Input your search keywords and press Enter.

Newsdesk

2449 Articles0 Comments

ഓണ്‍ലൈന്‍ മാധ്യമ കൂട്ടായ്മ : അടൂര്‍ ദേശപ്പെരുമ പുരസ്ക്കാര സമര്‍പ്പണം

മധ്യ തിരുവിതാം കൂറിലെ പ്രമുഖ ഓൺലൈൻ മാധ്യമങ്ങൾ പങ്കെടുക്കുന്ന ഓൺലൈൻ മാധ്യമ കൂട്ടായ്മ,പുരസ്കാര സമർപ്പണവും പത്തനംതിട്ട ജില്ലയിലെ പ്രമുഖ ചിത്രകാരികളുടെ ചിത്ര പ്രദർശനവും മാർച്ച് 31 ഞായർ 2 മണിക്ക് അടൂർ ഹോട്ടൽ വൈറ്റ് പോർട്ടിക്കോയിൽ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു . ചിത്രപ്രദർശനം അടൂർ നഗരസഭാ അധ്യക്ഷ ദിവ്യ റെജി മുഹമ്മദ് ഉദ്ഘാടനം ചെയ്യും.ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ അധ്യക്ഷത വഹിക്കും.2.30 ന് ഓൺലൈൻ മാധ്യമ കൂട്ടായ്മ ഡെപ്യൂട്ടി…

പ്രൊഫഷണൽ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരളത്തിലെ എൻജിനിയറിങ് / ആർക്കിടെക്ചർ / ഫാർമസി / മെഡിക്കൽ / മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്ക് 2024-25 വർഷത്തെ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. യോഗ്യരായ വിദ്യാർഥികൾക്ക് www.cee.kerala.gov.in മുഖേന ഏപ്രിൽ 17ന് വൈകിട്ട് അഞ്ചുവരെ അപേക്ഷിക്കാം.…

ഇറാനിയൻ കപ്പലും 23 പാക് ജീവനക്കാരേയും നാവികസേന മോചിപ്പിച്ചു

ഇറാനിയൻ കപ്പലും 23 പാക് ജീവനക്കാരേയും നാവികസേന മോചിപ്പിച്ചു കടല്‍ക്കൊള്ളക്കാരില്‍ നിന്ന് ഇറാനിയന്‍ മത്സ്യബന്ധന കപ്പലും അതിലെ 23 പാകിസ്താന്‍ ജീവനക്കാരേയും ഇന്ത്യന്‍ നാവികസേന മോചിപ്പിച്ചു.ഒമ്പത് സായുധരായ കടല്‍ക്കൊള്ളക്കാരടങ്ങുന്ന സംഘം ഇറാനിയന്‍ കപ്പലില്‍ കയറിയതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് വെള്ളിയാഴ്ച വൈകീട്ടോടെയാണ് ഇന്ത്യന്‍ നാവിക സേന തന്ത്ര പരമായ നീക്കത്തിലൂടെ കപ്പല്‍ മോചിപ്പിച്ചത് . ഐഎന്‍എസ് സുമേധ, ഐഎന്‍എസ് ത്രിശൂല്‍ എന്നീ പടക്കപ്പലുകളാണ് ദൗത്യം വിജയിപ്പിച്ചത് . അല്‍ കംബാര്‍ എന്ന…

സംസ്ഥാന വോളിബോൾ ചാമ്പ്യൻഷിപ്പ് പത്തനംതിട്ട പ്രക്കാനത്ത് നടക്കും

  സംസ്ഥാന വോളിബോൾ ചാമ്പ്യൻഷിപ്പ് .സംഘാടക സമിതി രൂപീകരണയോഗം മാർച്ച് 31ന് വൈകിട്ട് അഞ്ചിന് . പത്തനംതിട്ട : കേരള സംസ്ഥാന വോളിബോൾ അസോസിയേഷൻ്റെ നേതൃത്വത്തിൽ 53 – മത് സംസ്ഥാന സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് ഏപ്രിൽ 28 മുതൽ മെയ് 3വരെ ചെന്നീർക്കര ഗ്രാമ പഞ്ചായത്ത് ഫ്ളഡ് ലിറ്റ് സ്റ്റേഡിയം പ്രക്കാനത്ത് നടക്കും. ഇതിൻ്റെ വിജയത്തിനായുള്ള സംഘാടകസമിതി രൂപീകരണയോഗം മാർച്ച് 31 ഞായറാഴ്ച വൈകിട്ട് അഞ്ചിന് പ്രക്കാനം സർവ്വീസ്…

ശനിയാഴ്ച മുതല്‍ രാജ്യവ്യാപക പ്രക്ഷോഭത്തിന് കോണ്‍ഗ്രസ്

  രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങി കോൺ​ഗ്രസ്.എല്ലാ പി.സി.സി. അധ്യക്ഷന്മാര്‍ക്കും സി.എല്‍.പി.നേതാക്കള്‍ക്കും ജനറല്‍ സെക്രട്ടറിമാര്‍ക്കും സംസ്ഥാന ചുമതലക്കാര്‍ക്കും പോഷക സംഘടന ഭാരവാഹികള്‍ക്കും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഇതുസംബന്ധിച്ച സര്‍ക്കുലറയച്ചു. ശനിയാഴ്ച സംസ്ഥാന-ജില്ലാ ആസ്ഥാനങ്ങളില്‍ വന്‍ റാലികളും ഞായറാഴ്ച എല്ലാ മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളും മുതിര്‍ന്ന നേതാക്കളും പങ്കെടുക്കുന്ന പ്രകടനവും നടത്തും..ആദായ നികുതി റിട്ടേണുകളിലെ ക്രമക്കേടിന്റെ പേരില്‍ 1823.08 കോടി കൂടി ഉടന്‍ അടക്കണമെന്നാവശ്യപ്പെട്ട് ഐ.ടി. വകുപ്പ് കോണ്‍ഗ്രസ്സിന് നോട്ടീസ് അയച്ചിരുന്നു.…

