Input your search keywords and press Enter.

Newsdesk

2449 Articles0 Comments

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 06/03/2024 )

ലോഗോ ക്ഷണിക്കുന്നു ലോക്‌സഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലാ ഭരണകൂടം സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യുക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) ബോധവത്ക്കരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ലോഗോ ക്ഷണിക്കുന്നു. ജെപിജി / പിഎന്‍ജി ഫോര്‍മാറ്റില്‍ തയാറാക്കിയ കളര്‍ ലോഗോ മാര്‍ച്ച് 10ന് വൈകുന്നേരം അഞ്ചിനകം sveeppathanamthitta@gmail.com എന്ന മെയിലില്‍ ലഭിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോ തയാറാക്കിയ വ്യക്തിക്ക് ക്യാഷ് പ്രൈസ് നല്‍കുന്നതാണ്. ജനാധിപത്യ പ്രക്രിയയില്‍ പൊതുജന പങ്കാളിത്തം ഉറപ്പ് വരുത്തുന്നതിനും സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനു വോട്ടര്‍മാരെ ബോധവാന്മാരാക്കുന്നതിനും…

മാനം തെളിഞ്ഞു : പത്തനംതിട്ട ജില്ലാ സ്റ്റേഡിയം യാഥാര്‍ത്ഥ്യത്തിലേക്ക്: നിര്‍മ്മാണോദ്ഘാടനം (മാര്‍ച്ച് 6) വൈകുന്നേരം അഞ്ചിന്

  പത്തനംതിട്ടയുടെ ഏറ്റവും വലിയ സ്വപ്ന വികസന പദ്ധതി ആധുനിക ജില്ലാ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണോദ്ഘാടനം മാര്‍ച്ച് ആറിന് വൈകുന്നേരം അഞ്ചിന് സംസ്ഥാന കായിക വകുപ്പ് മന്ത്രി അബ്ദുറഹിമാന്‍ നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും. സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി മുഖേന 47.9 കോടി രൂപ വിനിയോഗിച്ചാണ് കെ.കെ നായര്‍ ജില്ലാ സ്റ്റേഡിയം നിര്‍മ്മിക്കുന്നത്. 2018 ല്‍ പത്തനംതിട്ട ജില്ലാ സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തില്‍ ഉയര്‍ത്തുന്നതിന് സംസ്ഥാന…

നാടിന്‍റെ  ആവശ്യമറിഞ്ഞുകൊണ്ടുള്ള വികസന പ്രവര്‍ത്തനം സര്‍ക്കാര്‍ ലക്ഷ്യം: ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍

  നാടിന്റെ ആവശ്യമറിഞ്ഞുകൊണ്ടുള്ള വികസന പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍ പറഞ്ഞു. റാന്നി പെരുനാട് പഞ്ചായത്തിലെ വിവിധ അടിസ്ഥാന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും ഭൗമ വിവര പഞ്ചായത്ത് പ്രഖ്യാപനവും റാന്നി പെരുനാട് പഞ്ചായത്ത് ഓഫീസില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ജനക്ഷേമ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. അധികാര വികേന്ദ്രീകരണം നടത്തിയതിന്റെ 25 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ അധികാര വികേന്ദ്രീകരണം കൊണ്ടുവന്ന നാടിന്റെ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുവാന്‍ കഴിയുന്നുവെന്നും മന്ത്രി പറഞ്ഞു. അഡ്വ.പ്രമോദ്…

