Input your search keywords and press Enter.

Newsdesk

2449 Articles0 Comments

7 ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത (02/04/2024 )

7 ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത (02/04/2024 ) അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു…

കോൺഗ്രസ്സ് കോന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം നടത്തി

ഉയർത്തെഴുനേൽപ്പിന്‍റെ സന്ദേശം നൽകുന്ന ഈസ്റ്റർ ദിനത്തിൽ സാഹോദര്യ സ്നേഹം പങ്കുവെച്ച്  കോൺഗ്രസ്സ്  കോന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്നേഹ നിലാവ് എന്ന പേരിൽ ഇഫ്താർ സംഗമം നടത്തി. സെൻ്റ് ജോർജ്ജ് ഓർത്തഡോക്സ് മഹാ ഇടവക വികാരി ഫാദർ ജിത്തു ജോസഫ് ഈസ്റ്റർ സന്ദേശം നൽകി ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്തു. കോന്നി ജുമാ മസ്ജിദ് സെക്രട്ടറി കാസിം കോന്നി അദ്ധ്യക്ഷത വഹിച്ചു. ജുമാ മസ്ജിദ് ചീഫ് ഇമാം ശിഹാബുദീൻ മന്നാനി റമ്സാൻ…

ലോക്‌സഭാ തെരഞ്ഞെടുപ്പ് : പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 01/04/2024

  പത്രിക സമര്‍പ്പിക്കാന്‍ ഇനി മൂന്ന് നാള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് പത്രിക സമര്‍പ്പിക്കാന്‍ ഇനി മൂന്ന് നാള്‍ മാത്രം ബാക്കി. ഏപ്രില്‍ നാലുവരെയാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനാവുന്നത്. പത്രികകള്‍ ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടര്‍ക്ക് രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു വരെ സമര്‍പ്പിക്കാം. പത്രികകളുടെ സൂക്ഷ്മ പരിശോധന ഏപ്രില്‍ അഞ്ചിന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള തീയതി ഏപ്രില്‍ എട്ടാണ്. പത്തനംതിട്ടയിലെ ആദ്യ നാമനിര്‍ദേശപത്രിക ഇടതുപക്ഷ സ്ഥാനാര്‍ഥിയായ ഡോ.…

ആകാശവാണി തിരുവനന്തപുരം നിലയം 75-ാം വർഷത്തിലേക്ക്

ആകാശവാണി തിരുവനന്തപുരം നിലയം 75-ാം വർഷത്തിലേക്ക് ആകാശവാണി തിരുവനന്തപുരം നിലയം പ്രക്ഷേപണത്തിന്റെ 75-ാം വർഷ ത്തിലേയ്ക്ക് കടക്കുന്നു. കേരളത്തിന്‍റെ സാംസ്‌കാരികവും സാമൂഹികവുമായ ജീവിതത്തിൽ നിർണ്ണായകസ്വാധീനം ചെലുത്തിയ തിരുവനന്തപുരം നിലയം 1950 ഏപ്രിൽ 1 നാണ് പ്രക്ഷേപണം ആരംഭിച്ചത്. ജി.പി.എസ്സ്. നായരായിരുന്നു ആദ്യത്തെ ഡയറക്ടർ. അതിപ്രഗൽഭരായ എഴുത്തുകാരും, കലാകാരൻമാരും പ്രാരംഭം മുതലേ തിരുവനന്തപുരം നിലയത്തെ ജനപ്രിയമാക്കി. ആലപ്പുഴയിലെ 200 കിലോവാട്ട് ട്രാൻസ്മ‌ിറ്റർ തിരുവനന്തപുരം നിലയത്തെ കേരളത്തിലെമ്പാടും എത്തിച്ചു. ആലപ്പുഴ, പുനലൂർ, പത്തനംതിട്ട,…

കാട്ടാന ആക്രമണത്തിൽ മരിച്ച ബിജുവിന്‍റെ കുടുംബത്തിന് 10 ലക്ഷം രൂപ അനുവദിച്ചു

    പമ്പാവാലി തുലാപ്പള്ളിയിൽ കാട്ടാനാക്രമണത്തിൽ മരിച്ച വട്ടപ്പാറ പുളിയൻകുന്ന് മലയിൽ ബിജു(52)വിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ സ്ഥലത്ത് എത്തിയതിനു ശേഷമാണ് മൃതദേഹം കൊണ്ടുപോകാൻ നാട്ടുകാർ അനുവദിച്ചത്.ഓട്ടോഡ്രൈവറായിരുന്ന ബിജുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ അടിയന്തര സഹായമായി അനുവദിച്ചതായി കളക്ടർ എസ്. പ്രേംകൃഷ്ണൻ അറിയിച്ചു. കൂടുതൽ സഹായത്തെ കുറിച്ച് പരിശോധിക്കാൻ തഹസീൽദാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രമോദ് നാരായൺ എം.എൽ.എ.യും സ്ഥലത്തെത്തിയിരുന്നു. തിങ്കളാഴ്ച പുലർച്ചെയോടെയാണ് കാട്ടാനയുടെ…

ഓൺലൈൻ മാധ്യമങ്ങളുടെ പ്രസക്തി വർദ്ധിച്ചു: ഡെപ്യൂട്ടി സ്പീക്കർ

  ഓൺലൈൻ മാധ്യമങ്ങളുടെ പ്രസക്തി സമൂഹത്തിൽ വർദ്ധിച്ചുവരികയാണന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു., ന്യൂസ് ട്രാക്ക് കേരള ,ശിലാമ്യൂസിയം, ഡയൽ കേരള ഓൺലൈൻ ചാനൽ എന്നിവ സംയുക്തമായി നടത്തിയ ഓൺലൈൻ മാധ്യമ കൂട്ടായ്മയും പുരസ്ക്കാര സമർപ്പണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിന്നു അദ്ദേഹം . ചെറുപ്പക്കാരുടെ തലമുറ ഇന്ന് പത്രം വായിക്കുന്നത് ഓൺലൈനായിട്ടാണ്. സമൂഹ മാധ്യമങ്ങൾ വലിയ മാറ്റമാണ് സമൂഹത്തിൽ കൊണ്ടുവന്നതെന്നും ചിറ്റയം പറഞ്ഞു.ശിലാ മ്യൂസിയം ഡയറക്ടർശിലാസന്തോഷ് അദ്ധ്യക്ഷത വഹിച്ചു.…

