പേരില്‍ സംസ്ഥാനത്ത് സംഘടിപ്പിക്കുന്ന കലാമത്സരങ്ങളുടെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട അബാന്‍ ആര്‍ക്കേഡ് ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ചു സാരിക്കുകയായിരുന്നു അദ്ദേഹം. പല കാരണങ്ങളാല്‍ സ്‌കൂള്‍, കോളജ് കാലഘട്ടങ്ങളില്‍ തങ്ങളുടെ കലാപരമായ കഴിവുകള്‍…
കാലവര്‍ഷം മേയ് 30 ന് കേരളത്തിലെത്തും അടുത്ത 24 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം കേരളത്തില്‍ എത്തിച്ചേരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരള തീരത്ത് ശക്തമായ പടിഞ്ഞാറന്‍ കാറ്റ് നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ ഫലമായി അടുത്ത ഏഴ്് ദിവസം വ്യാപകമായി ഇടി / മിന്നല്‍ / കാറ്റ് എന്നിവയോട് കൂടിയ മിതമായ / ഇടത്തരം മഴക്ക് സാധ്യത. മേയ് 30 മുതല്‍ ജൂണ്‍ 2 വരെ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ…
പത്തനംതിട്ട വോട്ടെണ്ണല്‍:ക്രമീകരണങ്ങള്‍ അവസാനഘട്ടത്തില്‍ പത്തനംതിട്ട: പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രമായ ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തില്‍ സജ്ജീകരിക്കുന്ന ക്രമീകരണങ്ങള്‍ സംബന്ധിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടുകളുടെയും സ്ഥാനാര്‍ഥികളുടെയും യോഗം ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ഉച്ചയ്ക്ക് മൂന്നിന് കളക്ടറുടെ ചേമ്പറില്‍ നടന്ന യോഗത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ സി. പത്മചന്ദ്ര കുറുപ്പ്, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വോട്ടെണ്ണല്‍ ദിവസം തപാല്‍…
കോന്നി: കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ കരാര്‍ വ്യവസ്ഥയില്‍ ജൂനിയര്‍ റസിഡന്റുമാരെ നിയമിക്കുന്നതിനായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ ജൂണ്‍ നാലിന് രാവിലെ 10.30ന് കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ നടത്തുന്നു. താത്പര്യമുളള എംബിബിഎസ് ബിരുദധാരികള്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, തിരിച്ചറിയല്‍ രേഖകള്‍, മറ്റ് രേഖകള്‍ എന്നിവയുടെ അസലും പകര്‍പ്പും സഹിതം വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. രജിസ്ട്രേഷന്‍ അന്നേദിവസം രാവിലെ ഒന്‍പത് മുതല്‍ 10 വരെ. പ്രവൃത്തിപരിചയമുളളവര്‍ക്കും പത്തനംതിട്ട…
Recent Comments