കോന്നി അരുവാപ്പുലത്തെ കാട്ടാന ശല്യം:കര്‍ഷകരുടെ യോഗം ചേര്‍ന്നു

  ജനവാസ മേഖലയില്‍ കാട്ടാനയുടെ ശല്യം പരിഹരിക്കുന്നതിന് വേണ്ടി അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ഗ്രാമപഞ്ചായത്തിലെ കല്ലേലി, കൊക്കാത്തോട്, കല്ലേലിതോട്ടം വാര്‍ഡുകളില്‍ കാട്ടാന ഇറങ്ങുകയും നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്യുന്നത് സ്ഥിരമാണ്. മറ്റു മേഖലകളില്‍ ഹാങ്ങിങ് ഫെന്‍സിങ് നിര്‍മ്മിക്കണമെന്നും എസ്റ്റേറ്റ് മേഖലയില്‍ ട്രഞ്ച് നിര്‍മ്മിക്കണമെന്നും കര്‍ഷകരും ഗ്രാമപഞ്ചായത്ത് അംഗങ്ങളും ആവശ്യപ്പെട്ടു. കോന്നി റേഞ്ച് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ആയുഷ്‌കുമാര്‍ കോറി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി…

എൻ.ഡി.എ സ്ഥാനാര്‍ഥി അനിൽ ആൻ്റണി പന്തളം ക്ഷേത്രം സന്ദർശിച്ചു

  പന്തളം:പത്തനംതിട്ട പാർലമെൻ്റ് മണ്ഡലംഎൻ.ഡി.എ സ്ഥാനാര്‍ഥി അനിൽ ആൻ്റണി പന്തളം വലിയകോയിക്കൽ ക്ഷേത്രം സന്ദർശിച്ചു. . വലിയകോയിക്കൽ ക്ഷേത്ര ദർശനത്തിന് ശേഷമായിരുന്നു പര്യടനത്തിന് തുടക്കം. ബി.ജെ.പി. ജില്ല ജനറൽ സെക്രട്ടറി അഡ്വ. കെ. ബിനുമോൻ,പന്തളം മുൻസിപ്പൽ ചെയർപേഴ്സൺ സുശീല സന്തോഷ്‌മണ്ഡലം പ്രസിഡന്റ്‌ ജി. ഗിരീഷ് കുമാർ സംസ്ഥാന കൗൺസിൽ അംഗം കൊട്ടേത്ത് ശ്രീപ്രദീപ്,യുവമോർച്ച ജില്ലാ പ്രസിഡൻ്റ് നിതിൻ ശിവ , കൗൺസിലറന്മാരായ പി.കെ. പുഷ്പലത, സൂര്യ എസ്.നായർ, കെ. സീന…

കോന്നിയില്‍ വാഹനങ്ങൾ കൂട്ടിയിടിച്ചു

  കോന്നി ആനക്കൂട് ഭാഗത്തുനിന്നും വന്ന എക്കോ സ്പോർട്ട് കാറും ഇതിന് പിന്നാലെ എത്തിയ ഒമിനി വാനും ആദ്യം അപകടത്തിൽപ്പടുകയും നിയന്ത്രണം വിട്ട ഒമിനി വാൻ കോന്നി ടൗൺ ഭാഗത്ത് നിന്നും വന്ന ബൈക്ക് യാത്രികനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു .കോന്നി മിനി സിവില്‍ സ്റ്റേഷന് സമീപമാണ് സംഭവം . ഇടിയുടെ ആഘാതത്തിൽ സമീപത്തെ മതിലിനും വാനിനും ഇടയിലായിരുന്നു തമിഴ്നാട് സ്വദേശിയും വർഷങ്ങളായി കോന്നിയില്‍ കോൺട്രാക്ട് പണിയും ചെയ്യുന്ന സേവ്യര്‍ . തലയ്ക്ക്…

മെഡിക്കൽ കോളേജിൽ രണ്ടാമത്തെ കാരുണ്യ ഫാർമസി

  തിരുവനന്തപുരം മെഡിക്കൽ കോളേജിലെ രണ്ടാമത്തെ കാരുണ്യ ഫാർമസി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ലിമിറ്റഡിന്റെ കീഴിലുള്ള കാരുണ്യ കമ്മ്യൂണിറ്റി ഫാർമസിയുടെ 75-ാമത് ശാഖയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്ഥാപിച്ചത്. 24 മണിക്കൂറും ഈ ഫാർമസി പ്രവർത്തിക്കും. മന്ത്രി വീണാ ജോർജിന്റെ നിർദേശത്തെ തുടർന്നാണ് അത്യാഹിത വിഭാഗത്തിനും പ്രധാന ആശുപത്രി ബ്ലോക്കിനും സമീപത്തായി പുതിയ…

