Input your search keywords and press Enter.

Newsdesk

2449 Articles0 Comments

കോന്നി ആര്‍ ടി ഓഫീസ് അറിയിപ്പ്

  31/03/2019 വരെ നികുതി കുടിശികയുള്ള വാഹനങ്ങളുടെ നികുതി അര്‍ഹമായ ഇളവുകളോടെ തീര്‍പ്പാക്കുന്നതിനോടൊപ്പം തുടര്‍ന്ന് വരുന്ന നികുതി ബാധ്യത ഒഴിവാക്കുന്നതിനും സര്‍ക്കാര്‍ ഒറ്റതവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ വാഹന ഉടമകള്‍ക്ക് 31/03/2024 വരെ അവസരം ഉണ്ട് . കാലാവധി ഈ മാസം അവസാനിയ്ക്കും . വാഹനങ്ങളുടെ നികുതി കുടിശിക അടയ്ക്കുവാന്‍ വാഹന ഉടമകള്‍ ഈ അവസരം പ്രയോജനപ്പെടുത്തണം എന്ന് കോന്നി ജോയിൻ്റ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു…

വേനല്‍ക്കാല രോഗങ്ങള്‍ക്കെതിരെ കരുതല്‍ വേണം

  വേനല്‍ക്കാലത്ത് ജലജന്യരോഗങ്ങള്‍, പകര്‍ച്ചവ്യാധികള്‍ എന്നിവയ്ക്കെതിരെ കരുതല്‍ വേണമെന്ന് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍ അനിതകുമാരി അറിയിച്ചു. വേനല്‍ കടുത്തതോടെ മുനിസിപ്പാലിറ്റി പ്രദേശങ്ങളിലും ജില്ലയിലെ ഉയര്‍ന്ന സ്ഥലങ്ങളിലും ജലദൗര്‍ലഭ്യം രൂക്ഷമാണ്. ഇത്തരം സ്ഥലങ്ങളില്‍ ജലജന്യരോഗങ്ങളും മറ്റ് പകര്‍ച്ചവ്യാധികളും ഉണ്ടാകാന്‍ സാധ്യതയുണ്ട്. ജില്ലയില്‍ പത്തനംതിട്ട, പന്തളം മുനിസിപ്പാലിറ്റികള്‍, കോന്നി, മല്ലപ്പള്ളി, ഇലന്തൂര്‍, കടമ്പനാട്, ഏഴംകുളം, ചന്ദനപ്പള്ളി, തണ്ണിത്തോട്, മലയാലപ്പുഴ, മൈലപ്ര, മെഴുവേലി, വടശേരിക്കര എന്നിവിടങ്ങളില്‍ കഴിഞ്ഞ മാസം…

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി രാജി പി രാജപ്പന്‍ അധികാരമേറ്റു

  പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ 15-ാമത് പ്രസിഡന്റായി രാജി പി രാജപ്പന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ആനിക്കാട് ഡിവിഷന്‍ മെമ്പറായ രാജി പി രാജപ്പന്‍ ജില്ലയില്‍ പട്ടിക ജാതി വിഭാഗത്തില്‍ നിന്നുള്ള ആദ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാണ്. ഉപവരണാധികാരിയായ അഡിഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ജി സുരേഷ് ബാബു സത്യവാചകം ചൊല്ലിക്കൊടുത്തു.ഈ ഭരണസമിതി അധികാരമേറ്റ ആദ്യ ഘട്ടത്തില്‍ വൈസ് പ്രസിഡന്റായിരുന്നു.…

അടൂര്‍- കോയമ്പത്തൂര്‍ ഇന്റര്‍സ്റ്റേറ്റ് സര്‍വീസ് അനുവദിച്ചു

  അടൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും കോയമ്പത്തൂരിലേക്ക് ഇന്റര്‍ സ്റ്റേറ്റ് ഫാസ്റ്റ് ബസ് സര്‍വീസ് അനുവദിച്ചതായി ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു. അടൂരില്‍ നിന്നും രാവിലെ 5.10നും കോയമ്പത്തൂരില്‍ നിന്നും വൈകുന്നേരം 5.10 നുമാണ് ബസ് പുറപ്പെടുക. അടൂരില്‍ നിന്നും പുറപ്പെടുന്ന ബസ് കോട്ടയം, മൂവാറ്റുപുഴ, തൃശൂര്‍, പാലക്കാട്, വാളയാര്‍ വഴിയാണ് കോയമ്പത്തൂരില്‍ എത്തിച്ചേരുക. അടൂരില്‍ നിന്നും അമൃത, കോയമ്പത്തൂര്‍ സര്‍വീസുകള്‍ അനുവദിക്കാനിടയായത് ഗതാഗത മന്ത്രിയുടെ സമയോചിതമായ ഇടപെടലാണെന്ന്…

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 08/03/2024 )

കൊച്ചുപമ്പ ഡാം തുറക്കും; പമ്പാ ത്രിവേണിയിലെ ജലനിരപ്പ് ഉയരും ശബരിമല മാസ പൂജയ്ക്കായി എത്തുന്ന ഭക്തരുടെ സ്‌നാനഘട്ടമായ പമ്പ ത്രിവേണിയിലെ ജലനിരപ്പ് താഴ്ന്നതിനാല്‍ മീനമാസ പൂജയുടെ പശ്ചാത്തലത്തില്‍ കൊച്ചുപമ്പ ഡാം തുറന്നുവിടാന്‍ കക്കാട്, സീതത്തോട് കെ.എസ്.ഇ.ബി ഡാം സേഫ്റ്റി ഡിവിഷന്‍ എക്സിക്യുട്ടീവ് എഞ്ചിനിയര്‍ക്കു അനുമതി നല്‍കി ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയര്‍പേഴ്‌സണ്‍കൂടിയായ ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷണന്‍ നടപടിക്രമം പുറപ്പെടുവിച്ചു. ഈ മാസം 12 മുതല്‍ 22…