സി-വിജിൽ ആപ്പ്:വോട്ടർമാർക്കിടയിൽ വൻ ഹിറ്റായി

സി-വിജിൽ ആപ്പ്:വോട്ടർമാർക്കിടയിൽ വൻ ഹിറ്റായി തെരഞ്ഞെടുപ്പു ചട്ടലംഘനങ്ങൾ രേഖപ്പെടുത്തുന്നതിനുള്ള ഫലപ്രദമായ സങ്കേതമായി ഇന്ത്യൻ തെരഞ്ഞെടുപ്പു കമ്മീഷന്റെ cVIGIL ആപ്പ് മാറി. 2024ലെ പൊതുതെരഞ്ഞെടുപ്പു പ്രഖ്യാപിച്ചശേഷം ഇതുവരെ 79,000-ത്തിലധികം പരാതികൾ ലഭിച്ചു. ഇവയിൽ 99% പരാതികളും തീർപ്പാക്കി. ഇതിൽ 89% പരാതികളും 100 മിനിറ്റിനുള്ളിലാണു പരിഹരിച്ചത്. വേഗതയും സുതാര്യതയുമാണ് cVIGIL ആപ്ലിക്കേഷന്റെ അടിത്തറ. ലഭിച്ച 58,500-ലധികം പരാതികൾ (ആകെ ലഭിച്ചതിന്റെ 73%) അനധികൃത ഹോർഡിങ്ങുകൾക്കും ബാനറുകൾക്കുമെതിരെയാണ്. പണം, സമ്മാനങ്ങൾ, മദ്യവിതരണം എന്നിവയുമായി…

ലോക സഭാ തെരഞ്ഞെടുപ്പ് :പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 29/03/2024 )

ലോക സഭാ തെരഞ്ഞെടുപ്പ് :പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 29/03/2024 ) നാമനിര്‍ദേശ പത്രിക നാല് വരെ സമര്‍പ്പിക്കാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് നാലുവരെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ച മാനദണ്ഡപ്രകാരം പൊതു അവധിദിനങ്ങളായ മാര്‍ച്ച് 31 (നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ്സ് ആക്ട് പ്രകാരമുള്ള അവധിയായ ഏപ്രില്‍ 1 എന്നീ ദിവസങ്ങളില്‍ പത്രിക സ്വീകരിക്കില്ല. പത്രികകള്‍ ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടര്‍ക്ക് രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു…

വേനല്‍ മഴ : നെല്‍കര്‍ഷകരുടെ പേടി സ്വപ്നം

നെല്ല് വിളവ്‌ എത്തിയപ്പോള്‍ ഇരുണ്ടു മൂടിയ ആകാശം കണ്ടപ്പോള്‍ നെല്‍ക്കര്‍ഷകരുടെ മനസ്സില്‍ ആധി കൂടും . നെല്ലിന്‍റെ വിളവു പൂര്‍ണ്ണതയില്‍ എത്തി നില്‍ക്കുന്ന ഈ അവസരത്തില്‍ മഴ പെയ്താല്‍ ഉണ്ടാകുന്ന നഷ്ടം വളരെ വലുതാണ്‌ . മഴ പെയ്താല്‍ നെല്ല് അഞ്ചാറു ദിവസത്തിന് ഉള്ളില്‍ കിളിര്‍ക്കും . ലക്ഷങ്ങളുടെ വായ്പ്പ എടുത്താണ് കര്‍ഷകര്‍ വയലുകളില്‍ നെല്ല് വിതയ്ക്കുന്നത് . വേനല്‍ മഴ തുടര്‍ന്നും ഉണ്ടായാല്‍ കനത്ത നഷ്ടം ആണ് കര്‍ഷകരെ…

അടൂരിലെ വാഹനാപകടത്തിൽ ദുരൂഹത

  അടൂര്‍ പട്ടാഴിമുക്കില്‍ ഇന്നലെ രാത്രി കാറും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ച സംഭവത്തില്‍ ദുരൂഹത. തുമ്പമൺ നോർത്ത് ജിഎച്ച്എസ്എസിലെ അധ്യാപികയായ നൂറനാട് സ്വദേശിനി അനുജ (36), ചാരുംമൂട് പാലമേൽ ഹാഷിം മൻസിലില്‍ ഹാഷിം (35) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. അമിത വേഗതയില്‍ കാര്‍ ലോറിയില്‍ ഇടിപ്പിച്ചതായാണ് പോലീസ് സംശയിക്കുന്നത്. സഹ അധ്യാപകർകൊപ്പം തിരുവനന്തപുരത്ത് നിന്നും വിനോദ യാത്ര കഴിഞ്ഞു മടങ്ങി വരികയായിരുന്ന അനുജയെ വാഹനം തടഞ്ഞു…

സ്വർണവില: അരലക്ഷം കടന്നു : കേരളത്തില്‍ ഇത് ആദ്യം

  സംസ്ഥാനത്ത് ആദ്യമായി അരലക്ഷം കടന്ന് സ്വർണവില .പവന് 50,400 ആണ് നിലവില്‍ വില. ഗ്രാമിന് 130 രൂപയാണ് വര്‍ധിച്ചത്. 6300 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. രാജ്യാന്തര വിപണിയിലെ വിലവർധനവാണ് കേരളത്തിലും വില കൂടാൻ കാരണം. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികം വര്‍ധിച്ച് 21ന് 49,440 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് ഇട്ടതാണ് ഇതിന് മുന്‍പത്തെ ഉയര്‍ന്ന വില.…

error: Content is protected !!