വിട്ടുവീഴ്ച്ചയുമില്ലാത്ത മത്സരമായിരിക്കും പത്തനംതിട്ടയില്‍ : പി സി ജോര്‍ജ്

  സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ അസംതൃപ്തി പരസ്യമാക്കിയ പി സി ജോര്‍ജിനെ അനുനയിപ്പിക്കാന്‍ അനിൽ ആന്റണി നേരിട്ടെത്തി. പത്തനംതിട്ട ലോക്‌സഭാ മണ്ഡലം ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ ആന്റണി പി സി ജോര്‍ജിന്റെ പൂഞ്ഞാറിലെ വീട്ടിലെത്തി. പി സി ജോര്‍ജിന്റെ പിന്തുണ നേടിയ ശേഷം മണ്ഡല പര്യടനം തുടങ്ങുമെന്ന് നേരത്തെ അനില്‍ ആന്റണി അറിയിച്ചിരുന്നു. ബിജെപി നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരം ജില്ലാ നേതാക്കള്‍ക്കൊപ്പമാണ് അനില്‍ ആന്റണി പി സി ജോര്‍ജിനെ കാണാനെത്തിയത്.…

ശനിയാഴ്ച വരെ റേഷന്‍ കടകളുടെ സമയക്രമത്തില്‍ മാറ്റം

  റേഷന്‍ വിതരണവും റേഷന്‍ കാര്‍ഡ് മസ്റ്ററിങ്ങും നടക്കുന്നതിനാല്‍ സംസ്ഥാനത്ത് റേഷന്‍കടകളുടെ സമയം താത്കാലികമായി പുനക്രമീകരിച്ചു. ഏഴു ജില്ലകളില്‍ രാവിലെ 8 മണി മുതല്‍ ഒരു മണി വരെയും ഏഴ് ജില്ലകളില്‍ ഉച്ചയ്ക്ക് ശേഷം രണ്ടു മണി മുതല്‍ 7 മണി വരെയും റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കും. ഒമ്പതാം തീയതി വരെയാണ് നിയന്ത്രണം. ശിവരാത്രി ആയതിനാല്‍ എട്ടാം തീയതി റേഷന്‍ കടകള്‍ക്ക് അവധിയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,…

ശബരിമല മണ്ഡലമകരവിളക്കിന്‍റെ വിജയം വകുപ്പുകളുടെ ഏകോപനത്തിന്‍റെ ഫലം : മന്ത്രി കെ രാധാകൃഷ്ണന്‍

2023-24 ശബരിമല മണ്ഡലമകരവിളക്ക് തീര്‍ഥാടന കാലം വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത് വിവിധ  വകുപ്പുകളുടെ ഏകോപിതമായ പ്രവര്‍ത്തനത്തിന്റെ ഫലമാണെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിന്റെ വിജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച വിവിധ വകുപ്പുകളെ ആദരിക്കുന്നതിന്പമ്പശ്രീരാമസാകേതം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന അനുമോദന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വകുപ്പുകളുടെ കൂട്ടായ്മയും നേതൃത്വപരമായ പ്രവര്‍ത്തനങ്ങളും തീര്‍ഥാടനം മഹത്തരമാക്കി. തീര്‍ഥാടന കാലത്ത് ചില കേന്ദ്രങ്ങളില്‍ നിന്നും വ്യാജ പ്രചരണങ്ങള്‍ ശബരിമലയെ തകര്‍ക്കാന്‍ കരുതിക്കൂട്ടി…

error: Content is protected !!