അംബേദ്കർ ഗ്രന്ഥശാല ഉദ്ഘാടനം :ആദിവാസി കോളനികളിൽ വായനശാലനിലവില്‍ വന്നു

പത്തനംതിട്ട : കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ആദിവാസി കോളനികളിൽ ആരണ്യകം എന്ന പേരിൽ ലൈബ്രറികൾ ആരംഭിക്കുന്നതിന്‍റെ ഭാഗമായി അടിച്ചിപ്പുഴയിൽ തുടങ്ങിയ ” അംബേദ്ക്കർ ” ലൈബ്രറി ആന്‍റ് വായനശാല ശിശുക്ഷേമസമിതി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എൽ അരുൺ ഗോപി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ശിശുക്ഷേമ സമിതി അംഗം പ്രൊഫ . ടി. കെ.ജി നായർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. എ.കെ.പി.സി.ടി.എ സംസ്ഥാന വൈസ് പ്രസിഡൻ്റ് ഡോ. മനോജ്…

കോന്നി പേരൂർക്കുളം ഗവ. എൽ പി സ്കൂൾ നിർമ്മാണ ഉദ്ഘാടനം മാർച്ച്‌ 11 ന്

  കോന്നി: 1.5 കോടി രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന പേരൂർക്കുളം ഗവ. എൽ പി സ്കൂൾ നിർമ്മാണ ഉദ്ഘാടനം തിങ്കൾ (മാർച്ച്‌ 11 തിങ്കൾ) രാവിലെ 11 മണിക്ക് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ നിർവഹിക്കും. അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വീ.ശിവൻകുട്ടിക്ക് നേരിട്ട് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ വാർഷിക പദ്ധതിയിൽ…

രാജി പി. രാജപ്പനെ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അധ്യക്ഷയായി തിരഞ്ഞെടുത്തു

  ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയ്ക്കു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നഷ്ടമായി. പകരം രാജി പി. രാജപ്പനെ പ്രസിഡന്റായി തിരഞ്ഞെടുത്തു.സി പി ഐയുടെ പാർട്ടി എക്സിക്യൂട്ടീവ് യോഗത്തിൽ 10 അംഗങ്ങളിൽ 8 പേർ രാജി പി.രാജപ്പനെ പിന്തുണച്ചതായാണ് വിവരം. മുൻധാരണ പ്രകാരം ശ്രീനാദേവി കുഞ്ഞമ്മ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് എത്തേണ്ടതായിരുന്നെങ്കിലും പാർട്ടിയിലെ വിഭാഗീയത മൂലം അവരെ ഒഴിവാക്കിയാണു രാജിയെ നിർദേശിച്ചത്. അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ നടപടി…

കോന്നി വനങ്ങളില്‍ വനപക്ഷി സര്‍വെ പൂര്‍ത്തിയായി: കണ്ടെത്തിയത് 168 ജാതി പക്ഷികളെ

  കോന്നി വനം ഡിവിഷനിലെ രണ്ടാമത് ശാസ്ത്രീയ പക്ഷി സര്‍വെ പൂര്‍ത്തിയായി. നാലുദിവസം നീണ്ടു നിന്ന സര്‍വേയില്‍ 168 ജാതി പക്ഷികളെ കണ്ടെത്തി. വന ആവാസ വ്യവസ്ഥയുടെ പാരിസ്ഥിതികനില മനസിലാക്കുന്നതിനും പ്രദേശത്തെ പക്ഷി വൈവിധ്യത്തെക്കുറിച്ച് അറിയുന്നതിനുമാണ് സര്‍വേ നടത്തിയത്.പക്ഷി നിരീക്ഷകരുടെ കൂട്ടായ്മയായ പത്തനംതിട്ട ബേഡേഴ്സിന്റെ സഹകരണത്തോടെ കോന്നി വനം ഡിവിഷനാണ് സര്‍വേ നടത്തിയത്. പക്ഷി നിരീക്ഷകരും വന്യജീവി ഫോട്ടോഗ്രാഫര്‍മാരും വനംവകുപ്പ് ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘങ്ങള്‍ കോന്നി ഡിവിഷനിലെ മണ്ണാറപ്പാറ, നടുവത്തുമൂഴി, കോന്നി…

കായികമേഖലയില്‍ 5000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും: മന്ത്രി വി. അബ്ദുറഹ്‌മാന്‍

കായികമേഖലയില്‍ 5000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും: മന്ത്രി വി. അബ്ദുറഹ്‌മാന്‍:പത്തനംതിട്ട കെ.കെ നായര്‍ സ്‌പോര്‍ട്‌സ് കോംപ്‌ളക്‌സിന്‍റെ നിര്‍മ്മാണോദ്ഘാടനം നടന്നു സംസ്ഥാനത്തെ കായികമേഖലയില്‍ വരുന്ന സാമ്പത്തികവര്‍ഷം അയ്യായിരം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍ പറഞ്ഞു. പത്തനംതിട്ട കെ.കെ നായര്‍ സ്‌പോര്‍ട്‌സ് കോംപ്‌ളക്‌സിന്റെ നിര്‍മ്മാണോദ്ഘാടനം ജില്ലാ സ്റ്റേഡിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്ത് ആദ്യമായി കായികനയം രൂപീകരിച്ച സംസ്ഥാനമാണ് കേരളം. ഇതിന്റെ അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് കായികരംഗത്ത് നടത്തിക്കൊണ്ടിരിക്കുന്നത്. പുതിയൊരു…

error: Content is protected !!