Input your search keywords and press Enter.

Newsdesk

2449 Articles0 Comments

ഉഷ്ണ തരംഗം: റേഷൻ കട സമയത്തിൽ മാറ്റം

  സംസ്ഥാനത്ത് ഉഷ്ണ തരംഗ സാധ്യത വർധിച്ചതിനാൽ റേഷൻ കടകളുടെ പ്രവർത്തന സമയം രാവിലെ എട്ടു മുതൽ 11 വരെയും വൈകിട്ട് നാലു മുതൽ എട്ടു വരെയുമാക്കി ക്രമീകരിച്ചതായി പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ അറിയിച്ചു.…

സ്കൂൾ യൂണിഫോം: ടെൻഡർ ക്ഷണിച്ചു

സ്കൂൾ യൂണിഫോം: ടെൻഡർ ക്ഷണിച്ചുവെള്ളായണി ശ്രീ അയ്യൻകാളി മെമോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്കൂളിൽ അഞ്ച് മുതൽ പ്ലസ്ടുവരെ പഠനം നടത്തുന്ന വിദ്യാർഥി/വിദ്യാർഥിനികൾക്ക് 2024 അധ്യയന വർഷം ജൂണിൽ സ്കൂൾ തുറക്കുന്നതിന് മുമ്പ് ഗുണനിലവാരത്തോടെ സ്കൂൾ യൂണിഫോം തയിച്ചു സ്കൂളിൽ എത്തിക്കുന്നതിലേക്ക് വ്യക്തികൾ/സ്ഥാപനങ്ങൾ, കുടുംബശ്രീ യൂണിറ്റുകൾ എന്നിവിടങ്ങളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ടെൻഡർ ഫോം മേയ് 13ന് ഉച്ചയ്ക്ക് 12 വരെ ലഭിക്കും. 13ന് വൈകിട്ടു മൂന്നുവരെ ടെൻഡർ…

കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും റെഡ് അലർട്ട് പ്രഖ്യാപിച്ചു

കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും റെഡ് അലർട്ട് പ്രഖ്യാപിച്ചു കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) റെഡ് അലർട്ട് പ്രഖ്യാപിച്ചു. ആദ്യമായാണ് റെഡ് അലർട്ട് പ്രഖ്യാപിക്കുന്നത് എന്ന് കേരള ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു . കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും, തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും നാളെ (04-05-2024) രാവിലെ 02.30…

ലോക്‌സഭാ തെരഞ്ഞെടുപ്പ് : നാലാം ഘട്ടത്തിൽ 1717 സ്ഥാനാർത്ഥികൾ മത്സരിക്കും

  2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ നാലാം ഘട്ടത്തിൽ മത്സരിക്കാൻ 10 സംസ്ഥാന / കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുള്ള 1717 സ്ഥാനാർത്ഥികൾ. 96 പാർലമെൻ്റ് മണ്ഡലങ്ങളിലായി മൊത്തം 4264 നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചു. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2024 ഏപ്രിൽ 25 ആയിരുന്നു. സൂക്ഷ്മപരിശോധനയ്ക്ക് ശേഷം, 1970 നാമനിർദ്ദേശങ്ങൾ സാധുവാണെന്ന് കണ്ടെത്തി. നാലാം ഘട്ടത്തിൽ, തെലങ്കാനയിലെ 17 പാർലമെൻ്റ് മണ്ഡലങ്ങളിൽ നിന്ന് 1488 നാമനിർദ്ദേശ പത്രികകളും…

07.05.2024 ന് വയനാട് ജില്ലയിൽ ശക്തമായ മഴയ്ക്കുള്ള സാധ്യത: മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

07.05.2024 ന് വയനാട് ജില്ലയിൽ ശക്തമായ മഴയ്ക്കുള്ള സാധ്യത: മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.…

റായ്ബറേലിയിൽ രാഹുൽ ​ഗാന്ധി ,അമേഠിയിൽ കിഷോരിലാൽ ശർമ കോൺ​ഗ്രസ് സ്ഥാനാർത്ഥികള്‍

റായ്ബറേലിയിൽ രാഹുൽ ​ഗാന്ധി ,അമേഠിയിൽ കിഷോരിലാൽ ശർമ കോൺ​ഗ്രസ് സ്ഥാനാർത്ഥികള്‍ അമേഠി, റായ്ബറേലി സീറ്റുകളിലെ സ്ഥാനാർത്ഥികളെ കോൺഗ്രസ്‌ പ്രഖ്യാപിച്ചു . രാഹുൽ ഗാന്ധി റായ്ബറേലിയിൽ മത്സരിക്കും. അമേഠിയിൽ നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്ഥൻ കിഷോരിലാൽ ശർമയാണ് സ്ഥാനാർത്ഥി. തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കായി രാഹുൽ ഉടൻ റായ്ബറേലിയിലേക്ക് തിരിക്കും. വൻ ഘോഷ യാത്ര യായി നിർദ്ദേശപത്രിക സമർപ്പിക്കും. ഇന്നാണ് നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി…