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ കടലാക്രമണം

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ കടലാക്രമണം സംസ്ഥാനത്ത് വിവിധ ജില്ലകളിൽ കടലാക്രമണം. ആലപ്പുഴ, തൃശൂര്‍, തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധ തീരപ്രദേശങ്ങളിലാണ് കടലാക്രമണം. ഇതിനു പിന്നാലെ ശക്തമായ തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയെന്നു ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരത്ത് പുല്ലുവിള, അടിമലത്തുറ, പുതിയതുറ, പൂന്തുറ, തൂമ്പ എന്നിവിടങ്ങളിലെല്ലാം കടല്‍ കയറി. കടലാക്രമണത്തിൽ നിരവധി വീടുകളും വള്ളങ്ങളും തകർന്നു. റോഡുകളിലും വെള്ളം കയറിയിട്ടുണ്ട്. ആലപ്പുഴയില്‍ പുറക്കാട്, വളഞ്ഞ വഴി, ചേര്‍ത്തല,…

കാട്ടാന ആക്രമണത്തിൽ പത്തനംതിട്ട തുലാപ്പള്ളിയില്‍ ഗൃഹനാഥന്‍ മരിച്ചു

കാട്ടാന ആക്രമണത്തിൽ പത്തനംതിട്ട തുലാപ്പള്ളിയില്‍ ഗൃഹനാഥന്‍ മരിച്ചു പത്തനംതിട്ട തുലാപ്പള്ളിയിൽ കാട്ടാന ആക്രമണത്തിൽ സ്വന്തം വീടിന്റെ മുറ്റത്ത് ഗൃഹനാഥന് ദാരുണാന്ത്യം. തുലാപ്പള്ളി പുളിയൻകുന്നുമല സ്വദേശി ബിജു (58) ആണ് മരിച്ചത്. വീട്ടുമുറ്റത്ത് നിന്ന് അനക്കം കേട്ട് പുറത്ത് ഇറങ്ങിയപ്പോൾ ആന ആക്രമിക്കുകയായിരുന്നു. രാവിലെ മൂന്ന് മണിയോടെയായിരുന്നു സംഭവം. ബിജുവിന്റെ ഭാര്യയും നാട്ടുകാരും നോക്കിനിൽക്കേയാണ് കാട്ടാന ആക്രമണം. ബിജു ഓട്ടോ ഡ്രൈവറാണ്. വീടിന് ചുറ്റും മറ്റ് വീടുകളും ഉണ്ട്. എന്നാലും പ്രദേശത്ത്…

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ (01/04/2024 )

  അസന്നിഹിത വോട്ടര്‍മാരുടെ 12 ഡി അപേക്ഷ: അവസാന തീയതി ഏപ്രില്‍ : 1 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 85 വയസുപിന്നിട്ട മുതിര്‍ന്ന വോട്ടര്‍മാര്‍ക്കും ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും (നിശ്ചിത മാനദണ്ഡത്തിനു മുകളിലുള്ളവര്‍) വീടുകളില്‍ തന്നെ വോട്ട് രേഖപ്പെടുത്തുന്നതിനുള്ള 12 ഡി അപേക്ഷകള്‍ തിരികെ ലഭിക്കേണ്ട അവസാന തീയതി  (ഏപ്രില്‍ 1). അസന്നിഹിത (അബ്‌സെന്റീ) വോട്ടര്‍മാരുടെ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ (ബി.എല്‍.ഒ) മുഖേന അപേക്ഷകള്‍ വിതരണം ചെയ്തിരുന്നു. ഈ പൂരിപ്പിച്ച അപേക്ഷകള്‍…

ലോക സഭ തെരഞ്ഞെടുപ്പ്:ഉദ്യോഗസ്ഥരുടെ റാന്റമൈസേഷന്‍ ഇന്ന് (31)

  പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരുടെ റാന്റമൈസേഷന്‍ ഇന്ന് (31) രാവിലെ 11ന് കളക്ടറേറ്റില്‍ നടക്കും. ഡ്യൂട്ടിക്ക് നിയോഗിക്കുന്ന ജീവനക്കാര്‍ക്കുള്ള പോസ്റ്റിംഗ് ഓര്‍ഡര്‍ ഓണ്‍ലൈനായി ഇന്നു മുതൽ സ്ഥാപനമേധാവികള്‍ക്ക് ലഭ്യമാകും. പോസ്റ്റിംഗ് ഓര്‍ഡര്‍ ഓർഡർ സോഫ്റ്റ്വെയർ മുഖേന ഡൗണ്‍ലോഡ് ചെയ്ത് ഉടൻ തന്നെ അതത് ജീവനക്കാര്‍ക്ക് നല്‍കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ജീവനക്കാർക്ക് ഓർഡർ നൽകിയതിന്റെ സ്റ്റാറ്റസ് സ്ഥാപന മേധാവികൾ ഓർഡർ സോഫ്റ്റ്വെയറിൽ അപ്‌ഡേറ്റ് ചെയ്യണം. പ്രിസൈഡിങ് ഓഫീസര്‍, ഫസ്റ്റ്…

error: Content is protected !!