വേനല്‍ ചൂട് ഈ വീട്ടില്‍ ഇല്ല ; കോന്നിയിലെ ഈ വീട്ടില്‍ കുളിര്‍മ്മ

  ചുട്ടുപൊള്ളുന്ന അന്തരീക്ഷം . രാത്രി പോലും വേവ് . കേരളം വെന്ത് ഉരുകുമ്പോള്‍ ഈ വീടും പരിസരവും തികച്ചും പ്രകൃതിയുടെ തണലില്‍ ആണ് .ഇവിടെ ചൂടില്ല . കുളിര്‍മ്മ മാത്രം . വരിക ഈ പറമ്പിലേക്ക് .ഏവര്‍ക്കും സ്വാഗതം . ഓര്‍മ്മ വെച്ച നാള്‍ മുതല്‍ പ്രകൃതി സംരക്ഷണത്തിന് വേണ്ടി ഉഴിഞ്ഞ് വെച്ച ജീവിതമാണ് ഈ വീട്ടുടമയ്ക്ക് ഉള്ളത് . പേര് സലില്‍ വയലാത്തല . ശാസ്ത്ര സാഹിത്യ…

കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ അറിയിപ്പ് ( 02/05/2024 )

നിർദിഷ്ട ഗുണഭോക്തൃ പദ്ധതികൾക്കായി വിവിധ സർവേകളുടെ മറവിൽ വോട്ടർമാരുടെ വിശദാംശങ്ങൾ തേടുന്ന രാഷ്ട്രീയ കക്ഷികളുടെയും സ്ഥാനാർഥികളുടെയും പ്രവർത്തനങ്ങളെ ഗൗരവമായി വീക്ഷിച്ച് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 123(1) പ്രകാരം കൈക്കൂലിയും അഴിമതിയുമായി ബന്ധപ്പെട്ട നടപടിയായാണു കമ്മീഷൻ ഇതിനെ കാണുന്നത്. “ചില രാഷ്ട്രീയ കക്ഷികളും സ്ഥാനാർഥികളും തെരഞ്ഞെടുപ്പിനുശേഷം ഗുണഭോക്താക്കളെ അടിസ്ഥാനമാക്കിയുള്ള പദ്ധതികൾക്കായി വ്യക്തികളെ രജിസ്റ്റർ ചെയ്യുന്നതിനുള്ള പക്ഷപാതപരമായ ശ്രമങ്ങളിൽ, നിയമാനുസൃതമായ സർവേകളിൽ നിന്നുള്ള അതിർവരമ്പുകൾ ഇല്ലാതാക്കുന്നവിധത്തിലുള്ള പ്രവർത്തനങ്ങളിൽ…

ലോഡ് ഷെഡിങ്ങിന് പകരം വൈദ്യുതി ഉപഭോഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും

  വേനല്‍ക്കാലത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ ലോഡ്‌ഷെഡിങ് ഏര്‍പ്പെടുത്തില്ല.വൈദ്യുതി വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. വേനല്‍ക്കാലത്ത് വൈദ്യുത ഉപഭോഗം കുത്തനെ ഉയര്‍ന്നത് കെ.എസ്.ഇ.ബിയെ പ്രതിസന്ധിയിലാക്കി.പ്രധാനപ്പെട്ട അണക്കെട്ടുകളിലെ ജലനിരപ്പ് കുത്തനെ താഴ്ന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നു . വൈദ്യുതി പ്രതിസന്ധിയ്ക്ക് പരിഹാരമായി ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തേണ്ടതില്ല എന്നാണ് വൈദ്യുതി വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ എടുത്ത തീരുമാനം.പകരം ക്രമീകരണത്തിന് ബോര്‍ഡിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.ലോഡ് ഷെഡിങ്ങിന് പകരം…

യുഎഇ: രാജകുടുംബാംഗം അന്തരിച്ചു: ഔദ്യോഗിക ദുഃഖാചരണവും പ്രഖ്യാപിച്ചു

  യുഎഇ: രാജകുടുംബാംഗം അന്തരിച്ചു, ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും:ഔദ്യോഗിക ദുഃഖാചരണവും പ്രഖ്യാപിച്ചു അബുദാബി രാജകുടുംബാംഗം അന്തരിച്ചു. അല്‍ ഐന്‍ മേഖലയിലെ അബുദാബി ഭരണാധികാരിയുടെ പ്രതിനിധി ഷെയ്ഖ് തഹ്നൂന്‍ ബിന്‍ മുഹമ്മദ് അല്‍ നഹ്യാന്‍ ആണ് അന്തരിച്ചത്. പ്രസിഡന്‍ഷ്യല്‍ കോടതിയാണ് പ്രസിഡന്റിന്റെ അമ്മാവന്‍ കൂടിയായ ഷെയ്ഖ് തഹ്നൂന്‍ അന്തരിച്ച വിവരം പുറത്തുവിട്ടത്. ഏഴ് ദിവസത്തേക്ക് ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടുന്നതടക്കം പ്രസിഡന്‍ഷ്യല്‍ കോടതി ഔദ്യോഗിക ദുഃഖാചരണവും പ്രഖ്യാപിച്ചു. പ്രസിഡന്റ് ഷെയ്ഖ്…

error: Content is protected !!